Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുഹയിൽ നിന്നും പുറത്തെത്തിയ കുട്ടികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു; ആശുപത്രി വസ്ത്രങ്ങളും മാസ്‌ക്കും ധരിച്ച ചിത്രങ്ങളും പുറത്ത്; കുട്ടികളുടെ ഭാരം രണ്ട് കിലോ കുറഞ്ഞു; ചില കുട്ടികൾക്ക് ശ്വാസകോശത്തിൽ അണുബാധയുള്ളതിനാൽ എല്ലാവർക്കും ലോകകപ്പ് ഫൈനലിന് പോകാനും കഴിഞ്ഞേക്കില്ല; മാതാപിതാക്കൾ കുട്ടികളെ കണ്ടത് അണുബാധ ഒഴിവാക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങളോടെ

ഗുഹയിൽ നിന്നും പുറത്തെത്തിയ കുട്ടികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു; ആശുപത്രി വസ്ത്രങ്ങളും മാസ്‌ക്കും ധരിച്ച ചിത്രങ്ങളും പുറത്ത്; കുട്ടികളുടെ ഭാരം രണ്ട് കിലോ കുറഞ്ഞു; ചില കുട്ടികൾക്ക് ശ്വാസകോശത്തിൽ അണുബാധയുള്ളതിനാൽ എല്ലാവർക്കും ലോകകപ്പ് ഫൈനലിന് പോകാനും കഴിഞ്ഞേക്കില്ല; മാതാപിതാക്കൾ കുട്ടികളെ കണ്ടത് അണുബാധ ഒഴിവാക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങളോടെ

മറുനാടൻ ഡെസ്‌ക്‌

ബാങ്കോക്ക്: തായ്‌ലാൻഡിലെ തം ലുവാംഗ് ഗുഹയിൽ കുടുങ്ങി പോയ ജൂനിയർ ഫുട്‌ബോൾ ടീം അംഗങ്ങളായ കുട്ടികൾ ആരോഗ്യം വീണ്ടെടുക്കുന്നു.17 ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ കുട്ടികളുടെ ആദ്യ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. ആശുപത്രി വസ്ത്രവും മാസ്‌കും ധരിച്ചാണ് കുട്ടികൾ ഇപ്പോൾ കഴിയുന്നത്. കാണാം. കുട്ടികളിൽ ചിലർക്ക് ശ്വാസകോശത്തിൽ അണുബാധ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്

രക്ഷപ്പെട്ട 12 കുട്ടികൾക്കും കോച്ചിനും രണ്ടു കിലോഗ്രാം ഭാരം കുറഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ കുട്ടികളോടു സംസാരിക്കാൻ മാതാപിതാക്കളെയും അനുവദിച്ചിരുന്നു. അണുബാധ ഒഴിവാക്കുന്നതിന് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കുട്ടികളുടെ മാതാപിതാക്കളെ ആശുപത്രി സന്ദർശിക്കാൻ അനുവദിച്ചത്.

ജൂൺ 23നാണ് വൈൽഡ് ബോർ ഫുട്ബോൾ ടീമിലെ 11 മുതൽ 16 വരെ പ്രായമുള്ള കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചും തം ലുവാംഗ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തെത്തുടർന്നായിരുന്നു ഇവർ ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്. മഴയിൽ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാൻ കഴിയാതായി.ഇവർ കയറുന്ന സമയത്തു വെള്ളമുണ്ടായിരുന്നില്ല. ഗുഹയുടെ അകത്തുള്ളപ്പോൾ പെരുമഴ പെയ്തു വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലും നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടർച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റർ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റർ അകത്തേക്ക് പോവുകയായിരുന്നു കുട്ടികൾ.

എട്ടു കിലോമീറ്റർ നീളവും നിരവധി വഴികളും അറകളുമുള്ള തം ലുവാംഗ് ഗുഹ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുക പതിവാണ്.ഗുഹയിൽ വെള്ളം ഉയർന്നതോടെ കുട്ടികൾ ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റർ ഉള്ളിലേക്കു പോയി. ഇതോടെ രക്ഷാപ്രവർത്തനം സാധ്യമല്ലാതായി.കാണാതായി ഒൻപതാം ദിവസമാണ് കുട്ടികളും കോച്ചും ജീവനോട് ഗുഹയ്ക്ക് ഉള്ളിൽ തന്നെ ഉണ്ടെന്ന് മനസ്സിലായതും പിന്നീടാണ് രക്ഷാപ്രവർത്തനത്തിനായി പുതു മാർഗങ്ങൾ തേടിയത്.


കഴിഞ്ഞ തിങ്കളാഴ്ച കുട്ടികളെ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ശ്രമകരമായ രക്ഷാദൗത്യത്തിനായി ലോകത്തിന്റെ മുഴുവൻ പിന്തുണയോടെ ശ്രമം തുടങ്ങിയതും ഞായറാഴ്ച മുതൽ കുഞ്ഞുങ്ങളെ പുറത്തെത്തിച്ചു തുടങ്ങിയതും.ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചത്. ആദ്യ ശ്രമത്തിൽ നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാൻഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്എല്ലാ കുട്ടികളേയും കോച്ചിനേയും ശ്രമകരമായ ദൗത്യത്തിലൂടെ ഇന്ന് വളരെ നേരത്തെ തന്നെ പുറത്തെത്തിച്ചതോടെ ലോകം മുഴുവൻ കയ്യടിക്കുകയാണ് ആ മഹത്തായ രക്ഷാപ്രവർത്തനത്തിന് കൈകോർത്ത ലോകത്തെമ്പാടുമുള്ള മുങ്ങൽ വിദഗ്ധരേയും സൈനികരേയും.

അവസാനമായി ഗുഹയിൽ ശേഷിച്ച കുഞ്ഞിനേയും കോച്ചിനേയും ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പുറത്തെത്തിച്ചത്. ഇതോടെ അന്തിമ രക്ഷാപ്രവർത്തനം മൂന്നാംദിനം രക്ഷാപ്രവർത്തകർ പൂർത്തിയാക്കി. ഇന്ന് ആദ്യം ഒരോ കുഞ്ഞുങ്ങളെയായി മൂന്നുപേരെ ആണ് പുറത്തെത്തിച്ചത്. ഏറ്റവും അവസാനമായി കോച്ചിനേയും ഒരു കുട്ടിയേയും പുറത്ത് എത്തിക്കുകയും ചെയ്തിരുന്നു.

ഗുഹയ്ക്കുള്ളിലകപ്പെട്ട കുട്ടികളും പരിശീലകനും പുറത്തെത്തിയ ശേഷം ഫിഫ ലോകകപ്പ് ഫൈനൽ കാണാൻ റഷ്യയിലേക്ക് ക്ഷണിച്ചിരുന്നു. എല്ലാകുട്ടികളും പുറത്തെത്തിയെങ്കിലും ഫൈനൽ കാണാൻ എല്ലാവർക്കും എത്താനാകുമോ എന്ന് ഉറപ്പില്ല.അപകടത്തിൽ പെട്ട തായ് ജൂനിയർ ഫുട്ബോൾ ടീം അംഗങ്ങൾ വേഗം രക്ഷപ്പെടട്ടെയെന്ന പ്രാർത്ഥനയോടെ അവരെ ലോകകപ്പ് ഫൈനൽ കാണാൻ ഫിഫ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിന് എല്ലാ കുട്ടികൾക്കും അവസരം ലഭിച്ചേക്കില്ല.

വരുന്ന ഞായറാഴ്ചയാണ് ഫൈനൽ. ഗുഹയിൽ ദിവസങ്ങളോളം ഭക്ഷണംപോലും ഇല്ലാതെ അകപ്പെട്ടതിനാൽ കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടാത്തതാണ് ആശങ്ക. വിവിധ പരിശോധനകളും ഗുഹയിൽ അകപ്പെട്ടത് സൃഷ്ടിച്ച മാനസികാഘാതം അവരെ എത്രത്തോളം തളർത്തിയെന്നറിയാൻ മാനസിക വിലയിരുത്തലുകളും നടത്തുന്നു. ഇതിന് ശേഷമേ എത്ര കുട്ടികളെ ലോകകപ്പ് ഫൈനലിന് റഷ്യയിലേക്ക് അയക്കാൻ കഴിയൂ എന്ന് തീരുമാനിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP