Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടവകാംഗം മരിച്ചപ്പോൾ സംസ്‌ക്കാരത്തിന് അനുമതി തേടി ബന്ധുക്കൾ കോടതിയിൽ പാഞ്ഞെത്തി; സെമിത്തേരി പൂട്ടി കോടതി വിധിക്കായി കാത്തു; കളക്ടറുടെ അനുനയത്തിനും വഴങ്ങാത്ത കടുംപിടിത്തം; പ്രാർത്ഥനകൾക്കു ശേഷം സംസ്‌കാരത്തിനായി പള്ളിയിൽ മൃതദേഹം വച്ചു കാത്തിരുന്നത് പതിനൊന്നു മണിക്കൂർ; അവസാനം ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിൽ രാത്രിയിൽ സംസ്‌ക്കാരം; മരണത്തിലും കൈവിടാത്ത ഓർത്തഡോക്‌സ്-യാക്കോബായ അവകാശത്തർക്കം കായംകുളത്തു നിന്ന്

ഇടവകാംഗം മരിച്ചപ്പോൾ സംസ്‌ക്കാരത്തിന് അനുമതി തേടി ബന്ധുക്കൾ കോടതിയിൽ പാഞ്ഞെത്തി; സെമിത്തേരി പൂട്ടി കോടതി വിധിക്കായി കാത്തു; കളക്ടറുടെ അനുനയത്തിനും വഴങ്ങാത്ത കടുംപിടിത്തം; പ്രാർത്ഥനകൾക്കു ശേഷം സംസ്‌കാരത്തിനായി പള്ളിയിൽ മൃതദേഹം വച്ചു കാത്തിരുന്നത് പതിനൊന്നു മണിക്കൂർ; അവസാനം ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിൽ രാത്രിയിൽ സംസ്‌ക്കാരം; മരണത്തിലും കൈവിടാത്ത ഓർത്തഡോക്‌സ്-യാക്കോബായ അവകാശത്തർക്കം കായംകുളത്തു നിന്ന്

എം എസ് സനൽകുമാർ

 കായംകുളം: ഓർത്തഡോക്‌സ്‌-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം ശവസംസ്‌കാരം 11 മണിക്കൂർ വൈകി. മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിൽ ശവസംസ്‌ക്കാരം നടത്തി. കായംകുളം സ്വദേശി ഫിലിപ്പോസിന്റ സംസ്‌കാരമാണ് സഭാ തർക്കത്തിന്റെ പേരിൽ വൈകിയത്.

യാക്കോബായ സഭാ വിശ്വാസിയായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി ഫിലിപ്പോസാണ് ഈ നിർഭാഗ്യവാൻ. ഇദ്ദേഹത്തിന്റെ മൃതദ്ദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ചായിരുന്നു തർക്കം ഉടലെടുത്തത്. ഓർത്തഡോക്‌സ് വിഭാഗത്തിന്റെ അധീനതയിലുള്ള സെമിത്തേരിയിൽ പണം അടച്ച ശേഷം യാക്കോബായ സഭ വിശ്വാസികളുടെ മൃതദേഹം സംസ്‌കരിക്കുന്നതാണ് ഇവിടുത്തെ പതിവ്.

എന്നാൽ അടുത്തിടെ ഉണ്ടായസുപ്രീം കോടതി വിധി അംഗീകരിച്ച് ഒപ്പിട്ടു നൽകണമെന്ന ഓർത്തഡോക്‌സ് പക്ഷത്തിന്റെ ആവശ്യം യാക്കോബായ പക്ഷം തള്ളിയതോടെ തർക്കം രൂക്ഷമായി. ഇതോടെ ഓർത്തഡോക്‌സ് വിഭാഗം സെമിത്തേരിയിലേക്കുള്ള ഗേറ്റ് പൂട്ടി. ആലപ്പുഴ കളക്ടർ റ്റി.വി.അനുപമ, ജില്ലാ പൊലീസ് മേധാവി സുരേന്ദ്രൻ, ആർ.ഡി.ഒ.ഹരികുമാർ ,ഡി.വൈ.എസ്‌പി.അനിൽദാസ് ,സി .ഐ.സദൻ, എസ്.ഐ.രാജൻ ബാബു തുടങ്ങിയവർ ഇരുവിഭാഗത്തെയും വൈദീകർ, പള്ളി ഭരണ സമിതി ഭാരവാഹികൾ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല.

ഇതിനിടെ ഇന്നലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം രാവിലെ പത്തരയോടെ മൃതദേഹം യാക്കോബായ പള്ളിയിലെത്തിച്ചു.സഖറിയാസ് മോർ പോളികാർപ്പസ്, മാത്യൂസ് മോർ തേവോദോസിയോസ് എന്നീ മെത്രാപ്പൊലീത്താമാരുടെ പ്രധാന കാർമ്മീകത്വത്തിൽ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം മൃതദ്ദേഹം പള്ളിയിൽ തന്നെ വച്ചു. വിവാദം തുടരുന്നതിനിടെ യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മൃതദേഹം സംസ്‌കരിക്കുന്നതിന് ഉത്തരവായി.മൃതദേഹം ഹൈക്കോടതി നിയമിച്ച കമ്മീഷനായ അഡ്വ.വീരജിന്റെ സാന്നിദ്ധ്യത്തിൽ സംസ്‌കരിക്കാനായിരുന്നു ഉത്തരവ്.

കമ്മീഷൻ ഹൈക്കോടതി ഉത്തരവുമായി വൈകിട്ട് കായംകുളത്തെത്തി .കമ്മീഷൻ.ഓർത്തഡോക്‌സ് വിഭാഗത്തെ ഹൈക്കോടതി ഉത്തരവ് അറിയിച്ചു.ഇതേ തുടർന്ന് .രാജന്റെ ബന്ധുക്കൾ ഓർത്തഡോക്‌സ് പള്ളിയിലെത്തി ഫീസ് അടച്ചു. ഇതിനു ശേഷം മൃതദേഹം വിലാപയാത്രയായി സെമിത്തേരിക്കു സമീപം എത്തി. ഇവിടെ വച്ചുള്ള ശുശ്രൂഷക്കു ശേഷം ഹൈക്കോടതി ഉത്തരവനുസരിച്ച് രാജന്റെ ബന്ധുക്കളായ ഇരുപത്തിയഞ്ചു പേർ ചേർന്ന് മൃതദേഹം 7.45 ഓടെ കല്ലറയിൽ അടക്കി. മുൻ പതിവുപോലെ യാക്കോബായ വൈദീകർ സെമിത്തേരിയിൽ പ്രവേശിച്ചില്ല. തർക്കം മൂലം 11 മണിക്കു റോളം മൃതദേഹം സംസ്‌ക്കരിക്കാൻ വൈകി. അവകാശത്തർക്കത്തിൽ മൃതദേഹത്തോട് കടുത്ത അനാദരവാണ് നേരിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP