Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനത്ത മഴയിൽ സംസ്ഥാനത്ത് 192 കോടിയുടെ നാശനഷ്ടം; നശിച്ചത് ആയിരം ഹെക്ടർ നെൽകൃഷി; മധ്യകേരളത്തെ ദുരിതത്തിലാക്കിയ മഴ ഏറ്റവും അധികം നാശനഷ്ടം വിതച്ചത് ആലപ്പുഴയിലും കോട്ടയത്തും; ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് പതിനായിരങ്ങൾ; ട്രാക്കിൽ വെള്ളം കയറിയതിന് പിന്നാലെ കോട്ടയത്ത് പത്ത് ട്രെയിനുകൾ റദ്ദാക്കി; ആലപ്പുഴയിൽ എ.സി റോഡ് അടച്ച് പൂട്ടി

കനത്ത മഴയിൽ സംസ്ഥാനത്ത് 192 കോടിയുടെ നാശനഷ്ടം; നശിച്ചത് ആയിരം ഹെക്ടർ നെൽകൃഷി; മധ്യകേരളത്തെ ദുരിതത്തിലാക്കിയ മഴ ഏറ്റവും അധികം നാശനഷ്ടം വിതച്ചത് ആലപ്പുഴയിലും കോട്ടയത്തും; ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് പതിനായിരങ്ങൾ; ട്രാക്കിൽ വെള്ളം കയറിയതിന് പിന്നാലെ കോട്ടയത്ത് പത്ത് ട്രെയിനുകൾ റദ്ദാക്കി; ആലപ്പുഴയിൽ എ.സി റോഡ് അടച്ച് പൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുകയാണ്. വ്യാപകമായ നാശ നഷ്ടമാണ് സംസ്ഥാനത്തുടനീളം ഉണ്ടായിരിക്കുന്നത്. മധ്യകേരളത്തിലാണ് മഴ കൂടുതൽ നാശം വിതയ്ച്ചത്. കോട്ടയത്തും ആലപ്പുഴയിലും നിവവധി പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.കോട്ടയത്തും ആലപ്പുഴയിലും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കുട്ടനാട്ടിൽ 500 ഏക്കറോളം നെൽകൃഷിയാണ് നശിച്ചത്.21 വരെ ശക്തമായ മഴ തുടരുമെന്നു മുന്നറിയിപ്പ്. തീരപ്രദേശത്തു കടൽക്ഷോഭം. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്തു കാലവർഷക്കെടുതിയിൽ 8177 ഹെക്ടർ ഭൂമിയിൽ കൃഷിനാശമെന്നു കണക്കുകൾ. കഴിഞ്ഞ ഒരാഴ്ചത്തെ നഷ്ടം 47 കോടിരൂപ. ആകെ നഷ്ടം 192കോടി രൂപയായെന്നും കണക്കാക്കുന്നു. തകർന്ന വീടുകൾ 310 ഭാഗികമായി നശിച്ച വീടുകൾ 8333. ദുരിതാശ്വാസ ക്യാംപുകൾ 229. ക്യാംപുകളിൽ കഴിയുന്നവർ 27,721. വിവിധ സ്ഥലങ്ങളിലായി പ്രളയജലത്തിൽ കാണാതായ നാലുപേർക്കു വേണ്ടി തിരച്ചിൽ തുടരുന്നു. കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലായാണു നാലുപേരെ കാണാതായത്.

കനത്തമഴയിൽ മധ്യകേരളത്തിൽ വൻനാശനഷ്ടമാണ് ഉണ്ടായത്. കോട്ടയം ആലപ്പുഴ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. പൂഞ്ഞാർ, തീക്കോയി, തൊടുപുഴയ്ക്കുസമീപം പൂമാല, മൂലമറ്റത്തിനടുത്ത് ആശ്രമം എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. മണ്ണിടിച്ചിലിനെ തുടർന്ന് വിനോദസഞ്ചാരമേഖല ഒറ്റപ്പെട്ടിരിക്കുകയാണ്. ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. കനത്തമഴയെ തുടർന്ന് കോട്ടയം ജില്ലയിലെ പൂഞ്ഞാറാർ, തീക്കോയി എന്നിവിടങ്ങളിലായി മൂന്നിടത്താണ് ഉരുൾപൊട്ടിയത്. മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് ഈരാറ്റുപേട്ട, ഉഴവൂര്, പൂഞ്ഞാർ പാതയിൽ ഗതാഗതം മുടങ്ങി. പാലാ ടൗണും വെള്ളത്തിലാണ്. കോട്ടയം ടൗണിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും പെയ്യുന്ന മഴയാണ് കോട്ടയം നഗരത്തിലും കുമരകത്തും പ്രളയമായി മാറുന്നത്. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ നിന്നു പടിഞ്ഞാറൻ മേഖലയിലേക്ക് വെള്ളമെത്താൻ എത്രസമയം എടുക്കുന്നവെന്നതാണ് പ്രധാനം. പണ്ട് നാല് ദിവസം വേണ്ടി വരുമായിരുന്നു. എന്നാൽ പ്രകൃതിയെ ഇല്ലായ്മ ചെയ്യാൻ മനുഷ്യൻ തുനിഞ്ഞിറങ്ങിയപ്പോൾ ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. പണ്ടു തോടുകളിലൂടെ പാടങ്ങളിലേക്കു കയറിയൊക്കെയായിരുന്നു മഴ വെള്ളത്തിന്റെ ഒഴുക്ക്. അതുകൊണ്ട് മഴ തുടങ്ങി നാലാം ദിവസം നേരം പുലരുമ്പോഴാവും വെള്ളപ്പൊക്കം എത്തുക. ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും മഴ തുടങ്ങുമ്പോൾ കോട്ടയത്ത് മുൻകരുതലെടുക്കും. കൃഷിനാശവും മറ്റും പരമാവധി കുറയ്ക്കാനുള്ള മുൻകരുതലെടുക്കും. എന്നാൽ ഇന്ന് അതിനൊന്നും കഴിയുന്നില്ല.

മീനച്ചിലാറിന് പുറമേ കോട്ടയത്ത് മണിമലയാർ, മൂവ്വാറ്റുപുഴയാർ എന്നിവയും കരകവിഞ്ഞൊഴുകുകയാണ്. ഇതുകാരണം പാലാ, ഈരാറ്റുപേട്ട നഗരങ്ങൾ ഒറ്റപ്പെട്ടു. വെള്ളം കയറിയതിനെത്തുടർന്ന് ചങ്ങനാശ്ശേരി-ആലപ്പുഴ, പാലാ-പൊൻകുന്നം, ഏറ്റുമാനൂർ-പാലാ, പാലാ-ഈരാറ്റുപേട്ട, പാലാ-തൊടുപുഴ, കോട്ടയം- കുമരകം-വൈക്കം റൂട്ടുകളിൽ ഗതാഗതം സ്തംഭിച്ചു. നൂറുകണക്കിന് ഏക്കറിലെ കൃഷി വെള്ളംകയറി നശിച്ചു. വെള്ളപ്പൊക്കത്തിന്റെ ഏറ്റവും കൂടുതൽ ദുരിതം കോട്ടയം താലൂക്കിലാണ്. അയർക്കുന്നം, മണർകാട്, വിജയപുരം, കോട്ടയം നഗരസഭ, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കുമരകം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പൂഞ്ഞാർ, തീക്കോയി, വാഗമൺ, പാതാമ്പുഴ, ചേന്നാട് മേഖലകളിൽ വ്യാപക മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്

83 ദുരിതാശ്വാസ ക്യാമ്പുകളിലായി 7444 പേരെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിലാകെ 83 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ 30, ചങ്ങനാശ്ശേരിയിൽ 17, വൈക്കത്ത് 27 ക്യാമ്പുകളും മീനച്ചിൽ താലൂക്കിൽ ഒൻപത് ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. 1832 കുടുംബങ്ങളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. 7444 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. കെ.എസ്.ഇ.ബിക്ക് മൊത്തം 33.55 ലക്ഷം രൂപയുടെ നഷ്ടവും പൊതുമരാമത്ത് വകുപ്പിന് 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 1000 ഹെക്ടർ നെൽകൃഷി നശിച്ചു.

എറണാകുളം കൊല്ലം മെമു, കൊല്ലം എറണാകുളം മെമു, എറണാകുളം കോട്ടയം, കോട്ടയം എറണാകുളം, എറണാകുളംകായംകുളം, കായംകുളംഎറണാകുളം, പുനലൂർ ഗുരുവായൂർ, ഗുരുവായൂർപുനലൂർ പാസഞ്ചറുകളും, തിരുനൽവേലി പാലക്കാട്, പാലക്കാട്തിരുനൽവേലി പാലരുവി എക്സ്‌പ്രസുകളുമാണ് റദ്ദാക്കിയത്. മറ്റു ട്രെയിനുകൾ വേഗം കുറച്ച് ഓടിക്കുകയാണ്. മീനച്ചിലാറിൽ വെള്ളം വീണ്ടും ഉയർന്ന അവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP