Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭംഗി മാത്രം നോക്കി ക്രിസ്മസ് കേക്ക് വാങ്ങരുത്! കേക്കുകളിൽ നിരോധിച്ച രാസവസ്തുക്കളും നിറങ്ങളും; കേക്കിനു തിളക്കം വരാൻ അലൂമിനിയം മെറ്റൽ; ചോക്ലേറ്റ് കേക്കിൽ കഫീനും അമരാന്തും: സംസ്ഥാനമാകെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന

ഭംഗി മാത്രം നോക്കി ക്രിസ്മസ് കേക്ക് വാങ്ങരുത്! കേക്കുകളിൽ നിരോധിച്ച രാസവസ്തുക്കളും നിറങ്ങളും; കേക്കിനു തിളക്കം വരാൻ അലൂമിനിയം മെറ്റൽ; ചോക്ലേറ്റ് കേക്കിൽ കഫീനും അമരാന്തും: സംസ്ഥാനമാകെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന

രഞ്ജിത് ബാബു

കണ്ണൂർ: കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന നിറങ്ങളും രാസവസ്തുക്കളും ചേർത്ത് ചന്തം വരുത്തിയ ക്രിസ്മസ് -പുതുവത്സര കേക്കുകൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. മധുര പലഹാരങ്ങളിൽ ചേർക്കാൻ പാടുള്ളതും അല്ലാത്തതുമായ ഒട്ടേറെ നിറങ്ങളും രാസവസ്തുക്കളും ഉപയോഗിച്ചാണ് ഭൂരിഭാഗം കേക്കുകളും നിർമ്മിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് ന്യൂ ഇയർ കാലത്ത് ചോക്ലേറ്റ് കൊണ്ട് അലങ്കരിച്ച കേക്കിൽ 'കഫീൻ' കണ്ടെത്തിയിരുന്നു. ഒരിക്കൽ കഴിച്ചാൽ വീണ്ടും ആസക്തി ഉണ്ടാക്കുന്നതാണ് ഈ രാസവസ്തു. ഉത്തരകേരളത്തിലെ ഒരു ബേക്കറിയുടെ കേക്കിന് ഭംഗിയും തിളക്കവുമേറെയാണ്. പരിശോധനയിൽ അലൂമിനിയം മെറ്റൽ ലായനി ചേർത്താണ് കേക്കിനെ തിളക്കമുള്ളതാക്കിയതെന്നു വ്യക്തമായി. ഇതു സംബന്ധിച്ച കേസ് തലശ്ശേരി കോടതിയിൽ നടന്നുവരികയാണ്.

തിരുവനന്തപുരം ജില്ലയിലെ കേക്കുകൾക്ക് ചോക്ലേറ്റ് അലങ്കാരം കൂടുതലാണ്. ചോക്ലേറ്റിനോട് ഇവിടത്തുകാർക്കുള്ള പ്രിയം ബേക്കറിക്കാർ മുതലെടുക്കുകതന്നെ ചെയ്തു. അതുകൊണ്ടു തന്നെ ഹെവി മെറ്റലും കഫീനും ചേർക്കുന്നത് ഇവിടെ വ്യാപകമാണ്. അടുത്ത കാലത്തായി നിരോധിക്കപ്പെട്ട അമരാന്ത് എന്ന ലായനി ഇപ്പോഴും സുലഭമാണ്. ബേക്കറിക്കകത്തെ അലമാരിയിൽ അമരാന്ത് ഭദ്രമായി സൂക്ഷിച്ചു വെക്കുന്നു. കേക്കുകൾക്കും മറ്റും ബ്രൗൺ നിറം നൽകാനാണ് ഇത് ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ അമരാന്ത് ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ അനുമതി ഉണ്ടായിരുന്നെങ്കിലും ഇത് രോഗകാരണമാകുമെന്ന് വ്യക്തമായതോടെ നിരോധിത പട്ടികയിൽപ്പെടുത്തുകയായിരുന്നു.

കേക്കുകളിൽ 'ടാർട്ടസൈൻ' എന്ന രാസവസ്തു വ്യാപകമായി ചേർക്കുന്നുണ്ട്. അതായത് ആയിരം കിലോഗ്രാം മൈദയിൽ ഒരു ഗ്രാം മാത്രമാണ് ടാർട്ടസൈൻ എന്ന രാസവസ്തു ചേർക്കാൻ പാടുള്ളത്. എന്നാൽ കൈക്കണക്കിന് ചേർത്തു വിടുകയാണ് ക്രിസ്മസ്- പുതുവത്സര കാലത്തും അല്ലാത്തപ്പോഴും.

നൂറു ഗ്രാം പെട്ടിയിൽ മാർക്കറ്റിൽ ലഭിക്കുന്ന ടാർട്ടസൈൻ വ്യാവസായികാവശ്യത്തിന് ഉപയോഗിക്കാനെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നൂറു ഗ്രാം പാക്കറ്റുകൾ ദിവസവും ഉപയോഗിക്കുന്ന ബേക്കറികൾ ഇന്നു സംസ്ഥാനത്തുണ്ട്. ബേക്കറികളിലെ മറുനാടൻ തൊഴിലാളികൾക്കോ തദ്ദേശിയരായ തൊഴിലാളികൾക്കോ ഇത് എത്രയാണ് ചേർക്കേണ്ടതെന്ന അറിവില്ല. ബേക്കറികളിൽ മറുനാടൻ തൊഴിലാളികളുടെ കടന്നുകയറ്റം ഇത്തരം രാസവസ്തുക്കളുടെ അമിതോപയോഗത്തിനും കാരണമായിട്ടുണ്ട്. വർണങ്ങൾ കൊണ്ട് അലംകൃതമായ കേക്കുകളിലെ മായവും ശുചിത്വവും പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്്്്്്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ബേക്കറികളിലും കേക്കുനിർമ്മാണ കേന്ദ്രങ്ങളിലും പരിശോധന നടത്തി നടപടി എടുക്കാനാണ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയത്.

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സ്‌ക്വാഡിന് നിലവിലുള്ള ജില്ലകളിൽനിന്നും മാറിയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പരിചയമുള്ള കടകളെ ഒഴിവാക്കിയുള്ള പരിശോധന നടപ്പില്ല. കേക്കിന്റെ രുചി വർദ്ധിപ്പിക്കാൻ നിരോധിത രാസവസ്തുക്കൾ ചേർക്കുന്നുണ്ടോ എന്നതിനാണ് പ്രധാന പരിശോധന. ബേക്കറി ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥലത്തിന്റേയും തൊഴിലാളികളുടേയും ശുചിത്വം ഉറപ്പു വരുത്താനും കർശനനിർദ്ദേശമുണ്ട്. പായ്ക്ക് ചെയ്ത കേക്കുകളുടെ കാലാവധിയും പരിശോധനയിൽപ്പെടും.

പരിശോധനാ സ്‌ക്വാഡുകൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂടുതൽ അധികാരങ്ങളും നൽകിയിട്ടുണ്ട്. സാമ്പിളെടുക്കാനും പിഴ ചുമത്താനും നോട്ടീസ് നൽകാനും സ്‌ക്വാഡുകൾക്കധികാരമുണ്ട്. ലാബിലെ പരിശോധനയിൽ മായം കണ്ടെത്തിയാൽ ക്രിമിനൽ കേസെടുക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP