Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരിക്കലും നടപ്പിലാകാത്ത പദ്ധതിക്ക് നിക്ഷേപിച്ച 30 ലക്ഷം മടക്കി നൽകണം എന്നാവശ്യപ്പെട്ട് നിക്ഷേപകൻ; ഹൈക്കോടതിയിലെ നിയമപോരാട്ടം കുരുക്കാകുന്നത് പ്രതിപക്ഷ നേതാവിന്; ഹരിപ്പാട് മെഡിക്കൽ കോളേജിനായി പണപ്പിരിവ് നടന്നുവെന്ന ആരോപണം വീണ്ടും സജീവമാകും; പ്രവാസി വ്യവസായി ഹരികുമാറിന്റെ നീക്കത്തിൽ ഞെട്ടി ചെന്നിത്തല

ഒരിക്കലും നടപ്പിലാകാത്ത പദ്ധതിക്ക് നിക്ഷേപിച്ച 30 ലക്ഷം മടക്കി നൽകണം എന്നാവശ്യപ്പെട്ട് നിക്ഷേപകൻ; ഹൈക്കോടതിയിലെ നിയമപോരാട്ടം കുരുക്കാകുന്നത് പ്രതിപക്ഷ നേതാവിന്; ഹരിപ്പാട് മെഡിക്കൽ കോളേജിനായി പണപ്പിരിവ് നടന്നുവെന്ന ആരോപണം വീണ്ടും സജീവമാകും; പ്രവാസി വ്യവസായി ഹരികുമാറിന്റെ നീക്കത്തിൽ ഞെട്ടി ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹരിപ്പാട് മെഡിക്കൽ കോളജിനു വേണ്ടി നിക്ഷേപിച്ച 30 ലക്ഷം രൂപ മടക്കി നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായി ഹൈക്കോടതിയെ സമീപിച്ചുവെന്ന് ആരോപണം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയും സംഥലം എംഎൽഎയുമായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലിലാണ് പൊതു-സ്വകാര്യ മേഖലയിൽ ഹരിപ്പാട് മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്. അമ്പലപ്പുഴ സ്വദേശിയായ ഹരികുമാറാണ് പദ്ധതിക്കായി നിക്ഷേപിച്ച പണം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പണം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകൻ കോടതിയെ സമീപിച്ചതോടെ പദ്ധതിക്കായി ആരിൽ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്ന രമേശ് ചെന്നിത്തലയുടെ വാദമാണ് പൊളിയുന്നത്.

ആശുപത്രി നിർമ്മാണത്തിനായി 2012 ഓഗസ്റ്റ് 17, ഡിസംബർ 17 എന്നീ തീയതികളിൽ രണ്ടു തവണയായി മുപ്പതു ലക്ഷം നൽകിയെന്നാണ് ഹരികുമാർ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. അതേസമയം ഹരിപ്പാട് മെഡിക്കൽ കോളജിനു വേണ്ടി ആരിൽ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞവർഷം ജൂൺ ഏഴിന് ആലപ്പുഴ ഡിസിസി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. ഹരിപ്പാട്ടെ മെഡിക്കൽ കോളജിന് എതിരെ മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും കെകെ ഷൈലജയും പ്രതികരിച്ചതിനു മറുപടിയായാണ് ചെന്നിത്തല അന്ന് ആലപ്പുഴ ഡിസിസി ഓഫീസിൽ പത്രസമ്മേളനം നടത്തിയത്. ആലപ്പുഴയിൽ സർക്കാർ മെഡിക്കൽ കോളജുള്ളപ്പോൾ ജില്ലിയിൽ മറ്റൊന്നിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

ഇതേത്തുടർന്ന് മെഡിക്കൽ കോളജിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോട്ടയത്ത് ആരംഭിച്ച സ്പെഷൽ ഓഫീസും സർക്കാർ അടുത്തിടെ പൂട്ടിയിരുന്നു. ഇതേത്തുടർന്നാണ് നിക്ഷേപകനായ ഹരികുമാർ പണം മടക്കി കിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരിപ്പാട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിലെ ഹർജിക്കും പ്രത്യേകതകൾ ഏറെയാണ്. ആരോപണ മുന രമേശ് ചെന്നിത്തലയ്ക്ക് മേൽ നീളുന്നതാണ് ആക്ഷേപങ്ങൾ.

ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി പരാജയപ്പെട്ട സാഹചര്യത്തിൽ ഡോ. കെഎം ചെറിയാൻ മാവേലിക്കര തിരുവല്ല മേഖലയിൽ ആരംഭിക്കുന്ന ആശുപത്രിയിൽ ഹരികുമാർ അടുത്തിടെ നകിഷേപം നടത്തിയിരുന്നു. സർക്കാർ നിലപാട് വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്നു സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസിലെ അന്തിമവാദം അടുത്ത ആഴ്ചയിലേക്ക് മാറ്റി. എന്നാൽ അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിലുള്ള സർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധിതക്ക് നിക്ഷേപിച്ച 30 ലക്ഷം പലിശസഹിതം മടക്കി നൽകണമെന്നതാണ് ഹർജിക്കാരന്റെ ആവശ്യം.

ഹരിപ്പാട് മെഡിക്കൽ കോളേജിനായി സർക്കാരിന്റെ പണം ചിലവഴിച്ചിട്ടില്ലെന്നും നബാർഡിന്റെ സഹായത്തോടെയാണ് പണി നടത്തുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ വാദം. മെഡിക്കൽ കോളേജിനുവേണ്ടി നബാർഡിന്റെ സഹായം തേടുന്നത് ആദ്യമല്ല. എന്നാൽ, ഡയറക്ടർമാരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടില്ല. സ്ഥലം ഏറ്റെടുക്കാൻ 12.5 കോടി അനുവദിച്ചിരുന്നു. തനിക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. അഴിമതി ആരോപണം അടിസ്ഥാനരഹിതമാണ്. സർക്കാർ മെഡിക്കൽ കോളേജിൽ ലഭിക്കുന്ന എല്ലാ സേവനവും നൽകുകയായിരുന്നു ലക്ഷ്യം. കൺസൽട്ടൻസി ആർക്കും നൽകിയിട്ടില്ലെന്നുമാണ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നത്.

എന്നാൽ മെഡിക്കൽ കോളജ് പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായതിനാലല്ല എതിർക്കുന്നതെന്നും ഈ പൊതു-സ്വകാര്യ സംരംഭത്തിന്റെ നിബന്ധനകളോടാണ് എതിർപ്പെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മറുപടി നൽകിയിരുന്നു. സംയുക്ത സംരംഭത്തിന്റെ മറവിൽ പൊതുവിഭവം സ്വകാര്യമേഖലയ്ക്കു കൈമാറുന്ന ബിസിനസ് മോഡലാണ് ഹരിപ്പാട് മെഡിക്കൽ കോളജിന്റേതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.

ഹരിപ്പാട് മെഡിക്കൽ കോളജിനെ ഇടതു സർക്കാർ കൈയൊഴിഞ്ഞ സാഹചര്യത്തിൽ പണം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകൻ കോടതി സമീപിച്ചത് ചെന്നിത്തലയുടെ മുൻകാല അവകാശ വാദങ്ങളെ പൊളിക്കുന്നതാണെന്നതിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP