Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പറക്കമുറ്റാത്ത ഈ കുഞ്ഞുങ്ങളെ ഇവിടെ നിർത്തി ഞാൻ എങ്ങനെ തിരിച്ച് പോകും...? കണ്ണീരിൽ കുതിർന്ന് ലിനിയുടെ ഭർത്താവിന്റെ ചോദ്യത്തിന് പിണറായി സർക്കാറിന്റെ ഉചിതമായ ഉത്തരം; നിപ്പയോട് പൊരുതിവീണ നഴ്സിന്റെ ഭർത്താവ് സജീഷിനെ ആരോഗ്യ വകുപ്പിൽ എൽഡി ക്ലാർക്കായി നിയമിച്ച് ഉത്തരവിറങ്ങി; അഞ്ചു വയസുകാരൻ റിഥുലിനും രണ്ടുവയസുകാരൻ സിദ്ദാർഥിനും ഇനി അച്ഛനെ കണ്ട് വളരാം

പറക്കമുറ്റാത്ത ഈ കുഞ്ഞുങ്ങളെ ഇവിടെ നിർത്തി ഞാൻ എങ്ങനെ തിരിച്ച് പോകും...? കണ്ണീരിൽ കുതിർന്ന് ലിനിയുടെ ഭർത്താവിന്റെ ചോദ്യത്തിന് പിണറായി സർക്കാറിന്റെ ഉചിതമായ ഉത്തരം; നിപ്പയോട് പൊരുതിവീണ നഴ്സിന്റെ ഭർത്താവ് സജീഷിനെ ആരോഗ്യ വകുപ്പിൽ എൽഡി ക്ലാർക്കായി നിയമിച്ച് ഉത്തരവിറങ്ങി; അഞ്ചു വയസുകാരൻ റിഥുലിനും രണ്ടുവയസുകാരൻ സിദ്ദാർഥിനും ഇനി അച്ഛനെ കണ്ട് വളരാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിപ്പ വയറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയിൽ അസുഖം പിടിപെട്ട് മരിച്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ലിനി മലയാളിയുടെ മനസ്സിൽ നിന്നും ഇനിയും മാഞ്ഞ് പോയിട്ടില്ല.രോഗിയെ പരിചരിക്കുന്നതിടയിൽ നിപാ വൈറസ് പിടിപെട്ട് മരിച്ച നഴ്‌സ് ലിനിയുടെ ഭർത്താവ് സജീഷിന് സർക്കാർ ജോലി നൽകും എന്ന വാഗ്ദാനം പാലിച്ചുകൊണ്ട് ആരോഗ്യവകുപ്പിൽ എൽ ഡി ക്ലാർക്കായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങി.കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ അധികാര പരിധിയിൽ വരുന്ന ഓഫീസിൽ എൽഡി ക്ലാർ്ക്കായിട്ടാണ് നിയമനം നൽികിയിരിക്കുന്നത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ താൽക്കാലിക നഴ്‌സായി ജോലി ചെയ്യവെ ആണ് ലിനിക്ക് അസുംകം പിടിപെട്ട് മരിച്ചത്. നിപ്പ ഭീതിവിതച്ച സമയത്ത് മരിച്ചതിനാൽ ലിനിയുടെ മൃതദേഹം പോലും വീട്ടുകാർക്ക് വിട്ട് നൽകിയിരുന്നില്ല. ലിനിയുടെ മരണത്തെ തുടർന്ന് സർക്കാർ നൽകിയ വാഗ്ദാനമായിരുന്നു ഭർത്താവിന് ജോലി എന്നത്. ആ വാഗ്ദാനത്തിന്റെ ഉത്തരവാണ് ഇപ്പോൾ പുറത്ത് വന്നത്.

ലിനിയുടെ ഭർത്താവിന്റെ നിയമന ഉത്തരവ് രേഖകൾ പരിശോധിച്ച ശേഷം സജീഷിന് നിയമന ഉത്തരവ് നൽകുകയും അത് വകുപ്പിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇക്കഴിഞ്ഞ മെയ് മാസമാണ് ലിനി മരിച്ചത്. ഭർത്താവിന് ജോലി വാഗ്ദാനം ചെയ്ത സർക്കാർ അതിവേഗം തന്നെ അത് നടപ്പിലാക്കുകയായിരുന്നു.

നിപ വൈറസ് ബാധയാൽ മരണപ്പെട്ട കോഴിക്കോട്ടെ നഴ്സ് ലിനിയുടെ ആഹ്രഹം സഫലമാക്കാനാണ് ഭർത്താവ് സജീഷ് പ്രവാസ ജീവിതം അവസാനിപ്പിച്ചത്. ബഹ്റിനിൽ ജോലി നോക്കുകയായിരുന്നു ഭർത്താവ് സജീഷ്. ഭാര്യ മരിച്ചതോടെ തനിച്ചായ മക്കളെ നോക്കാൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു. ഭാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണെന്ന് അറിഞ്ഞതോടെയാണ് ഭർത്താവ് പ്രിയപ്പെട്ടവളെ കാണാൻ എത്തിയത്. എന്നാൽ, ഒരുനോക്ക് കാണാൻ മാത്രമേ സാധിച്ചെങ്കിലും പിന്നീട് അവളെ മരണം കവർന്നു. മരിക്കുമെന്ന് ഉറപ്പായപ്പോൾ ഭർത്താവിന് അവൾ കത്തെഴുതിയിരുന്നു. വികാരനിർഭരമായ ആ കത്ത് സൈബർ ലോകത്ത് വൈറലായിരുന്നു.

''സജീഷേട്ടാ, ഐ ആം ഓൾമോസ്റ്റ് ഓൺ ദ വേ. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണേ.. പാവം കുഞ്ഞു, അവനെ ഒന്ന് ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത് പ്ലീസ്.. വിത്ത് ലോട്ട്സ് ഓഫ് ലവ്....'' എന്നായിരുന്നു ക്തതിലെ ഉള്ളടക്കംകിടപ്പിലാകും മുമ്പ് ചെറിയ പനിയുണ്ടായിട്ടും അത് കണക്കിലെടുക്കാതെ ലീന ജോലിക്ക് പോയെന്നും ഭർത്താവ് വ്യക്തമാക്കി. ഈ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി എങ്ങനെ താൻ വിദേശത്തു കഴിയുമെന്നും സജീഷ് വേദനയോടെ ചോദിച്ചിരുന്നു. ആ വേദന സർക്കാർ അതിവേഗം ഇല്ലാതാക്കിയപ്പോഴാണ് സജീഷ് ജോലിയിൽ പ്രവേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP