Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിവസം ചെല്ലും തോറും മൗലികവാദ ആശയത്തോട് അടുക്കുന്നു; സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുന്നു; സമാധാനവാദികൾക്ക് സ്ഥാനമില്ല; മോദി അധികാരത്തിൽ എത്തിയ ശേഷം കാശ്മീരിൽ ഉണ്ടായത് അവിശ്വസനീയമായ മൗലികവാദ മുന്നേറ്റം

ദിവസം ചെല്ലും തോറും മൗലികവാദ ആശയത്തോട് അടുക്കുന്നു; സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുന്നു; സമാധാനവാദികൾക്ക് സ്ഥാനമില്ല; മോദി അധികാരത്തിൽ എത്തിയ ശേഷം കാശ്മീരിൽ ഉണ്ടായത് അവിശ്വസനീയമായ മൗലികവാദ മുന്നേറ്റം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാശ്മീർ കുറേക്കാലത്തെ സംഘർഷത്തിനും കലാപത്തിനും ശേഷം സമാധാനത്തിന്റെ താഴ് വരയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിന് ശേഷം ഇവിടുത്തെ സ്ഥിതിഗതികൾ വഷളായി വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗുജറാത്ത കലാപത്തിന് കാരണക്കാരനായ ഹിന്ദുത്വവാദി അധികാരത്തിലെത്തി എന്ന പൊതുവികാരമാണ് കാശ്മീർ ജനതയെ നയിക്കുന്നത്. ഇതനുസരിച്ച് ദിവസം ചെല്ലുന്തോറും കാശ്മീർ മൗലികവാദ ആശയത്തോട് അടുക്കുകയാണ്. സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പുയർന്നിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ സമാധാനവാദികൾക്ക് സ്ഥാനമില്ലാത്ത അവസ്ഥയും സംജാതമാകുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ മോദി പ്രധാനമന്ത്രി ആയതിന് ശേഷം കാശ്മീരിൽ ഉണ്ടായത് അവിശ്വസനീയമായ മൗലികവാദ മുന്നേറ്റമാണ്.

കാശ്മീർ മുമ്പെങ്ങും ഇല്ലാത്ത വിധം മൗലികവാദത്തെ പുൽക്കുകയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ മാസം ഇവിടുത്തെ ഒരു മോസ്‌കിലെ മുസ്ലിം പുരോഹിതനായ മുഫ്തി സബിർ അഹ്മദ് ഖാസ്മി കാശ്മീരിലെ ഏറ്റവും ക്രൂരനായ തീവ്രവാദിയും പൊലീസ് തേടിക്കൊണ്ടിരിക്കുന്നയാളുമായി ഹിസ്ബുൾ നേതാവ് സക്കീർ മുസയെ അനുകൂലിച്ച് കൊണ്ട് സംസാരിച്ചത് പടരുന്ന മതമൗലിക വാദത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമായി എടുത്തു കൂട്ടുന്നു. ഇസ്ലാമിക് ജിഹാദിനായി ഈ പുരോഹിതൻ റെക്കോർഡ് ചെയ്ത ഓഡിയോ ഓൺലൈൻ മെസേജിങ് പ്ലാറ്റ്ഫോമുകളിലൂടെ താഴ് വരയാകമാനം അതിവേഗം പടരുകയും ചെയ്തിരുന്നു. 1989 മുതൽ ഇവിടെ കലാപമുണ്ടായത് മുതൽ ഇവിടുത്തെ മോസ്‌കുകളിലൂടെ മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ഇടമായി മാറിയിട്ടുണ്ടെന്നം ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

ജനതയിൽ വിഭാഗീയത ഉണ്ടാക്കുന്നതിൽ ചില മുസ്ലീ പള്ളികളിലെ ചില മുസ്ലിം പുരോഹിതന്മാരും ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരിക്കുന്ന കാര്യമാണ്. ഇസ്ലാമിലെ മിതവാദികളായ വിഭാഗമായ ഹനാഫി/ ബാരെൽവി വിശ്വാസത്തിലുള്ളവരായിരുന്നു ഈ അടുത്ത കാലം വരെ കാശ്മീരി മുസ്ലീങ്ങളിൽ ഭൂരിഭാഗം പേരും. എന്നാൽ ഇപ്പോൾ മൗലികവാദി വിഭാഗമായ അഹിൽ-ഇ-ഹാദിത്തിലേക്ക് മാറുന്നവർ പെരുകുകയാണ്. സൗദിയിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട സലഫിസം അഥവാ വഹാബിസത്തിന്റെ പ്രാദേശിക പതിപ്പാണിത്.

ഈ ഒരു സാഹചര്യത്തിൽ മൗലാന അബ്ദുൾ റഷീദ് ദാവൂദിയെ പോലുള്ള നിരവധി ഹനാഫി പുരോഹിതന്മാർ തങ്ങളുടെ വഹാബി എതിരാളികളോട് മത്സരിച്ച് പിടിച്ച് നിൽക്കാൻ പാടുപെടുന്നുമുണ്ട്. വർഷം തോറും നിരവധി സൂഫി വര്യമന്മാരുടെ കുടീരങ്ങളിൽ നടത്തി വരാറുള്ള ഫെയറുകളുടെ എണ്ണത്തിലും കാശ്മീരിൽ കുറവ് വന്നിരിക്കുന്നതായും കാണാമെന്നാണ് ഒരു സൂഫി അനുയായിയായ മുസാമിൽ പറയുന്നത്. ആറ് മില്യൺ മുസ്ലീങ്ങളുള്ള കാശ്മീർ താഴ് വരയിൽ നിലവിൽ ഒരു മില്യൺ പേർ അഹിൽ-ഇ-ഹാദിത്തിന്റെ അനുയായികളായി മാറിയിരിക്കുന്നുവെന്ന് ഇതിന്റെ ജനറൽ സെക്രട്ടറിയായ ഡോ. അബ്ദുൾ ലത്തീഫ് അവകാശപ്പെടുന്നത്.

നേരത്തെ തന്നെ ഇവിടെയുള്ള തീവ്ര ഇസ്ലാം സംഘടനകളായ ഡിയോബാൻഡി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയുമായി ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാനാരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹര്യത്തിൽ കാശ്മീരിലെ സുന്നി സ്‌കൂളുകളെ ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമിൽ അണിനിരത്തിക്കൊണ്ട് ഇത്തിഹാദ് ഇ മില്ലാറ്റ് എന്ന കൂട്ടായ്മയും നിലവിൽ വന്നിരിക്കുന്നു. സുന്നികളിലെ വ്യത്യാസങ്ങൾ ഇല്ലാതാക്കി അവരിലെ ഐക്യം വളർത്തുന്നതിന് വേണ്ടിയാണിത്.

ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പ്രതിഷേധ റാലികൾ വരെ നടത്തിയിരുന്നു. വഹാബികളുടെ ഇവിടുത്തെ നേതാവായ മൗലാന മുഷ്താഖ് അഹമ്മദ് വീരി 2015ൽ ഐസിസിനെയും അതിന്റെ നേതാവ് ബാഗ്ദാദിയെയും പുകഴ്‌ത്തി സംസാരിച്ച് തെക്കൻ കാശ്മീരിൽ കുപ്രസിദ്ധനായിരുന്നു. ഇത്തരത്തിൽ കാശ്മീർ താഴ് വരയിൽ നിലവിൽ ഇസ്ലാമിക തീവ്രവാദവും ഇന്ത്യാ വിരുദ്ധ വികാരവും വളരുന്നുവെന്ന ആശങ്ക മുമ്പില്ലാത്ത വിധം ശക്തിപ്പെടുകയാണ്.

ബുർഹാൻ വാനിയുടെ വധത്തോടെയാണ് കാശ്മീർ താഴ്‌വര കൂടുതൽ കലുഷിതമായത്. ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ സുരക്ഷാസേന വധിച്ചതിന്റെ ഒന്നാം വാർഷികമായിരുന്നു ഇന്നലെ. ഇതോടനുബന്ധിച്ചു പ്രതിഷേധ പ്രകടനങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടാകാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതേസമയം കാശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾക്ക് തയ്യാറാകുകയാണ് വേണ്ടതെന്ന അഭിപ്രായവും ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

ചർച്ചകൾ സാധ്യമാകാൻ ബുർഹാൻ വാനി ജീവിച്ചിരിക്കേണ്ടതായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് സൈഫുദീൻ സോസ് പറഞ്ഞത് വിവാദമായിരുന്നു. കശ്മീരി എന്ന നിലയിൽ അവിടുത്തെ കാര്യങ്ങൾ സൈഫുദീൻ സോസിന് കൂടുതൽ അറിയാവുന്നതാണ്. കാശ്മീർ മനസ് അറഞ്ഞു കൊണ്ടാണ് സെയ്ഫുദ്ദീൻ അതുകൊണ്ടാണ് ഇത്തരമൊരു അഭിപ്രായം നടത്തിയതും. കാശ്മീരിന്റെ യുവ മനസ് പ്രതികരിക്കാൻ വെമ്പൽ കൊള്ളുന്നവരുടേതാണ്. ആ യുവ മനസിൽ വീണ തീ അണയ്ക്കാനുള്ള മാർഗ്ഗങ്ങൾ ഇനിയും ഉരുത്തിരിഞ്ഞ് വരേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP