Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വികസനത്തിന് എതിരായ എതിർപ്പുകളെ അടിച്ചമർത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വന്തം നാട്ടിൽ നിന്നും 'എല്ലാം ശരിയാക്കി' തുടങ്ങേണ്ടി വരുമോ? ജനവാസകേന്ദ്രങ്ങളിൽ ഗെയിൽ പൈപ്പ് സ്ഥാപിക്കുന്നതിൽ കണ്ണൂരിൽ ജനങ്ങൾ തെരുവിൽ; പുറവൂർ വയലിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; ജനരോഷത്തെ ലാത്തികൊണ്ട് നേരിട്ട് സർക്കാറും

വികസനത്തിന് എതിരായ എതിർപ്പുകളെ അടിച്ചമർത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വന്തം നാട്ടിൽ നിന്നും 'എല്ലാം ശരിയാക്കി' തുടങ്ങേണ്ടി വരുമോ? ജനവാസകേന്ദ്രങ്ങളിൽ ഗെയിൽ പൈപ്പ് സ്ഥാപിക്കുന്നതിൽ കണ്ണൂരിൽ ജനങ്ങൾ തെരുവിൽ; പുറവൂർ വയലിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; ജനരോഷത്തെ ലാത്തികൊണ്ട് നേരിട്ട് സർക്കാറും

മറുനാടൻ മലയാളി ബ്യൂറോ

 പുറവൂർ( കണ്ണൂർ): വികസനത്തിന് എതിരായി ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന കാര്യത്തിൽ സർക്കാർ യാതൊരു വിട്ടുവീഴ്‌ച്ചക്കും ഇല്ലാന്നാണ് സർക്കാർ നിലപാടും. എന്നാൽ, ഇങ്ങനെ വികസന കാര്യത്തിൽ മുൻകൈയെടുക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം നാട്ടിൽ നിന്നു തന്നെ കാര്യങ്ങൾ ശരിയാക്കേണ്ടി വരുമോ? കണ്ണൂർ ജില്ലയിലെ പുറവൂർ വയലിൽ ജനവാസ കേന്ദ്രങ്ങളിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ കണ്ണൂരിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കയാണ്. പ്രതിഷേധം ശക്തമാകുന്നതിനിടെ പൊലീസിനെ ഉപയോഗിച്ച് സമരത്തെ നേരിടാനും ശ്രമം നടക്കുന്നുണ്ട. പുറവൂർ വയലിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

സ്ഥലമുടമകളുടെ അറിവില്ലാതെയും ജനങ്ങളുടെ ആശങ്കയകറ്റാതെയും അധികൃതർ ഏകപക്ഷീയമായി പൈപ്പിടുന്നതിൽ പ്രതിഷേധം ശക്തമായി. കഴിഞ്ഞദിവസം പൈപ്പിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ ഉപരോധിച്ചിരുന്നു. ചക്കരക്കല്ല് പൊലീസ് ഇടപെട്ട് സംഘർഷം ഒഴിവാക്കുകയായിരുന്നു. പുറവൂർ വയലിൽ ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയവരെ പൊലീസ് ലാത്തിവീശി. നാലു ദിവസമായുള്ള പ്രതിഷേധം ചൊവ്വാഴ്ചയും തുടരുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസം ചക്കരക്കല്ല് പൊലീസ് സ്‌റ്റേഷനിലും പുറവൂർ എൽ.പി സ്‌കൂളിലും അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞിരുന്നു. നാട്ടുകാരുടെ
ആശങ്കയകറ്റാതെയും സ്ഥലമുടമകളുടെ അനുമതിയില്ലാതെയും അധികൃതർ ഏകപക്ഷീയമായി നിർമ്മാണപ്രവർത്തനം നടത്തിയതാണ്
നാട്ടുകാരെ പ്രകോപിതരാക്കിയത്.

അധികൃതരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെന്നത് പ്രതിഷേധം രൂക്ഷമാകാൻ കാരണമായി. ചൊവ്വാഴ്ച 10ഓടെ പ്രതിഷേധവുമായെത്തിയ പ്രദേശവാസികൾക്ക് നേരെ പ്രകോപനമില്ലാതെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്ന് സമരസമിതി നേതാക്കള്ൾ ആരോപിച്ചു. ഗവൺമെന്റ് ചീഫ് സെക്രട്ടറി അടക്കം മുകളിൽനിന്നുള്ളവരുടെ സമ്മർദമാണ് ഇത്തരമൊരു നടപടിക്ക് തങ്ങൾ മുതിർന്നതെന്ന് ചക്കരക്കല്ല് എസ്.ഐ പി. ബിജു പറഞ്ഞതായി സമരക്കാർ അറിയിച്ചു.

എന്തുവിലകൊടുത്തും പദ്ധതി നടപ്പാക്കാൻ സർക്കാർ നിർദ്ദേശമുണ്ടെന്ന് അധികൃതർ അറിയിച്ചു. ചക്കരക്കല്ലിൽനിന്നെത്തിയ വൻ പൊലീസ് സന്നാഹത്തിന്റെ കാവലിൽ നിർമ്മാണപ്രവർത്തനം തുടരുകയായിരുന്നു. വ്യക്തമായ വിശദീകരണം ലഭിക്കാത്തതിനാൽ തങ്ങൾ സമരവുമായി മുന്നോട്ടുപോകുമെന്നും അടിച്ചൊതുക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും സമരക്കാർ പറഞ്ഞു. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രദേശത്ത് നാട്ടുകാർ പ്രകടനം നടത്തി.

നേരത്തെ പുറവൂരിൽ തഹസിൽദാരുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു. എന്നാൽ, യോഗത്തിൽ ജില്ല കലക്ടർ എത്താതിരുന്നതും നാട്ടുകാരുടെ ആശങ്കയകറ്റാൻ കഴിയാത്തതും വൻ പ്രതിഷേധത്തിനിടയാക്കി. കലക്ടർക്ക് പകരം കണ്ണൂർ തഹസിൽദാർ സജീവനാണ് യോഗത്തിൽ പങ്കെടുത്തത്. വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കാറ്റിൽ പറത്തിയാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷാദൂരപരിധിയായ 45 കിലോമീറ്റർ അകലം എന്നത് ഗെയിൽ പൈപ്പ്‌ലൈനിന്
ബാധകമാകുന്നില്ലെന്നും പൈപ്പ് സ്ഥാപിക്കുന്ന സ്ഥലമുടമകളെ വിവരമറിയിക്കുകയോ സമ്മതപത്രത്തിൽ ഒപ്പിടുവിക്കുകയോ ചെയ്തിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP