Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്ക് ആഹ്വാനം സ്വീകരിച്ച് മാതൃഭൂമി ചാനലിന് മുമ്പിൽ പ്രതിഷേധിക്കാൻ എത്തിയത് അമ്പതോളം പേർ; റോഡിന് ഇരുവശത്തും ബാരിക്കേഡുകൾ കെട്ടി അതിലേറെ പൊലീസ്; 'പാക്കിസ്ഥാൻ പതാക' വച്ച ഉടുപ്പ് ധരിപ്പിച്ച് 'ജിഹാദി വേണു'വിന്റെ കോലം കത്തിച്ച് സമരക്കാർ

ഫേസ്‌ബുക്ക് ആഹ്വാനം സ്വീകരിച്ച് മാതൃഭൂമി ചാനലിന് മുമ്പിൽ പ്രതിഷേധിക്കാൻ എത്തിയത് അമ്പതോളം പേർ; റോഡിന് ഇരുവശത്തും ബാരിക്കേഡുകൾ കെട്ടി അതിലേറെ പൊലീസ്; 'പാക്കിസ്ഥാൻ പതാക' വച്ച ഉടുപ്പ് ധരിപ്പിച്ച് 'ജിഹാദി വേണു'വിന്റെ കോലം കത്തിച്ച് സമരക്കാർ

അരുൺ ജയകുമാർ

തിരുവനന്തപുരം: കാശ്മീരിലെ ഉറിയിൽ പാക്കിസ്ഥാൻ നടത്തിയ ഭീകരാക്രമണം ഇന്ത്യയുടെ തിരക്കഥയാണോ എന്ന് ചാനൽ ചർച്ചയിൽ ചോദ്യമുന്നയിച്ച മാതൃഭൂമി ന്യൂസ് അവതാരകൻ വേണു ബാലകൃഷ്ണന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഇന്ന് രാവിലെ മാതൃഭൂമിയുടെ തിരുവനന്തപുരം വഞ്ചിയൂരിലെ ആസ്ഥാനത്തിനു സമീപമെത്തിയാണ് പ്രതിഷേധക്കാർ കോലം കത്തിച്ചത്. ചാനൽ ചർച്ചയിൽ ഇന്ത്യാ വിരുദ്ധ മനോഭാവം പുലർത്തുന്ന ചോദ്യങ്ങൾ ചോദിച്ചുവെന്നാരോപിച്ചാണ് ഒരു ഫേസ്‌ബുക്ക് കൂട്ടായ്മ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിൻബലത്തിലല്ലെന്നും രാജ്യസ്‌നഹത്തിന്റെ പേരിൽ നടത്തുന്ന പരിപാടിയാണ് എന്നാണ് സംഘാടകർ പറഞ്ഞത്. കോലത്തിൽ പാക്കിസ്ഥാന്റെ പതാകയുമായി സാമ്യമുള്ള പച്ച പതാക കെട്ടിയും വേണുവിന്റെ ചിത്രത്തിന്റെ മുകളിൽ ജിഹാദി എന്നും എഴുതിയാണ് കോലം കത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു കൂട്ടായ്മ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കൃത്യം 11 മണിക്ക് തന്നെ പരിപാടി ആരംഭിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. രാവിലെ മുതൽ തന്നെ മാതൃഭൂമി ഓഫീസിനു മുന്നിൽ വഞ്ചിയൂർ പൊലീസ് നിലയുറപ്പിച്ചിരുന്നു. അക്രമ സംഭവങ്ങളുണ്ടായാൽ നേരിടുന്നതിനായി നിരവധി ആർമ്ഡ് പൊലീസുകാരും നിലയുറപ്പിച്ചിരുന്നു. കൃത്യമായ നേതൃത്വമില്ലാത്തിനാൽ എത്രപേർ പങ്കെടുക്കുമെന്ന് അറിയാത്തത് മാത്രമാണ് ആശങ്കയെന്ന് വഞ്ചിയൂർ സബ്ഇൻസ്‌പെക്ടർ ശ്രീകുമാർ മറുനാടനോട് പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ മാതൃഭൂമി ഓഫീസിനു മുന്നിൽ നിലയുറപ്പിച്ചിരുന്ന ചില ചെറുപ്പക്കാരോട് എന്തിനാണ് ഇവിടെ നിൽക്കുന്നത് എന്ന പൊലീസ് ആരാഞ്ഞപ്പോൾ പ്രതിഷേധ്കകാരാണ് എന്ന മറുപടിയാണ് നൽകിയത്. ഇവിടെ നിൽക്കാൻ പറ്റില്ലെന്നും ബാരിക്കേഡ് സ്ഥാപിക്കാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ പ്രതിഷേധക്കാർ അൽപം മാറി നിൽക്കുകയായിരുന്നു.

പിന്നീട് ചെറു സംഘങ്ങളായും ഒറ്റയ്ക്കും എത്തിയവർ മാതൃഭൂമി ഓഫീസിനു മുന്നിലെ മാതൃഭൂമി റോഡിന്റെ പ്രധാന കവാടത്തിലേക്ക് ഒത്തുചേരുകയായിരുന്നു. നഗരത്തിൽ നിന്നും പുറത്തു നിന്നുമാണ് പലരും എത്തിയത്. വിവിധ രാഷ്ട്രീയ ആഭിമുഖ്യമുള്ളവരാണ് പ്രതിഷേധിക്കാനെത്തിയത്. ഡോക്ടർമാരും എഞ്ചിനീയർമാരും മുതൽ കൂലിപ്പണിക്കാർവരെയുള്ളവരാണ് പ്രതിഷേധിക്കാനെത്തിയത്. സമയം ഏകദേശം 11.45 കഴിഞ്ഞപ്പോൾ അൻപതിനോടടുത്ത സംഘം മാതൃഭൂമി റോഡിൽനിന്നും വഞ്ചിയൂർ ജംഗ്ഷൻ കറങ്ങ് തിരികെ എത്തുകയായിരു്‌നനു. ഇന്ത്യയുടെ പതാകയും മാതൃഭൂമിക്കും വേണു ബാലകൃഷ്ണനുമെതിരായ മുദ്രാവാക്യമടങ്ങിയ പ്ലക്കാർഡുകളുമായാണ് സംഘം എത്തിയത്. ഇന്ത്യ അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ സംഘത്തെ മാതൃഭൂമി റോഡിന്റെ കവാടത്തിൽ വച്ച് പൊലീസ് തടയുകയായിരുന്നു. തുടർന്ന് ഇവർ വേണു ബാലകൃഷ്ണന്റെ കോലത്തിൽ പെട്രോൽ ഒഴിച്ച് കത്തിക്കുകയായിരുന്നു.

ചാനൽ ചർച്ചയിൽ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തിയത് തീർത്തും അപഹാസ്യമാണ്. പാക്കിസ്ഥാൻ മാദ്ധ്യമങ്ങളെപ്പോലെ സംസാരിക്കുന്ന രീതി അനുവദിക്കാനാകില്ല. ഇന്ത്യാ വിരുദ്ധ മാദ്ധ്യമപ്രവർത്തകനായ വേണു ബാലകൃഷ്ണൻ പാക്കിസ്ഥാനിൽ നിന്നും പണം കൈപ്പറ്റിയെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. 17 ഇന്ത്യൻ സൈനികരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവരും മനുഷ്യരാണ്. അവർക്കും കുടുംബമുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി രാപകൽ അധ്വാനിക്കുന്ന സൈനികരെ രാജ്യം തന്നെ ഒറ്റികൊടുത്തുവെന്ന് പറയുന്നത് രാജ്യദ്രോഹമാമെന്നും പ്രതിഷേധക്കാർ ആരോപിച്ചു. തന്റെ പ്രസ്താവനയിൽ വേണു എത്രയും വേഗം മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. ഒരു രാശഷ്ട്രീയ നേതൃത്വവും വേണുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിക്കാത്തതിനാലാണ് തങ്ങൾ പൊതുജനം മുന്നിട്ടിറങ്ങിയതെന്നും അവർ പറഞ്ഞു.

ചാനലുകൾക്കെതിരെയും അവതാരകർക്കെതിരെയും പ്രതികരിക്കാൻ രാഷ്ട്രീയ നേതൃത്വത്തിന് ഭയമാണ്. ചാനലുകാർക്കെതിരെ പ്രതികരിച്ചാൽ പിന്നെ ചർച്ചകളിൽ ക്ഷണിച്ചില്ലെങ്കിലോ, രാഷ്ട്രീയ ഭാവി തന്നെ അവതാളത്തിലായാലോ ഇനി പ്രതികരിച്ചുപോയാൽ തങ്ങളുടെ എല്ലാ കള്‌ലത്തരവും ഇവർ പുറത്തുകൊണ്ട് വന്നാലോ എന്നൊക്കെയുള്ള ഭയം ഉള്ളതിനാൽ രാഷ്ട്രീയക്കാരും മാദ്ധ്യമപ്രവർത്തകരും എപ്പോഴും പരസ്പര ധാരണയോടെ മാത്രമെ പെരുമാറുകയുള്ളു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP