Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്ത്യാനികളെ വർഗീയമായി ആക്ഷേപിച്ച് സംഘപരിവാർ പ്രഭാഷകൻ ഗോപാലകൃഷ്ണൻ; ക്രിസ്ത്യാനികൾ വ്യാപകമായി മതപരിവർത്തനം നടത്തുന്നു; ഹിന്ദുക്കൾ പാണ്ഡവരെപ്പോലെ ആയുധം കയ്യിലെടുക്കണമെന്ന് ആക്രോശം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം

ക്രിസ്ത്യാനികളെ വർഗീയമായി ആക്ഷേപിച്ച് സംഘപരിവാർ പ്രഭാഷകൻ ഗോപാലകൃഷ്ണൻ; ക്രിസ്ത്യാനികൾ വ്യാപകമായി മതപരിവർത്തനം നടത്തുന്നു; ഹിന്ദുക്കൾ പാണ്ഡവരെപ്പോലെ  ആയുധം കയ്യിലെടുക്കണമെന്ന് ആക്രോശം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയിലെ ക്രിസ്ത്യാനികളെ അധിക്ഷേപിച്ചു കൊണ്ട് സംഘപരിവാർ ആശയങ്ങളുടെ പ്രചാരകനും പ്രവർത്തകനുമായ ഡോ:എൻ ഗോപാലകൃഷ്ണൻ നടത്തുന്ന പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. രാജ്യത്ത് ക്രിസ്തുമതത്തിന്റെ വളർച്ച  വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉത്തരേന്ത്യയിൽ ഹിന്ദുക്കളെ വൻതോതിൽ മതംമാറ്റി ക്രിസ്തുമതം പ്രചരിപ്പിക്കുകയാണെന്നും ഗോപാലകൃഷ്ണൻ പറയുന്നു.

നാലുവർഷം മുമ്പ് അരുണാചൽ പ്രദേശിൽപോയപ്പോൾ അവിടുത്തെ ജനസംഖ്യ എട്ടു ലക്ഷമായിരുന്നു. അതിൽ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നവരുടെ എണ്ണമാകട്ടെ 20,000 പേരും.എന്നാൽ ഈ വർഷം അരുണാചൽ പ്രദേശിൽ പോയപ്പോൾ ജനസംഘ്യ എട്ടര ലക്ഷമായി വർദ്ധിച്ചിരിക്കുന്നതായി അറിഞ്ഞു.അതിൽ ആറരലക്ഷം പേരായിരുന്നു ക്രിസ്തുമത വിശ്വാസികൾ. അസമും അതുപോലെ അടിമുടി മാറിയിരിക്കുന്നുവെന്നും ദക്ഷിണേന്ത്യയ്ൽ പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ അഞ്ഞൂറിന്റെ നോട്ടുകൾ മതംമാറ്റത്തിനായി ക്രിസ്ത്യാനികൾ ഒഴുക്കുകയാണെന്നും ഗോപാലകൃഷ്ണൻ ആരോപിക്കുന്നു.

ക്രൈസ്തവ മതവ്യാപനം തടയാനും ഹിന്ദുമതത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കുവാനും കൗരവർക്കെതിരെ പാണ്ഡവർ ആയുധമെടുത്തതുപോലെ ഹിന്ദുക്കൾ ആയുധമെടുക്കണമെന്നാണ് ഗോപാലകൃഷ്ണൻ തന്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്യുന്നത്.'ധർമ്മസംരക്ഷണത്തിനായി ഭീഷ്മർക്കെതിരെ ശിഖണ്ഡിയെ മുൻനിർത്തി അർജുനൻ ആയുധമെടുത്തു.ദ്രോണരെ കൊല്ലാൻ യുധിഷ്ടിരൻ കള്ളം പറഞ്ഞു. ഇത് കൃഷ്ണൻ കാണിച്ചു തന്ന വഴിയാണ്. ഗോപാലകൃഷ്ണൻ കാണിച്ചു തന്ന വഴിയല്ല ' .ഇങ്ങനെ നീളുകയാണ് ഗോപാലകൃഷ്ണന്റെ പ്രസംഗം.

ബൈബിളിനെ തെറ്റായി വ്യാഖ്യാനിക്കുക കൂടി ചെയ്യുന്നുണ്ട് തന്റെ പ്രസംഗത്തിലൂടെ ഗോപാലകൃഷ്ണൻ. തന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യണമെന്നു യഹോവയും ക്രിസ്തുവും അനുയായികളോടു ആവശ്യപ്പെട്ടിരുന്നുവെന്നാണ് ബൈബിളിലെ ചില ഭാഗങ്ങളെ ഇദ്ദേഹം ദുർവ്യാഖ്യാനം ചെയ്യുന്നത്. താൻ സമാധാനം സ്ഥാപിക്കുവാനല്ല വന്നിട്ടുള്ളതെന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്. ജോസഫ് പുലിക്കുന്നേൽ എഴുതിയ ബൈബിളിലെ വരികളാണ് എന്നു പറഞ്ഞ് ഗോപാലകൃഷ്ണൻ ഇതിനെ ന്യായീകരിക്കുന്നുണ്ട്.

'ഹിന്ദുക്കൾക്ക് ഒരു ധാരണയുണ്ട്. 2.8 ശതമാനം ക്രൈസ്തവർ മാത്രമേ ഇന്ത്യയിലുള്ളുവെന്ന്. ആ കാലമൊക്കെ കഴിഞ്ഞു. ഇന്ന് 18 ശതമാനമാണ് ഇന്ത്യയിൽ ക്രൈസ്തവരുടെ എണ്ണം. കേരളത്തിൽ 51 ശതമാനം ഹിന്ദുക്കൾ ഉണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ 38 ശതമാനം ഹിന്ദുക്കൾ മാത്രമേ സംസ്ഥാനത്തു നിലവിലുള്ളു. അതുപോലെ രാജ്യത്തെ ഹിന്ദുക്കളുടെ എണ്ണവും കുറഞ്ഞു വരികയാണ്.തനിക്കു ക്രിസ്ത്യാനികളോട് യാതൊരുവിധ വിരോധവുമില്ല, താൻ ഓരോ പുസ്തം പുറത്തിറക്കുമ്പോഴും പള്ളിപ്പറമ്പ് കാവിനടുത്തുള്ള മത്തായിസാറിനു നൽകി നമസ്‌കരിക്കാറുണ്ട്. തനിക്കു ശാസ്ത്രജ്ഞനായി നിയമനം തന്ന ഡോ. എ ജി മാത്യുവിന്റെ കാൽ ഇപ്പോഴും താൻ തൊട്ടു തൊഴുവാറുമുണ്ട്.അതുകൊണ്ടു ഒരു മതവിരോധിയായി തന്നെ കാണരുത് '.

അബദ്ധങ്ങളുടെയും മണ്ടത്തരങ്ങളുടെയും ഒരു ഘോഷയാത്ര തന്നെയാണ് പിന്നീടങ്ങോട്ട് ഗോപാലകൃഷ്ണന്റെ വാക്കുകളിൽ നിറയുന്നത്.ഇന്ത്യയിലെ ഹിന്ദുക്കളെ മതം മാറ്റാൻ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ 69,000 കോടി രൂപ ഇന്ത്യയിലേക്ക് ഒഴുക്കിയിട്ടുണ്ട്.രണ്ടരലക്ഷം അച്ചന്മാരും കന്യാസ്തീകളും മതംമാറ്റത്തിനു കൂട്ടുനിൽക്കുന്നു.നാൽപ്പതിനായിരത്തിലധികം ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ക്ഷേത്രങ്ങൾ തകർത്തു വിഗ്രഹങ്ങളിൽ മൂത്രം ഒഴിക്കുകയും ചെയ്ത ഫ്രാൻസിസ് സേവ്യറെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ഗോവയിൽ അദ്ദേഹത്തിന്റെ ശവകുടീരത്തിനു പൊലീസ് കാവൽനിൽക്കുകയും ചെയ്യുന്നുണ്ടെന്നുമൊക്കയുള്ള തീവ്ര വർഗീയ വാക്ശരങ്ങളാണ് പിന്നീടങ്ങോട്ട് ഗോപാലകൃഷ്ണൻ തൊടുത്തു വിടുന്നത്.

പ്രസംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരെ കേസെടുത്ത പോലെ ഗോപാലകൃഷ്ണന്റെ ഈ പ്രസംഗത്തിനെതിരെയും കേസെടുക്കണമെന്ന ആവശ്യവുമുയരുന്നു.മുമ്പും ഗോപാലകൃഷ്ണൻ സമാനമായ വിദ്വേഷ പ്രസംഗങ്ങൾ മുമ്പും നടത്തിയിട്ടുള്ളതിനാൽ സർക്കാരും പൊലീസും ഇത് ഗൗരവമായെടുക്കണമെന്ന് ആവശ്യമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP