Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീവ്രവാദ ആരോപണങ്ങളുടെ പേരിൽ നിരോധിക്കണമെന്ന് കേന്ദ്രം നിർദേശിച്ച പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗം സെമിനാർ ഉദ്ഘാടനം ചെയ്ത് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി; പരിപാടിയുടെ മുഖ്യസംഘാടക മതപരിവർത്തന കേസുകളിൽ അന്വേഷണം നേരിടുന്ന വുമൺ ഫ്രണ്ട് ദേശീയ പ്രസിഡന്റ്; കാലിക്കറ്റ് സർവകലാശാല വേദി പോലും നിഷേധിച്ച പരിപാടിയിൽ അൻസാരി പങ്കെടുത്തത് വിവാദത്തിൽ

തീവ്രവാദ ആരോപണങ്ങളുടെ പേരിൽ നിരോധിക്കണമെന്ന് കേന്ദ്രം നിർദേശിച്ച പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗം സെമിനാർ ഉദ്ഘാടനം ചെയ്ത് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി; പരിപാടിയുടെ മുഖ്യസംഘാടക മതപരിവർത്തന കേസുകളിൽ അന്വേഷണം നേരിടുന്ന വുമൺ ഫ്രണ്ട് ദേശീയ പ്രസിഡന്റ്; കാലിക്കറ്റ് സർവകലാശാല വേദി പോലും നിഷേധിച്ച പരിപാടിയിൽ അൻസാരി പങ്കെടുത്തത് വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച പോപ്പുലർ ഫ്രണ്ടിന്റെ സെമിനാർ മുൻ ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അൻസാരി ഉദ്ഘാടനം ചെയ്യാനെത്തിയതു വിവാദമാകുന്നു. പോപ്പുലർ ഫ്രണ്ടിന്റെ വനിതാവിഭാഗമായ വിമൺസ് ഫ്രണ്ടാണ് കോഴിക്കോട്ട് ഇന്ന് സെമിനാർ സംഘടിപ്പിച്ചത്. അതേസമയം സംഭവം വിവാദമായതിനെ തുടർന്നാണ് കാലിക്കറ്റ് സർവകലാശാല പരിപാടിക്ക് വേദി നിഷേധിച്ചു.

സർവകലാശാല കാമ്പസിലെ സെമിനാർ കോംപ്ലക്സിലാണ് ആദ്യം പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനിടെ ഇസ്ലാമിക് ചെയറിന്റെ ഭരണസമിതിയായ ഫെഡറേഷൻ ഓഫ് മുസ്ലിം കോളേജസ് ആണ് പരിപാടിക്കെതിരേ പരാതിയുമായി വൈസ് ചാൻസലറെ സമീപിച്ചത്. പരിപാടിയെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ഭരണസമിതി സെക്രട്ടറി തന്നെ വ്യക്തമാക്കി. ഇതേത്തുടർന്നാണ് പരിപാടിക്കു വേദി നിഷേധിക്കാൻ വൈസ് ചാൻസിലർ തീരുമാനിച്ചത്. വേദിക്കായി അപേക്ഷ നൽകുമ്പോൾ പരാമർശിക്കാത്ത സംഘടനകൾകൂടി പരിപാടിയിൽ ഉൾപ്പെട്ടതും നടപടിക്കു കാരണമാണ്. ഇതേത്തുടർന്ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്.

ദേശീയ തലത്തിൽ വിവാദമായ കേരള വിഷയങ്ങളുടെ ഒരു വശത്ത് എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒരു സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. മതംമാറ്റ കേസുകളുടെ പേരിലും ഐസിസ് ബന്ധത്തിന്റെ പേരിലുമാണ് ഈ സംഘടന വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഹാദിയ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടായിരുന്നു. ഇതിനിടെയാണ് എൻഐഎ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരേധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇത്രയും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സംഘടനയുടെ പരിപാടിയിൽ മുൻഉപരാഷ്ട്രപതി പങ്കെടുത്തതാണ് വിമർശനത്തനിടയാക്കിയിരിക്കുന്നത്.

ഹാദിയ (അഖില) ആതിര (ആയിഷ) കേസുകളിൽ മതംമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വനിതാ സംഘടനയുടെ നേതാവ് സൈനബയാണെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൈനബയായിരുന്നു ഇന്ന് ഹമീദ് അൻസാരി പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടക. കൂടാതെ പോപ്പുലർ ഫ്രണ്ടിന്റെ ചെയർമാൻ ഇ അബൂബക്കറും ഹമീദ് അൻസാരിക്കൊപ്പം വേദി പങ്കിട്ടു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ, സത്യസരണി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സൈനബ എന്ന വ്യക്തിയാണ് ഇരുവർക്കും മതം മാറുന്നതിനുള്ള ഉപദേശങ്ങൾ നൽകിയതും സഹായം ചെയ്തതുമെന്നാടിരുന്നു ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന വാർത്ത. അഖില അശോകൻ എന്ന പെൺകുട്ടി ഹാദിയ ആയി മതം മാറിയ സംഭവത്തിൽ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം അന്വേഷണം തുടങ്ങിയപ്പോളാണ് എൻ.ഐ.എ ഇക്കാര്യങ്ങൾ കണ്ടെത്തിയത്. സൈനബയുടെ ചില അനുയായികൾക്കും രണ്ടു സംഭവങ്ങളിലും പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് കാണിച്ച് അച്ഛനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും 2016 ജനുവരിയിൽ അഖിലാ നാല് കത്തുകൾ അയച്ചിരുന്നു. എന്നാൽ ഇവയിൽ അഖിലയുടെ പേരിലെ അക്ഷരങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട എൻ.ഐ.എ ഉദ്യോഗസ്ഥർ മറ്റാരോ ആണ് കത്തെഴുതിയതെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. ആതിരയുടെ കേസിലും സമാനമായ സംഭവം ഉണ്ടായതായി എൻ.ഐ.എ പറയുന്നു.

എന്നാൽ ഹാദിയയുടെ മതംമാറ്റം സ്വന്തം ഇഷ്ടപ്രകാരമാണെന്നും നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്നും പോപ്പുലർ പ്രണ്ട് ഓഫ് ഇന്ത്യ വക്താവ് ഷെഫീഖ് റഹ്മാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പറയുന്ന റിപ്പോർട്ടിലെ പ്രധാനമായും പറയുന്ന കാര്യം തൊടുപുഴയിലെ ന്യൂമാൻ കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിയ കേസാണ്. ഈ കേസുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. എന്നാൽ അടുത്തിടെ മതം മാറ്റവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ആതിരയെന്ന പെൺകുട്ടി ഗുരുതരമായ ആരോപണങ്ങളാണ് പോപ്പുലർ ഫ്രണ്ടിനെതിരെ ഉന്നയിച്ചത്.

ഉപരാഷ്ടപതി സ്ഥാനം ഒഴിയുന്നതിനു മുന്നോടിയായി രാജ്യസഭ ടിവക്ക് നൽകിയ അഭിമുഖത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥ നേരിടുന്നതായി ഹമീദ് അൻസാരി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പെടെയുള്ളവര് രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തീവ്രനിലപാടെടുക്കുന്ന ഒരു സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത് ഹമീദ് അൻസാരി വീണ്ടും വാവിദത്തിലായത്. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.മുഹമ്മദ് ബഷീർ ചടങ്ങിൽ നിന്നു വിട്ടു നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP