Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഴ്‌ത്തിയും ഇകഴ്‌ത്തിയും സോഷ്യൽ മീഡിയ ആഘോഷിച്ച ഹനാനുമെത്തി ദുരിത ബാധിതർക്ക് കൈത്താങ്ങുമായ്; സ്‌നേഹത്തോടെ നാട്ടുകാർ തന്നെ ഏൽപിച്ച ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും; പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തന്റെ എളിയ സംഭാവനയെന്നും ഹനാൻ

വാഴ്‌ത്തിയും ഇകഴ്‌ത്തിയും സോഷ്യൽ മീഡിയ ആഘോഷിച്ച ഹനാനുമെത്തി ദുരിത ബാധിതർക്ക് കൈത്താങ്ങുമായ്; സ്‌നേഹത്തോടെ നാട്ടുകാർ തന്നെ ഏൽപിച്ച ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  കൈമാറും; പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തന്റെ എളിയ സംഭാവനയെന്നും ഹനാൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഒരു ദിവസം കൊണ്ട് മാലാഖയായി വാഴ്‌ത്തിയ ശേഷം സംശയത്തിന്റെ മുൾമുനയിൽ നിർത്തി മലയാളികൾ കരയിപ്പിച്ച ഹനാൻ പ്രളയദുരിതക്കയത്തിൽ കൈത്താങ്ങുമായി എത്തി താൻ സർക്കാരിന്റെ പുത്രിയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന തമ്മനത്തെ പെൺകുട്ടി ആപത്ത് കാലത്ത് തന്നേക്കൊണ്ടാവും വിധമുള്ള സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഹനാൻ തമ്മനത്ത് കോളേജ് യൂണിഫോമിൽ മീൻ വീറ്റ് പഠനവും ജീവിതവും കഴിക്കുന്നതായി വാർത്തകൾ വന്നതിന് പിന്നാലെ നിരവധി സുമനസുകൾ സഹായഹസ്തവുമായി എത്തിയിരുന്നു. ആ തുകയെല്ലാം ചേർത്താണ് ഒന്നരലക്ഷം രൂപ ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്തത്.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി തനിക്ക് മുമ്പ് പലരും സ്‌നേഹത്തോടെ നൽകിയ പണം തിരികെ നൽകുന്നുവെന്നാണ് പെൺകുട്ടി പ്രതികരിച്ചത്. കോതമംഗലത്ത് ഹനാൻ ചികിൽസയിൽ കഴിയുന്ന ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. പണം ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിേലക്ക് കൈമാറുമെന്നും ഹനാൻ കൂട്ടിച്ചേർത്തു.

ഹനാനെ കുറിച്ച് വാർത്തകൾ വന്നപ്പോൾ സോഷ്യൽ മീഡിയയിൽ ആദ്യം പാടി പുകഴ്‌ത്തിയവർ തന്നെ പിന്നീട് ഫെയ്ക്കാണെന്ന് ആക്ഷേപിച്ചു. പുകഴ്‌ത്തിയവർ തരംതാഴ്‌ത്തിയും അധിക്ഷേപിച്ചും പോസ്റ്റുകളിട്ടു. സിനിമയുടെ പ്രചാരണത്തിനായി മീൻ വിറ്റുവെന്ന് ആരോപണവും വന്നു. തുടർന്ന് ഹനാന്റെ ജീവിത പശ്ചാത്തലം ശരിവച്ച് അൽ അസർ കോളജ് പ്രിൻസിപ്പലും രംഗത്തുവന്നു. ഹനാന് മറ്റ് വരുമാന മാർഗമൊന്നും ഇല്ലെന്നും കോളജിലെ ഫീസ് അടയ്ക്കാനും മറ്റുമായി പലപ്പോഴും ബുദ്ധിമുട്ടാറുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. മീൻവിറ്റും പച്ചക്കറി കച്ചവടം നടത്തിയുമാണ് അവർ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

പഠനത്തിനായി മീൻവിൽക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാൻ വേണ്ടിയാണെന്നും വ്യക്തമാക്കി ഹനാനും രംഗത്തുവന്നു. എന്നാൽ ഈ വാർത്ത വന്നതിനുശേഷം തന്നെ സമൂഹ മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് പരാതി പറഞ്ഞ ഹനാൻ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് നീങ്ങുകയും ചെയ്തു. തനിക്ക് ഒരാളുടെയും പണം ആവശ്യമില്ലെന്നും മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ തന്നെ അനുവദിച്ചാൽ മതിയെന്നും പെൺകുട്ടി പിന്നീട് പ്രതികരിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ സന്തോഷവതിയായ ഹനാൻ കൈത്തറിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP