Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മംഗളം ചാനലിന്റെ ലൈസൻസ് റദ്ദാക്കാൻ കേന്ദ്രത്തിന് എഴുതണം; ആരോപണങ്ങൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി അന്വേഷിക്കണം; ഗൂഢാലോചനയിൽ അന്വേഷണം നടത്തേണ്ടത് ഡിജിപി; മന്ത്രിയുടെ ശബ്ദമെന്ന് തെളിയാത്തതിനാൽ ശശീന്ദ്രനെതിരെ ഇനി അന്വേഷണമില്ല; പെൺകണി വിഷയത്തിൽ ജ്യൂഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ നടപടികൾ ഇങ്ങനെ

മംഗളം ചാനലിന്റെ ലൈസൻസ് റദ്ദാക്കാൻ കേന്ദ്രത്തിന് എഴുതണം; ആരോപണങ്ങൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി അന്വേഷിക്കണം; ഗൂഢാലോചനയിൽ അന്വേഷണം നടത്തേണ്ടത് ഡിജിപി; മന്ത്രിയുടെ ശബ്ദമെന്ന് തെളിയാത്തതിനാൽ ശശീന്ദ്രനെതിരെ ഇനി അന്വേഷണമില്ല; പെൺകണി വിഷയത്തിൽ ജ്യൂഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ നടപടികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺ കെണി കേസിൽ, ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു.കമ്മീഷന്റെ ശുപാർശകൾ മന്ത്രിസഭ പൊതുവെ അംഗീകരിച്ചു.കമ്മീഷൻ റിപ്പോർട്ടിൽ 16 ശുപാർശകളാണുള്ളത്. ഇവ പരിശോധിച്ച് ആവശ്യമായ നടപടിക്ക് മന്ത്രിസഭായോഗം തീരുമാനിച്ചു.മംഗളം ചാനലിന്റെ ലൈസൻസ് റദ്ദാക്കുക, ചാനൽ സി ഇ ഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യുക,ഫോൺ സംഭാഷണം സംപ്രേഷണം ചെയ്തതിന്റെ രാഷ്ട്രീയ മാനങ്ങൾ അന്വേഷിക്കുക തുടങ്ങിയവയാണ് പ്രധാന ശുപാർശകൾ.

ഫോൺകെണിയുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ് സംപ്രേഷണം ചെയ്ത മംഗളം ടെലിവിഷൻ ചാനലിന്റെ ലൈസൻസ് റദ്ദാക്കുന്നതിന് കേന്ദ്ര ഇൻഫൊർമേഷൻ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് ശുപാർശ ചെയ്യണം. റിപ്പോർട്ടിന്റെ പകർപ്പ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് നൽകണം. വോയ്സ് ക്ലിപ്പിങ് സംപ്രേഷണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗൂഢാലോചനയിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണം. മംഗളം ചാനൽ സിഒഒ ആർ.അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതായും റിപ്പോർട്ടിലെ ശുപാർശകളിൽ തുടർനടപടിയെടുക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചാനലിന്റെ ലോഞ്ചിങ് ദിവസം റേറ്റിങ് കൂട്ടാനുള്ള ഗൂഢാലോചനയാണ് ശബ്ദശകലം സംപ്രേഷണം ചെയ്തതിന് പിന്നിലെന്ന് കമ്മീഷൻ കണ്ടെത്തി. ശബ്ദശകലം മന്ത്രിയുടേതാണെന്ന് തെളിഞ്ഞിട്ടില്ല. ചാനലിനതിരെ ഐടി ആക്റ്റ് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും നടപടിയടുക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു.ഐടി ആക്ടിലെ സെക്ഷൻ 67 എ, 84ബി, 85 പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120ബി,201,294,463,464,469,470,471 പ്രകാരവും കേസെടുക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. ചാനലിന് സ്വയം നിയന്ത്രണം ഇല്ലായിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. കമ്മിഷന്റെ ചില ശുപാർശകളിൽ റിപ്പോർട്ട് നൽകുന്നതിനായി ഒരു കമ്മിറ്റിയെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രണ്ടു വോള്യങ്ങളിലായി 405 പേരുള്ള റിപ്പോർട്ടിൽ 16 ശുപാർശകളാണുള്ളതെന്നും അതിൽ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ അടങ്ങുന്ന കമ്മിറ്റിയെയാണ് നിയോഗിച്ചത്. ക്രിമിനൽ ഗൂഢാലോച കേസിൽ പുനരന്വേഷണത്തിന് വേണ്ട നടപടിയെടുക്കാൻ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു. മംഗളം ചാനലിന്റെ ബ്രോഡ്കാസ്റ്റിങ് ലൈസൻസ് റദ്ദാക്കുവാൻ ആവശ്യപെടണമെന്നും മാധ്യമങ്ങൾക്ക് സ്വയം നിയന്ത്രണം വേണമെന്നും ധാർമ്മിക മാധ്യമപ്രവർത്തനത്തെ കുറിച്ച് അവഗാഹമുണ്ടാക്കമെന്നും റിപ്പോർടിൽ പറയുന്നു. ചാനൽ പ്രക്ഷേപണം ചെയ്ത ശബ്ദ സംഭാഷണം മന്ത്രിയുടേതാണെന്ന് തെളിയിക്കാനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർടിന്റെ കോപ്പി കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് അയക്കുക, മംഗളം ചാനലിന്റെ ലൈസൻസ് റദ്ദാക്കുവാൻ ആവശ്യപ്പെടുക, റിപ്പോർടിന്റെ പകർപ്പ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കയക്കുക, ശബ്ദ സംഭാഷണം ടെലികാസ്റ്റ് ചെയ്തതിന് ചാനൽ ഉടമക്കും പിന്നിൽ പ്രവർത്തിച്ച വ്യക്തികൾക്കും എതിരെ നടപടിയെടുക്കുക., മംഗളം സിഇഒ അജിത്ത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യുക, കേസിൽ രാഷ്ട്രീയ മാനങ്ങൾ അന്വേഷിക്കുന്നതിലെ വീഴ്ചകൾ പരിശോധിക്കുക, സൈബർ കേസുകൾ കൈകാര്യം ചെയ്യുന്നതിന് എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ.

ജില്ലാതലത്തിൽ പൊലീസ് സൈബർ സെല്ലുകൾ കാര്യക്ഷമമാക്കുക, പ്രൈവറ്റ് മീഡിയകളെ കൂടി ഉൾക്കൊള്ളുന്ന വിധം നിയമത്തിൽ മാറ്റം വരുത്തുന്നതിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുക, മാധ്യമപ്രവർത്തകർ മന്ത്രിമാരുമായി ഇടപെടുന്ന കാര്യങ്ങളിൽ ചട്ടം രൂപീകരിക്കുക, സ്വകാര്യ ചാനലുകൾക്ക് സ്വയം നിയന്ത്രണം ഏർപ്പെടുത്തുക, സ്‌കൂൾ തലം മുതൽ ഉത്തരവാദിത്വ മാധ്യമപ്രവർത്തനത്തെ കുറിച്ച് പഠിപ്പിക്കുക, മാധ്യമപ്രവർത്തകർക്ക് കാലകാലങ്ങളിൽ കേരള മീഡിിയ അക്കാഡമി തുടർ വിദ്യാഭ്യാസം നൽകുക തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോട്ടിലുണ്ട്.

മാധ്യമ പ്രവർത്തകർക്കും പൊതു പ്രവർത്തകർക്കും സ്വയം നിയന്ത്രണവും ധാർമികതയും ആവശ്യമാണ്. പ്രസ് കൗൺസിലിനെ മീഡിയ കൗൺസിലാക്കി മാറ്റണം. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം. പൊലീസ് അന്വേഷണത്തിലെ വീഴ്ച പരിശോധിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്യുന്നു. ശുപാർശകളെക്കുറിച്ച് പഠിക്കാൻ സെക്രട്ടറിതല കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തുടർനടപടികൾ കമ്മിറ്റിയുടെ ശുപാർശ ലഭിച്ചശേഷം കൈക്കൊള്ളും. അന്വേഷണത്തിലെ വീഴ്ച ഡിജിപി അന്വേഷിക്കും.

കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് വാർത്തയാക്കാനെത്തിയ മാധ്യമങ്ങളെ സെക്രട്ടേറിയറ്റിൽ തടഞ്ഞത് താൻ അറിഞ്ഞിരുന്നില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ആരും അത്തരം നിർദ്ദേശം നൽകിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങി വരുന്നതിന് തടസ്സമില്ലെന്നും, ഇക്കാര്യത്തിൽ എൻസിപിയാണ് തീരുമാനമനെടുക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി അറിയിച്ചു.എന്നാൽ അത് തീരുമാനിക്കേണ്ടത് താൻ ഒറ്റയ്ക്കല്ല. കൂട്ടായി തീരുമാനിക്കേണ്ടതാണ്. ശശീന്ദ്രനെ ചാനൽ ഫോൺകെണിയിൽ കുടുക്കിയതാണെന്നാണു കമ്മിഷന്റെ കണ്ടെത്തൽ. ശശീന്ദ്രനെ പൂർണമായും കുറ്റവിമുക്തനാക്കുന്നതാണ് ഉള്ളടക്കമെങ്കിൽ, അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം എൻസിപി മുഖ്യമന്ത്രിക്കു മുന്നിൽവയ്ക്കും. കായൽ കയ്യേറ്റ ആരോപണത്തെത്തുടർന്നു രാജിവച്ച തോമസ് ചാണ്ടിക്കു പകരം, കുറ്റവിമുക്തനായാൽ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP