Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാഗിയിൽ മാത്രമല്ല, കുട്ടികളുടെ ഭക്ഷണത്തിൽ സർവത്ര മായം; ശീതള പാനീയങ്ങളിൽ ആരോഗ്യത്തെ ബാധിക്കുന്ന രാസവസ്തുക്കൾ; വൈറ്റമിൻ ഗുളികയിൽ ചേർക്കുന്നത് ചോക്കുപൊടി; ഐസ്‌ക്രീമിലും ഹാനികരമായ വസ്തുക്കൾ

മാഗിയിൽ മാത്രമല്ല, കുട്ടികളുടെ ഭക്ഷണത്തിൽ സർവത്ര മായം; ശീതള പാനീയങ്ങളിൽ ആരോഗ്യത്തെ ബാധിക്കുന്ന രാസവസ്തുക്കൾ; വൈറ്റമിൻ ഗുളികയിൽ ചേർക്കുന്നത് ചോക്കുപൊടി; ഐസ്‌ക്രീമിലും ഹാനികരമായ വസ്തുക്കൾ

തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുമ്പന്തിയിൽ ആണ്. എന്നാൽ, ഇക്കാര്യത്തിലെ മുൻതൂക്കം സംസ്ഥാനം നഷ്ടപ്പെടുന്ന വിധത്തിലുള്ള ഭക്ഷണക്രമങ്ങളാണ് നമ്മൾ ഇപ്പോൾ ഉള്ളത്. ജംഗ്ഫുഡുകളും ശീതളപാനീയങ്ങളുടെയും വൻ വിപണി കൂടിയാണ് ഇന്ന് കേരളം. ഇങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ കുഞ്ഞുങ്ങൾക്ക് കൊടുക്കും മുമ്പ് മാതാപിതാക്കൾ ഒന്നുകൂടി ശ്രദ്ധിക്കുക. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നത് സർവത്ര മായമാണെന്നാണ് റിപ്പോർട്ട്. ബഹുരാഷ്ട്ര കമ്പനിയുടെ ഉൽപ്പന്നങ്ങൾ അടക്കമുള്ളവയിലാണ് മായം അടങ്ങിയിരിക്കുന്നത്. ഇങ്ങനെയുള്ള ഉൽപ്പനങ്ങൾക്കെതിരെ കർക്കശ നടപടയാണ് ഏതാനും ദിവസങ്ങളായി ഫ്ുഡ്‌സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ സ്വീകരിക്കുന്നത്.

കേരളത്തിൽ കുട്ടികൾ കഴിക്കുന്ന ചില ശീതള പാനീയങ്ങളിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കൾ ഉണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നത്. ചില കമ്പനികളുടെ പാനീയങ്ങളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്തരം ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയത്. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കുട്ടികളുടെ നാഡീവ്യൂഹത്തെ പോലും ബാധിക്കുന്ന വിധത്തിലുള്ള രാസവസ്തുക്കൾ ഭക്ഷ്യസാധനങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് മാഗി രാജ്യവ്യാപകമായി നിരോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്. എന്നാൽ, തങ്ങളുടെ നിലപാട് വിശദീകരിച്ച് മറ്റുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെ മാഗിയിലെ രാസവസ്തുക്കളുടെ സാന്നിധ്യത്തിലെ ഉയർന്ന നിലയ്ക്ക് പിന്നാലെയാണ് ശീതള പാനീയങ്ങളിലും വിഷാംശങ്ങൾ ഉണ്ടെന്ന വാർത്ത പുറത്തുവന്നത്.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 300 കമ്പനികളുടെ വിവിധ ഉത്പന്നങ്ങളിൽ മായം ചേർത്തതായി കണ്ടെത്തി. ബഹുരാഷ്ട്ര ബ്രാൻഡുകളിലാണ് മായം കണ്ടെത്തിയിരിക്കുന്നത്. കുട്ടികളുടെ പ്രിയഭക്ഷണമായ ഐസ്‌ക്രീമിലും മായം അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

കുട്ടികളുടെ ആരോഗ്യത്തിനായി നൽകുന്ന വിറ്റാമിൻ ഗുളികളിലും ആരോഗ്യത്തെ ബാധിക്കുന്ന വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തിൽ ഞെട്ടിക്കുന്നതാണ്. വിറ്റാമിൻ ഗുളികകളിൽ ചോക്കുപൊടിയും രാസവസ്തുക്കളുമാണ് മായമായി ചേർക്കുന്നത്. കുട്ടികളുടെ ഐസ്‌ക്രീമുകളിൽ കളറിന്റെ പേരിലാണ് മായം. കാൻസറിന് പോലും കാരണമാകുന്ന വസ്തുക്കളാണ് ഇവയിൽ ഉള്ളത്. ശീതള പാനീയങ്ങളിൽ കളർ കൂട്ടാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ അളവ് കൂടുതലാണെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ചിപ്‌സ്, ഐസ്‌ക്രീം പോലുള്ള ഭക്ഷ്യവസ്തുക്കളിൽ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ബാക്ടീരിയകളുടെ തോത് വർദ്ധിച്ചതായും വിലയിരുത്തുന്നു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നു ശേഖരിച്ച സാമ്പിളുകളുകൾ സർക്കാർ നിയന്ത്രണത്തിലുള്ള ഭക്ഷ്യ സുരക്ഷാ പരിശോധന കേന്ദ്രങ്ങളിലാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കുട്ടികൾ ഉപയോഗിക്കുന്ന ഗുളികകളിലും ഐസ്‌ക്രീം അടക്കമുള്ള ഭക്ഷ്യപദാർഥങ്ങളിലും മായം ചേർക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങളും അടിയന്തിരമായി പിടിച്ചെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയിൽ മായം കണ്ടെത്തിയ വസ്തുക്കളിൽ പലതും ദേശീയ, അന്തർദേശീയ കമ്പനികളായതിനാൽ നടപടിയെടുക്കാൻ നിയമപരമായ അധികാരം കേന്ദ്രസർക്കാരിനാണ്. ഇക്കാരണത്താൽ ഫയൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. കമ്പനികളുടെ പേരുവിവരങ്ങൾ സർക്കാർ വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP