Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാന പാതയ്ക്ക് സമീപത്തെ ഔട്ട്‌ലെറ്റുകൾ മാറ്റിയപ്പോൾ ബാക്കി അവശേഷിക്കുന്നത് വിരലിൽ എണ്ണാവുന്നത് മാത്രം; എങ്കിൽ ഗ്രാമങ്ങളിൽ ഉള്ള കള്ളുഷാപ്പുകളിൽ വിദേശമദ്യം വിൽക്കുമെന്ന് മന്ത്രി സുധാകരൻ; വടക്കേ ഇന്ത്യൻ സർക്കാരുകൾ സംസ്ഥാന പാതകൾ ജില്ലാ റോഡുകൾ ആക്കിയപ്പോൾ കേരളം നേരിടുന്നത് കള്ളുഷാപ്പുകളിലൂടെ; മന്ത്രി സുധാകരൻ മറുനാടനോട് പറഞ്ഞത്

സംസ്ഥാന പാതയ്ക്ക് സമീപത്തെ ഔട്ട്‌ലെറ്റുകൾ മാറ്റിയപ്പോൾ ബാക്കി അവശേഷിക്കുന്നത് വിരലിൽ എണ്ണാവുന്നത് മാത്രം; എങ്കിൽ ഗ്രാമങ്ങളിൽ ഉള്ള കള്ളുഷാപ്പുകളിൽ വിദേശമദ്യം വിൽക്കുമെന്ന് മന്ത്രി സുധാകരൻ; വടക്കേ ഇന്ത്യൻ സർക്കാരുകൾ സംസ്ഥാന പാതകൾ ജില്ലാ റോഡുകൾ ആക്കിയപ്പോൾ കേരളം നേരിടുന്നത് കള്ളുഷാപ്പുകളിലൂടെ; മന്ത്രി സുധാകരൻ മറുനാടനോട് പറഞ്ഞത്

അരുൺ ജയകുമാർ

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ തുടർന്ന് കേരളത്തിൽ പ്രധാന റോഡരികിലുള്ള മദ്യവിൽപന ശാലകൾ പൂട്ടിയതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇപ്പോൾ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകളെ വിദേശമദ്യ വിൽപന ശാലകൾ ആക്കാൻ സർക്കാർ ആലോചിക്കുന്നു.

സംസ്ഥാനത്തെ ദേശീയ പദയോരങ്ങളിലുള്ള മദ്യ ഷാപ്പുകൾ അടച്ച് പൂട്ടിയ സാഹചര്യത്തിൽ കള്ളു ഷാപ്പുകൾവഴി വിദേശ മദ്യ വിൽപ്പന നടത്താമെന്ന നിർദ്ദേശം പല കോണുകളിൽ നിന്നും വരുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അത്തരമൊരു തീരുമാനത്തെക്കുറിച്ചു വന്ന ചില വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മദ്യശാലകൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വലിയ പ്രതിസന്ധിയിൽ ആയിരിക്കെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നു എന്ന പ്രതികരണമാണ് മന്ത്രി ജി സുധാകരൻ മറുനാടൻ മലയാളിയോട് നടത്തിയത്. സംസ്ഥാനം മുഴുവൻ കോടതി ഉത്തരവിന് പിന്നാലെ ബിവറേജസ് കോർപ്പറേഷന്റെ വിൽപന ശാലകൾ അടച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യത്തിലും മദ്യപാനികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിലും വലിയ പ്രശ്‌നമാണ് സുപ്രീംകോടതി വിധിയെ തുടർന്ന് ഉണ്ടായിരിക്കുന്നത്. ആ പ്രതിസന്ധി മറികടക്കാൻ സർക്കാർ പല വഴികൾ തേടുന്നതിനിടേ ആണ് ഇക്കാര്യം ചർച്ചയായത്. അത് മന്ത്രി വ്യക്തമാക്കുന്നത് ഇങ്ങനെ. ആലപ്പുഴയിൽ നിന്നുമാണ് അത്തരമൊരു നിർദ്ദേശം വന്നതെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ഇത് ഒരു തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി കള്ളുഷാപ്പുകൾ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് അത്തരം ഒരു നിർദ്ദേശം വന്നത്. എന്നാൽ ഇത് സംബന്ധിച്ച് നിയമവും കള്ളുഷാപ്പുകളിൽ വിൽക്കപ്പെടേണ്ടവയെക്കുറിച്ചുമുള്ള ഉത്തരവുകളും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യ ഷോപ്പുകൾ അടച്ച് പൂട്ടിയ നിലപാടിനോട് അദ്ദേഹം പ്രതികരിച്ചത് അത് പ്രാബല്യത്തിൽ വന്നു കഴിഞ്ഞു എന്നാണ്.

സംസ്ഥാന സർക്കാരിന് കോടതി വിധി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർക്കാരിന്റെ റവന്യൂ വരുമാനം കുത്തനെ കുറയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് മറികടക്കാൻ സർക്കാർ എല്ലാ വഴികളും തേടുന്നു. ഒരേസമയം മദ്യപന്മാരുടെ വിഷയവും സർക്കാരിന്റെ വരുമാനവും ഒരുപോലെ പരിഗണിക്കേണ്ട സാഹചര്യമാണ് സർക്കാർ വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായി കള്ളുഷാപ്പുകളേ ബിവറേജസ് ഔട്ട്‌ലെറ്റുകളായി മാ്റ്റുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് മന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

കള്ളുഷാപ്പുകളിലൂടെ വിദേശമദ്യം വിൽക്കുന്ന കാര്യം ആലോചിക്കുന്നതായി എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം തേടിയപ്പോഴാണ് മന്ത്രി മറുനാടനോട് പ്രതികരിച്ചത്. അതേസമയം മദ്യശാലകൾ പൂട്ടാൻ അധികസമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനും സർക്കാരിൽ ധാരണയായിട്ടുണ്ട്.

സുപ്രീംകോടതി വിധിക്കെതിരെ നിയമസഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. അഡ്വക്കേറ്റ് ജനറൽ ഇത് സംബന്ധിച്ച് നിയമസഹായം നൽകിയിരുന്നു. ബിവറേജസുകളിലെ തിരക്ക് പരിഗണിച്ച് കൗണ്ടറുകൾ വർധിപ്പിക്കാൻ നിർദ്ദേശം നൽകിയ കാര്യം മന്ത്രി സ്ഥിരീകരിച്ചിരുന്നു. കൂടാതെ പ്രവൃത്തി സമയം ദീർഘിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ ഒമ്പത് മണിക്ക് അടച്ചിരുന്ന ബിവറേജുകൾ രാവിലെ ഒമ്പതര മണിക്ക് തുറന്ന് രാത്രി ഒമ്പതര വരെ പ്രവർത്തിക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP