Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുഃഖവെള്ളിയാഴ്ച അവധി നൽകിയില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം മോദിയെ വിമർശിച്ച മാധ്യമങ്ങൾക്ക് ഈ വർഷമായപ്പോൾ മനംമാറ്റം; മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും അടക്കമുള്ള മിക്ക പത്രങ്ങളും ഇന്നലെ രാത്രി പത്രം അച്ചടിച്ചു; വിമർശനവുമായി സോഷ്യൽ മീഡിയ

ദുഃഖവെള്ളിയാഴ്ച അവധി നൽകിയില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം മോദിയെ വിമർശിച്ച മാധ്യമങ്ങൾക്ക് ഈ വർഷമായപ്പോൾ മനംമാറ്റം; മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും അടക്കമുള്ള മിക്ക പത്രങ്ങളും ഇന്നലെ രാത്രി പത്രം അച്ചടിച്ചു; വിമർശനവുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാ ദിവസവും മലയാളികൾ പത്രം കണികണ്ടുയരാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ചില ദിവസങ്ങളിൽ പത്രം വീടുകളിൽ എത്താറില്ല. തിരുവോണവും വിഷുവും ക്രിസ്മസും ദുഃഖവെള്ളിയാഴ്ചയും അതിൽ ചില ദിവസങ്ങൾ മാത്രമാണ്. ജീവനക്കാരുടെ വിശ്വാസങ്ങൾക്കൊപ്പം നിൽക്കാൻ വേണ്ടിയുള്ള പത്ര മാനേജ്‌മെന്റുകളുടെ തീരുമാനമായിരുന്നു അത്. അങ്ങനെ ദുഃഖവെള്ളിയും പത്രങ്ങൾ പ്രവർത്തിച്ചു. ഇന്ന് എല്ലാ വീട്ടിലും പത്രം എത്തകുയും ചെയ്തു. ഇതോടെ വിമർശനവുമായെത്തുകയാണ് സോഷ്യൽ മീഡിയ.

നേരത്തെ ദുഃഖവെള്ളിയെ അവധി ദിവസമല്ലാതെ മോദി പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലായിരുന്നു ഈ മോഡൽ ആദ്യമെത്തിയത്. അതിന് ശേഷം ദുഃഖവെള്ളി ദിവസം കേന്ദ്രത്തിലും ചില വകുപ്പുകൾ പ്രവർത്തിക്കണമെന്ന നിർദ്ദേശമെത്തി. ഇതിനെയെല്ലാം പത്രങ്ങൾ ഒറ്റക്കെട്ടോടെ എതിർത്തു. ജഡ്ജിമാരുടെ യോഗം സുപ്രീംകോടതിയിൽ വിളിച്ചതും മാധ്യമങ്ങൾ ചർച്ചയാക്കി. ഇതെല്ലാം ലക്ഷ്യമിട്ടത് മോദിയെ ആയിരുന്നു. ഈ സാഹചര്യത്തിലാണ് ദുഃഖവെള്ളി ദിനത്തിൽ മലയാള പത്രങ്ങൾ പ്രവർത്തിച്ചത് വിവാദമാകുന്നത്.

ക്രൈസ്തവ ആഭിമുഖ്യമുള്ള പത്രമാണ് മലയാള മനോരമ. മനോരമ പതിവ് പോലെ തന്നെ ദുഃഖവെള്ളിക്കും പ്രവർത്തിച്ചു. മാതൃഭൂമിയും ദേശാഭിമാനിയും കേരള കൗമുദിയും പത്രമിറക്കി. മെട്രോ വാർത്തയ്ക്കും മാധ്യമത്തിനും ചന്ദ്രികയ്ക്കുമെല്ലാം ദുഃഖവെള്ളി പത്രം ഇറക്കേണ്ട ദിവസമായിരുന്നു. ദുഃഖവെള്ളി പത്രങ്ങൾക്ക് അവധി ദിവസമാണ്. അതുകൊണ്ട് തന്നെ അവധി വേണ്ടവർക്കെല്ലാം എടുക്കും. ജോലിക്ക് എത്തുന്നവർക്ക് ഡബിൾ ഡ്യൂട്ടി നൽകും. ഇരട്ടി ശമ്പളം ഈ ദിവസം ഓവർ ടൈമായി ലഭിക്കും. അങ്ങനെയാണ് മാതൃഭൂമിയും മനോരമയും എല്ലാം കഴിഞ്ഞ ദിവസം പത്രം അച്ചടിച്ചത്.

ഇതിൽ മനോരമ പത്രമിറക്കിയത് ക്രൈസ്തവർക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്. പല ക്രൈസ്തവ ഗ്രൂപ്പുകളിലും ഇത് പ്രതിഫലിക്കുന്നുമുണ്ട്. പീഡാനുഭവ ദിവസം ക്രൈസ്തവർ പാർത്ഥനകളിലാണ് മുഴകാറുള്ളത്. യേശുവിനെ കുരിശിലേറ്റതിന്റെ വേദന പ്രതിഫലിപ്പിക്കുന്ന ദിവസം പോലും മനോരമ പ്രവർത്തിച്ചുവെന്നതാണ് ഈ പ്രതിഷേധങ്ങൾക്ക് കാരണം. കത്തോലിക്കരുടെ പത്രമായ ദീപികയ്ക്ക് ദുഃഖവെള്ളി അവധിയായിരുന്നു. ആർഎസ്എസ് മുഖപത്രമായ ജന്മഭൂമിയും പ്രവർത്തിച്ചില്ല. ഇതെല്ലാം ഉയർത്തിയാണ് മനോരമയ്‌ക്കെതിരെ വിമർശനവുമായി വിശ്വാസികൾ രംഗത്ത് വരുന്നത്.

നേരത്തെ പെസഹവ്യാഴം , ദുഃഖവെള്ളി ദിവസങ്ങളിൽ ട്രഷറി തുറന്നു പ്രവർത്തിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം വിവാദമായിരുന്നു. സാമ്പത്തിക വർഷാവസാനത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനാണ് അവധി ഒഴിവാക്കിയതെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തു. നേരത്തെ ദുഃഖവെള്ളി ദിനത്തിൽ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ചു കൂട്ടിയപ്പോൾ ജസ്റ്റിസ് കുര്യൻ ജോസഫ് പ്രതികരിച്ചതും ഇവർ ചൂണ്ടിക്കാട്ടുന്നു. അന്ന് കുര്യൻ ജോസഫിന്റെ നിലപാടിനെ പിന്തുണച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താൻ ഉത്സാഹം കാണിച്ചവരാണ് ഇപ്പോൾ പെസഹ വ്യാഴത്തിനും ദുഃഖവെള്ളിക്കും ട്രഷറി തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയതെന്നും അഭിപ്രായമുയരുന്നുണ്ട് .

2015 ലായിരുന്നു ദുഃഖ വെള്ളി ദിനത്തിൽ വിളിച്ചു ചേർക്കുന്ന ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കിയത്.മതേതര നിലപാട് ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുര്യൻ ജോസഫ് കത്തയച്ചത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP