Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാഷ്ട്രീയക്കാരെ ഗെയിലിന് പേടി; പൈപ്പിട്ട് പുലിവാലു പിടിക്കാനില്ല; ഇനിയെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം; പാചക-വാതക പൈപ്പ് ലൈനിലെ അനിശ്ചിതത്വം തുടരുന്നു

രാഷ്ട്രീയക്കാരെ ഗെയിലിന് പേടി; പൈപ്പിട്ട് പുലിവാലു പിടിക്കാനില്ല; ഇനിയെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം; പാചക-വാതക പൈപ്പ് ലൈനിലെ അനിശ്ചിതത്വം തുടരുന്നു

കൊച്ചി: ഗെയ്‌ലിന്റെ പ്രകൃതിവാതക പദ്ധതിക്കായുള്ള പൈപ്പിടൽ പദ്ധതി കേരളത്തിൽ വീണ്ടും നീട്ടിവക്കുന്നു. ഈയാഴ്‌ച്ച പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് മനിശ്ശേരിയിൽ വീണ്ടും തുടങ്ങാനുള്ള പദ്ധതിയാണ് വീണ്ടും നീട്ടുന്നത്.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം മതിയെന്നതാണ് പുതിയ തീരുമാനം. പദ്ധതിക്കായി 35 കിലോമീറ്റർ ദൂരം പൈപ്പ് കൂട്ടിയോജിപ്പിച്ച് കുഴിച്ചിടുന്നതാണ് ഇപ്പോൾ അംഗീകാരം കിട്ടിയിരിക്കുന്ന പദ്ധതി. ഗെയ്ൽ പുറപ്പെടുവിച്ച ടെണ്ടർ പ്രകാരം കരാർ ഉറപ്പിക്കൽ ജോലികളും മറ്റും പൂർത്തിയാക്കി ഈയാഴ്‌ച്ച തന്നെ പണി തുടങ്ങാനിരുന്നതാണ്. കരാർ പ്രകാരം അങ്ങിനെ പണി തുടങ്ങേണ്ടതാണെങ്കിലും രാഷ്ട്രീയ പാർട്ടികൾ എതിർപ്പുമായി രംഗത്തുവരുമെന്ന് മുന്നറിയിപ്പ് കിട്ടിയതാണ് പണി നീട്ടിവെക്കാൻ കാരണമായത്.

രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പ് വരാനിടയുണ്ടെന്ന് ചില രാഷ്ട്രീയ നിരീക്ഷകരാണ് ഗെയ്‌ലിനെ അറിയിച്ചിട്ടുള്ളത്. നേരത്തെ പദ്ധതിക്കെതിരെ ശക്തമായി എതിർത്ത ബിജെപി പദ്ധതിയോട് നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ സാഹചര്യത്തിൽ എതിർക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ നേരത്തെ എതിർത്ത മറ്റു കക്ഷികളുടെ കൂടെ പുതിയ ചില കക്ഷികളും എതിർപ്പുമായി വരുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ ഇത് പ്രചരണായുധമാക്കിയാൽ സർക്കാർ പിന്തുണ കാര്യമായി ഉണ്ടാവില്ല. ഇപ്പോൾ സർക്കാറിന്റെ പൂർണ പിന്തുണ പദ്ധതിക്കുണ്ട്. ഒരിക്കൽ കൂടി പദ്ധതി മുടങ്ങിയാൽ പിന്നെ ഇത് കേരളത്തിൽ നടപ്പാക്കാൻ പ്രയാസമാണെന്നും വിലയിരുത്തുന്നുണ്ട്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ പദ്ധതി തുടങ്ങി പൂർത്തിയാക്കാനാണ് ഉദ്ദേശ്യം. ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ കേരളത്തിൽ നടപ്പാക്കുന്ന ദ്രവീക്യത പ്രകൃതി വാതക പൈപ്പ്‌ലൈൻ പദ്ധതിയാണിത്. പ്രകൃതിവാതകം കൊണ്ടുപോകുന്നതിനായി കൊച്ചിയിൽനിന്ന് പാലക്കാട് ജില്ല വഴി ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും 505 കിലോമീറ്റർ ദൂരത്തിൽ പൈപ്പിടുന്നതാണ് പദ്ധതി. 2011 -ൽ ആണ് ഇതു തുടങ്ങിവച്ചത്. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് പദ്ധതി ഇനിയും പൂർത്തിയാകാനുള്ളത്. കേരളത്തിൽ ആദ്യഘട്ടത്തിൽ 35 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് സ്ഥാപിക്കുന്നത്. ഇത് കഴിഞ്ഞാൽ രണ്ടാംഘട്ടം പൈപ്പിടലിന് ടെണ്ടർ ക്ഷണിക്കും. കേരളത്തിൽ പദ്ധതിക്കായി പൈപ്പിറക്കിയ നാലു ജില്ലകളിൽ പണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. കാസർഗോഡ്, പാലക്കാട്, എറണാകുളം,തൃശൂർ ജില്ലകളിലാണു പണി പൂർത്തിയാകാതെ കിടക്കുന്നത്.

പാലക്കാട്ടെ പൈപ്പ് സ്ഥാപിക്കൽ കഴിഞ്ഞാൽ മറ്റുജില്ലകളിലെ ജോലി തുടങ്ങും.12 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി പദ്ധതി പൂർണമാക്കാൻ ആഗോളടെണ്ടർ വിളിക്കും. പാലക്കാട് ജില്ലയിൽ പദ്ധതിയുടെ പൈപ്പ്‌ലൈൻ കടന്നുപോകുന്നത് വയലുകളിലൂടെയും വീടുകൾക്ക് സമീപത്തെ പറമ്പുകളിലൂടെയുമാണ്. പദ്ധതി ജനവാസകേന്ദ്രങ്ങളിലൂടെ നടപ്പാക്കുന്നതിനെതിരെയാണ് രാഷ്ട്രീയ പാർട്ടികൾ എതിർപ്പുമായി വരുന്നത്. വിദേശ രാജ്യങ്ങളിൽ തീരെ ജനസാന്ദ്രതയില്ലാത്ത സ്ഥലത്തു കൂടി നടപ്പിലാക്കിയ പദ്ധതി കേരളത്തിൽ ജനസാന്ദ്രതയുള്ള സ്ഥലത്തുകൂടി നടപ്പിലാക്കുന്നത് അപകടമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ ഒരു പ്രദേശം തന്നെ ഇല്ലാതാകുമെന്നുമാണ് ഇവരുടെ വാദം.

കേരളത്തിൽ 550 കിലോമീറ്ററാണ് പൈപ്പിടേണ്ടത്. ഇതിൽ 50 കിലോമീറ്റർ മാത്രമാണ് പൂർത്തിയാക്കിയത്. പദ്ധതി നടത്തിപ്പിനായി സ്ഥലസർവേ നടത്തി ഏറ്റെടുത്തുകൊടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനസർക്കാറിനാണ്. കൊച്ചിയിൽനിന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് വഴി ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും പ്രകൃതിവാതക പൈപ്പ് ലൈനിടുന്നതാണ് ഗെയ്‌ലിന്റെ കൊച്ചി-കൂറ്റനാട്-ബാംഗ്ലൂർ-മാംഗ്ലൂർ പൈപ്പ് ലൈൻ പദ്ധതി. ഇതിന്റെ പ്രാഥമികഘട്ട പൈപ്പിടൽ കൊച്ചിയിൽ 50 കിലോമീറ്ററിൽ പൂർത്തിയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP