Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

75 പവൻ ഇത്ര ചെറിയ അളവ് സ്വർണമാണോ സഖാവേ? വിവാഹത്തിന് മകൾ അണിഞ്ഞത് 75 പവൻ മാത്രമെന്ന് ഗീതാ ഗോപി എംഎൽഎയുടെ വിശദീകരണം; 50 പവനും താൻ നൽകിയത്; സാധാരണക്കാരുടെ നേതാവിന് 75 പവൻ ചെറിയൊരു അളവ് സ്വർണമാകുന്നതെങ്ങനെയെന്ന് അന്തിച്ച് മലയാളികൾ

75 പവൻ ഇത്ര ചെറിയ അളവ് സ്വർണമാണോ സഖാവേ? വിവാഹത്തിന് മകൾ അണിഞ്ഞത് 75 പവൻ മാത്രമെന്ന് ഗീതാ ഗോപി എംഎൽഎയുടെ വിശദീകരണം; 50 പവനും താൻ നൽകിയത്; സാധാരണക്കാരുടെ നേതാവിന് 75 പവൻ ചെറിയൊരു അളവ് സ്വർണമാകുന്നതെങ്ങനെയെന്ന് അന്തിച്ച് മലയാളികൾ

തിരുവനന്തപുരം: തന്റെ മകൾ വിവാഹത്തിന് അണിഞ്ഞത് വെറും 75 പവൻ മാത്രമെന്ന് ലളിതവൽക്കരിച്ച്, അതിൽ ആർഭാടമെന്തെന്ന ചോദ്യമുയർത്തി ഗീതാഗോപി എംഎൽഎ പാർട്ടിക്ക് വിശദീകരണം നൽകിയതായി സൂചനകൾ. സർവാഭരണ വിഭൂഷിതയായി മകളുടെ വിവാഹം നടത്തിയത് സോഷ്യൽ മീഡിയയിൽ വലിച ചർച്ചയായി മാറിയതിന് പിന്നാലെ ഇത് വാർത്തയാവുകയും പാർട്ടി ഇക്കാര്യത്തിൽ എംഎൽഎയോട് വിശദീകരണം ചോദിക്കുകയുമായിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് മകൾ 75 പവൻ മാത്രമാണ് അണിഞ്ഞതെന്ന് വ്യക്തമാക്കി എംഎൽഎ രംഗത്തെത്തിയത്.

ഇതിൽ 50 പവൻ ആണ് താൻ നൽകിയതെന്നും ബാക്കി ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ സമ്മാനമാണെന്നും ആണ് എംഎൽഎയുടെ വിശദീകരണം. മാത്രമല്ല, പാർട്ടിയിലെ തന്നെ എതിർചേരിക്കാരാണ് തനിക്കെതിരെ ഇത്തരമൊരു പ്രചരണം സോഷ്യൽ മീഡിയയിൽ നടത്തിയതെന്നും എംഎൽഎ വിശദീകരണത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇത്തരമൊരു ആഡംബര വിവാഹം സോഷ്യൽമീഡിയയിൽ വ്യാപകമായി ചർച്ചചെയ്യുന്നതിനെ പറ്റി മറുനാടൻ റിപ്പോർട്ടുചെയ്തതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടാൻ തീരുമാനിച്ചത്. പിന്നീട് തൃശൂർ ജില്ലാ എക്‌സിക്യുട്ടീവിന് ഇതിന് നിർദ്ദേശം നൽകുകയും ചെയ്തു. അതിന് മറുപടി നൽകുമ്പോഴാണ് 75 പവൻ മാത്രമാണ് മകൾ അണിഞ്ഞതെന്ന് വ്യക്തമാക്കി ഗീതാഗോപി എത്തിയത്.
ഏതൊരു മാതാപിതാക്കളും ചെയ്യുന്നതേ താനും കുടുംബവും ചെയ്തുള്ളൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗീതാ ഗോപി. വിവാഹം പോലുള്ള ആവശ്യങ്ങൾക്കു ബന്ധുക്കൾ സ്വർണവും മറ്റും നൽകാറുണ്ട്. എംഎൽഎയും കുടുംബവും ഇത്തരത്തിൽ ഒട്ടേറെപ്പേർക്കു നൽകിയിട്ടുണ്ട്. മകളുടെ വിവാഹവേളയിൽ അവരും തിരിച്ച് സമ്മാനമായി ആഭരണങ്ങൾ നൽകി. അവയുടെ കണക്കെടുക്കാനൊന്നും ശ്രമിച്ചില്ല. വിവാഹസദ്യയും ആർഭാടപൂർവമായിരുന്നില്ല. സമുദായക്കാർ തന്നെയാണു സദ്യയൊരുക്കിയത്; കരാർ കൊടുത്തതല്ല. അതു കൊണ്ട് തന്നെ വിവാഹം ആഡംബരവുമല്ലെന്നാണ് വിശദീകരണം. ഇതിനിടെ ഗീതാ ഗോപിയുടെ സ്വത്തിൽ വിജിലൻസ് അന്വേഷണ ആവശ്യവും ഉയർന്നു കഴിഞ്ഞു

മകളുടെ ആഡംബരവിവാഹം സംബന്ധിച്ച ആരോപണത്തെക്കുറിച്ചു ഗീതാ ഗോപി എംഎൽഎയോടു വിശദീകരണം തേടിയതായി സിപിഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു. ഇതിനിടെയാണ് ഗീതാ ഗോപി എംഎൽഎയുടെ അടുപ്പക്കാർ വിശദീകരണവുമായി എത്തുന്നത്. സിപിഐയിലെ എതിർചേരിയാണ് ഈ വിവാദം ഉണ്ടാക്കിയതെന്നാണ് ഗീതാ ഗോപിയുടെ നിലപാട്. രണ്ടുദിവസത്തിനകം വിശദീകരണം നൽകാനാണു പാർട്ടി നിർദ്ദേശം. 50 പവൻ സ്വർണാഭരണങ്ങളാണു മകൾക്കു സമ്മാനമായി നൽകിയതെന്ന് ഗീത വാക്കാൽ വിശദീകരിച്ചതായും വത്സരാജ് പറഞ്ഞു.

സംഭവത്തിൽ എംഎൽഎയോടു വിശദീകരണം തേടാൻ തൃശൂർ ജില്ലാ കൗൺസിലിനോടു സംസ്ഥാന നിർവാഹകസമിതി നിർദ്ദേശിച്ചിരുന്നു. വിവാദം സംബന്ധിച്ചു പാർട്ടിയിൽനിന്നുതന്നെ പരാതിയുയർന്ന സാഹചര്യത്തിൽ ഗീതയ്‌ക്കെതിരേ നടപടിക്കു സാധ്യതയുണ്ട്. വിവാഹം വിവാദമാക്കിയതിനു പിന്നിൽ സിപിഐക്കാർതന്നെയാണെന്നും ഗീതാ ഗോപിയെ അനുകൂലിക്കുന്നവർ പറയുന്നു. ഗീതയുടെ നിയമസഭാ സ്ഥാനാർത്ഥിത്വത്തിനെതിരേ നിലപാടെടുത്ത ഒരുവിഭാഗത്തിലേക്കാണു സംശയമുന നീളുന്നത്.

എതിർപ്പുകൾ അവഗണിച്ച് ജില്ലാകമ്മിറ്റിയുടെ പ്രത്യേക താൽപര്യപ്രകാരമാണു ഗീതയെ നാട്ടികയിൽ മത്സരിപ്പിച്ചത്. സിപിഎമ്മും വിഷയത്തിൽ ഗീതാ ഗോപിക്ക് അനുകൂല തീരുമാനമെടുത്തു. നാട്ടിക വനിതാസംവരണമണ്ഡലം ആയതും തുണയായി. ഇക്കൂട്ടരുമായി ബന്ധമുള്ള ചില പാർട്ടി പ്രവർത്തകർതന്നെയാണു ഗീതയുടെ മകളുടെ വിവാഹ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് ഗീതാ ഗോപിയുടെ നിലപാട്.

അതേസമയം, വിവാഹ ആർഭാടത്തിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ച പാർട്ടിയാണ് സിപിഐ എന്നതിനാൽ എംഎൽഎയ്‌ക്കെതിരെ നടപടി വേണമെന്ന വാദവും ഉയരുന്നു. മാത്രമല്ല, 75 പവൻ മാത്രമാണ് നൽകിയതെന്ന് പറയുന്നതുതന്നെ എംഎൽഎ അതിൽ ആർഭാടം കാണുന്നില്ലെന്നതിന് തെളിവാണെന്ന വിമർശനും ഉയർന്നുകഴിഞ്ഞു. 75 പവനെന്നാൽ അത് അത്രയും ചെറിയ അളവാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP