Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മതം ഇല്ലാത്ത മരുന്നു മതി'; വീട്ടമ്മയുടെ പ്രതിഷേധം വൈറലായപ്പോൾ തിരുത്തി ആശുപത്രി; കിടങ്ങൂരിലെ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രിയിൽ ഇനി മതമില്ലാത്ത ചീട്ട്; രജിസ്ട്രേഷൻ ഫോമിലെ ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം, ബുദ്ധ എന്നീ ഓപ്ഷനുകൾ ആശുപത്രി എടുത്തുമാറ്റി

'മതം ഇല്ലാത്ത മരുന്നു മതി'; വീട്ടമ്മയുടെ പ്രതിഷേധം വൈറലായപ്പോൾ തിരുത്തി ആശുപത്രി; കിടങ്ങൂരിലെ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രിയിൽ ഇനി മതമില്ലാത്ത ചീട്ട്; രജിസ്ട്രേഷൻ ഫോമിലെ ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം, ബുദ്ധ എന്നീ ഓപ്ഷനുകൾ ആശുപത്രി എടുത്തുമാറ്റി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ചികിത്സക്കായി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ മതം അറിയുന്നത് എന്തിനാണ്. ആശുപത്രിയിൽ രോഗികൾ എത്തുമ്പോൾ അവരിൽ നിന്ന് രജിസ്‌ട്രേഷൻ ഫോം എഴുതി വാങ്ങുന്നതിൽ മതകോളത്തിന്റെ പ്രസ്‌കതിയെന്താണ്. ഒരു വീട്ടമ്മയുടെ സരസമായ പ്രതിഷേധത്തെ തുടർന്ന് അത്തരത്തിലുള്ള ഒരു രജിസ്‌ട്രേഷൻ ഫോം തന്നെ മാറ്റി പുതിയത് ഇറക്കിയിരിക്കുകയാണ് ഒരാശുപത്രി. കിടങ്ങൂരിലെ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രി അധികൃതരാണ് ചികിത്സക്കെത്തിയ രോഗി പൂരിപ്പിച്ച രജിസ്‌ട്രേഷൻ ഫോമിലെ ഒരു വാക്യത്തിൽ പുനർചിന്തനം നടത്തി 'മതമില്ലാത്ത' രജിസ്‌ട്രേഷൻ ഫോം ലഭ്യമാക്കി തുടങ്ങിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഏറ്റുമാനൂർ സ്വദേശിയായ സരസമ്മ പനിയെ തുടർന്ന് കിടങ്ങൂരിലെ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. അവിടെ എത്തിയപ്പോൾ രോഗിയുടെ വിവരങ്ങൾ കുറിക്കാൻ നൽകിയ ഫോറത്തിലെ മതം ഏതാണെന്നു ചോദിക്കുന്ന കോളത്തിലാണ് രസകരമായ മറുപടി കുറിച്ചത്. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം, ബുദ്ധ എന്നീ ഓപ്ഷനുകൾ ഫോമിലുണ്ടായിരുന്നുവെങ്കിലും അതെല്ലാം വെട്ടിക്കളഞ്ഞ് 'മതം ഇല്ലാത്ത മരുന്നു മതി' എന്ന മറുപടിയാണ് കുറിച്ചത്.

സരസമ്മയുടെ മകൻ സുനിൽ കെ സുധീറാണ് ഈ മറുപടി കുറിച്ചത്. കുറിപ്പ് ആദ്യം ഫേസ്‌ബുക്കിൽ പങ്കുവെച്ചതും സുനിൽ തന്നെയാണ്.പോസ്റ്റ് ദിവസങ്ങൾ കൊണ്ട് വൈറലാവുകയും ചെയ്‌തോടെ ആശുപത്രിയുടെ നിലപാടിനെ വിമർശിച്ച് നിരവധി പേർ രംഗത്തു വന്നു.അത്ുകൊണ്ടുതന്നെ രജിസ്‌ട്രേഷൻ ഫോം പിൻവലിച്ച് മതം ചോദിക്കാത്ത ഫോമിറക്കിയിരിക്കുകയാണ് ആശുപത്രി അധികൃതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP