Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുക്തിബോധവും ശാസ്ത്രചിന്തയും വ്യാപിപ്പിക്കാൻ ഫ്രീ തിങ്കേഴ്‌സിന്റെ കൂട്ടായ്മയ്ക്കു തലസ്ഥാനത്തു തുടക്കം; അന്തവിശ്വാസങ്ങൾക്കും സദാചാരബോധത്തിനും എതിരേ സന്ദേശം പ്രചരിപ്പിക്കാൻ സെമിനാറുകളും ചർച്ചകളും ഓപ്പൺഫോറവും; വൈലോപ്പള്ളി സ്മാരകഭവനിലേക്ക് സ്വതന്ത്ര ചിന്തകരുടെ ഒഴുക്ക്

യുക്തിബോധവും ശാസ്ത്രചിന്തയും വ്യാപിപ്പിക്കാൻ ഫ്രീ തിങ്കേഴ്‌സിന്റെ കൂട്ടായ്മയ്ക്കു തലസ്ഥാനത്തു തുടക്കം; അന്തവിശ്വാസങ്ങൾക്കും സദാചാരബോധത്തിനും എതിരേ സന്ദേശം പ്രചരിപ്പിക്കാൻ സെമിനാറുകളും ചർച്ചകളും ഓപ്പൺഫോറവും; വൈലോപ്പള്ളി സ്മാരകഭവനിലേക്ക് സ്വതന്ത്ര ചിന്തകരുടെ ഒഴുക്ക്

അരുൺ ജയകുമാർ

തിരുവനന്തപുരം: മലയാളികളുടെ പ്രമുഖ ഫേസ്‌ബുക്ക് കൂട്ടായ്മയായ ഫ്രീതിങ്കേഴ്സ് അഥവാ സ്വതന്ത്ര ചിന്തകർ തലസ്ഥാനത്ത് നടത്തുന്ന സംഗമത്തിനു തുടക്കമായി.തിരുവനന്തപുരത്തെ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വൈലോപ്പിള്ളി സ്മാരക ഭവനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുക്തി ചിന്തയും ശാസ്ത്രബോധവും വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫ്രീതിങ്കേഴ്സ് ഫോറവും ഫേസ്‌ബുക്ക് കൂട്ടായ്മയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമൂഹത്തിൽ വളർന്ന് വരുന്ന അന്തവിശ്വാസങ്ങൾക്കും സദാചാരബോധത്തിനുമെതിരെ സന്ദേശം നൽകുക എന്നതാണ് ഇത്തവണത്തെ കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികൾ പറയുന്നു. ഇന്നും നാളെയുമായി രണ്ട് ദിവസമാണ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെഷനുകൾ സംഘടിപ്പിക്കും. കോൺഷ്യസ്നസ്, ബ്രെയിൻ ആൻഡ് സൊസൈറ്റി എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ വിശ്വനാഥൻ നടത്തിയ പ്രഭാഷണത്തോടെയാണ് കൂട്ടായ്മയുടെ ആരംഭം. വൈവിദ്യങ്ങളായ നിരവധി വിഷയങ്ങളാണ് കൂട്ടായ്മയിൽ അവതരിപ്പിക്കപ്പെടുക. കൂട്ടായ്മയുടെ നിരവധി അംഗങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നും തലസ്ഥാനത്തേയ്ക്ക് എത്തിയിട്ടുണ്ട്. ഇതു മൂന്നാമത്തെ തവണയാണ് ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പ് അവരുടെ കൂട്ടായ്മ നടത്തുന്നത്. 2013ൽ കൊച്ചിയിലാണ് ആദ്യമായി ഒത്തൊരുമിച്ചത്. 2014ൽ തലസ്ഥാനത്ത് വെച്ച് തന്നെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇതിന് മുൻപ് രണ്ട് തവണ സംഘടിപ്പിച്ചപ്പോഴും ചെറിയ തോതിലാണ് പരിപാടികൾ നടത്തിയത്. ഒറ്റ ദിവസം കൊണ്ട് തന്നെ പരിപാടികൾ അവസാനിപ്പിച്ചു. ഇത്തവണ വിവിധങ്ങളായ വിഷയങ്ങളിൽ വൈവിധ്യങ്ങളായ വിഷയങ്ങളാണ് ചർച്ച ചെയ്യുക. ശാസ്ത്രവും സദാചാരവും എന്ന വിഷയത്തിൽ വൈകുന്നേരം ഓപ്പൺ ഫോറവും സംഘടിപ്പിക്കും. കൂട്ടായ്മയിലെ അംഗങ്ങളായ നിരവധിപേരാണ് പരിപാടിയിൽ പങ്കെടുക്കാനായി വിവിധങ്ങളായ സ്ഥലങ്ങളിൽ നിന്നും എത്തിയിരിക്കുന്നത്.

ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങൾ, ദളിത് ഫെമിനിസം,സാമാന്യബോധവും ശാസ്ത്രവും, അനാരോഗ്യകരമായ ആരോഗ്യ ടിപ്പുകൾ, മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീയെ ചിത്രീകരിക്കുന്ന രീതികൾ തുടങ്ങിയ വിവദങ്ങളായ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കും.

വിദേശത്തും സംസ്ഥാനത്തിന് പുറത്തും ജോലി ചെയ്യുന്ന നിരവധിപേർ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങളായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് കോളേജ് വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷൻ ഫീസ് 100 രൂപ. രജിസ്ട്രേഷൻ+രണ്ടു ദിവസത്തെ ഫുഡ് സഹിതം 500 രൂപ.വിദ്യാർത്ഥികൾക്ക് രെജിസ്ട്രേഷൻ ഫീസ് 50 രൂപ. വിദ്യാർത്ഥികൾക്ക് രെജിസ്ട്രേഷൻ+രണ്ടു ദിവസത്തെ ഫുഡ് സഹിതം 200 രൂപ.ആദ്യം റെജിസ്റ്റർ ചെയ്യുന്ന 20 വിദ്യാർത്ഥികൾക്ക് തികച്ചും ഫ്രീ ആയി എൻട്രി+ഫുഡ് നൽകുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP