Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപാനം നിർത്താനെന്ന വ്യാജേന മദ്യപരെ പറ്റിച്ചു തട്ടിപ്പ്; മദ്യപാനികളുടെ പുനരധിവാസം കോടികളുടെ വ്യവസായമാക്കുന്ന സംഘങ്ങൾ നിരവധി; കബളിപ്പിക്കൽ സർക്കാർ അംഗീകാരം ഉണ്ടെന്ന വ്യാജ വിവരം നൽകി

മദ്യപാനം നിർത്താനെന്ന വ്യാജേന മദ്യപരെ പറ്റിച്ചു തട്ടിപ്പ്; മദ്യപാനികളുടെ പുനരധിവാസം കോടികളുടെ വ്യവസായമാക്കുന്ന സംഘങ്ങൾ നിരവധി; കബളിപ്പിക്കൽ സർക്കാർ അംഗീകാരം ഉണ്ടെന്ന വ്യാജ വിവരം നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യനയം മാറിയിട്ടും മാറാത്ത മദ്യകാഴ്ചകൾ നിരവധി. മദ്യവിമുക്തിയുടെ പേരിൽ നടക്കുന്നത് കോടികളുടെ തട്ടിപ്പുകളാണ്. കുടി നിർത്താനെന്ന വ്യാജേനെ മദ്യപരെ പറ്റിക്കുന്ന ഇത്തരം സംഘങ്ങൾ ദിനംപ്രതി പെരുകുകയാണ്.

ലക്ഷക്കണക്കിന് മദ്യപരുള്ള കേരളത്തിലിന്ന് മദ്യപരുടെ പുനരധിവാസം വലിയൊരു വ്യവസായമായി മാറിയിരിക്കുന്നു. മദ്യപരെ ചൂഷണം ചെയ്ത് സ്വകാര്യ കമ്പനികൾ ഇത്തരത്തിൽ വൻ നേട്ടമാണുണ്ടാക്കുന്നത്.

പത്രങ്ങളിലൂടെയും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലൂടെയും പരസ്യം നൽകിയാണ് ഇവർ ആളുകളെ തങ്ങളിലേക്ക് ആകർഷിക്കുന്നത്. പരസ്യത്തിലുള്ള നമ്പറിൽ വിളിച്ചാൽ മരുന്നെന്ന വ്യാജേന ഒരു പൊടിയും നൽകും. വില 1000 മുതൽ 10000 വരെയാണ്. സർക്കാർ അംഗീകൃത സ്ഥാപനമാണെന്നു പറഞ്ഞാണ് പലപ്പോഴും ഇവർ പരസ്യം നൽകുന്നത്.

മദ്യവിമുക്തിക്കായി ശ്രമിച്ച് നിരവധി തവണ വഞ്ചിതരായ ലക്ഷക്കണക്കിനാളുകളാണുള്ളത്. എന്നാൽ ആരും തന്നെ ഇതിനെതിരെ പരാതിപ്പെടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല.മദ്യലോബി പോലെതന്നെ വളർന്നു വരുന്ന വൻവ്യവസായമാണ് വ്യാജ വിമുക്ത ലോബിയും. നിരോധനവും വർജ്ജനവും പറയുന്നതല്ലാതെ സർക്കാർ പ്രവർത്തിക്കാത്തതുകൊണ്ടാണ് ഇത്തരത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ വളരുന്നത്.

കേരളത്തിൽ മദ്യവിമുക്തിക്കായി 96 ചികിത്സാ കേന്ദ്രങ്ങളുണ്ട്. ഇതിൽ കേന്ദ്ര സർക്കാർ ധനസഹായം ലഭിക്കുന്നത് 43 കേന്ദ്രങ്ങൾക്കാണ്. സംസ്ഥാന സർക്കാർ നേരിട്ട് നടത്തുന്നത് 8 കേന്ദ്രങ്ങളും. പുനരധിവാസത്തിനും സെസ് ഇനത്തിൽ സർക്കാർ പിരിച്ച കോടിക്കണക്കിനു രൂപ ചെലവഴിക്കാതെ ഇരിക്കുമ്പോഴാണ് വ്യാജ സ്വകാര്യ സ്ഥാപനങ്ങൾ കൂണുപോലെ മുളയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP