Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാറിന്റെ അപ്രതീക്ഷിത മരണം എമിറേറ്റ്സ് ഹോട്ടൽ ബാത്ത്റൂമിൽ കുഴഞ്ഞ് വീണ്; ദുബായ് റാഷിദ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു; ശ്രീദേവിയുടെ മരണകാരണം ബാത്ത്റൂമിലെ വീഴ്ചയോ ഹൃദയാഘാതമോ എന്ന കാര്യത്തിൽ അവ്യക്തത; എല്ലാറ്റിനും ഉത്തരം പറയുക പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ബർദുബായ് പൊലീസ് കേസെടുത്തു; ഭൗതികശരീരം മുംബൈയിൽ എത്തിക്കുക നാളെ

ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാറിന്റെ അപ്രതീക്ഷിത മരണം എമിറേറ്റ്സ് ഹോട്ടൽ ബാത്ത്റൂമിൽ കുഴഞ്ഞ് വീണ്; ദുബായ് റാഷിദ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു; ശ്രീദേവിയുടെ മരണകാരണം ബാത്ത്റൂമിലെ വീഴ്ചയോ ഹൃദയാഘാതമോ എന്ന കാര്യത്തിൽ അവ്യക്തത; എല്ലാറ്റിനും ഉത്തരം പറയുക പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ബർദുബായ് പൊലീസ് കേസെടുത്തു; ഭൗതികശരീരം മുംബൈയിൽ എത്തിക്കുക നാളെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ന് പുലർച്ചെ രാജ്യം ഉണർന്നത് ഹൃദയഭേദകമായ ആ വാർത്ത കേട്ടാണ്. ശ്രീദേവി, ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ അന്തരിച്ചു.54 വയസ് മാത്രമുള്ള ശ്രീദേവിയെ മരണം ഇത്ര പെട്ടെന്ന് തേടി വന്നോയെന്നാണ് കേട്ടവർ കേട്ടവർ ആലോചിച്ചതും അന്വേഷിച്ചതും. ശക്തമായ കാർഡിയാക് അറസ്റ്റാണ് ബോളിവുഡ് താരത്തിന്റെ മരണകാരണമെന്ന് വാർത്തകൾ വന്നു. എന്നാൽ, പല ചോദ്യങ്ങളും അവശേഷിക്കുന്നു.

നേരത്തെ ശ്രീദേവിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നോ? ചികിൽസയിലായിരുന്നോ? ബന്ധുവായ നടൻ മോഹിത് മാർവയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് താരം ദുബായിൽ എത്തിയത്. വിവാഹത്തിന്റെ വീഡിയോ ഇതിനകം പുറത്തുവരികയും ചെയ്തു.ശനിയാഴ്ച രാത്രി ശ്രീദേവി ബാത്ത്‌റൂമിൽ കുഴഞ്ഞ് വീണുവെന്ന വാർത്തകളാണ് ഇപ്പോൽ പുറത്തുവരുന്നത്. ദുബായിലെ റാഷിദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണം വ്യക്തമാകും.ദുബായ് എമിറേററ്‌സ് ഹോട്ടലിലെ ബാത്തറൂമിലാണ് ശ്രീദേവി തെന്നി വീണത്.

ശ്രീദേവിക്ക് ഹൃദ്രോഗം ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുവായ നടൻ സഞ്ജയ് കപൂർ മാധ്യമങ്ങളോട് പറഞ്ഞത്.ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സംഭവിച്ചതിനാൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഹോട്ടൽ അധികൃതർ സംഭവത്തോട് പ്രതികരിച്ചിട്ടില്ല. സ്വകാര്യ ജെറ്റ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ നടപടിക്രമങ്ങൾക്കായി എല്ലാ പിന്തുണയും നൽകി വരുന്നു.

ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ വൈകും. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകൾ വൈകുന്നതാണ് കാരണം. ഉച്ചയോടെ മുംബൈയിലെത്തിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നത്.

നാളെ പുലർച്ചെ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കൂ എന്നാണ് പുറത്ത് റിപ്പോർട്ടുകൾ. അതേസമയം, പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് വരാതെ മരണകാരണം അടക്കമുള്ള കാര്യങ്ങളിൽ ഒന്നും ഒന്നും പറയാനാകില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം

. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിലേക്കു കൊണ്ടു പോയി എംബാം ചെയ്ത ശേഷമായിരിക്കും മുംബയിലേക്ക് കൊണ്ടുവരിക.

അൽ ഖിസൈസിലുള്ള പൊലീസ് ആസ്ഥാനത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഇന്ത്യൻ കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥൻ ശ്രീദേവിയുടെ കുടുംബത്തിനൊപ്പമുണ്ട്. ഫോറൻസിക് റിപ്പോർട്ടും ലഭിക്കേണ്ടതുണ്ട്. ഇതേസമയം,മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വ്യവസായ പ്രമുഖൻ മുകേഷ് അംബാനി സ്വകാര്യ ജെറ്റ് വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

നടനും ബന്ധുവുായ മോഹിത് മർവയുടെ വിവാഹസത്കാര ചടങ്ങിൽ പങ്കെടുക്കാനാണ് ശ്രീദേവി റാസൽഖൈമയിൽ എത്തിയത്. ഭർത്താവ് ബോണി കപൂറും ഇളയമകൾ ഖുഷിയും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു.ശ്രീദേവിക്ക് എന്തെങ്കിലും ഗുരുതരമായ അസുഖമില്ലാതിരുന്നത് തന്നെയാണ് താരത്തിന്റെ ഈ വിയോഗം ആർക്കും താങ്ങാൻ പോലും ആവാത്തതായ മാറിയത്. ശ്രീദേവിയുടെ കുടുംബാംഗങ്ങൾക്കു പോലും ഇപ്പോഴും ഈ മരണ വാർത്ത വിശ്വസിക്കാനായിട്ടില്ല.

നാലാം വയസിൽ ബാലതാരമായി ഇന്ത്യൻ സിനിമയിൽ എത്തിയ ശ്രീദേവി തമിഴകവും തെലുങ്കും മലയാളവും കടന്ന് ബോളിവുഡിന്റെ സിംഹാസനത്തിലേക്ക് എത്തിയത് വളരെ പെട്ടെന്നായിരുന്നു. 1975 ൽ ജൂലിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് ശ്രീദേവി ബോളിവുഡിന്റെ അകത്തളത്തിലേക്കു ചുവടു വച്ചത്. 78 ൽ സോൾവ സാവൻ എന്ന സിനിമയിലൂടെ നായികയായെങ്കിലും 83 ൽ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്വാലയാണ് ഹിന്ദിയിൽ ശ്രീദേവിക്ക് ആരാധകരെ സൃഷ്ടിച്ചത്. പിന്നെ ഹിറ്റുകളുടെ നീളൻ പരമ്പര. ലേഡി സൂപ്പർസ്റ്റാർ എന്ന പദവി വച്ചുനീട്ടിയാണ് ബോളിവുഡ് ശ്രീദേവിയെ താരറാണിയായി വാഴിച്ചത്.

1979 ൽ സോൾവ സവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. സഗ്മ, ഹിമ്മത്വാലാ, സോഫാ, നയാ, കദം, ആഗ്, ഷോലാ, ഭഗ്വാൻ, ദാദാ, കർമ്മ, മിസ്റ്റർ ഇന്ത്യ, ചാന്ദ്‌നി, ഹുദാ ഹവാ, വീർ റാഞ്ചാ, ചന്ദ്രമുഖി, ജുദായ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ലേഡി സൂപ്പർ സ്റ്റാറായിരുന്ന ശ്രീദേവി ഇക്കാലയളവിൽ തെലുങ്കിലും അഭിനയിച്ചു. 1992 രാം ഗോപാൽ വർമ്മ സംവിധാനം നിർവഹിച്ച ചിത്രത്തിലൂടെ മികച്ച തെലുങ്കു നടിക്കുള്ള ഫിലിം ഫെയർ അവാർഡും നേടി. 2013ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

എൺപതുകളിൽ സൂപ്പർതാരം മിഥുൻ ചക്രവർത്തിയുമായി ശ്രീദേവി പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിച്ചെന്നും വാർത്തകൾ വന്നു, അതു ശരിവയ്ക്കുന്ന തരത്തിൽ മിഥുനും ചില അഭിമുഖങ്ങളിൽ സംസാരിച്ചു. പക്ഷേ പിന്നീട് അവർ അകന്നു. ഒരുപാടു സിനിമകളിൽ തന്റെ ഹിറ്റ് ജോഡിയായിരുന്ന അനിൽ കപൂറിന്റെ സഹോദരനും ചലച്ചിത്രനിർമ്മാതാവുമായ ബോണികപൂറിനെ 1996 ലാണ് ശ്രീദേവി വിവാഹം കഴിച്ചത്. 1997ൽ, അനിൽകപൂറിന്റെ നായികയായി അഭിനയിച്ച ജുദായിയോടെ അവർ സിനിമ വിടുകയും ചെയ്തു. പിന്നീട്, 2012 ൽ ഇംഗ്ലീഷ് വിങ്ലീഷ് എന്ന സിനിമയിലൂടെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ശ്രീദേവി നടത്തിയത്. 2018 ൽ റീലീസിനൊരുങ്ങുന്ന സീറോ എന്ന സിനിമ അവസാനത്തേതായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP