Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭിന്നശേഷിയുള്ള കുട്ടികൾക്ക് 200 രൂപ പ്രതിമാസ സ്‌റ്റൈപൻഡ്; സ്‌കൂൾ ലൈബ്രറികൾക്ക് 20,000 രൂപ വാർഷിക ധനസഹായം; ഒൻപത് മുതൽ 12 വരെ ക്ലാസുകളിൽ തൊഴിൽ പരിശീലനം: സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്താനുള്ള പദ്ധതികളുമായി നാലാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി മോദി സർക്കാർ

ഭിന്നശേഷിയുള്ള കുട്ടികൾക്ക് 200 രൂപ പ്രതിമാസ സ്‌റ്റൈപൻഡ്; സ്‌കൂൾ ലൈബ്രറികൾക്ക് 20,000 രൂപ വാർഷിക ധനസഹായം; ഒൻപത് മുതൽ 12 വരെ ക്ലാസുകളിൽ തൊഴിൽ പരിശീലനം: സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്താനുള്ള പദ്ധതികളുമായി നാലാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി മോദി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്താനുള്ള പദ്ധതികൾക്ക് രൂപം നൽകി മോദി സർക്കാർ. സർക്കരിന്റെ നാലാം വാർഷികാഘോഷ വേളയിൽ സർക്കാർ സ്‌കൂളുകളുടെ അടിമുടി മാറ്റത്തിനാണ് മോദി പദ്ധതി ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികൾക്ക് 200 രൂപ പ്രതിമാസ സ്‌റ്റൈപൻഡ്, സ്‌കൂൾ ലൈബ്രറികൾക്ക് 20,000 രൂപ വരെ വാർഷിക ധനസഹായം, ഒൻപത് മുതൽ 12 വരെ ക്ലാസുകളിൽ തൊഴിൽ പരിശീലനം, നൈപുണ്യവികസനത്തിനു പ്രത്യേക പദ്ധതി തുടങ്ങി നിരവധി പദ്ധതികൾക്കാണ് സർക്കാർ രൂപം കൊടുത്തിരിക്കുന്നത്.

'സമഗ്ര ശിക്ഷ' എന്ന പേരിലാണ് രാജ്യത്തെ 12.5 ലക്ഷം സർക്കാർ സ്‌കൂളുകൾക്കു പുതിയ മുഖച്ഛായ നൽകുന്ന പദ്ധതി സർക്കാർ സ്‌കൂളുകളിൽ മാറ്റങ്ങൾ കൊണ്ടു വരുന്നത്. പുതിയ അധ്യയന വർഷം നടപ്പിലാകുന്ന പദ്ധതിക്ക് കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ ഇന്നലെ തുടക്കം കുറിച്ചു. കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനു മുൻഗണന നൽകി രൂപം കൊടുത്ത സർവ ശിക്ഷാ അഭിയാന്റെ (എസ്എസ്എ) തുടർച്ചയാണിത്. പഠന നിലവാരവും മികവും വർധിപ്പിക്കുകയാണ് ഇനി ലക്ഷ്യമെന്നു മന്ത്രി അറിയിച്ചു.

സ്‌കൂൾ വിദ്യാഭ്യാസത്തിനൊപ്പം ഇനി കായിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകും. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകമാക്കി. ദിവസവും ഒരു പീരിയഡ് സ്‌പോർടിസിനായി മാറ്റി വെക്കും. 'സ്പോർട്സ് അവർ' നിർബന്ധമാക്കി. രാജ്യസഭാംഗം കൂടിയായ സച്ചിൻ തെൻഡുൽക്കറുടെ സന്ദേശം ഉൾക്കൊണ്ടാണു നടപടി. കായികോപകരണങ്ങൾ വാങ്ങാൻ സ്‌കൂളുകൾക്ക് 25,000 രൂപ വരെ ധനസഹായം നൽകും.

നാലു തലങ്ങളിലായാണു തൊഴിൽ, നൈപുണ്യപരിശീലനം. ഇതിൽ ഒൻപത്, 10 ക്ലാസുകളിലായുള്ള ആദ്യ രണ്ടു തലങ്ങൾ കേരളം നടപ്പാക്കിക്കഴിഞ്ഞു. ഇരു ക്ലാസുകളിലും പരിശീലനത്തേക്കാളുപരി ബോധവൽകരണമാണു ലക്ഷ്യം. കേരളത്തിലെ സ്‌കൂളുകളിൽ നിലവിലുള്ള ഐടി പരിശീലനം, പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഈ ദിശയിൽ പര്യാപ്തമാണെന്നു കേന്ദ്രം അംഗീകരിച്ചു. മൂന്ന്, നാല് ഘട്ടങ്ങളിലായുള്ള നൈപുണ്യവികസനം കേരളത്തിലെ 66 വിഎച്ച്എസ്ഇ സ്‌കൂളുകളിൽ ഈ വർഷം നടപ്പാകും.

മറ്റു പ്രധാന നിർദ്ദേശങ്ങൾ

ന്മ സ്‌കൂൾ അടിസ്ഥാനസൗകര്യ വികസന ഗ്രാന്റ് ഇരട്ടിയാക്കി; കുട്ടികളുടെ എണ്ണമനുസരിച്ച് വർഷം 25,000-ഒരു ലക്ഷം രൂപ

ന്മ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയങ്ങൾ 12ാം ക്ലാസ് വരെയാക്കി; നിലവിൽ എട്ടാം ക്ലാസ് വരെ

ന്മ യൂണിഫോമിന് പ്രതിവർഷം 600 രൂപ; നിലവിൽ 400 രൂപ

ന്മ പാഠപുസ്തകങ്ങൾ വാങ്ങാൻ 250400 രൂപ; നിലവിൽ 150250 രൂപ

ന്മ പെൺകുട്ടികൾക്കു സ്വയം പ്രതിരോധ പരിശീലനം

ന്മ വിദൂരമേഖലകളിൽ ഓരോ വിദ്യാർത്ഥിക്കും പ്രതിവർഷം 6000 രൂപ വരെ യാത്രാ അലവൻസ്

ന്മ പ്രതിവർഷം 41,000 കോടി രൂപ സമഗ്ര ശിക്ഷാ അഭിയാനു സർക്കാർ നീക്കിവയ്ക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP