Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ തീരുമാനത്തെയും വെല്ലുവിളിച്ച് ആശുപത്രി മുതലാളിമാരുടെ തിട്ടൂരം; സർക്കാർ പ്രഖ്യാപിച്ച വേതനം നഴ്‌സുമാർക്ക് നൽകാനാവില്ലെന്ന് ആശുപത്രി ഉടമകൾ; അന്തിമ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മന്റെ് അസോസിയേഷൻ; പുതുക്കിയ ശമ്പളം നൽകിയാൽ ആശുപത്രികൾ പൂട്ടേണ്ടി വരുമെന്ന് വാദം

സർക്കാർ തീരുമാനത്തെയും വെല്ലുവിളിച്ച് ആശുപത്രി മുതലാളിമാരുടെ തിട്ടൂരം; സർക്കാർ പ്രഖ്യാപിച്ച വേതനം നഴ്‌സുമാർക്ക് നൽകാനാവില്ലെന്ന് ആശുപത്രി ഉടമകൾ; അന്തിമ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മന്റെ് അസോസിയേഷൻ; പുതുക്കിയ ശമ്പളം നൽകിയാൽ ആശുപത്രികൾ പൂട്ടേണ്ടി വരുമെന്ന് വാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐതിഹാസികമായ സമരത്തിലൂടെ തങ്ങളുടെ ശമ്പള വർദ്ധനവ് ആവശ്യം നേടിയെടുത്ത നഴ്‌സുമാർക്കെതിരെ സ്വകാര്യ ആശുപത്രി ഉടമകൾ. സർക്കാർ തീരുമാനത്തെയും വെല്ലുവിളിച്ച് ആശുപത്രി മുതലാളിമാർ തിട്ടൂരവുമായി രംഗത്തെത്തി. സർക്കാർ പ്രഖ്യാപിച്ച വേതനം നഴ്‌സുമാർക്ക് നൽകാനാവില്ലെന്നാണ് ഇവരുടെ വാദം. സർക്കാർ നിർദ്ദേശിച്ച വേതനം കൊടുത്താൽ ആശുപത്രികൾ പൂട്ടേണ്ടി വരും. നിയമോപദേശം തേടിയ ശേഷം ഇക്കാര്യത്തിലെ ഭാവി നടപടികൾ തീരുമാനിക്കുമെന്നും ആശുപത്രി ഉടമകൾ പറഞ്ഞു. അന്തിമ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മന്റെ് അസോസിയേഷന്റെ നീക്കമെന്നാണ് റിപ്പോർട്ട്.

സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ഇന്ന് കൊച്ചിയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വർധിപ്പിച്ച ശമ്പളം നൽകാനാകില്ലെന്ന നിലപാട് ആശുപത്രി ഉടമകൾ സ്വീകരിച്ചത്. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിക്കൊണ്ടാണ് നഴ്സുമാരുടെ ശമ്പളവിജ്ഞാപനം കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെതന്നെ ഇത് അംഗീകരിക്കാനാകില്ലെന്നും വിജ്ഞാപനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും ആശുപത്രി ഉടമകൾ അറിയിച്ചിരുന്നു.

23 -ാം തിയതി വൈകുന്നേരമാണ് സ്വകാര്യനഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിക്കൊണ്ടുള്ള ശമ്പള വർധവ് സംബന്ധിച്ച വിജ്ഞാപനം സർക്കാർ തിടുക്കപ്പെട്ട് പുറത്തിറക്കിയത്. ശമ്പള വർധനവ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയില്ലെങ്കിൽ 24 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാലസമരവും 24 ന് രാവിലെ ചേർത്തല കെവി എം ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം സെക്രട്ടറിയിയേറ്റിലേക്ക് ലോംഗ് മാർച്ചും നടത്താൻ നഴ്സുമാരുടെ സംഘടനയായ യുഎൻഎ തീരുമാനിച്ചിരുന്നു. ഇതേതുടർന്നാണ് സർക്കാർ, 23 ന് ധൃതഗതിയിൽ വിജ്ഞാപനം ഇറക്കിയത്. വിജ്ഞാപനം പുറത്തിറക്കിയതിനെ തുടർന്ന് നഴ്സുമാർ സമരവും ലോംഗ് മാർച്ചും പിൻവലിച്ചിരുന്നു.

പുതിയ വിജ്ഞാപനപ്രകാരം കിടക്കകളുടെ എണ്ണമനുസരിച്ച് 2000 മുതൽ 10000 രൂപ വരെ അധിക അലവൻസും ഡിഎ, വാർഷിക ഇൻക്രിമെന്റ്, സർവീസ് വെയ്റ്റേജ് എന്നിവയും നഴ്സുമാർക്ക് ലഭിക്കുമെന്ന് സംസ്ഥാന തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ വിജ്ഞാപനം പുറത്തിറക്കിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റ് നിരക്കിലും ഇരട്ടിയലധികം വർധനവ് വന്നിട്ടുണ്ട്. ആശുപത്രി മാനേജ്മെന്റുകളുമായി അഭിപ്രായ സമന്വയം ഉണ്ടാക്കി തീരുമാനം നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന നയമാണ് സർക്കാരിനുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ആശുപത്രി അറ്റൻഡർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് 16,000 രൂപയും സ്റ്റാഫ് നഴ്സുമാർ ഉൾപ്പെടുന്ന വിഭാഗത്തിന് 20,000 രൂപയും ലാബ്ടെക്നീഷ്യന്മാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്ക് 20,000 രൂപയും കുറഞ്ഞശമ്പളമായി വിജ്ഞാപനത്തിൽ പിണറായി സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. കിടക്കകളുടെ അടിസ്ഥാനത്തിൽ ആശുപത്രികളെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയത്. നഴ്സിങ് ജീവനക്കാർക്ക് കിടക്കകളുടെ അടിസ്ഥാനത്തിൽ 2000 മുതൽ 10,000 രൂപ വരെ അധികഅലവൻസ് ലഭിക്കും. വാർഷികഇൻക്രിമെന്റ്, സർവ്വീസ് വെയിറ്റേജ്, ഡിഎ എന്നിവയും നഴ്സിങ് ജീവനക്കാർക്ക് ലഭിക്കും. മറ്റ് ജീവനക്കാർക്കും ഈ അധിക അലവൻസുകൾ ലഭിക്കും. എന്നാൽ ബെഡുകളുടെ കണക്കെടുത്തുള്ള ശമ്പള വർദ്ധന മൂലം സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശം അട്ടിമറിക്കപ്പെട്ടു. ചെറുതായെങ്കിലും കാര്യങ്ങൾ അവർക്കും അനുകൂലമായി. അപ്പോഴും ലോങ് മാർച്ച് എന്ന പ്രഖ്യാപനത്തിലൂടെ അതിവേഗ തീരുമാനം സർക്കാരിനെ കൊണ്ട് എടുപ്പിക്കാൻ യുഎൻഎയ്ക്കായി. ഇതാണ് നേട്ടമായി മാറിയത്.

അപ്പോഴും മുതലാളിമാർ ഒറ്റക്കെട്ടായി ഇതിനെ എതിർക്കുന്നു. ആശുപത്രി ബില്ലുകളിൽ നഴ്സിങ് ചാർജ് എന്ന തലക്കെട്ടിൽ ദിവസവും ആയിരങ്ങളാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. ഇത് നഴ്സുമാർക്ക് കൊടുക്കാറില്ല. പകരം മുതലാളി കീശ വീർപ്പിക്കും. ഇപ്പോൾ ഇതെല്ലാം മറച്ചുവച്ച് ആശുപത്രികൾ വലിയ നഷ്ടത്തിലാകുമെന്നും നഴ്സുമാരുടെ ശമ്പള ബാധ്യത രോഗികളിൽ നിന്ന് പിഴിയുമെന്നും പ്രഖ്യാപിക്കുന്നു. വാശിയുടെ പുറത്ത് കോടതിയിലൂടെ സർക്കാർ വിജ്ഞാപനം അട്ടിമറിക്കാനുള്ള തീവ്രശ്രമമാണ് ഇപ്പോൾ നടത്തുന്നത്.ും ശ്രമിക്കും.

ഏതായാലും ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുന്നതോടെ സ്റ്റാഫ് നഴ്സുമാർക്ക് 56 മുതൽ 86 ശതമാനത്തിന്റേയും വരെയും എഎൻഎം വിഭാഗത്തിന് 50 മുതൽ 99 ശതമാനത്തിന്റേയും നഴ്സസസ് മാനേജർ തസ്തികയിലുള്ളവർക്ക് 68 മുതൽ 102 ശതമാനത്തിന്റേയും വർധനവ് ഉണ്ടാകും. പൊതുവിഭാഗത്തിൽപ്പെടുന്ന ജീവനക്കാർക്ക് 35 മുതൽ 69 ശതമാനം വരെയും ലാബ് ടെക്നീഷ്യന്മാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്ക് 39 മുതൽ 66 ശതമാനത്തിന്റേയും വർധനവും ഉണ്ടാകും. 2013 ജനുവരി ഒന്നിനാണ് അവസാനമായി ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയത്. അന്ന് 20 മുതൽ 30 ശതമാനത്തിന്റെ വർധനവായിരുന്നു നടപ്പാക്കിയത്. ശമ്പളവർധനവിന് 2017 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യം നൽകിയിട്ടുണ്ട്. ഇതും മുതലാളിമാരെ ആശങ്കപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP