Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ സർക്കാറിന്റെ മകളാണ്.. ആ മകൾക്ക് എല്ലാ സംരക്ഷണവും ലഭിക്കും; സർക്കാർ പിന്തുണ വലിയ ആത്മവിശ്വാസം നൽകുന്നു; ഒരാൾക്ക് പോലും എന്റെ കൈവെട്ടാൻ കഴിയില്ല, ഒരു വെടിയുണ്ട പോലും ഈ നെറ്റിയിൽ പതിക്കില്ലെന്നാണ് വിശ്വാസം'; മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആത്മവിശ്വാസത്തോടെ ഹനാൻ പറയുന്നു..

'ഞാൻ സർക്കാറിന്റെ മകളാണ്.. ആ മകൾക്ക് എല്ലാ സംരക്ഷണവും ലഭിക്കും; സർക്കാർ പിന്തുണ വലിയ ആത്മവിശ്വാസം നൽകുന്നു; ഒരാൾക്ക് പോലും എന്റെ കൈവെട്ടാൻ കഴിയില്ല, ഒരു വെടിയുണ്ട പോലും ഈ നെറ്റിയിൽ പതിക്കില്ലെന്നാണ് വിശ്വാസം'; മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആത്മവിശ്വാസത്തോടെ ഹനാൻ പറയുന്നു..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മീൻവിൽപ്പന നടത്തി ജീവിതം കഴിച്ചുകൂട്ടിയിരുന്ന ഹനാന് എല്ലാവിധ സംരക്ഷണവും വാഗ്ദാനം ചെയ്തു സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സെക്രട്ടറിയേറ്റിലെത്തി കണ്ട ഹനാൻ ഏറെ സന്തോഷവതിയായാണ് മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്. താൻ ഈ സർക്കാറിന്റെ മകളാണെന്ന് ഹനാൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മകളെന്ന നിലയിൽ അച്ഛൻ അമ്മയുടെ സംരക്ഷണമാണ് ആഗ്രഹിക്കുക. ആ മകളുടെ സംരക്ഷണം എനിക്ക് സർക്കാർ നൽകുമെന്നാണ് വിശ്വാസം. അതുകൊണ്ട് എല്ലാ ധൈര്യത്തോടെയുമാണ് ഞാൻ നിങ്ങളുടെ മുന്നിൽ നില്ക്കുന്നത്. ഞാൻ ഈ സർക്കാറിന്റെ മകളാണ്. മുഖ്യമന്ത്രി എല്ലാ സംരക്ഷണവും നൽകുമെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് വലിയ ആത്മവിശ്വാസം തോന്നുന്നുണ്ടെന്നും ഹനാൻ വ്യക്തമാക്കി.

ഒരാൾക്ക് പോലും എന്റെ കൈവെട്ടാൻ കഴിയില്ല, ഒരു വെടിയുണ്ട പോലും ഈ നെറ്റിയിൽ പതിക്കില്ലെന്ന് വിശ്വാസമെന്നും ഹനാൻ പറഞ്ഞു. പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമുണ്ട്, പഠനമായാലും സേഫ്റ്റിയാക്കായാലും ഒരു മകളെ പോലെ നിന്ന് സർക്കാർ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹനാൻ പറഞ്ഞു. തന്നെ സൈബർ ലോകത്ത് അപമാനിച്ചവർക്കെതിരെ എല്ലാ നടപടിയും സർക്കാർ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ഹനാൻ വ്യക്തമാക്കി. ഖാദിബോർഡ് വൈസ് ചെയർമാൻ ശോഭനാ ജോർജ്ജിനൊപ്പമാണ് മുഖ്യമന്ത്രിയെ കാണാൻ ഹനാൻ എത്തിയത്.

അതേസമയം സൈബർ ആക്രമണത്തിന് ഇരയായ ഹനാൻ ഹമീദിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു. സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞതായി മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു

പോസ്റ്റിന്റെ പൂർണ്ണരൂപം: ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്. സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞു.

അതിനിടെ ഹനാനുമായി ബന്ധപ്പെട്ട വാർത്തയിൽ സംശയം ഉന്നയിച്ചവർക്കെതിരെ കേസ് വരില്ലെന്നാമന് പുറത്തുവരുന്ന വിവരം. അവരൊന്നും ഹനാനെ അപമാനിച്ചിട്ടില്ല. മറിച്ച് സംശയം ചർച്ചയാക്കുകയാണ് ചെയ്തത്. എന്നാൽ ഹനാനെ ലൈംഗികമായി കളിയാക്കിയവർക്കെതിരെ കേസെടുക്കും. ഇതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. സംഭവത്തിൽ 24 പേരുടെ വിവരങ്ങൾ സൈബർ സെൽ കണ്ടെത്തി. ഇവരിൽ പത്തുപേർ വളരെ മോശം ഭാഷയിൽ വിദ്യാർത്ഥിനിയെ അപമാനിച്ചു പോസ്റ്റുകളിട്ടവരാണ്. മറ്റു 14 പേർ കൂടുതൽ പേരിലേക്ക് ഇത്തരം പോസ്റ്റുകൾ എത്തിച്ചവരും.

അതായത് ഹനാനെ അപമാനിക്കാൻ ലൈംഗികത കൊണ്ടു വന്നവരാണ് കുടുങ്ങുന്നത്. കേസിൽ അറസ്റ്റിലായ ഗുരുവായൂർ സ്വദേശി വിശ്വനാഥൻ, കൊല്ലം സ്വദേശി സിയാദ് എന്നിവർക്കു പുറമെ നാലു പേരെക്കൂടി ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. ഇവരെ പിന്നീടു വിട്ടയച്ചു. സ്ഥിരമായി ഇത്തരം വ്യാജപ്രചാരണങ്ങളിൽ പങ്കാളികളായ നാലു വിദേശ മലയാളികളുടെ വിവരങ്ങളും സൈബർ സെല്ലിനു ലഭിച്ചു. ഹനാനെ അപമാനിച്ച കൂട്ടത്തിലും ഇവരുണ്ടായിരുന്നു. ഇവരെ നോട്ടീസ് അയച്ച് പൊലീസ് വിളിച്ചു വരുത്തും. താക്കീതും ചെയ്യും. ഹനാൻ സംഭവത്തോടെ സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. സോഷ്യൽ മീഡിയയിലെ അശ്ലീല പ്രചരണങ്ങൾക്ക് കടിഞ്ഞാണ് ഇടനാണ് നീക്കം.

സമൂഹമാധ്യമരംഗത്തു കുറ്റവാസന പ്രകടമാക്കുന്ന സൈബർ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ തിരുവനന്തപുരത്തെ സൈബർ ഡോമിന്റെ സഹായവും ലോക്കൽ പൊലീസിനു ലഭ്യമാക്കും. സംസ്ഥാനത്തെ സബ് ഇൻസ്പെക്ടർ, സിവിൽ പൊലീസ് തസ്തികകളിൽ ജോലി ചെയ്യുന്ന ഇലക്ട്രോണിക്സ് ബിടെക്, എംടെക് ബിരുദധാരികളുടെ പ്രത്യേക പട്ടിക സംസ്ഥാന പൊലീസ് ആസ്ഥാനത്തു തയാറാക്കുന്നുണ്ട്. സൈബർ കുറ്റാന്വേഷണത്തിൽ ഇവർക്കു പ്രത്യേക പരിശീലനം നൽകി ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ നിയോഗിക്കും. ഇതിലൂടെ സൈബർ കേസ് അന്വേഷണങ്ങൾ പുതിയ തലത്തിലെത്തുമെന്നാണ് പ്രതീക്ഷ.

കേരളത്തിൽ താമസിക്കുന്നവരെ വേട്ടയാടുന്ന വിദേശ മലയാളികളായ സൈബർ ക്രിമിനലുകളെ പ്രോസിക്യൂഷൻ നടപടികൾക്കു വേണ്ടി നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ കേരളത്തിലെ നോഡൽ ഏജൻസിയായ ക്രൈംബ്രാഞ്ചിന്റെ സേവനവും തേടും. അതിനിടെ ഹനാനെ പി.ജെ.ജോസഫ് എംഎൽഎയും കൊച്ചി മേയർ സൗമിനി ജെയിനും തൊടുപുഴ അൽ അസ്ഹർ കോളജിൽ സന്ദർശിച്ചു. കൊച്ചി കോർപറേഷൻ വക, തമ്മനത്തു മീൻ വിൽപന നടത്തുന്ന സ്റ്റാൾ (കിയോസ്‌ക്) അനുവദിച്ചുനൽകുമെന്നു മേയർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP