Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു ലോക യുദ്ധങ്ങളിൽ ജയിച്ചപ്പോഴും ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ലണ്ടനിലെ ചരിത്ര സ്മാരകം ഇനി ഇന്ത്യക്കാരന് സ്വന്തം; വൈറ്റ്ഹാൾ വാർ ഓഫീസ് അത്യാഢംബര ഹോട്ടലാക്കാൻ ഹിന്ദുജ സഹോദരങ്ങൾ

രണ്ടു ലോക യുദ്ധങ്ങളിൽ ജയിച്ചപ്പോഴും ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ലണ്ടനിലെ ചരിത്ര സ്മാരകം ഇനി ഇന്ത്യക്കാരന് സ്വന്തം; വൈറ്റ്ഹാൾ വാർ ഓഫീസ് അത്യാഢംബര ഹോട്ടലാക്കാൻ ഹിന്ദുജ സഹോദരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ വൈറ്റ്ഹാൾ ബിൽഡിങ് ഒരു ബില്യൺ പൗണ്ട് മുടക്കി അത്യാഢംബര ഹോട്ടലാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യക്കാരായ ഹിന്ദുജ സഹോദരന്മാർ. ലോക മഹായുദ്ധങ്ങളുടെ കാലത്ത് ഇത് വൈറ്റ്ഹാൾ വാർ ഓഫീസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രണ്ട് ലോക മഹായുദ്ധങ്ങളിൽ ജയിച്ചപ്പോഴും ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ലണ്ടനിലെ ഈ ചരിത്ര സ്മാരകത്തിലിരുന്ന് കൊണ്ടായിരുന്നു.

ഇതിപ്പോൾ ഇന്ത്യക്കാരായ ഹിന്ദുജ സഹോദരങ്ങൾ ഹോട്ടലാക്കി മാറ്റാൻ വേണ്ടി സ്വന്തമാക്കിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ബ്രിട്ടനിലെ ഏറ്റവും സമ്പത്തുള്ള ബിസിനസുകാരുടെ കൂട്ടത്തിലാണ് ഹിന്ദുജ സഹോദരന്മാർ ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് ഇവിടെ സ്റ്റീൽ വ്യവസായ മേഖലയിൽ 13 ബില്യൺ പൗണ്ടിന്റെ ആസ്തിയാണുള്ളത്. വൈറ്റ്ഹാൾ ബിൽഡിങ് സ്വന്തമാക്കിയ ഇവർ 125 റൂമുകളുള്ള വേൾഡ് ക്ലാസ് ഹോട്ടലാക്കി ഇതിനെ മാറ്റാനാണ് പദ്ധതിയിടുന്നത്.ബാൾറൂമും , റൂഫ്ടോപ്പ് ബാറുമുള്ള ലോകത്തിലെ അതുല്യമായ ഹോട്ടലുകളിലൊന്നായിരിക്കുമിത്.

1906ൽ 1.2 മില്യൺ പൗണ്ട് ചെലവഴിച്ചാണീ അതുല്യമായ സമുച്ചയം പണിതുയർത്തിയിരിക്കുന്നത്. ഹിറ്റ്ലറിന് മേൽ ചരിത്രപ്രസിദ്ധമായ വിജയം നേടാനുള്ള തന്ത്രങ്ങൾ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ മെനഞ്ഞത് ഈ സൗധത്തിലിരുന്നിട്ടായിരുന്നു. ലോർഡ്ഹാൽഡാൻ, ലോർഡ് കിച്ചെനർ, ഡേവിഡ് ലോയ്ഡ്-ജോർജ്, ജോൺ പ്രോഫുമോ എന്നീ സെക്രട്ടറീസ് ഓഫ് സ്റ്റേറ്റുമാരുടെയും ആസ്ഥാനമായിരുന്നു ഈ കെട്ടിടം. മുമ്പ് ഗവൺമെന്റിന്റെ ' ട്രോഫി അസെറ്റ് ' കാറ്റഗറിയിൽ പെട്ട കെട്ടിടമായിരുന്നു ഇത് .

ഒക്ടോപസി, എ വ്യൂ ടു എ കിൽ, ലൈസൻസ് ടു കിൽ, സ്‌കൈഫാൾ എന്നീ നാല് ജെയിംസ് ബോണ്ട് സിനിമികളിൽ ഈ കെട്ടിടം ചിത്രീകരിക്കപ്പെട്ടിരുന്നു. മിനിസ്ട്രി ഓഫ് ഡിഫെൻസിന്റെ ചെലവുചുരുക്കൽ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന വിറ്റഴിക്കലിനെ തുടർന്നാണ് ഈ കെട്ടിടം ഹിന്ദുജ സഹോദരന്മാർ സർക്കാരിൽ നിന്നും 250 വർഷത്തെ ലീസിന് കൈവശമാക്കിയിരിക്കുന്നത്. തുടർന്ന് ഇവിടെ അവർ ഇപിആർ ആർക്കിടെക്ടുകളെ നിയോഗിച്ച് പരിഷ്‌കരണ പരിപാടികൾ ആരംഭിച്ചിട്ടുമുണ്ട്.

യുദ്ധത്തിനായുള്ള സെക്രട്ടറീസ് ഓഫ് സ്റ്റേറ്റുമാർ മുമ്പ് ഉപയോഗിച്ചിരുന്ന മുറികൾ ടൂറിസ്റ്റുകൾക്കായി തുറന്ന് കൊടുക്കുന്നതിനുള്ള പദ്ധതികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.ഈ അടുത്ത കാലം വരെ അവ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിരുന്നില്ല. 600 പഴ്സണൽ ബാൽറൂമുകൾ സഹിതമുളഅള 125 റൂം ഹോട്ടലാക്കി ഇതിനെ മാറ്റാനാണ് ഹിന്ദുജമാർ ശ്രമിക്കുന്നത്. ഇതിന് പുറമെ ഇവിടെ റസ്റ്റോറന്റുകൾ, സ്വിമ്മിങ് പൂൾ, സ്പാ, വൈൻന സെല്ലാർസ് തുടങ്ങിയവയും സജ്ജമാക്കുന്നതാണ്. 580,000 സ്‌ക്വയർഫീറ്റ് വിസ്തീർണമുള്ള ബിൽഡിംഗിൽ 88 അപാർട്ടുമെന്റുകളും സജ്ജമാക്കുന്നുണ്ട്.

വൈറ്റ്ഹാൾ, വൈറ്റ്ഹാൾ പ്ലേസ്, ഹോഴ്സ് ഗാർഡ്സ് അവന്യൂ എന്നിവയുടെ കോർണറുകളിലായി നിലകൊള്ളുന്ന വാർ ഓഫീസ് അതുല്യമായതും ചരിത്രപ്രാധാന്യമുള്ളതുമായ കെട്ടിടമാണെന്നും ഇവിടെ ഹോട്ടലാക്കുന്നതിലൂടെ വരും തലമുറകൾക്ക് അതുല്യമായ താമസാനുഭവവും പൈതൃകം സംരക്ഷിക്കുന്നതിനുള്ള അവസരവുമാണ് ലഭിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പ്രൊപ്പോസലിൽ ഇപിആർ ആർക്കിടെക്ടുകൾ വിവരിച്ചിരിക്കുന്നത്.

ഏഴ് നിലകളുള്ള ഈ കെട്ടിടം 25 മില്യൺ ബ്രിക്സ്, 30,000 ടൺ പോർട്ട്ലാൻഡ്, യോര്ക്ക്ഷെയർ കല്ലുകൾ തുടങ്ങിയവ കൊണ്ടാണ് കെട്ടിപ്പടുത്തിരിക്കുന്നത്. ഇതിൽ രണ്ടരമൈൽ നീളമുള്ള കോറിഡോറുകളാണ് ആകെയുള്ളത്. ഇവയിൽ പലതിനും പത്തടി വരെ വീതിയുമുണ്ട്. ഏത് കമ്പനിയാണ് ഹോട്ടൽ നടത്തുകയെന്ന് വ്യക്തമായിട്ടില്ല. സിംഗപ്പൂരിലെ പ്രശസ്തമായ റാഫിൾസ് റിസോർട്ടിന്റെ ഉടമകളായിരിക്കും ഇവിടെ ഹോട്ടൽ നടത്തുകയെന്നാണ് ഈവനിങ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വെസ്റ്റ്മിൻസ്റ്റർ സമൂഹം പ്രസ്തുത പ്ലാനിനെ പിന്തുണച്ചിട്ടുണ്ട്. ലോകമഹായുദ്ധങ്ങളുടെ കാലത്ത് ഈ കെട്ടിടത്തിന് മേലും ബോംബുകൾ വീണിരുന്നു. എന്നാൽ ചില്ലറ തകരാറുകളേ ഇതിന് വന്നിരുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP