Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകർ കൊമ്പുകോർക്കുമ്പോൾ രാജ്യം ആകാംക്ഷയുടെ മുൾമുനയിൽ; മകളെ രക്ഷിക്കാൻ കോടതിയിലെത്തിയ അച്ഛൻ ഉയർത്തുന്നത് മനോനില ശരിയല്ലെന്ന വാദം; ആശയങ്ങൾ അടിച്ചേൽപിച്ച വ്യക്തിക്ക് സ്വതന്ത്രമായി ചിന്തിക്കാനാവില്ലെന്ന് എൻഐഎ; സർവരേഖകളും വിളിച്ചുവരുത്തി പരിശോധിക്കാൻ കോടതി; മതംമാറ്റകേസിൽ ഹാദിയ സുപ്രീം കോടതിയിൽ ഹാജരാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ നിയമപോരാട്ടത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ തലസ്ഥാനത്ത്

ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകർ കൊമ്പുകോർക്കുമ്പോൾ രാജ്യം ആകാംക്ഷയുടെ മുൾമുനയിൽ; മകളെ രക്ഷിക്കാൻ കോടതിയിലെത്തിയ അച്ഛൻ ഉയർത്തുന്നത് മനോനില ശരിയല്ലെന്ന വാദം; ആശയങ്ങൾ അടിച്ചേൽപിച്ച വ്യക്തിക്ക് സ്വതന്ത്രമായി ചിന്തിക്കാനാവില്ലെന്ന് എൻഐഎ;  സർവരേഖകളും വിളിച്ചുവരുത്തി പരിശോധിക്കാൻ കോടതി; മതംമാറ്റകേസിൽ ഹാദിയ സുപ്രീം കോടതിയിൽ ഹാജരാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ നിയമപോരാട്ടത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ തലസ്ഥാനത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മതംമാറ്റ വിഷയത്തിൽ കടുത്ത നിയമപോരാട്ടങ്ങളിലൂടെ ്ര്രശദ്ധേയമായ ഹാദിയ കേസ് ഇന്ന സുപ്രീംകോടതി പരിഗണിക്കാനിരിക്കെ നിർണായക നീക്കങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്. ഹാദിയയുടെ കുടുംബത്തിന്റെ നിലപാടിനെ എൻഐഎയെ പരോക്ഷമായി പിന്തുണയ്ക്കുന്നുവെന്നതാണ് മുഖ്യവിഷയം.

ഹാദിയയുടെ മനോനില ശരിയല്ലെന്ന് കുടുംബം സുപ്രീം കോടതിയെ അറിയിക്കും. ഇക്കാര്യം മനസിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്ന് വാദിക്കാനാണ് തീരുമാനം. മെഡിക്കൽ തെളിവുകൾ ഹാജരാക്കുമെന്ന് ഹാദിയയുടെ അച്ഛൻ അശോകന്റെ അഭിഭാഷകൻ വ്യക്തമാക്കി. ആശയങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ട ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എൻ.ഐ.എ. സുപ്രീംകോടതിയിൽ ആവശ്യപ്പെടും.

വൻതോതിൽ ആശയം അടിച്ചേൽപ്പിച്ചാൽ, വ്യക്തിക്ക് സ്വതന്ത്രമായി ചിന്തിക്കാനാവില്ല. അതിനാൽ വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാവില്ലെന്ന് എൻ.ഐ.എ. പറയുന്നു. കഴിഞ്ഞ ദിവസം എൻ.ഐ.എ. മുദ്രവെച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിലും ഇക്കാര്യം ഊന്നിപ്പറയുന്നതായി അറിയുന്നു.ഹാദിയയുടെ മനോനില ശരിയല്ലെന്ന് അച്ഛൻ അശോകന്റെ അഭിഭാഷകർ തിങ്കളാഴ്ച സുപ്രീംകോടതിയിൽ വാദിക്കുകയാണെങ്കിൽ എൻ.ഐ.എ.യും പിന്തുണച്ചേക്കും. എന്നാൽ, ഇക്കാര്യം വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇന്ന് മൂന്നുമണിക്കാണ് ഹാദിയയുടെ വാദം സുപ്രീം കോടതി കേൾക്കുക. സുപ്രീം കോടതി തന്റെ ഹർജി പരിഗണിക്കാനിരിക്കെ ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാനും ഡൽഹിയിലെത്തിയിട്ടുണ്ട്. ഭർത്താവ് ഷെഫിൻ ജഹാനൊപ്പം ജീവിക്കാനാണ് താൽപര്യമെന്നും തന്നെയാരും നിർബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്നും നീതിലഭിക്കണമെന്നും ഡൽഹിയിലേക്ക് യാത്ര പുറപ്പെടും മുൻപ് ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നേരിട്ട് ഹാജരാകാനുള്ള സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് ഡൽഹിക്കു പോകാനായി പുറപ്പെടുമ്പോഴാണ് ഹാദിയ നിലപാട് വ്യക്തമാക്കിയത്.

ഹാദിയ തന്റെ അഭിപ്രായം തുറന്നു പറഞ്ഞതോടെ സുപ്രീം കോടതിയിൽകേസ് ഷെഫിൻ ജെഹാന് അനുകൂലമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇതിനിടെയാണ് സുപ്രീംകോടതിയിൽ ഹാദിയയുടെ മനോനില ശരിയല്ലെന്ന വാദം ഉയർത്താൻ പിതാവ് ഒരുങ്ങുന്നത്. ഡൽഹിയിൽ ഹാദിയയുടെ അച്ഛൻ അശോകൻ സുപ്രിം കോടതി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹാദിയയുടെയും ഷെഫിന്റെയും വിവാഹം റദ്ദാക്കി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. ഹാദിയയെ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഷെഫിനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹാദിയ കേസിൽ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചുള്ള റിപ്പോർട്ട് എൻഐഎ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുദ്ര വച്ച കവറിലാണു റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ദിവസം എൻഐഎ സംഘം വൈക്കത്തെ വീട്ടിലെത്തി ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തിരുന്നു.

താനുമായുള്ള ഹാദിയ(അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹാദിയ നിലപാട് വ്യക്തമാക്കിയതിനാൽ എൻഐഎയുടെയും അച്ഛൻ അശോകന്റെയും വാദം അപ്രസക്തമാണെന്നും, കോടതി തീരുമാനം വൈകരുതെന്നും ഷെഫിൻ ജഹാന്റെ അഭിഭാഷകർ സുപ്രിം കോടതിയിൽ ആവശ്യപ്പെടും. ഹാദിയ കേസിനെ സംബന്ധിച്ച് എൻഐഎയുടെ കൊച്ചി യൂണിറ്റ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നാലു മുദ്ര വച്ച കവറുകളിലായാണ് സുപ്രിം കോടതിക്ക് വ്യാഴാഴ്ച കൈമാറിയത്. ഇതിൽ ഹാദിയയുടെ മതം മാറ്റം, വിവാഹം എന്നിവ സംബന്ധിച്ച്, ഹാദിയ, ഷെഫിൻ ജഹാൻ, അശോകൻ, അശോകന്റെ ഭാര്യ, സത്യസരണി ഭാരവാഹികൾ, സൈനബ, അബൂബക്കർ തുടങ്ങി 15 ഓളം പേരുടെ മൊഴികളുമുണ്ട്.

സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും, ഷെഫിൻ ജഹാനുമായുള്ള വിവാഹത്തിന് ആരും സമ്മർദ്ദം ചെലുത്തിയിരുന്നില്ല എന്നുമാണ് ഹാദിയ നൽകിയ മൊഴി. എന്നാൽ ഈ മൊഴി കണക്കിലെടുക്കാനാകില്ല എന്ന് എൻഐഎ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

അച്ഛൻ അശോകന്റെയും എൻ.ഐ.എ.യുടെയും എതിർപ്പ് തള്ളി തുറന്നകോടതിയിൽ ഹാദിയയെ കേൾക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. സുരക്ഷാകാരണങ്ങൾ മുൻനിർത്തി അടച്ചിട്ട മുറിയിൽത്തന്നെ ഹാദിയയെ കേൾക്കണമെന്ന അശോകന്റെ ഹർജി നേരത്തേ പരിഗണിക്കാനും കോടതി വിസമ്മതിച്ചിരുന്നു. ഈ ഹർജിയും ഇന്ന് പരിഗണിക്കും.



രാജ്യശ്രദ്ധയാകർഷിച്ച ഹാദിയ കേസ് പരിഗണിക്കുമ്പോൾ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തിങ്ങിനിറയുമെന്ന് ഉറപ്പാണ്. ഇൻ ക്യാമറ നടപടികൾ വേണമെന്ന് അശോകന്റെ അഭിഭാഷകർ വീണ്ടും ഉന്നയിച്ചേക്കും. എൻ.ഐ.എ.യും കേന്ദ്ര സർക്കാരും കൂടി ഇക്കാര്യം ഉന്നയിച്ചാൽ സുപ്രീംകോടതി ഇക്കാര്യം അംഗീകരിക്കുമോയെന്നതാണ് ആദ്യത്തെ വിഷയം. ഹേബിയസ് കോർപ്പസ് ഹർജിയിൽ വിവാഹം റദ്ദാക്കാൻ കഴിയുമോയെന്ന നിയമപരമായ ചോദ്യത്തിന് ഉത്തരം കാണാനാകും സുപ്രീംകോടതി ശ്രമിക്കുക. അതിന് മുമ്പായി, മതം മാറ്റവും വിവാഹവും സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ഹാദിയയോട് കോടതി ചോദിച്ചറിയും.

എൻ.ഐ.എ.യുടെ റിപ്പോർട്ടുകളും സുപ്രീംകോടതി പരിശോധിക്കും. എൻ.ഐ.എ.യുടേയും അശോകന്റേയും ഭാഗം കേട്ടശേഷമേ ഹാദിയ കേസിൽ തീരുമാനമെടുക്കൂവെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളാ ഹൗസിൽ താമസിക്കുന്ന ഹാദിയക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

വൈക്കത്തെ വീട്ടിൽ നിന്നും ഹാദിയ യാത്രതിരിച്ച സമയം മുതൽ തുടങ്ങിയ അതീവ സുരക്ഷയിലായിരുന്നു ഹാദിയ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ തനിക്ക് ഭർത്താവിനൊപ്പം പോകണമെന്നും താൻ ഇസ്സാം വിശ്വാസിയാണെന്നും പറഞ്ഞതോടെ കേസ് വീണ്ടും അന്ത്യത്തിലേക്ക് നീങ്ങുകയാണെന്ന പ്രതീതി പൊതുവിൽ ഉണ്ട്. എന്നാൽ, കോടതിയിൽ നിന്നും എന്തുണ്ടാകും നടപടി എന്നത് കേസിനെ കൂടുതൽ സങ്കീർണമാക്കാനും സാധ്യതയുണ്ട്.

കേസിൽ കോടതി പരിശോധിക്കുന്നത്

ഭണണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരം നൽകിയ ഹേബിയസ് കോർപ്പസ് റിട്ട് ഹർജി പരിഗണിക്കവെ ഹൈക്കോടതി വിവാഹമോചന ഉത്തരവ് പുറപ്പെടുവിച്ചത് നിലനിൽക്കുമോ
സ്വന്തം ഇഷ്ടപ്രകാരമാണോ മതം മാറിയതെന്നും വിവാഹം കഴിച്ചതെന്നും ഹാദിയയോട് ചോദിച്ചറിയും
പിതാവ് അശോകന്റെയും മുൻ ഭർത്താവ് ഷെഫിൻ ജഹാന്റെയും ഭാഗം കേൾക്കും
എൻ.ഐ.എയുടെ തൽസ്ഥിതി റിപ്പോർട്ട് പരിശോധിക്കും.

ഇന്ന് ഹാജരാവുന്നവർ

എൻ.ഐ.എ: അഡിഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്
സംസ്ഥാന സർക്കാർ: മുതിർന്ന അഭിഭാഷകൻ വി.ഗിരി, സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശി.
അശോകൻ: മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ, അഭിഭാഷകരായ മാധവി ദിവാൻ, എ.രഘുനാഥ്.
ഷെഫിൻ ജഹാൻ : മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവേ, ഹാരീസ് ബീരാൻ.
സംസ്ഥാന വനിതാ കമ്മിഷൻ: അഡ്വ. പി. വി ദിനേശ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP