Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്മാർട്ട് സിറ്റി പദ്ധതിയിൽ തിരുവനന്തപുരവും; മുപ്പത് നഗരങ്ങൾ ഉൾപ്പെടുന്ന മൂന്നാംഘട്ട പട്ടികയിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്; നടപ്പാക്കുന്നത് 1538 കോടി രൂപയുടെ വികസനപദ്ധതി

സ്മാർട്ട് സിറ്റി പദ്ധതിയിൽ തിരുവനന്തപുരവും; മുപ്പത് നഗരങ്ങൾ ഉൾപ്പെടുന്ന മൂന്നാംഘട്ട പട്ടികയിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്; നടപ്പാക്കുന്നത് 1538 കോടി രൂപയുടെ വികസനപദ്ധതി

ന്യൂഡൽഹി: ഇന്ത്യൻ നഗരങ്ങളെ ആഗോളനിലവാരത്തിലുള്ള സ്മാർട്ട് സിറ്റികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ തിരുവനന്തപുരം നഗരത്തെ ഉൾപ്പെടുത്തി. കേന്ദ്രനഗര വികസനവകുപ്പ് മന്ത്രി വെങ്കയ്യനായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുപ്പത് നഗരങ്ങൾ ഉൾപ്പെടുന്ന മൂന്നാം ഘട്ടത്തിൽ ഒന്നാം സ്ഥാനത്തായാണ് തിരുവനന്തപുരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് നേരത്തെ കൊച്ചി നഗരത്തേയും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് നാല് നഗരങ്ങൾ സ്മാർട്ട് സിറ്റികളാകും.

ബെംഗളൂരു, തിരുപ്പൂർ, തിരുനൽവേലി, തൂത്തുക്കുടി, തിരുച്ചിറപ്പിള്ളി, പുതുച്ചേരി, അമരാവതി (ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം), നയാ റായ്പുർ (ചത്തീസ്ഗഢിന്റെ പുതിയ തലസ്ഥാനം) എന്നീ നഗരങ്ങളും അമൃത് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലുണ്ട്. കശ്മീർ സംസ്ഥാനത്തിന്റെ ഇരട്ടതലസ്ഥാനങ്ങളായ ജമ്മുവും ശ്രീനഗറും പട്ടികയിലുണ്ട്. ഇതോടെ അമൃത് പദ്ധതി നടപ്പാക്കുന്ന നഗരങ്ങളുടെ എണ്ണം തൊണ്ണൂറായി. ആകെ 45 നഗരങ്ങളായിരുന്നു മൂന്നാം ഘട്ടത്തിലേക്കായി അപേക്ഷ സമർപ്പിച്ചത്.

നാൽപ്പത് നഗരങ്ങളെ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കാനാണ് ഉദ്ദേശിച്ചതെങ്കിലും പശ്ചിമബംഗാൾ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് അപേക്ഷ ലഭിക്കാഞ്ഞതും അപേക്ഷ നൽകിയ ചില നഗരങ്ങൾക്ക് നിശ്ചിത യോഗ്യത ഇല്ലാത്തതുകൊണ്ടും 30 നഗരങ്ങളെ മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിച്ചുള്ളൂവെന്ന് വെങ്കയ്യാ നായിഡു അറിയിച്ചു.

30 നഗരങ്ങൾക്കായി 57,393 കോടി രൂപയാണ് അമൃത് പദ്ധതിയിലൂടെ ലഭിക്കുക. ഇത് കൂടാതെ സംസ്ഥാന സർക്കാരും നഗരസഭകളും ഇതിലേക്ക് വിഹിതം അടയ്ക്കണം. നിശ്ചിതശതമാനം തുക സ്വകാര്യനിക്ഷേപമായും സ്വീകരിക്കണം.

1538 കോടി രൂപയുടെ പദ്ധതിയാണ് തിരുവനന്തപുരം നഗരത്തിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 500 കോടി രൂപ കേന്ദ്രം നൽകും 450 കോടി രൂപ സംസ്ഥാന സർക്കാർ നൽകണം. 50 കോടി രൂപ തിരുവനന്തപുരം നഗരസഭയാണ് നൽകേണ്ടത്. അവേശഷിക്കുന്ന തുക സ്വകാര്യനിക്ഷേപമായി കണ്ടെത്തണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP