Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തോക്കുമായി മവോയിസ്റ്റുകൾ കാവൽ നിൽക്കും; പരിപാലനവും വിളവെടുപ്പും വിപണനവും നടത്തുന്നത് മലയാളികൾ; മഞ്ചേശ്വരം അതിർത്തിയിലൂടെ കഞ്ചാവ് കേരളത്തിലെത്തും; ചുക്കാൻ പിടിക്കുന്നത് ഇടുക്കിക്കാരൻ രാജു തോമസും

തോക്കുമായി മവോയിസ്റ്റുകൾ കാവൽ നിൽക്കും; പരിപാലനവും വിളവെടുപ്പും വിപണനവും നടത്തുന്നത് മലയാളികൾ; മഞ്ചേശ്വരം അതിർത്തിയിലൂടെ കഞ്ചാവ് കേരളത്തിലെത്തും; ചുക്കാൻ പിടിക്കുന്നത് ഇടുക്കിക്കാരൻ രാജു തോമസും

രഞ്ജിത്ത് ബാബു

കാസർഗോഡ്: ദക്ഷിണേന്ത്യയിലേക്കുള്ള കഞ്ചാവ് കടത്തിന്റെ സൂത്രധാരൻ ഇടുക്കി സ്വദേശി രാജു തോമസ്. റായ്ഗഡ് ജയിലിൽ കഴിയുന്ന രാജു തോമസിനെക്കൂടാതെ മുപ്പതിൽപ്പരം മലയാളി യുവാക്കളും ജയിലിനകത്താണ്. ഇടുക്കി ജില്ലയിലെ രാജാക്കാട്ട്, പണിക്കൻക്കുടി, മുരിക്കാശ്ശേരി, സ്വദേശികളാണ് കഞ്ചാവ് കടത്തു കേസിന് ഒഡീഷ, ഛത്തീസ്‌ഗഢ്, ഉത്തരാഞ്ചൽ, സംസ്ഥാനങ്ങളിലെ ജയിലിനകത്ത് കഴിയുന്നത്.

മറ്റ് ചില സംസ്ഥാനങ്ങളിലെ ജയിലുകളിലും മലയാളി യുവാക്കളുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവ് കൃഷി ചെയ്യുന്നതും കടത്തുന്നതും മലയാളികളാണെന്ന വിവരവും റായിഗഢ് പൊലീസ് കൈമാറിയിട്ടുണ്ട്. പൊലീസിനു പോലും കടന്നെത്താനാവാത്ത മലയിടുക്കുകളിൽ മവോയിസ്റ്റുകളുടെ സംരക്ഷണത്തിലാണ് കഞ്ചാവ്്് കൃഷി ഇറക്കുന്നത്. ഇടുക്കിയിൽ കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ടവരാണ് ഇവിടങ്ങളിലും കൃഷിചെയ്തു പോന്നത്.

മാവോയിസ്റ്റ്കളുടെ പ്രധാന വരുമാനമാർഗ്ഗമാണ് കഞ്ചാവ് കൃഷി. അതുകൊണ്ടു തന്നെ മലമടക്കുകളിലെ ഈ കൃഷിയിടങ്ങലിൽ ആയുധങ്ങളേന്തി എല്ലാ സംരക്ഷണവും അവർ ചെയ്യും. സുരക്ഷിതമായ ഈ കേന്ദ്രത്തിൽ ഇടുക്കി ജില്ലക്കാരായ യുവാക്കളാണ് ഏറേയുമുള്ളത്. കൃഷി ഇറക്കുന്നതുമുതൽ പരിപാലിക്കുന്നതും വിളവെടുക്കുന്നതും മലയാളികളുടെ മേൽനോട്ടത്തിലാണ്. ഒടുവിൽ കനത്ത സുരക്ഷാ സംവിധാനത്തോടെ ആന്ധ്രാ പ്രദേശിന്റെ അതിർത്തി വരേയും കഞ്ചാവ് എത്തിക്കും. അവിടുന്നാണ് ആദ്യ വിപണനം. അവിടേയും മലയാളികൾ സജീവം. കാസർഗോഡുകാരാണ് അവിടുന്നിങ്ങോട്ടുള്ള കഞ്ചാവ് കടത്തിന്റെ മുഖ്യ കണ്ണികൾ.

നൂറ് കിലോഗ്രാം വരെ മൊത്തമായി ഇവിടെനിന്നും കഞ്ചാവ് വാങ്ങിക്കാം. കച്ചവടത്തിനു തൊട്ടു മുമ്പുതന്നെ ഇടുക്കിക്കാരെ തിരിച്ച് ഒഡീഷയിലേയും ചത്തീസ്ഗഢിലേയും കൃഷിയിടങ്ങളിലെത്തിക്കും. അതൊക്കെ മാവോയിസ്‌ററുകൾ ഭംഗിയായി നിർവ്വഹിക്കും. മൂന്നോ നാലോ വർഷം കൊണ്ടു തന്നെ കഞ്ചാവ്്് തോട്ടത്തിലെ പണി എടുക്കുന്നവർക്ക് നല്ല വരുമാനം ലഭിക്കും. വീട്ടുകാർ അറിഞ്ഞും അറിയാതേയും ഈ മേഖലകളിൽ മലയാളികളെത്തിയിട്ടുണ്ട്. എന്നാൽ അവരെല്ലാം നല്ല സാമ്പത്തിക സ്ഥിതി കൈവരിച്ചെന്നാണ് വിവരം.

കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തുന്നതിൽ ഇടുക്കി സ്വദേശികളായ യുവാക്കളുടെ പങ്ക് വളരെ വലുതാണ്. ജയിലിലായവരേക്കാൾ കൂടുതൽ പേർ കഞ്ചാവ് കൃഷി മുതൽ കടത്ത് വരെയുള്ള ഘട്ടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ആന്ധ്ര പ്രദേശ് അതിർത്തിയിലെത്തിക്കുന്ന കഞ്ചാവ് പ്രത്യേക അറ തീർത്ത വാഹനങ്ങളിലാണ് കേരള കർണ്ണാടക അതിർത്തിയിലേക്ക് കൊണ്ടു വരുന്നത്. മഞ്ചേശ്വരം അതിർത്തിയിലെത്തിച്ച് കേരളത്തിലേക്ക് കൈമാറുകയാണ് പതിവ്.

ആന്ധ്രയിൽ നിന്നും കേരളാ അതിർത്തി വരെയെത്തിക്കുന്നത് ഭൂരിഭാഗവും കാസർഗോഡുകാരാണ്. അതിലെ പ്രധാന കണ്ണിയാണ് സ്വർണ്ണ വിതരണക്കാരനായ തൃശ്ശൂർ സ്വദേശി ടോണിയെ കാസർഗോഡ് വച്ച് അടിച്ചു വീഴ്‌ത്തി സ്വർണ്ണവും പണവും കവർന്ന കേസിലെ മുഖ്യ പ്രതിയായ ഗുജ്രി ഹമീദ്. ഗുജ്രി ഹമീദിന്റെ കാറിൽ നിന്നും 80 കിലോ ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തതോടെയാണ് സ്വർണ്ണ കവർച്ചയുടെ വിവരങ്ങളും അറിവായത്. കഞ്ചാവ് കടത്തിന്റെ സാമ്രാജ്യം വികസിപ്പിക്കാനാണ് സ്വർണ്ണവും പണവും കവർന്നതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

ഒഡീഷ, ഛത്തീസ്ഘട്ട് , ഉത്തരാഞ്ചൽ, എന്നീ സംസ്ഥാനങ്ങളിൽ നിന്നും കാസർഗോഡു വരെ നീളുന്നതാണ് കഞ്ചാവ് കടത്തിന്റെ ഒന്നാം ഘട്ടം. കാസർഗോഡു നിന്നും കേരളം മുഴുവൻ വ്യാപിക്കുന്ന ചില്ലറ വിൽപ്പനക്ക് അതാത് സ്ഥലത്ത് പ്രാദേശിക കച്ചവടക്കാരുമുണ്ട്. മുസ്ലിംങ്ങൾക്ക് മദ്യവും മയക്കു മരുന്നും ഹറാമാണ്. അതുകൊണ്ടു തന്നെ മദ്യം കഴിച്ചാൽ ആളുകൾ തിരിച്ചറിയും. മയക്കു മരുന്ന് ഉപയോഗിച്ചാൽ പെട്ടെന്ന് തിരിച്ചറിയാനാകില്ല. ഹിന്ദുക്കളിലും കൃസ്ത്യാനികളിലും മദ്യപാന ശീലം വളരുമ്പോൾ മുസ്ലീമുകളിലെ പുതുതലമുറ മയക്കു മരുന്നിൽ അഭയം പ്രാപിക്കുകയാണ്. അതാണ് കഞ്ചാവ് ഉപഭോക്താക്കൾ കൂടാൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP