Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരിക്കലും ഹെൽമറ്റ് ധരിക്കാൻ കൂട്ടാക്കാത്ത മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടറുടെ ജീവൻ രക്ഷിച്ചത് തച്ചങ്കരി; കമ്മീഷണറുടെ കർശന നിർദ്ദേശം മൂലം ഹെൽമറ്റ് ധരിച്ചിറങ്ങിയ ഇൻസ്‌പെക്ടർ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ; ഹെൽമറ്റ് തകർത്ത അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് ഹെൽമറ്റ് ധരിച്ചതുകൊണ്ട് മാത്രം

ഒരിക്കലും ഹെൽമറ്റ് ധരിക്കാൻ കൂട്ടാക്കാത്ത മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടറുടെ ജീവൻ രക്ഷിച്ചത് തച്ചങ്കരി; കമ്മീഷണറുടെ കർശന നിർദ്ദേശം മൂലം ഹെൽമറ്റ് ധരിച്ചിറങ്ങിയ ഇൻസ്‌പെക്ടർ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ; ഹെൽമറ്റ് തകർത്ത അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് ഹെൽമറ്റ് ധരിച്ചതുകൊണ്ട് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കൂ, പെട്രോൾ അടിക്കൂ, സുരക്ഷിതമായി യാത്ര ചെയ്യൂ എന്ന സന്ദേശമാണ് മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. അതിന് വേണ്ടി സംസ്ഥാനത്തുടനീളം മോട്ടോർ വാഹന വകുപ്പ് പരിശോധനയിലുമാണ്. ഉപദേശവും പിന്നെ പിഴയുമാണ് പാലിക്കാത്തവർക്കുള്ള ശിക്ഷ. ഇതിനിടെ ഗതാഗത കമ്മീഷണറുടെ കണ്ണിൽ ഒരു മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർ ശ്രദ്ധയിൽപ്പെട്ടു. ഹെൽമറ്റ് വയ്ക്കാതെയാണ് ബിജുവെന്ന ഉദ്യോഗസ്ഥന്റെ യാത്ര. കമ്മീഷണർ ഉപദേശിക്കാനാണ് തീരുമാനിച്ചത്. അങ്ങനെ ബിജുവിനെ വിളിച്ചു. ഹെൽമറ്റ് വയക്കണമെന്ന് നിർദ്ദേശിച്ചു. ഇത് പാലിക്കാൻ ബിജു നിർബന്ധിതനായി. അതുകൊണ്ട് മാത്രം ഈ മോട്ടോർ വാഹന വകുപ്പ് ജിവനക്കാരിനിൽ ഇപ്പോഴും ജീവൻ തുടിക്കുന്നു. അങ്ങനെ ഹെൽമറ്റിന്റെ പ്രാധാന്യം മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരും സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിയുന്നു.

ഇരുചക്ര യാത്രികർക്ക് പമ്പുകളിൽനിന്ന് പെട്രോൾ ലഭിക്കണമെങ്കിൽ ഹെൽമറ്റ് നിർബന്ധമാക്കുന്ന ഗതാഗത കമീഷണർ ടോമിൻ തച്ചങ്കരിയുടെ നിർദേശത്തോട്് ഭൂരിപക്ഷം യാത്രികർക്കും എതിർപ്പെന്ന് വരുത്തനാണ് നീക്കം. വകുപ്പിലെ ചിലരും ഇതിനെ എതിർത്തു. ഓഗസ്റ്റ് ഒന്നുമുതൽ നിർദ്ദേശം നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ, ഗതാഗത മന്ത്രിയുൾപ്പെടെയുള്ളവർക്ക് നിർദേശത്തിൽ താൽപര്യമില്ലാതായതോടെ ഹെൽമറ്റ് ധരിക്കാതെ വരുന്നവരെ ഉപദേശിക്കാനും നിരീക്ഷിക്കാനും തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നിലും ചില ഉദ്യോഗസ്ഥരുടെ താൽപ്പര്യമായിരുന്നു. ഇതിനിടെയാണ് കൂട്ടുത്തിൽ ഒരാളുടെ ജീവനെ ഹെൽമറ്റ് രക്ഷിച്ചത്. ഇതോടെ മോട്ടോർ വാഹന വകുപ്പിലെ എതിർപ്പ് കുറയുകയാണ്. ഹെൽമറ്റിനെ പുകഴ്‌ത്താൻ ജീവനക്കാരും തുടങ്ങുന്നു.

ബിജുവെന്ന ഉദ്യോഗസ്ഥന്റെ ജീവനാണ് ഹെൽമറ്റ് രക്ഷിക്കാൻ. കൊടുങ്ങല്ലൂരിലായിരുന്നു ജോലി. എറണാകുളം തേവരയിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോകാനായിട്ടായിരുന്നു ബൈക്കിൽ ഇറങ്ങിയത്. റെയിൽവേ സ്‌റ്റേഷൻ വരെയുള്ള ബൈക്ക് യാത്രയ്ക്കിടെ വില്ലനാകാൻ അപകടമെത്തി. മുമ്പ് ഹെൽമറ്റ് വയ്ക്കാതെയായിരുന്നു സ്ഥിരമായി യാത്ര. എന്നാൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ഹെൽമറ്റ് വയ്ക്കാൻ തുടങ്ങിയത് തുണയായി. റെയിൽവേ സ്‌റ്റേഷനിലേക്കുള്ള യാ്ത്രയ്ക്കിടെ അതിവേഗതയിലെത്തിയ ടിപ്പർ അദ്ദേഹത്തിന്റെ ബൈക്കിൽ ഇടിച്ചു. അപകടത്തിൽ ഹെൽമറ്റ് തകർന്നു. തകർന്നു എന്ന് മാത്രമല്ല രണ്ടായി അത് പിളരുകയും ചെയ്തു. ഹെൽമറ്റ് ഉണ്ടായിരുന്നതു കൊണ്ട് മാത്രം ബിജു രക്ഷപ്പെട്ടു.

ആസ്റ്റർ സിറ്റിയിൽ ചികിൽസയിലാണ് ബിജു ഇപ്പോൾ. വിവരമറിഞ്ഞെത്തിയ സഹ ജീവനക്കാരോട് ഡോക്ടർ പറഞ്ഞത് ഹൈൽമറ്റ് വച്ചതുകൊണ്ട് മാത്രമാണ് ബിജു രക്ഷപ്പെട്ടതെന്നാണ്. അല്ലാത്ത പക്ഷം നൂറ്റിയമ്പത് ശതമാനവും മരണം ഉറപ്പായിരുന്നു. ടിപ്പറിന്റെ അടിയിൽ അത്ര ആഘാതത്തിലായിരുന്നു ബിജു വീണത്. തല തന്നെ ഇടിച്ചായിരുന്നു വീഴ്ച. ഹെൽമറ്റ് വച്ചതുകൊണ്ട് മാത്രം മാരക പരിക്കുകൾ ബിജുവിന്റെ തലയ്ക്ക് ഉണ്ടായില്ല. ഇതാണ് ഓഫീസിലേക്കുള്ള യാത്രയുടെ അപകടത്തിന്റെ ആഘാതം കുറച്ചത്. ഈ ഉദ്യോഗസ്ഥൻ ഹെൽമറ്റ് വയ്ക്കാത്ത കാര്യം കമ്മീഷണറെ അറിയിച്ചതും സഹജീവനക്കാരായിരുന്നു. ഇതേ തുടർന്നായിരുന്നു ടോമിൻ തച്ചങ്കരിയുടെ ഇടപെടൽ. ഹെൽമറ്റ് വകുപ്പ് നിർബന്ധമാക്കുമ്പോൾ ഒരു ഉദ്യോഗസ്ഥൻ അതുപയോഗിക്കാത്തത് പ്രശ്‌നമാകുമെന്നായിരുന്നു തച്ചങ്കരി പറഞ്ഞത്. പത്രക്കാർ പിറകെയുണ്ടെന്ന മുന്നറിയിപ്പും നൽകി. ഇതോടെയാണ് ബിജു ഹെൽമറ്റ് ധരിക്കാൻ തുടങ്ങിയത്. അത് രക്ഷാകവചവുമായി.

ഇനി ഹെൽമറ്റ് ഇല്ലാതെ ബൈക്ക് യാത്രയില്ല. ഇരുചക്രവാഹന യാത്രികർക്കു ഹെൽമറ്റ് നിർബന്ധമാക്കാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ പുതിയ യജ്ഞത്തിന്റെ മുദ്രാവാക്യം ഇതാണ്. പെട്രോൾ പമ്പിൽ പോലും പരിശോധനയും നിരീക്ഷണവും ഉണ്ട്. ഹെൽമറ്റ് ധരിക്കൂ, പെട്രോൾ അടിക്കൂ, സുരക്ഷിതമായി യാത്ര ചെയ്യൂ എന്ന സന്ദേശവുമായി ആരംഭിച്ച പരിപാടിക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് തുടക്കമായത്. ബൈക്ക് ഓടിക്കുന്നവർക്കു ഹെൽമറ്റ് നിർബന്ധമാക്കിയപ്പോൾ ആദ്യം എതിർത്തവർക്ക് അവബോധമുണ്ടായപ്പോൾ ആ തീരുമാനം അംഗീകരിക്കേണ്ടിവന്നുവെന്നുവെന്ന വിലയിരുത്തലാണ് ഈ ഘട്ടത്തിൽ മോട്ടോർ വാഹന വകുപ്പിനുള്ളത്.

സർക്കാരിന്റെ പുതിയ യജ്ഞത്തിന് പിന്തുണയുമായി വിവിധ ബൈക്ക് ക്ലബ്ബുകളും വിദ്യാർത്ഥികളും സജീവമായുണ്ട്. ഇവരിലൂടെ ഹെൽമറ്റ് രക്ഷയാകുന്ന ജീവിതങ്ങളെ പരിചയപ്പെടുത്താനാണ് വകുപ്പ് ആലോചിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP