1 usd = 72.13 inr 1 gbp = 94.85 inr 1 eur = 84.27 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 238.16 inr

Sep / 2018
20
Thursday

സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു; ദുരിത പെയ്ത്തിൽ മുങ്ങി കേരളം; മഴക്കെടുതിയിൽ 28 മരണം; 13 ജില്ലകളിൽ നാളെ അവധി; ഓണ പരീക്ഷ മാറ്റി; 34 ഡാമുകൾ തുറന്നതോടെ നിറഞ്ഞു കരകവിഞ്ഞ് നദികൾ; വെള്ളപ്പൊക്കം നിയന്ത്രാണാതീതമായതോടെ കൂടുതൽ കേന്ദ്രസേന എത്തി; മലയോര മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകം; പ്രളയദുരിതത്തിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; ഏറെ ആശങ്കയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

August 15, 2018 | 02:29 PM IST | Permalink



സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു; ദുരിത പെയ്ത്തിൽ മുങ്ങി കേരളം; മഴക്കെടുതിയിൽ 28 മരണം; 13 ജില്ലകളിൽ നാളെ അവധി; ഓണ പരീക്ഷ മാറ്റി;  34 ഡാമുകൾ തുറന്നതോടെ നിറഞ്ഞു കരകവിഞ്ഞ് നദികൾ;  വെള്ളപ്പൊക്കം നിയന്ത്രാണാതീതമായതോടെ കൂടുതൽ കേന്ദ്രസേന എത്തി; മലയോര മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകം; പ്രളയദുരിതത്തിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; ഏറെ ആശങ്കയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടമുറിയാതെ പെയ്യുന്ന മഴയിലുണ്ടായ വെള്ളപ്പൊക്കം നിയന്ത്രണാതീതമായി. മഴക്കെടുതിയിൽ മാത്രം ബുധനാഴ്ച 28  പേർ മരിച്ചു.ഏഴുപേരെ കാണാതായി. മലപ്പുറം പെരിങ്ങാവിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ് 9 പേർ മരിച്ചു. .ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾ പൊട്ടി മൂന്ന് പേർ മരിച്ചു. നെടുങ്കണ്ടം പച്ചടി പത്തുവളപ്പിന് സമീപമാണ് ഉരുൾപൊട്ടിയത്.

ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു .വെള്ളപ്പൊക്കം നിയന്ത്രണാതീതമായതോടെ, സംസ്ഥാനത്തിന്റെ അഭ്യർത്ഥന പ്രകാരംകൂടുതൽ കേന്ദ്രസേന സംസ്ഥാനത്തെത്തും. മൂന്ന് വ്യോമസേന വിമാനത്തിൽ പൂണെയിൽ നിന്ന് സേന എത്തുമെന്നാണ് അറിയിപ്പ്.ദുരിതാശ്വാസ ക്യാമ്പുകളിൽ മിലിട്ടറി ടാസ്‌ക് ഫോഴ്‌സ് ഭക്ഷണമെത്തിക്കും

തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മുങ്ങി കേരളം വടക്കു കാസർകോട് മുതൽ തെക്ക് തിരുവനന്തപുരം വരെയുള്ള ജില്ലകളെ വെള്ളക്കെട്ടുകളാക്കിയാണ് സംസ്ഥാനത്ത് ദുരിതപ്പെയ്ത്തുണ്ടായത്. സംസ്ഥാനത്തെ 33 ഡാമുകൾ തുറന്നതോടെ നദികൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. സംസ്ഥാനത്താകെ 39 അണക്കെട്ടുകളാണ് ഉള്ളതെന്ന കാര്യം ആലോചിക്കുമ്പോഴാണ് ദുരിതം എത്രത്തോളമുണ്ടെന്ന് ബോധ്യമാകുക. . ഇതിനിടെ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നും സ്വാർത്ഥ നീക്കവും ഉണ്ടായി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർത്തുകയാണ് തമിഴ്‌നാട് ചെയ്തത്.അതേസമയം, കേരളം നേരിട്ടുകൊണ്ടിരിക്കുന്ന് അതിഭീകരമായ പ്രളയത്തത്തിൽ ഏറെ ആശങ്കെയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.

മുല്ലപ്പെരിയാറിൽ സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയിൽ

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടാൻ വിസമ്മതിച്ച് തമിഴ്‌നാട് സർക്കാർ. ഇതോടെ ഡാമിലെ സംഭരണ ശേഷിയുടെ പരമാവധിയായ 142 അടിയിൽ എത്തി ജലനിരപ്പ്. ഇത് കേളത്തിന്റെ സുരക്ഷയെ സാരമായി ബാധിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവു പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയർത്താം. ആ ജലനിരപ്പ് എത്തിക്കാൻ തമിഴ്‌നാട് ശ്രമിച്ചത് വരാനിരിക്കുന്ന നിയമപോരാട്ടങ്ങൾ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ്. സക്കൻഡിൽ 13,93,000 ലീറ്റർ വെള്ളമാണ് മുല്ലപ്പെരിയാറിൽ ഒഴുകിയെത്തുന്നത്. എന്നാൽ തുറന്നുവിടുന്നത് വളരെ കുറഞ്ഞ അളവു മാത്രമാണ്. അതിനിടെ സ്പിൽവേയിലൂടെ വെള്ളം ഒഴുക്കാണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് തള്ളി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ ഫോണിൽ വിൡച്ചെങ്കിലും കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് നിരാരകരിച്ചു എന്നാണ് അറിയുന്നത്. 

സംസ്ഥാന വ്യാപകമായി റെഡ് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ 14  ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മഴ കനത്തതോടെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ വ്യാഴാഴ്ച വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിരുന്നു. ഇതിന് ശേഷം സംസ്ഥാന വ്യാപകമായി റെഡ് അലർട്ട് പ്രഖ്യാപിക്കുകയയിരുന്നു. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (വൈകീട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തണമെന്നും കടലിൽ ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

അണക്കെട്ടുകൾ പലതും തുറക്കുന്നതിനാൽ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. അതിനാൽ പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനനങ്ങൾ നിർത്താതിരിക്കുവാൻ ശ്രദ്ധിക്കണം.

ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കുവാൻ വൈകരുതെന്നും പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവർത്തകർ അല്ലാത്തവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങൾ സന്ദർശിക്കരുത്. കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

കൊച്ചി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു

വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നതോടെ വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറി. വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു: 0484 3053500, 2610094

നേരത്തേ വിമാനത്താവളത്തിന്റെ പ്രവർത്തനം ഉച്ചക്ക് രണ്ടു മണി വരെ നിർത്തിവച്ചായിരുന്നു അറിയിപ്പ്. ഇത് പിന്നീട് നാല് ദിവസത്തേക്ക് നീട്ടി. പുലർച്ചെ നാല് മുതൽ രാവിലെ ഏഴു വരെ വിമാനങ്ങൾ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എയർ ഇന്ത്യാ എക്സ്‌പ്രസിന്റെ എല്ലാ സർവീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു. എയർഇന്ത്യ ജിദ്ദ മുംബൈക്കും ഇൻഡിഗോ ദുബായ് ബെംഗളൂരുവിലേക്കും ജെറ്റ് ദോഹ ബെംഗളൂരുവിലേക്കും വഴി തിരിച്ചുവിട്ടു.

നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ച സാഹചര്യത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ് പ്രസ് വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ചില സർവീസുകൾ റദ്ദാക്കിയിട്ടുമുണ്ട്. . കൊച്ചി-മസ്‌ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സർവീസുകളാണ് റദ്ദാക്കിയത്. ഇതിന് പുറമെ, കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന ഐഎക്‌സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുക.

അബുദാബിയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന ഐഎക്‌സ് 452 വിമാനം കോയമ്പത്തൂർ വിമാനത്താവളത്തിലായിരിക്കും ഇറക്കുക. ദോഹയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തേണ്ടിയിരുന്ന ഐഎക്സ്-476 വിമാനം തിരുവനന്തപുരത്തും. അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോഴിക്കോട് വിമാനത്താവളത്തിലുമായിരിക്കും ഇറക്കുകയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

പാളത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ട്രെയിൻ ഗതാഗതവും നിലച്ച മട്ടാണ്. പലയിടത്തും മണ്ണിടിഞ്ഞു പാളത്തിലേക്കു വീണു; ട്രെയിനുകൾ വൈകുന്നു. തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞു വീണതിനാൽ ട്രെയിൻ സർവീസ് മുടങ്ങി. ഗതാഗതം തൽക്കാലം നിർത്തിവച്ചു. മണ്ണു നീക്കാനുള്ള ശ്രമം നടക്കുകയാണ്. ഐലൻഡ് എക്സ്‌പ്രസ്, ജയന്തി ജനത, ഏറനാട് എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകും. ആലുവ പാലത്തിൽ വെള്ളം അപകടനിലയിലെത്തിയിട്ടില്ല. വെള്ളം പൊങ്ങുന്നതിനാൽ ആലുവയ്ക്കും തൃശൂരിനുമിടയിൽ വേഗനിയന്ത്രണത്തിനു സാധ്യത.

കെട്ടിടങ്ങൾ തകർന്ന് അപകടം

നാശം വിതച്ച് ശക്തമായ മഴ തുടരവേ എങ്ങും സർവനാശമായിരുന്നു. ഇതോടെ പലയിടത്തും മരണ സംഖ്യ ഉയർന്നു ഇടുക്കി, മലപ്പുറം, തൃശൂർ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാറിൽ പോസ്റ്റ് ഓഫീസിന് സമീപം ലോഡ്ജ് തകർന്ന് വീണ് ഒരാൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഏഴ് പെരെ നാട്ടുകാർ രക്ഷപ്പെടുത്തി. മലപ്പുറം പുളിക്കൽ കൈതക്കുണ്ടയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കണ്ണനാരി അസീസും ഭാര്യ സുനീറയും മരിച്ചു. അടുത്തമുറിയിലായിരുന്ന മക്കൾ രക്ഷപ്പെട്ടു. തൃശൂർ വലപ്പാട് പൊട്ടിവീ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ രവീന്ദ്രൻ മരിച്ചു. റാന്നിയിൽ മുങ്ങിയ വീട്ടിൽ ഷോക്കേറ്റ് ഒരാളും മരിച്ചു.

പമ്പ അണക്കെട്ട് തുറന്നതും ശക്തമായ മഴയും പമ്പാനദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായി. പമ്പ തീരത്തുള്ളവർക്ക് അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര, ആറന്മുള സത്രക്കടവ് തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കേരളത്തിലെ കനത്ത മഴയക്ക് കാരണം. ഇന്ന് വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമായി എട്ട് ജില്ലകളിൽ ശക്തമായി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു, അസാധാരണ സ്ഥിതിയെന്ന് മന്ത്രി എം.എം മണി

മഴ കനത്തതോടെ ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. ഇതിനിടെ സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും സർക്കാർ സഹായമെത്തിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചു. ഇടുക്കിയിലെ സ്ഥിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ജലസംഭരണികളെല്ലാം തുറന്നുവിടേണ്ട അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സാധ്യമായ എല്ലാം മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ സഹായവും സർക്കാർ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ വൈദ്യുതി ബോർഡിന് കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. മലപ്പുറത്തെ ഒരു പവർ ഹൗസ് തന്നെ ഒളിച്ചുപോകുന്ന സ്ഥിതിയുണ്ടായി. നഷ്ടം പിന്നീട് തിട്ടപ്പെടുത്തുമെന്നും നിലവിൽ രക്ഷാപ്രവർത്തനത്തിനാണ് ഊന്നൽ നൽകുന്നതെന്നും മന്ത്രി മണി പറഞ്ഞു. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രളയകെടുതിയിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് നിന്നാണ് ഈ ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുന്നത്. ഒന്നിച്ചു നിന്നാൽ ഏതു കൊടിയ ദുരന്തവും നേരിടാൻ കഴിയുമെന്ന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെളിഞ്ഞെങ്കിലും ബലാത്സംഗത്തിന് തെളിവില്ലെന്ന നിലപാടിൽ ഉറച്ചു പൊലീസ്; മെത്രാന്റെ പദവി ദുരുപയോഗം ചെയ്തതിന്റെ പേരിൽ ജാമ്യമുള്ള വകുപ്പ് ചാർജ്ജ് ചെയ്തു കോടതിയിൽ ഹാജരാക്കി വിട്ടയക്കാൻ നീക്കം; ഏതു തീരുമാനവും പൊലീസിന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ എടുക്കാൻ നിർദ്ദേശിച്ചു എം വി ജയരാജൻ: ഫ്രാങ്കോയെ അറസ്റ്റു ചെയ്യണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത് പൊലീസ്
71.2 ശതമാനം പേർ യെസ് പറഞ്ഞിട്ടു കെ സുരേന്ദ്രനെ തഴഞ്ഞു ബിജെപി; 54 ശതമാനം പ്രവർത്തകരും യെസ് പറഞ്ഞിട്ടും സുധാകരനെ തഴഞ്ഞ് കോൺഗ്രസും; അധികാര സമവാക്യങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നത് പ്രവർത്തകരുടെ വികാരം; കോൺഗ്രസ് - ബിജെപി പ്രവർത്തകർക്കിടയിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം; ഒത്തുതീർപ്പ് സ്ഥാനാർത്ഥികൾ പിണറായി വിജയന്റെ തുടർ ഭരണം ഉറപ്പിക്കുന്നതിനെതിരെ അണപൊട്ടി ഒഴുകി അണികളുടെ രോഷം
പുതിയ ഭാരവാഹികളെ തീരുമാനിച്ചതിനുപിന്നാലെ കോൺഗ്രസിൽ അടി തുടങ്ങി; ചെന്നിത്തല സ്വാഗതം ചെയ്യുമ്പോൾ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരൻ; എഐസിസി തീരുമാനം അറിയില്ല; പുതിയ സ്ഥാനം ഏറ്റെടുക്കുന്നത് തീരുമാനമായിട്ടില്ല; കുത്തിക്കുത്തി ചോദിച്ച് കെളുത്താൻ നോക്കേണ്ടെന്ന് ക്ഷുഭിതനായി മാധ്യമ പ്രവർത്തകനോട് മറുപടിയും; സുധാകരന്റെ നീക്കത്തിൽ നോട്ടമിട്ട് ബിജെപിയും
ഏഴു മണിക്കൂർ ചോദ്യം ചെയ്തിട്ടും കൂസാതെ നിലപാടിൽ ഉറച്ച് മെത്രാൻ; കന്യാസ്ത്രീകൾക്കയച്ച അശ്ലീല സന്ദേശങ്ങളെ കുറിച്ച് ചോദിച്ചാൽ എഡിറ്റ് ചെയ്തതാണ് എന്ന് വിശദീകരണം; മഠത്തിൽ പോയതിന്റെ രജിസ്റ്റർ കാണിച്ചപ്പോൾ അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പറഞ്ഞു; പഠിച്ചു പറഞ്ഞതു പോലെ എല്ലാത്തിനും ഉത്തരങ്ങൾ: ഫ്രാങ്കോ മുളക്കൻ ഇന്നലെ ഉത്തരം നൽകിയത് പഠിച്ച ക്രിമിനലുകളെ തോൽപ്പിക്കുന്ന ധാർഷ്ട്യത്തോടെ; ഇന്നും രാത്രിവരെ ചോദ്യം ചെയ്യൽ തുടരും
ആളെ തിരിച്ചറിയാതിരിക്കാൻ ഫ്രാങ്കോയുടെ യാത്ര വിഗ് ധരിച്ച്; ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ താമസിക്കുന്ന ഹോട്ടലിലെത്തിയ മറുനാടൻ റിപ്പോർട്ടർക്ക് അനുയായികളുടെ ഭീഷണി; നീയൊക്കെ ബിഷപ്പിന്റെ ചോര നന്നായി കുടിച്ചോളു എന്നും വെട്ടിക്കീറുമെന്നും ഫ്രാങ്കോയുടെ ഡ്രൈവർ; ജലന്ധർ മെത്രാൻ ചോദ്യം ചെയ്യലിന് ശേഷം വിശ്രമിക്കുന്നത് മരടിലെ ആഡംബര ഹോട്ടലായ ക്രൗൺ പ്ലാസയിൽ; സ്യൂട്ട് റൂമിൽ കഴിയുന്ന ബിഷപ്പിന് പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്‌സും
പൂജ പഠിപ്പിക്കാനാണെന്ന് പറഞ്ഞ് കുട്ടികളുമായി മുറികളിൽ കയറി വാതിലടച്ചിരിക്കും; തുണിയഴിച്ചു മാറ്റി മടിയിലിരുത്തുന്നത് യോഗാഭ്യാസത്തിൽ കുണ്ഡലിനി ഉണർത്താനെന്ന് പറഞ്ഞ്; ഈശ്വര ചൈതന്യം പ്രവേശിക്കുന്നത് നട്ടെല്ലിലൂടെയായതിനാൽ പിറകിൽ വേദന വരുമ്പോൾ ഓം ശാന്തി എന്ന് പറയണം; പൊലീസ് പിടിയിലായ ശിവഗിരി സ്വാമി ധർമവൃതൻ കടുംകൈക്ക് മുതിർന്നത് ആത്മീയതയുടെ മറവിൽ
സൗദിയിൽ സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശം നടത്തിയ മലയാളി യുവ എഞ്ചിനീയർക്ക് അഞ്ചു വർഷം തടവും ഒന്നര ലക്ഷം റിയാൽ പിഴയും; ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെ ചുമത്തിയത് മതനിന്ദയും പ്രവാചക നിന്ദാ കുറ്റങ്ങളും; സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എത്രയും വേഗം ഡിലീറ്റ് ചെയ്താൽ പുലിവാലുകൾ കുറയ്ക്കാം..!
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
ബിഷപ്പായതു പോപ്പ് പുറത്താക്കിയ വത്തിക്കാനിലെ അധോലോകത്തെ സ്വാധീനിച്ച്; ഹിറ്റ്‌ലറാണ് തന്റെ റോൾ മോഡലെന്ന് ഇഷ്ടക്കാരോട് തുറന്ന് പറയും; വിമത വൈദികരെ നിരീക്ഷിക്കാൻ പഞ്ചാബ് പൊലീസിന്റെ സഹായം; ചോദ്യം ചെയ്യുന്നവരെ ക്രിമിനൽ കേസിലോ പെണ്ണു കേസിലോ കുടുക്കും; തന്നെക്കാൾ പ്രശസ്തി ലഭിച്ചതു കൊണ്ട് വൈദികനെ മഹറോൺ ചൊല്ലി വീട്ടിലിരുത്തി; മെത്രാൻ വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയർത്തിയത് അധോലോക സാമ്രാജ്യം
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം