Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംഎൽഎയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം; കെ ബി ഗണേശ് കുമാറും ഡ്രൈവറും ചേർന്ന് 22കാരനായ യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലിച്ചതച്ചു; അഗസ്തികോട് സ്വദേശിയായ എൻജിനീയറെ എംഎൽഎ മർദ്ദിച്ചത് കാറിൽ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് നേരെയും അസഭ്യം പറഞ്ഞ ശേഷം; 'ഞങ്ങളാണ് ഭരിക്കുന്നതെന്ന് ഓർക്കണം' എന്നു പറഞ്ഞും വെല്ലുവിളി; മർദ്ദനമേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി

എംഎൽഎയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം; കെ ബി ഗണേശ് കുമാറും ഡ്രൈവറും ചേർന്ന് 22കാരനായ യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലിച്ചതച്ചു; അഗസ്തികോട് സ്വദേശിയായ എൻജിനീയറെ എംഎൽഎ മർദ്ദിച്ചത് കാറിൽ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് നേരെയും അസഭ്യം പറഞ്ഞ ശേഷം; 'ഞങ്ങളാണ് ഭരിക്കുന്നതെന്ന് ഓർക്കണം' എന്നു പറഞ്ഞും വെല്ലുവിളി; മർദ്ദനമേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി

പീയൂഷ് ആർ

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ ബി ഗണേശ് കുമാർ എംഎൽഎയും ഡ്രൈവറും ചേർന്ന് യുവാവിനെ മർദ്ദിച്ചു. അഞ്ചൽ സ്വദേശിയായ യുവാവിനെയാണ് എംഎൽഎയും ഡ്രൈവരും ചേർന്ന് മർദ്ദിച്ചത്. അമ്മയുടെ മുമ്പിൽ വച്ചാണ് മർദ്ദനമുണ്ടായതെന്നാണആരോപണം. മർദ്ദനമേറ്റ് അവശനായ അഗസ്തികോട് പുലിയത്ത് വീട്ടിൽ അനന്തകൃഷ്ണൻ (22) എന്ന യുവാവാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് സംഭവം. അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎൽഎ യുവാവിനെ മർദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മർദ്ദിച്ചു.അനന്ത കൃഷ്ണനെ അഞ്ചൽ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിൽസയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് യുവാവ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ: അമ്മ ഷീന ആർ നാഥ്(46)നൊപ്പമാണ് മരണവീട്ടിൽ പോയത്. വീട്ടിൽ നിന്നും മടങ്ങവേ റോഡിലൂടെ ഗണേശിന്റെ വാഹനം കടന്നുവന്നു. എംഎൽഎയുടെ വാഹനം നിർത്തി തന്നിരുന്നെങ്കിൽ ഒരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. പുള്ളി ഒന്ന് നിർത്തി തന്നിരുന്നേൽ രണ്ടുവണ്ടിക്കും സുഖമായി പോകാമായിരുന്നു. ഇഷ്ടംപോലെ സ്ഥലമുണ്ടായിരുന്നു. എങ്കിലും വാഹനം പിന്നോട്ടെടുക്കാതെ എംഎൽഎയുടെ ഡ്രൈവർ വാശി പിടിച്ചു നിന്നു. ഞാൻ കുറേത്തവണ റിവേഴ്സ് എടുത്ത് പണി നടക്കുന്ന ഒരു വീട്ടിലേക്ക് കേറ്റിയിട്ടു.

അപ്പഴത്തേക്കും എന്റെ അമ്മ കാറിന്റെ ഗ്ലാസ് തുറന്നു ചോദിച്ചു. സാറിനല്ലായിരുന്നോ സാറേ എളുപ്പമെന്ന്. ആ സമയം വണ്ടിയിലിരുന്ന എംഎൽഎ അമ്മയെ രണ്ടുമൂന്ന് ചീത്തേം വിളിച്ച് കൈവെച്ച് വൃത്തികെട്ട ആംഗ്യം കാണിക്കുകയാണ് ഉണ്ടായത്. തുടർന്ന് ഇറങ്ങിവന്ന് വണ്ടിയുടെ കാറിന്റെ കീ ഊരാൻ നോക്കുകയും ചെയ്തു. പക്ഷെ, കീ ഊരാൻ പറ്റിയില്ല. പുഷ്ബട്ടൺ സ്റ്റാർട്ടായിരുന്നു. ഡ്രൈവിങ് സീറ്റിൽ ഇരുന്ന എന്നെ കുത്തിനുപിടിച്ച് ഇറക്കി രണ്ടടി കഴുത്തിന് നല്ലപോലെ അടിച്ചു. എന്നിട്ട് ഗണേശ് കുമാർ കാറിനകത്ത് കേറിയിരുന്നു.

ഇതിന് പിന്നാവെയാണ് ഡ്രൈവറെത്തി മർദ്ദനം തുടർന്നത്. ഞങ്ങളല്ലേ ഭരിക്കുന്നത് കേസിനു പോകുവാണേൽ പൊക്കോ എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു- അനന്തകൃഷ്ണൻ പറഞ്ഞു. നമ്മളാരും എംഎൽഎ ആയിട്ടല്ലല്ലോ ജനിക്കുന്നത്? പവറിന്റെ ബലത്തിൽ മാത്രം കാണിച്ച സംഭവമാണ് ഇതെന്നും യുവാവ് പറഞ്ഞു.

കീഴൂറ്റ് എന്ന വീട്ടിലായിരുന്നു മരണം നടന്നിരുന്നത്. മരിച്ച വ്യക്തിയുടെ ബന്ധുവായിരുന്നു അനന്തകൃഷ്ണൻ. അവിടേക്ക് അമ്മയുടെ കൂടെ പോവുകയായിരുന്നു. എൻജിനീയറിങ് പാസായ ശേഷം ഖത്തറിൽ മൂന്ന് മാസത്തോളം ജോലി നോക്കിയിരുന്നു. അവിടെ നിന്നും തിരികെ നാട്ടിലെത്തിയിരിക്കുകയായിരുന്നു അനന്ത കൃഷ്ണൻ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുഭാവിയല്ല താനെന്നും അനന്തകൃഷ്ണൻ പറയുന്നു. പിതാവ് ഗൾഫിൽ ജോലി നോക്കുകയാണ്.

എംഎൽഎയെ പോലൊരു വ്യക്തിയിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിൽ അതീവ ദുഃഖിതനാണെന്നും അന്തകൃഷ്ണൻ പറഞ്ഞു. സ്ത്രീയെന്ന പരിഗണന പോലും നൽകാതെ അശ്ലീല ആംഗ്യം കാണിക്കുകയും തെറിവിളിക്കുകയും ചെയ്ത സംഭവത്തിൽ എംഎൽഎക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. അതേസമയം ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എംഎൽഎയുടെ ഡ്രൈവർ പൊലീസിൽ നൽകിയ പരാതിയിൽ യുവാവാണ് അദ്യം മർദ്ദിച്ചതെന്നാണ് ആരോപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP