Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം നിലയിലേക്ക് വെള്ളം കയറുന്നു; ഇവിടെ ടെറസിൽ രണ്ടുപേരും വളർത്തുമൃഗങ്ങളും കുടുങ്ങിക്കിടക്കയാണ്; സഹായിക്കണേ എന്ന് അപേക്ഷിച്ച് വിളിച്ചിട്ട് ഒരു തീരുമാനവും ഉണ്ടാവുന്നില്ല; പാതിരാത്രിയടുത്തിട്ടും ആറന്മുള റാന്നി ചെങ്ങന്നൂർ പ്രദേശങ്ങളിൽ നിന്ന് സഹായാഭ്യർഥനകൾ; സഹായഹസ്തവുമായി കേന്ദ്രസേന പത്തനംതിട്ടയിലേക്ക്

രണ്ടാം നിലയിലേക്ക് വെള്ളം കയറുന്നു; ഇവിടെ ടെറസിൽ രണ്ടുപേരും വളർത്തുമൃഗങ്ങളും കുടുങ്ങിക്കിടക്കയാണ്; സഹായിക്കണേ എന്ന് അപേക്ഷിച്ച് വിളിച്ചിട്ട് ഒരു തീരുമാനവും ഉണ്ടാവുന്നില്ല; പാതിരാത്രിയടുത്തിട്ടും ആറന്മുള റാന്നി ചെങ്ങന്നൂർ പ്രദേശങ്ങളിൽ നിന്ന് സഹായാഭ്യർഥനകൾ; സഹായഹസ്തവുമായി കേന്ദ്രസേന പത്തനംതിട്ടയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'സാറേ, ഇവിടെ രണ്ടാം നിലയും കവിഞ്ഞ് വെള്ളം കയറിക്കൊണ്ടിരിക്കയാണ്.ഈ ടെറസിലുള്ളത് രണ്ട് കുടുംബങ്ങളാണ്.ഒപ്പം അവരുടെ വളർത്തുമൃഗങ്ങളും.എന്തെങ്കിലും ചെയ്തുതരണം.കൺട്രോൾ റൂമിന്റെയും പൊലീസിന്റെയും നമ്പർ സ്ഥലരമായി എൻഗേജ്ഡ് ആണ്'-രാത്രി വൈകി മറുനാടൻ മലയാളിയുടെ ഓഫീസിലേക്ക് വന്ന ഭീതിനിറഞ്ഞ ഫോൺകോളുകളിൽ ഒന്നാണിത്.ആറന്മ്മുള കട്ടരിക്കലിൽ ഒരു കുടുംബമാണ് പ്രളയജലത്തിൽ ഒറ്റപ്പെട്ടത്.ആറന്മ്മുള ബാലാശ്രമം സത്രക്കടവിലും രണ്ടുപേർ ഒറ്റപ്പെട്ടതായി ഇവർ പറയുന്നു.ഇതുപോലുള്ള നിരവധി സന്ദേശങ്ങളുമൊക്കെയായി ഉറങ്ങാത്ത രാത്രിയായിരുന്നു പത്തനംതിട്ട ജില്ലക്കാരെ കാത്തിരുന്നത്.വിദേശത്തുള്ള ബന്ധുക്കളും തങ്ങളുടെ ഉറ്റവരടുടെ വിവരങ്ങൾ അറിയാനുള്ള തത്രപ്പാടിലായിരുന്നു.

റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയിരിക്കയാണ്. നേരം ഇരുട്ടിവെളുക്കുമ്പോൾ ജീവനോടെയുണ്ടാകുമോ എന്നു പോലുമറിയാത്ത അവസ്ഥയിലാണ് ഇവർ. രാത്രി വൈകിയും കനത്ത മഴ തുടരുന്നതിനാൽ വെള്ളം അടിക്കടി ഉയരുന്നത് കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ചക്കിട്ടപടി, കോഴിപ്പാലം, ആറാട്ടുപുഴ, മാലക്കര, തുരുത്തിമല, അയ്യൻകോയിക്കൽ, കുളമാക്കുഴി എന്നിവിടങ്ങളിൽ നൂറിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ട്. മാലക്കര, വഞ്ചിത്തറ ഭാഗങ്ങളിലും ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. ആറന്മുള സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ആറന്മുള ഐക്കരമുക്കിൽ നിന്ന് കിടങ്ങന്നൂർക്കു പോകുന്ന വഴിയിൽ കാനറ ബാങ്കിന്റെ മുകളിലത്തെ നിലയിൽ രണ്ടു കുംടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിന് സമീപമുള്ള അഞ്ചു കുടുംബങ്ങൾ വീടുകളിൽ അകപ്പെട്ട് കിടക്കുന്നു.

കോയിപ്രം പഞ്ചായത്തിലെ കരിയിലമുക്ക്, പുല്ലാട് പൊലീസ് സ്റ്റേഷൻ ഭാഗം, വരയന്നൂർ, ചാത്തൻപാറ, ഉള്ളൂർക്കാവ് എന്നിവിടങ്ങളിൽ 35 കുടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. മാരാമൺ ലത്തീൻ കത്തോലിക്കാ പള്ളിയിൽ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ കുറച്ചു പേരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. കവിയൂർ സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗവും. ആറന്മുള, ചെറുകോൽ ഭാഗങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ വീടിന്റെ ഒന്നാമത്തെ നിലയിൽ കുടുങ്ങിയിട്ടുണ്ട്. തൊട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫിസിനു പിന്നിൽ അഞ്ചു വീടുകളുടെ മുകളിൽ മുപ്പതിലധികം പേർ കുടുങ്ങി. ഒന്നാം നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിന് ആരുമില്ല.

ചെങ്ങന്നൂരിൽ മാത്രം നൂറുകുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പമ്പയാർ കരകവിഞ്ഞതോടെ ആറന്മുളയിലും,ചെങ്ങന്നൂരിലും റാന്നിയിലുമുള്ള നിരവധി ഒറ്റപ്പെട്ടരിക്കയാണ്.പൊലീസും ഫയർഫോഴ്സും ദുരന്തനിവാരണസേനയും പരമാവധിപേരെ രക്ഷിച്ചിട്ടുണ്ട്.പലരെയും ഹെലികോപ്റ്റിലാണ് പുറത്ത് എത്തിച്ചത്.അതേമസയം രാത്രി വൈകി കൂടുതൽ കേന്ദ്രസേനയെ പത്തനംതിട്ടയിലേക്ക് അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP