Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിലകുറച്ച് സാധനങ്ങൾ വിറ്റ കച്ചവടക്കാരനെതിരെ കായംകുളം ചന്തയിലെ കഴുത്തറപ്പന്മാർ രംഗത്ത്; പൊലീസ് സ്‌റ്റേഷനിൽ ചെല്ലാൻ പറഞ്ഞപ്പോൾ സൗകര്യമില്ലെന്ന് പ്രഖ്യാപിച്ച് ലൈവായി പ്രതിഷേധം ഫെയ്‌സ് ബുക്കിൽ സംപ്രേഷണം ചെയ്തു നൗഷാദ്; ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത് പത്ത് ലക്ഷം പേർ

വിലകുറച്ച് സാധനങ്ങൾ വിറ്റ കച്ചവടക്കാരനെതിരെ കായംകുളം ചന്തയിലെ കഴുത്തറപ്പന്മാർ രംഗത്ത്; പൊലീസ് സ്‌റ്റേഷനിൽ ചെല്ലാൻ പറഞ്ഞപ്പോൾ സൗകര്യമില്ലെന്ന് പ്രഖ്യാപിച്ച് ലൈവായി പ്രതിഷേധം ഫെയ്‌സ് ബുക്കിൽ സംപ്രേഷണം ചെയ്തു നൗഷാദ്; ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത് പത്ത് ലക്ഷം പേർ

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: കായംകുളത്തെ ഒരു പച്ചക്കറി കച്ചവടക്കാരനാണു നൗഷാദ് അഹമ്മദ്. തന്റെ കച്ചവടത്തിൽ കൊള്ളലാഭമൊന്നും വേണ്ടെന്നാണു നൗഷാദിന്റെ പക്ഷം. എന്നാൽ, കുറഞ്ഞ വിലയ്ക്കു കച്ചവടം നടത്തുന്നതു മറ്റു കച്ചവടക്കാർക്കു സഹിക്കുമോ? ഇല്ലെന്നാണു നൗഷാദ് തന്നെ പറയുന്നത്. ഫേസ്‌ബുക്കിൽ ഇക്കാര്യം നൗഷാദ് വിവരിക്കുന്നുമുണ്ട്.

കുറഞ്ഞ വിലയ്ക്കു പഴവർഗങ്ങളും പച്ചക്കറികളും മറ്റും വിൽക്കുന്ന തനിക്കെതിരെ മറ്റു കച്ചവടക്കാർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണെന്നു വിശദീകരിക്കുകയാണു നൗഷാദ്. അഞ്ചു രൂപയുടെ സാധനം 50 രൂപയ്ക്കു വിൽക്കുന്നവരാണു തനിക്കെതിരായി നടപടിക്കു പൊലീസിനെ സമീപിച്ചിരിക്കുന്നത്. എന്തു വന്നാലും തോറ്റു കൊടുക്കാൻ ഒരുക്കമല്ലെന്നു നൗഷാദ് പറയുന്നു.

വില കുറച്ചു തന്നെ ഇനിയും വിൽക്കുമെന്നു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നൗഷാദ് വ്യക്തമാക്കുന്നു. കെ എ നൗഷാദ് ആൻഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ കായംകുളത്തുകാരൻ. വില കുറച്ചു വിറ്റാലും തനിക്കു ലാഭം കിട്ടുന്നുണ്ട്. കൊള്ളലാഭം തനിക്കു വേണ്ട. എല്ലാം ഒറ്റയ്ക്കു തിന്നണമെന്ന വാശിയുള്ള ചില കച്ചവടക്കാരാണു തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും നൗഷാദ് പറയുന്നു.

ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം പതിനായിരങ്ങളാണു ഷെയർ ചെയ്തിരിക്കുന്നത്. വിലകുറച്ചു പഴവർഗങ്ങളും പച്ചക്കറിയും വിൽക്കുന്ന നൗഷാദിനെ അഭിനന്ദിക്കുന്നതിനൊപ്പം കൂടുതൽ സ്ഥലങ്ങളിൽ കച്ചവടം തുടങ്ങണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കൊള്ളലാഭം കൊയ്തു നാട്ടാരെ പിഴിയുന്ന മറ്റു കച്ചവടക്കാർക്ക് ഒരു പാഠമാകട്ടെ നൗഷാദെന്നും സോഷ്യൽ മീഡിയ പറയുന്നു.

പൊലീസ് സ്‌റ്റേഷനിൽ ചെല്ലാൻ പറഞ്ഞപ്പോഴാണ് തന്റെ വേദന ഫെയ്‌സ് ബുക്കിലൂടെ നൗഷാദ് പുറത്തുവിട്ടത്. ഈ വിഡിയോ ഇതുവരെ പത്ത് ലക്ഷം പേർ കണ്ടുകഴിഞ്ഞു.

നൗഷാദിന്റെ വാക്കുകൾ കേൾക്കാം: 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP