Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ കയ്യേറ്റം ചെയ്ത സംഭവം: ഗണേശ് കുമാറിനായി അഞ്ചൽ പൊലീസിന്റെ ഒത്തുകളി; എംഎൽഎ മർദ്ദിച്ച യുവാവിനും അമ്മയ്ക്കുമെതിരെ ജാമ്യം കിട്ടാ വകുപ്പിൽ കേസ്; മാരകായുധം കൊണ്ട് യുവാവ് ഗണേശിനെ ആക്രമിച്ചുവെന്ന് പറയുന്ന പൊലീസ് എംഎൽഎയ്‌ക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ; പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

കാറിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ കയ്യേറ്റം ചെയ്ത സംഭവം: ഗണേശ് കുമാറിനായി അഞ്ചൽ പൊലീസിന്റെ ഒത്തുകളി; എംഎൽഎ മർദ്ദിച്ച യുവാവിനും അമ്മയ്ക്കുമെതിരെ ജാമ്യം കിട്ടാ വകുപ്പിൽ കേസ്; മാരകായുധം കൊണ്ട് യുവാവ് ഗണേശിനെ ആക്രമിച്ചുവെന്ന് പറയുന്ന പൊലീസ് എംഎൽഎയ്‌ക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ; പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

പീയൂഷ് ആർ

കൊല്ലം: നടുറോഡിൽ യുവാവിനെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ കെബി ഗണേശ് കുമാർ എംഎൽഎയ്ക്കായി പൊലീസിന്റെ ഒത്തുകളി. എംഎ‍ൽഎയെ മർദിച്ചുവെന്ന പരാതിയുമായി തെന്മല പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവിനും അമ്മക്കുമെതിരെ ജാമ്യം കിട്ടാത്ത വകുപ്പിൽ കേസെടുത്തു. മാരകായുധം കൊണ്ട് എംഎ‍ൽഎ യെ ആക്രമിച്ചു എന്നാണ് കേസ്. എന്നാൽ യുവാവിന്റെ പരാതിയിൽ എം എൽ എക്കെതിരെ ദുർബലവകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

കാറിന് വഴിമാറി കൊടുത്തില്ലെന്ന് ആരോപിച്ച് കെ.ബി.ഗണേശ് കുമാർ എം എൽ എ യും അദ്ദേഹത്തിന്റെ ജീവനക്കാരും യുവാവിനെയും അമ്മയേയും മർദിച്ച കേസിൽ രണ്ടു കേസുകളാണ് കൊല്ലം അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്തത്.അഞ്ചൽ സ്റ്റേഷനിൽ എത്തി ആദ്യം പരാതി നൽകിയത് അനന്തകൃഷ്ണൻ എന്ന ഈ യുവാവും അമ്മയുമാണ്. എന്നാൽ സംഭവം വാർത്തയായ ശേഷം സ്വന്തം ജീവക്കാരനെ കൊണ്ട് എംഎ‍ൽഎ കൊടുപ്പിച്ച പരാതിയിലാണ് ആദ്യം കേസ് എടുത്തത്. എം. എൽ.എയെ മാരകായുധം കൊണ്ട് ആക്രമിച്ചുവെന്ന ജാമ്യം കിട്ടാത്ത കുറ്റമാണ് എഫ്.ഐ.ആറി ൽ പൊലീസ് എഴുതിചേർത്തത്.

എംഎൽഎ അസഭ്യം പറഞ്ഞെന്ന് പരാതിപ്പെട്ട യുവാവിന്റെ അമ്മയെയും കേസിൽ പ്രതിയാക്കി.പരാതിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത അഞ്ചൽ പൊലീസ് പക്ഷെ എംഎൽഎയോട് നല്ല ജനമൈത്രി പുലർത്തി. അദ്ദേഹത്തിനും ജീവനക്കാർക്കുമെതിരെ നിസാര വകുപ്പുകൾ മാത്രം ചേർത്താണ് കേസെടുത്തത്. കൈ കൊണ്ട് അടിച്ചു, ചീത്ത വിളിച്ചു എന്നിങ്ങനെ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് ളശൃ ൽ ഉള്ളത്. പരമാവധി ഒരുവർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ. എംഎൽഎക്കെതിരെ ആദ്യം പൊലീസിനെ സമീപിച്ച യുവാവും അമ്മയും ഇപ്പോൾ ജാമ്യമില്ലാത്ത റിമാൻഡിൽ പോകുന്ന സ്ഥിതിയുമായി. മൂന്നുവർഷം വരെ തടവും പിഴയും ഉറപ്പാക്കി തന്നെയാണ് പൊലീസ് കൂറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.

അതിനിടെ ബിജെപി ഗണേശ്‌കുമാറിനെതിരെ പ്രതിഷേധപ്രകടനവും കോലം കത്തിക്കലും നടത്തി . അഞ്ചൽ അഗസ്ത്യക്കോട് മരണവീട് സന്ദർശിക്കാൻ എത്തിയ എംഎ‍ൽഎ ഗണേശ്‌കുമാറിന്റെ കാറിന് സൈഡ് കൊടുത്തില്ലായെന്ന് ആരോപിച്ച് അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ അനന്തകൃഷ്ണനെ (22 ) കയ്യേറ്റം ചെയ്യുകയും മാതാവ് ഷീനയെ അസഭ്യം പറയുകയും ചെയ്തു എന്നാരോപിച്ച് ബി..ജെ.പി അഞ്ചലിൽ ഗണേശ്‌കുമാറിനെതിരെ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലുമാണ് അഞ്ചലിൽ ബിജെപിയുടെ നേതൃത്വ ത്തിൽ നടത്തിയത്. അഞ്ചൽ ബിജെപിയുടെ കാര്യാലയ ഓഫീസിന്റെ പടിക്കൽ നിന്ന് തുടങ്ങിയ പ്രകടനം അഞ്ചൽ മുക്കട ജംഗ്ഷൻ , ചന്തമുക്ക് , തിരിച്ച് ആർ.ഒ ജങ്ഷനിൽ എംഎ‍ൽഎ യുടെ കോലം കത്തിച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചത്

ഗണേശ് കുമാർ എംഎ‍ൽഎ. മകനെയും അമ്മയേയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് ബി.സേതുനാഥ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ചാമക്കാല ജ്യോതികുമാർ ,മുൻ എംഎ‍ൽഎ പുനലൂർ മധു, കെപിസിസി.അംഗം സൈമൺ അലക്‌സ്, വിപിന ചന്ദ്രൻ, എസ്.ജെ.പ്രേം രാജ്, വലിയ വിളവേണു, കടയിൽ ബാബു, സന്തോഷ് പനയഞ്ചേരി, മഹിളാ കോൺഗ്രസ് നേതാക്കളായ ഗീതവ്യമണ്ട്, എസ്.ഷീജ,സുബൈദ സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP