Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ജയിലിലേയ്ക്ക് പോയപ്പോൾ ആതിരമോൾ മാത്രം ഒറ്റയ്ക്കായി; അച്ഛനും ബന്ധുക്കളും ഉള്ളപ്പോഴും അനാഥയായി മാറിയ കുഞ്ഞിന്റെ കഥ

അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ജയിലിലേയ്ക്ക് പോയപ്പോൾ ആതിരമോൾ മാത്രം ഒറ്റയ്ക്കായി; അച്ഛനും ബന്ധുക്കളും ഉള്ളപ്പോഴും അനാഥയായി മാറിയ കുഞ്ഞിന്റെ കഥ

ആവണി ഗോപാൽ

മ്മയുടെ കഥ എല്ലാ മാദ്ധ്യമങ്ങളും ആവശ്യത്തിലധികം ആഘോഷിച്ചതാണ്. ഭർത്താവുമായി പിണങ്ങി കഴിയുന്നതിനിടയിൽ അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നതിന്റെ കഥ. കൊല്ലം നെടുവത്തൂർ ആനക്കോട്ടൂർ സ്വദേശിനി മഞ്ജു എന്ന യുവതി സ്വയം ദുരന്തം ഏറ്റുവാങ്ങുകയായിരുന്നു. പത്തു ദിവസം മുമ്പായിരുന്നു ആ അമ്മയുടെ വിധി കോടതി നിശ്ചയിച്ചത്. രണ്ട് വർഷമായി ജാമ്യം പോലുമില്ലാതെ ജയിൽ കിടന്ന മഞ്ജു എന്ന 42 കാരിക്ക് കഴിഞ്ഞ ദിവസം കൊല്ലം അഡീഷണൽ ജഡ്ജി ജീവപര്യന്തം വിധിക്കുകയായിരുന്നു.

മഞ്ജുവിന് ജാമ്യം എടുക്കാൻ പോലും ആരുമില്ലാതിരുന്നതിനാൽ അതുകൊണ്ട് തന്നെ ഇനി ആരെങ്കിലും അപ്പീലുമായി പോകാനും ഇടയില്ല. മഞ്ജുവിന്റെ ബന്ധുക്കളെ സംന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണ് ആ യുവതിയുടെ ജീവിതം. അവളുടെ ഗ്രാമത്തിൽ എത്തിയാൽ എല്ലാവർക്കും പറയാനുള്ളത് നാണക്കേടിന്റെ ഒരു ദുരന്തകഥ മാത്രമാണ്.

ഭർത്താവുമായി പിണങ്ങി കഴിയവേയാണ് മഞ്ജു അവിഹിത ഗർഭം ധരിച്ചത്. ജനിച്ച ഉടനെ തന്നെ പുറം ലോകം അറിയാതിരിക്കാൻ മഞ്ജു കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2012 ഡിസംബർ 28നു രാത്രി 9.30നാണ് മഞ്ജുവിന്റെ വീട്ടിൽ സംഭവം നടന്നത്. മഞ്ജു അഞ്ചു വർഷമായി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഇതിനിടെയാണ് സമീപത്തുള്ള ആളിൽ നിന്നും അവിഹിത ഗർഭം ധരിച്ചത്.

ഗർഭിണിയായ വിവരം നാട്ടുകാർ അറിയാതിരിക്കാൻ ഇവർ ഏറെക്കാലം പുറത്തിറങ്ങാതെ നടന്നു. പിന്നീട് പ്രസവ സമയം അടുത്തപ്പോൾ വീട്ടിൽ തന്നെ തങ്ങുകയായിരുന്നു. പ്രസവിച്ച് ഏതാനും മിനിറ്റുകൾക്കകമാണ് മഞ്ജു കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടർന്ന് തെളിവ് നശിപ്പിക്കാൻ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തുവച്ച് ചവറുകൾ കൂട്ടിയിട്ട് കത്തിക്കാനും ശ്രമിച്ചു. എന്നാൽ പിന്നീട്, രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് മഞ്ജു പ്രസവിച്ചെന്ന് വിവരം നാട്ടുകാർ അറിയുന്നത്. തുടർന്ന് പെൺകുഞ്ഞിന്റെ മൃതദേഹം ചാരം മൂടിയ കുഴിയിൽനിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു.

മഞ്ജുവിന്റെ അവിഹിത ബന്ധ കഥയ്ക്ക് പിറകേ പോയ മാദ്ധ്യമങ്ങൾ കാണാതെ പോയ മറ്റൊരു ജീവിതം കൂടിയുണ്ട്. ഒരു ദുർബല നിമിഷത്തിൽ അമ്മയ്ക്ക് സംഭവിച്ചതിന്റെ ദുരന്തത്തിന്റെ ഭീകരത വേട്ടയാടിയപ്പോൾ കാട്ടിയ ക്രൂരതയ്ക്ക് ബലിയാടായ ഒരു കുരുന്നു പെൺകുട്ടി. ആതിര എന്ന 13 കാരി പെൺകുട്ടി. മഞ്ജുവിന്റെ ആദ്യ മകളാണ് ആതിര. അപ്പൻ പിണങ്ങി പോയി മറ്റൊരാളോടൊപ്പം കഴിഞ്ഞപ്പോൾ അമ്മയൊടൊപ്പം കഴിഞ്ഞു വരികയായിരുന്നു ആതിര. അന്നവൾക്ക് പത്തു വയസ് കഴിഞ്ഞതേയുള്ള. അമ്മയ്‌ക്കെന്ത് പറ്റിയെന്ന് മനസിലാകാത്ത പ്രായം.

മഞ്ജുവിനെ പൊലീസ് കൊണ്ടു പോയിട്ടു തന്റെ മകൾക്ക് എന്ത് പറ്റ് എന്ന് അന്വേഷിച്ച പിതാവ് എത്തിയില്ല. അങ്ങനെ അമ്മയും അച്ഛനും ജീവിച്ചിരിക്കേ അനാഥയായി തീർന്ന ആതിരയെ ജില്ലാപഞ്ചായത്ത് അംഗം ലീലാമ്മയാണ് ഗാന്ധിഭവനിൽ എത്തിക്കുന്നത്. 13 കാരിയായ ആതിര ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനിൽ ഏറ്റവും ചുറുചുറുക്കുള്ള പെൺകുട്ടിയാണ്. പത്തനാപുരം ടൗണിലെ സ്‌കൂളിലെ തന്നെ ഈ പെൺകുട്ടി ഇപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. ഗാന്ധിഭവനിലെ അറുപത്തഞ്ചോളം കുട്ടികളിൽ ഒരാളായി കഴിയുന്ന ആതിരയ്ക്ക് ഒരുപാട് അച്ഛന്മാരും അമ്മമാരും ഇവിടെയുണ്ട്.

ആതിരയെ ഗാന്ധിഭവനിൽ ഉറ്റവരു ഉടയവരും നഷ്ടപ്പെട്ട് അനാഥരായികഴിയുന്ന അനേകം കുരുന്നുകളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഗാന്ധി ഭവനിലെ ആയിരത്തിലധികം കുട്ടികൾക്ക് ഭക്ഷണവും താമസവും ദിവസവും കൊടുക്കേണ്ടി വരുന്നതുകൊണ്ടാണ് ഗാന്ധിഭവനെ എത്ര സഹായിച്ചാലും മതിയാവില്ല എന്ന് പറയേണ്ടി വരുന്നത്. ഗാന്ധിഭവനെ സഹായിക്കാനുള്ള ഈ അപ്പീൽ ഇങ്ങനെ തുടരുമ്പോൾ നിങ്ങളുടെ ഒരു രൂപയെങ്കിലും ലഭിച്ചാൽ ഈ മഹാപ്രസ്ഥാനവും മുന്നോട്ട് പോകും. നമുക്ക് ചെയ്യാൻ സാധിക്കാത്ത മഹാ കർമങ്ങൾ ചെയ്യുന്ന ഗാന്ധിഭവനിലേക്ക് നിങ്ങളുടെ വീതം എന്തെങ്കിലും നൽകാൻ മറക്കരുത്.

ബുദ്ധിമാന്ദ്യം സംഭവിച്ചവരും, ആരോരുമില്ലാത്തവരും, വൈകല്യമുള്ളവരും, മക്കളും ഭർത്താവും ഉപേക്ഷിച്ച വയോധികരും, മാതാപിതാക്കളാരെന്നറിയാത്ത പിഞ്ചുകുഞ്ഞുങ്ങളുമെല്ലാം ഗാന്ധിഭവനിലുണ്ട്. ജാതി മത ഭേദമെന്യ നിരവധി നിരാലംബരാണ് ഗാന്ധിഭവനിലുള്ളത്. എത്ര ചെറിയ തുകയാണെങ്കിലും ഇവിടുത്തെ ആശ്രയമറ്റവർക്ക് അത് വലുത് തന്നെയാണ്. വസ്ത്രങ്ങളും മറ്റു സാധനങ്ങളുമെല്ലാം വാങ്ങാനായി ആയിരങ്ങൾ ചെലവിടുന്നവർ അതിൽനിന്നും ഒരു ചെറിയ തുക ഗാന്ധിഭവന് നൽകിയാൽ ഇവർക്ക് മൂന്നു നേരം ഭക്ഷണം കഴിക്കാനാകും. അത് മാത്രമാണ് ഇവിടെ ആശ്രയമില്ലാതെ കഴിയുന്നവർക്ക് ആകെ ആവശ്യമുള്ളത്.

ഈ നിരാലംബരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചുവടെ നൽകിയിരിക്കുന്ന ഗാന്ധി ഭവന്റെ അക്കൗണ്ട് നമ്പരിലേക്ക് സംഭാവന നൽകാം

Reference : Marunadan Malayali
Bank - South Indian Bank
Branch - Pathanapuram
Account number: 0481053000000530
IFSE Code: SIBL0000481
Gandhi Bhavan, 
Pathanapuram

വിശദവിവരങ്ങൾക്ക് ഗാന്ധിഭവനെ ബന്ധപ്പെടാംGandhibhavan, Pathanapuram, Kollam, Kerala, South India. Pin : 689695

+91 475 2355573 ,+91 475 2350459, +91 9605057000
[email protected]
വെബ്‌സൈറ്റ്- http://www.gandhibhavan.org/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP