Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഴ്‌സുമാർക്ക് ശമ്പളം കൂട്ടി നൽകിയ തൃശൂർ ദയാ ആശുപത്രിക്ക് ഊരുവിലക്കേർപ്പെടുത്തി ആശുപത്രി ഉടമകളുടെ സംഘടന; നഴ്‌സുമാർക്ക് നക്കാപ്പിച്ച മാത്രമേ നൽകൂ എന്ന നിലപാടിലുറച്ച് ആശുപത്രി മാനേജ്‌മെന്റുകൾ; നഴ്‌സുമാരോട് പോലും മനുഷ്യത്വമില്ലാത്ത ആശുപത്രി മാനേജ്‌മെന്റുകൾ രോഗവുമായി വരുന്നവരോട് എങ്ങനെ മാനുഷികമായി പെരുമാറും?

നഴ്‌സുമാർക്ക് ശമ്പളം കൂട്ടി നൽകിയ തൃശൂർ ദയാ ആശുപത്രിക്ക് ഊരുവിലക്കേർപ്പെടുത്തി ആശുപത്രി ഉടമകളുടെ സംഘടന; നഴ്‌സുമാർക്ക് നക്കാപ്പിച്ച മാത്രമേ നൽകൂ എന്ന നിലപാടിലുറച്ച് ആശുപത്രി മാനേജ്‌മെന്റുകൾ; നഴ്‌സുമാരോട് പോലും മനുഷ്യത്വമില്ലാത്ത ആശുപത്രി മാനേജ്‌മെന്റുകൾ രോഗവുമായി വരുന്നവരോട് എങ്ങനെ മാനുഷികമായി പെരുമാറും?

അരുൺ ജയകുമാർ

തിരുവനന്തപുരം: സമരം ചെയ്യുന്ന നഴ്‌സുമാർക്ക് ശമ്പളം കൂട്ടികൊടുക്കാനും ഇടക്കാല ആശ്വാസമായി തുക 50 ശതമാനം വർധിപ്പിക്കാനും തീരുമാനിച്ച തൃശ്ശൂർ ദയ ഹോസ്പിറ്റലിന് സ്വകാര്യ ആശുപത്രികളുടെ സംഘടനയിൽ ഊര് വിലക്ക്. നഴ്‌സുമാർ സമരം ചെയ്‌തോട്ടെ അതിൽ ഇപ്പോ മന്ത്രിമാർ ഇടപെട്ടാൽ തന്നെ ഞങ്ങൾക്ക് ഒന്നുമില്ല. അവർ നക്കാപ്പിച്ച ശമ്പളത്തിന് ജോലി ചെയ്താൽ മതി എന്നാണ് മിക്ക മുതലാളിമാരും തീരുമാനിച്ചിട്ടുള്ളത്. ഇതിന് വിപരീതമായി പെരുമാറുകയും മനുഷ്യത്വപരമായ നിലപാടെടുത്തതുമാണ് തൃശ്ശൂർ ദയ ഹോസ്പിറ്റൽ മാനേജ്‌മെന്റ് ചെയ്ത കൊടുംപാപം. സ്വകാര്യ ആശുപത്രികളുടെ സംഘടനയായ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനാണ് ഇപ്പോൾ ദയ ആശുപത്രിക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്.

ഇക്കഴിഞ്ഞ 19ന് തൃശ്ശൂർ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ സമരം ആരംഭിച്ചിരുന്നു. തങ്ങൾക്ക് ജീവിക്കാനുള്ള വക തേടിയാണ് അവർ സമര മുഖത്തേക്ക് ഇറങ്ങിയത്. പനി വയാപകമാവുകയും ചെയ്തതോടെ നഴ്‌സുമാരുടെ സമരം ഗുരുതരമാകുമെന്ന് മനസ്സിലാക്കി ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു. ഇടക്കാല ആശ്വാസമായി 50 ശതമാനം തുക നൽകതാമെന്ന് ദയ ആശുപത്രി അധികൃതർ തീരുമാനിച്ചതോടെ മറ്റ് സ്വകാര്യ ആശുപത്രികളും വെട്ടിലായി എന്നാണ് ഇപ്പോൾ സ്വകാര്യ ആശുപത്രി അസോസിയേഷൻ അധികൃതർ ആരോപിക്കുന്നത്.

ശമ്പളം കൂട്ടി നൽകാൻ തീരുമാനിച്ചതിലൂടെ വലിയ ചതിയാണ് ദയ ആശുപത്രി മാനേജ്‌മെന്റ് ചെയ്തതെന്നും ഇത് കാരണം മറ്റ് ആശുപത്രികളും ശമ്പളം നൽകാനും മറ്റ് ആനുകൂല്യങ്ങൾ നൽകാനൂും നിർബന്ധിതരായെന്നും ഈ ചതി അംഗീകരിക്കാനാകില്ലെന്നുമാണ് അസോസിയേഷൻ നിരത്തുന്ന വാദം. കഴിഞ്ഞ കുറച്ച് കാലമായി ദയ ആശുപത്രി അധികൃതർ ശമ്പളം വർദ്ധിപ്പിക്കുന്നുണ്ട്. ഓരോ രണ്ട് മാസം കൂടുമ്പോഴും 10 ശതമാനം മുതൽ ഇവർ വർദ്ധിപ്പിക്കുന്നുണ്ട്. ഈ മാസത്തോടെ ഇവർ 30 ശതമാനം വരെ അധിക തുക നൽകുന്നുമുണ്ടായിരുന്നു. ഇപ്പോൾ 50 ശതമാനം എന്നതിലേക്ക് ഉയർത്തിയതിലൂടെ ഇവർ മറ്റ് മുതലാളിമാരെയും ശമ്പളം കൂടുതൽ നൽകേണ്ട അവസ്ഥയിലേക്ക് തള്ളിവിട്ടുവെന്നും അസോസിയേഷൻ ആരോപിക്കുന്നു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നഴ്‌സുമാർ ആദ്യം സമരം ആരംഭിച്ചത് തൃശ്ശൂരിലാണ്. ഇത് മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാനിരിക്കെയാണ് 50 ശതമാനം ഇടക്കാല ആശ്വാസം എന്ന സമവായമുണ്ടായത്. ശമ്പളം കൂട്ടി നൽകാൻ തീരുമാനിച്ചതുകൊണ് തങ്ങളെ സഹകരിപ്പിക്കേണ്ടതില്ലെന്നാണ്ാ ഇപ്പോൾ അസോസിയേഷൻ നിലപാടെടുത്തിരിക്കുന്നതെന്നും ദയ ഹോസപിറ്റൽ എംഡി ഡോക്ടർ അബ്ദുൾ അസീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. മുൻപ് നടത്തിയ ചർച്ചകളിലും ശമ്പള വർധനവിനെ അനുകൂലിച്ച് സംസാരിച്ചതാണ് ഇപ്പോൾ ദയ ആശുപത്രിക്കെതിരെ ഊര് വിലക്കിന് ആഹ്വാനം വന്നിട്ടുള്‌ലതിന് പിന്നിൽ.

തൃശ്ശൂർ ജില്ലയിലെ തന്നെ എൻഎബിഎച്ചിന്റെ ക്വാളിറ്റി ട്രെയിനിങ്ങ് സെന്ററായിരുന്നു ദയ ഹോസ്പിറ്റൽ. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് ഇവിടെ നിന്നും ക്വാളിറ്റി ട്രെയ്‌നിങ്ങും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ശനപള വർധനവ് നൽകി ചതിച്ചെന്ന കാരണം പറഞ്ഞ് ഇനി മുതൽ ദയ ആശുപത്രിയിൽ ക്വാളിറ്റി ട്രെയിനിങ്ങ് സെന്റർ എന്ന അംഗീകാരം നൽകേണ്ടതില്ലെന്നും ഇതിന് ഇവരെ സഹകരിപ്പിക്കേണ്ടെന്നുമാണ് മറ്റ് സ്വകാര്യ ആശുപത്രികൾക്ക് അസോസിയേഷൻ നൽകിയിരിക്കുന്ന സന്ദേശം. നിംസ്, അമല തുടങ്ങിയ ആശുപത്രികളിലും ക്വാളിറഅറി ട്രെയിനിങ് നൽകുന്നുണ്ട്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നടത്തി വരന്നിരുന്ന സമരത്തിലെ ആവശ്യങ്ങളൊന്നും തന്നെ അംഗീകരിക്കാനോ മാന്യമായ ശമ്പളം നൽകാനോ സവകാര്യ ആശുപത്രി മുതലാളിമാർ തയ്യാറായിരുന്നില്ലെന്ന് വേണം ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഒരു ആനുകൂല്യവും നൽകാതെ നക്കാപ്പിച്ചയായി എന്തെങ്കിലും നൽകി ഒതുക്കാമായിരുന്നു. അതിനാണ് ഇപ്പോൾ ദയ ആശുപത്രി ചെയ്ത പ്രവർത്തി തുരംഗം വെച്ചത് എന്ന രീതിയിൽ കാര്യങ്ങൾ വന്ന് നിക്കുന്നു. ഇങ്ങനെയൊരു ഊര് വിലക്കിനോട് ആശുപത്രി എംഡി മറുനാടനോട് പ്രതികരിച്ചത് മാന്യമായ ശമ്പളം അർഹിക്കുന്ന ജോലിയാണ് നഴ്‌സുമാർ ചെയ്യുന്നത് അപ്പോൾ അവർക്ക് അർഹതപെട്ടത് നൽകുകയും വേണം. എന്ത് ഊര് വിലക്ക് ഏർപ്പെടുത്തിയാലും ഇതിൽ നിന്നും പിന്നോട്ട് പോകില്ലെന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP