Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓണത്തിന് നടന്നത് 20 കോടിയുടെ കച്ചവടം; മുപ്പത് ശതമാനം വിലക്കുറവിലൂടെ സാധാരണക്കാർക്ക് ആശ്വാസമെത്തിച്ചു; കർഷകർക്ക് അധികമായി കിട്ടിയത് പത്ത് ശതമാനവും; സിനിമാക്കാരന് പച്ചക്കറി കച്ചവടത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ചോദിച്ചവർക്ക് മറുപടി പറഞ്ഞ് വിനയന്റെ ഇടപെടൽ: ഹോർട്ടികോർപ്പിൽ നല്ലകാലം വന്നു

ഓണത്തിന് നടന്നത് 20 കോടിയുടെ കച്ചവടം; മുപ്പത് ശതമാനം വിലക്കുറവിലൂടെ സാധാരണക്കാർക്ക് ആശ്വാസമെത്തിച്ചു; കർഷകർക്ക് അധികമായി കിട്ടിയത് പത്ത് ശതമാനവും; സിനിമാക്കാരന് പച്ചക്കറി കച്ചവടത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ചോദിച്ചവർക്ക് മറുപടി പറഞ്ഞ് വിനയന്റെ ഇടപെടൽ: ഹോർട്ടികോർപ്പിൽ നല്ലകാലം വന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം: കോടികളുടെ അഴിമതി കാരണം അടച്ച് പൂട്ടലിന്റെ വക്കിലായിരുന്ന പച്ചക്കറി വിപണന സ്ഥാപനമായ ഹോർട്ടികോർപ്പിനെ സംവിധായകൻ വിനയൻ ഉയർത്തെഴുന്നേൽപ്പിന്റെ ക്ലൈമാക്സിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഓണക്കാലത്ത് ജനങ്ങൾക്ക് പരാതിക്ക് ഇടനൽകാതെ പച്ചക്കറി സംഭരണവും വിതരണവും നടത്താൻ കഴിഞ്ഞത് സംസ്ഥാന സർക്കരിന് വലിയ ആശ്വാസമായി. സിനിമാക്കാരന് പച്ചക്കറി കച്ചവടത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഹോർട്ടികോർപ്പിന്റെ ഉയർത്തെഴുന്നേൽപ്പ്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കർഷക കോൺഗ്രസ് നേതാവ് ലാൽ കൽപ്പകവാടി ചെയർമാനായിരുന്നപ്പോൾ് കോടികളുടെ അഴിമതിയായിരുന്നുവെങ്കിൽ ഇപ്പോൾ സ്ഥിതിഗതികൾ മാറിയിട്ടുണ്ടെന്നാണ് കർഷകരും ജീവനക്കാരും പറയുന്നത്. അഴിമതി ഇല്ലാത്ത സംവിധാനത്തിനാണ് താൻ മുൻതൂക്കം നൽകിയതെന്നും വിനയൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

കേരളത്തിലെ കർഷകരുടെ കൃഷി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനാണ് മുൻഗണന എന്നാണ് പ്രഖ്യാപനമെങ്കിലും വർഷങ്ങളായി ഇത് നടപ്പിലാക്കാറില്ലായിരുന്നു. 20 ശതമാനത്തിൽ താഴെ മാത്രമായിരുന്നു സംസ്ഥാനത്തെ കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് സംഭരിച്ചിരുന്നതെങ്കിൽ ഇത്തവണ 50 ശതമാനം പച്ചക്കറികൾ സംസ്ഥാനത്തെ കർഷകരിൽ നിന്നും സംഭരിച്ച് ചരിത്രം തന്നെ സ്രിഷ്ടിച്ചിരിക്കുകയാണ് ഹോർട്ടികോർപ്പ്. 20 കോടി രൂപയുടെ പഴം പച്ചക്കറി വിൽപ്പനയാണ് ഈ വർഷം നടത്തിയത്. ഇതിൽ 11.7 കോടി രൂപയുടെ വിൽപ്പന ഹോർട്ടികോർപ്പ് ഔട്ടലെറ്റ് വഴിയും ബാക്കി 8.3 കോടിയുടെ വിൽപ്പന കൃഷി വകുപ്പിന്റേയും, സഹകരണ വകുപ്പിന്റേയും, തദ്ദേശ സ്വയംഭരണ കാര്യലയങ്ങളിലൂടെയും, സിവിൽ സപ്ലൈസിലൂടെയുമാണ് വിറ്റഴിച്ചത്.മുൻ സർക്കാരിന്റെ കാലത്ത് കർഷകർക്ക് നൽകാനുണ്ടായിരുന്ന കുടിശികയിൽ നല്ലൊരു പങ്കും കൊടുത്ത് തീർക്കാൻ കഴിഞ്ഞതും വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.

ഈ വർഷം നടത്തിയ വിൽപ്പനയിൽ മാർക്കറ്റ വില പിടിച്ച് നിർത്താനായതാണ് ഏറ്റവും വലിയ നേട്ടമെന്ന് വിനയൻ തന്നെ പറയുന്നു. 20 കോടി രൂപയുടെ കച്ചവടം നടത്തിയതിലൂടെ ഉപഭോക്താക്കൾക്ക് 30 ശതമാനം വിലക്കുറവിലും കർഷകർക്ക് 10 ശതമാനം തുക അധികം കിട്ടുന്ന രീതിയിലുമായിരുന്നു വിൽപ്പന. കർകരുടെ ലാഭ വിഹിതം അവർക്ക് നേരിട്ട് അക്കൗണ്ടുകളിലെത്തിക്കാൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഓണകച്ചവടം സുതാര്യമാക്കുന്നതിനായി നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്നും വിനയൻ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വൻ അഴിമതിയാണ് ഹോർട്ടികോർപ്പിൽ നടന്നിരുന്നത്. മുൻ ചെയർമാൻ ലാൽ കൽപ്പകവാടി, എംഡിമാരായിരുന്ന ഡോ പ്രതാപൻ, സുരേഷ്‌കുമാർ എന്നിവർ നടത്തിയ ഇടപാടുകളിൽ 15ഓളം വിജിലൻസ് അന്വേഷണങ്ങൾ നടക്കുന്നുണ്ട്.പച്ചക്കറി വിൽക്കുന്നതിനുള്ള ബങ്കിന്റെ നിർമ്മാണത്തിനായി 6.5 കോടി രൂപയുടെ തട്ടിപ്പും, മൂന്നാറിൽ ശീതകാല പച്ചക്കറി സംഭരണത്തിനുള്ള സൗകര്യങ്ങളൊരുക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി കോടികളാണ് പൊട്ടിച്ചത്. എന്നാൽ ഇതൊക്കെ പിന്നീട് ക്രമവിരുദ്ധമാണെന്ന് കണ്ടെത്തി അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ചില അസിസ്റ്റന്റ് മാനേജർമാരുടെ നിയമനങ്ങളിലും വലിയ ക്രമക്കേടുകളാണ് കണ്ടെത്തിയിരുന്നത്.നൂറിലധികം പേരെയാണ് മുൻ ചെയർമാൻ ലാൽ കൽപ്പകവാടിയും കൂട്ടരും പണം വാങ്ങി നിയമിച്ചതെന്നാണ് അറിയുന്നത്. അസിസ്റ്റന്റ് മാനേജർമാരുടെ നിയമനത്തിന് ഓരോരുത്തരിൽ നിന്ന് എട്ട് ലക്ഷം രൂപ വാങ്ങിയാണ് നിയമനം നടത്തിയതെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. യോഗ്യതയില്ലാത്ത പലരേയും ഇത്തരത്തിൽ തിരുകി കയറ്റിയതായും ആരോപണമുണ്ട്. മുൻ കൃഷി വകുപ്പ് മന്ത്രി കെ പി മോഹനനും ഇടപാടുകളിൽ പങ്കുള്ളതായിട്ടാണ് വിജിലൻസിന് ലഭിച്ച പരാതികളിൽ പറയുന്നത്.

ഹോർട്ടികോർപ്പിലെ കോൺഗ്രസ് യൂണിയൻ നേതാവായ നെയ്യാറ്റിൻകര അനിൽ പച്ചക്കറി സംഘങ്ങളുണ്ടാക്കി കേരളത്തിലെ കർഷകരുടെ പച്ചക്കറികളാണെന്ന വ്യാജേന സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്ന പച്ചക്കറികളുടെ വ്യാപാരം നടത്തുന്നുവെന്ന പരാതിയെക്കുറിച്ചും വിജിലൻസ് അന്വേഷിച്ച് വരികയാണ്. ഈ ഇടപാടുകളുടെ എല്ലാം പിന്നിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ചെയർമാനും എംഡിമാർക്കും പങ്കുള്ളതായാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. വിജിലൻസിന്റെ എല്ലാ അന്വേഷണങ്ങളുമായി സഹകരിച്ച് ആവശ്യപ്പെടുന് രേഖകൾ നൽകാൻ നിർദ്ദേശം നൽകിയതായും വിനയൻ മറുനാടനോട് പറഞ്ഞു.ഹോർട്ടി കോർപ്പിന്റെ ജില്ലാ മാനേജർമാരിൽ അഴിമതി ആരോപണം നേരിട്ടിരുന്ന വ്യക്തികളെ പുറത്താക്കിയതോടെ അഴിമതിയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ചയില്ലെന്ന ധാരണ ജീവനക്കാർക്കിടയിൽ പരത്താൻ പുതിയ മാനേജ്മെന്റിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചെയർമാൻ എല്ലാ ജില്ലകളിലും സന്ദർശനം നടത്തുകയും ക്രമക്കേട് കണ്ടെത്തിയവരിൽ അഞ്ച് ജില്ലാ മാനേജർമാരെ പുറത്താക്കിയിരുന്നു. പച്ചക്കറി നശിച്ചുവെന്നും കേടായെന്നും പറഞ്ഞ് മറിച്ച് വിറ്റ് ലക്ഷങ്ങൾ പോക്കറ്റിലാക്കുന്ന ജീവനക്കാരുടെ ഏർപ്പാടിന് തടയിട്ടതോടെ ഹോർട്ടികോർപ്പിന്റെ നഷ്ടം വൻ തോതിൽ കുറയ്ക്കാൻ കഴിഞ്ഞു. ജില്ലാ മാനേജർമാർക്ക് അറുപത് ലക്ഷത്തിന്റെ വരെ ഇടപാടുകൾ നടത്താനുള്ള അധികാരം എടുത്ത് കളഞ്ഞതോടെ അഴിമതിയിൽ വലിയ കുറവുണ്ടായി.ഇതിന്റെ പരിധി അയ്യായിരം രൂപയായി നിജപ്പെടുത്തി.പച്ചക്കറി വാങ്ങുന്നതിലെ ഇടനിലക്കാരെയും കമ്മീഷനും ഒഴിവാക്കുന്നതിനായി പർച്ചേസ് അധികാരമുള്ള ജീവനക്കാരെ ഉൾപ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി .പച്ചക്കറി വാങ്ങുന്നതിന്റേയും വിൽക്കുന്നതിന്റേയും ഒക്കെ കൃത്യമായ കണക്ക് ഓരോ ജില്ലയിൽ നിന്നുള്ളവരും വാട്സാപ്പ് ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്യണമെന്നും നിർദ്ദേശം നൽകി.ഇതോടെ ജീവനക്കാരുടെ കമ്മീഷൻ വാങ്ങുന്ന ഏർപ്പാടിന് അന്ത്യമായെന്ന് വിനയൻ പറഞ്ഞു.

ഓരോ ദിവസവും കച്ചവടം ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴുമുള്ള വില വിവരവും കണക്കുകളും ബാക്കിയുള്ള പച്ചക്കറിയുടെ കണക്കും കൃത്യമായി രേകപ്പെടുത്തി അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കാരണം പച്ചക്കറി അഴുകിപ്പോയി എന്ന ജീവനക്കാരുടെ സ്ഥിരം തട്ടിപ്പിന് അറുതി വരുത്താനും കഴിഞ്ഞിട്ടുണ്ട്.ഓണ വിപണിയിൽ വിൽപ്പന നടത്തിയപ്പോൾ സംസ്ഥാനത്തിനകത്തുനിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയ പച്ചക്കറികൾ പ്രത്യേകം ബോർഡ് വച്ചാണ് വിൽപ്പന നടത്തിയത്. പരാതി ഇല്ലാതെ ഈ വർഷത്തെ ഓണം വിൽപ്പന നടത്താനായത് ഹോർട്ടികോർപ്പ് ജീവനക്കാരുടെ നേട്ടമായി വിലയിരുത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP