Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താലികെട്ടിയ വധു കണ്ടത് കാമുകനെ; വരന്റെ ചെവിയിൽ പ്രണയം മന്ത്രിച്ച് യുവതി കളി തുടങ്ങി; രോഷാകുലനായ വരൻ ബന്ധുക്കളെ അറിയിച്ച് പ്രശ്‌നം വഷളായി; പൊലീസിന്റെ സാന്നിധ്യത്തിൽ വിവാഹസാരിയും ചെരുപ്പും മൊബൈൽ ഫോണും ഒമ്പതു പവൻ തൂക്കമുള്ള താലിമാലയും തിരിച്ചു വാങ്ങി വരൻ മടങ്ങി; ഗുരൂവായുരിൽ നിന്നൊരു കല്ല്യാണക്കഥ ഇങ്ങനെ

താലികെട്ടിയ വധു കണ്ടത് കാമുകനെ; വരന്റെ ചെവിയിൽ പ്രണയം മന്ത്രിച്ച് യുവതി കളി തുടങ്ങി; രോഷാകുലനായ വരൻ ബന്ധുക്കളെ അറിയിച്ച് പ്രശ്‌നം വഷളായി; പൊലീസിന്റെ സാന്നിധ്യത്തിൽ വിവാഹസാരിയും ചെരുപ്പും മൊബൈൽ ഫോണും ഒമ്പതു പവൻ തൂക്കമുള്ള താലിമാലയും തിരിച്ചു വാങ്ങി വരൻ മടങ്ങി; ഗുരൂവായുരിൽ നിന്നൊരു കല്ല്യാണക്കഥ ഇങ്ങനെ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ വധുവിന്റെ കാമുകൻ വന്നിട്ടുണ്ടെന്ന കാര്യം അറിഞ്ഞയുടൻ വരൻ രോഷാകുലനായി. ക്ഷേത്രനടയിലെ താലികെട്ട് കഴിഞ്ഞ് തൊട്ടടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് പോകുന്നതിനിടെ വരൻ ഇക്കാര്യം അമ്മയോടു പറഞ്ഞു. പിന്നെയത് ബന്ധുക്കളിലേക്ക് പകർന്നു. പിന്നെ നാടകീയ ക്ലൈമാക്‌സ്. 

ക്ഷേത്രനടയിൽ താലിചാർത്തി നിൽക്കുമ്പോഴായിരുന്നു വധു തന്റെ കാമുകനെ കണ്ടത്. ഇക്കാര്യം വധു മറ്റാരുമറിയാതെ വരന്റെ ചെവിയിൽ പറഞ്ഞു. ഇതോടെയാണ് പ്രശ്‌നം തുടങ്ങിയത്. പിന്നെ കൂട്ടയടി. നിമിഷങ്ങൾക്കുള്ളിൽ താലി ഊരിവാങ്ങിയ വരൻ വിവാഹം ഒഴിവാക്കി. വധുവിന്റെ കാമുകൻ എത്തിയത് അറിഞ്ഞ് ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിർത്തിവെയ്ക്കാൻ പറഞ്ഞ് വരന്റെ ബന്ധുക്കൾ വധുവിന്റെ ആളുകളെ വളഞ്ഞു. പിന്നെ ഉന്തും തള്ളും. കല്യാണം വേണ്ടെന്നുപറഞ്ഞ് വരന്റെ ബന്ധുക്കൾ താലിമാലയും മറ്റ് സ്വർണാഭരണങ്ങളും ഊരിവാങ്ങി. വിവാഹസാരിയും ചെരുപ്പും അടുത്തിടെ വധുവിന് വാങ്ങിക്കൊടുത്ത വിലകൂടിയ മൊബൈൽ ഫോണും ഒമ്പതു പവൻ തൂക്കമുള്ള താലിമാലയും വരൻ ഊരിവാങ്ങി. പിന്നെ പൊലീസെത്തി. അവർക്ക് മുമ്പിൽ കല്ല്യാണം വേണ്ടെന്ന് വരന്റെ ആളുകൾ നിലപാട് എടുത്തു. അതോടെ വിവാഹം മുടങ്ങി.

മൂന്നുതരം പായസവുമായി സദ്യ തയ്യാറാക്കിയിരുന്നു. ആരും അത് കഴിച്ചില്ല. ഹർത്താലായതിനാൽ പുറത്തുനിന്ന് ഭക്ഷണം കിട്ടിയതുമില്ല. കുട്ടികളും പ്രായമായവരുമടക്കം 200 ഓളം പേർ വരന്റെ കൂടെ എത്തിയിരുന്നു. എല്ലാം കണ്ടും കേട്ട് വരന്റെ മുത്തശ്ശി കല്യാണമണ്ഡപത്തിലിരുന്ന് നിലവിളിച്ചു. ഉച്ചയോടെ വരന്റെ ബന്ധുക്കൾ ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയുടെ പ്രണയം മറച്ചുവെച്ച് തങ്ങളെ ചതിച്ചുവെന്നും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ തരണമെന്നും പരാതിയിൽ പറയുന്നു. ഒടുവിൽ എട്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുവാൻ ഇരുവിഭാഗവും വാക്കാൽ ധാരണയായി പിരിഞ്ഞു

വിവാഹം കഴിഞ്ഞ് കല്യാണമണ്ഡപത്തിൽ നിന്ന് ഇരുവരും ബന്ധുക്കളോടൊപ്പം പുറത്തിറങ്ങിയശേഷം ക്ഷേത്രത്തിനുമുന്നിൽ തൊഴാനായി നില്ക്കുമ്പോഴാണ് യുവതി കൂടെ പോരാൻ താത്പര്യമില്ലെന്ന വിവരം വരന്റെ ചെവിയിൽ പറഞ്ഞത്. തന്നെ കൂട്ടിക്കൊണ്ടുപോകാൻ കാമുകൻ എത്തിയിട്ടുണ്ടെന്നും സമീപത്തുണ്ടായിരുന്ന യുവാവിനെ ചൂണ്ടിക്കാട്ടി നവവധു പറഞ്ഞു. വിവരമറിഞ്ഞ് പരവശനായ വരൻ കൂടെയുള്ള ബന്ധുക്കളെ വിവരമറിയിച്ചു. വരനും ബന്ധുക്കളും ചേർന്ന് യു വതിയുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും യുവതി വരനോടൊപ്പം പോകാൻ തയ്യാറായില്ല.

ഇതോടെ വരന്റെയും യുവതിയുടെയും ബന്ധുക്കൾ തമ്മിൽ തർക്കമായി. വിവരമറിഞ്ഞ് ടെമ്പിൾ സി.ഐ യു. എച്ച്. സുനിൽ ദാസിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇരുവിഭാഗക്കാരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നെയായിരുന്നു ഒത്തുതീർപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP