1 usd = 73.48 inr 1 gbp = 96.05 inr 1 eur = 84.72 inr 1 aed = 20.00 inr 1 sar = 19.59 inr 1 kwd = 242.17 inr

Oct / 2018
20
Saturday

കെഎസ്ആർടിസിയെ രക്ഷിക്കാൻ ദ്വീർഘദൂര സ്വകാര്യ ബസുകൾക്ക് കിടഞ്ഞാണിട്ടേ മതിയാകൂ എന്നു മനസിലാക്കി 140 കിലോമീറ്റർ പരമാവധി ദൂരം നിജപ്പെടുത്തി ഉത്തരവിട്ടു; തൊഴിലാളി യൂണിയനുകൾ അടക്കം നിരവധി പേരുടെ നോട്ടപ്പുള്ളിയായിരുന്ന രാജമാണിക്യത്തെ രായ്ക്ക് രാമാനം നാടുകടത്തിയത് സ്വകാര്യ ബസ് മുതലാളിമാരുടെ കടുത്ത സമ്മർദ്ദം തന്നെ; പിണറായി സർക്കാർ നിന്നു കൊടുത്തത് ഉമ്മൻ ചാണ്ടിയുടെ അവസാന കാലത്തെ കടുംവെട്ടിന്

October 21, 2017 | 08:40 AM IST | Permalinkകെഎസ്ആർടിസിയെ രക്ഷിക്കാൻ ദ്വീർഘദൂര സ്വകാര്യ ബസുകൾക്ക് കിടഞ്ഞാണിട്ടേ മതിയാകൂ എന്നു മനസിലാക്കി 140 കിലോമീറ്റർ പരമാവധി ദൂരം നിജപ്പെടുത്തി ഉത്തരവിട്ടു; തൊഴിലാളി യൂണിയനുകൾ അടക്കം നിരവധി പേരുടെ നോട്ടപ്പുള്ളിയായിരുന്ന രാജമാണിക്യത്തെ രായ്ക്ക് രാമാനം നാടുകടത്തിയത് സ്വകാര്യ ബസ് മുതലാളിമാരുടെ കടുത്ത സമ്മർദ്ദം തന്നെ; പിണറായി സർക്കാർ നിന്നു കൊടുത്തത് ഉമ്മൻ ചാണ്ടിയുടെ അവസാന കാലത്തെ കടുംവെട്ടിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആനവണ്ടിയെ കട്ടപ്പുറത്താക്കാൻ കച്ചകെട്ടി രംഗത്തിറങ്ങിയവരാണ് സ്ഥാപനത്തോട് കൂറില്ലാത്ത ഒരു വിഭാഗം തൊഴിലാളികളും എങ്ങനെയും വിറ്റുതുലച്ച് കാശുണ്ടാക്കാൻ വെമ്പുന്ന രാഷ്ട്രീയക്കാരും. ഇച്ഛാശക്തിയില്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കിടയിൽ വ്യത്യസ്ഥനായ എം ഡിയായിരുന്നു രാജമാണിക്യം. അദ്ദേഹത്തെ രായ്ക്ക് രാമാനം സ്ഥാനത്തു നിന്നും തെറിപ്പിച്ചാണ് പിണറായി സർക്കാർ സ്വകാര്യ ബസ് ലോബിക്ക് ഓശാന പാടിയിരിക്കുന്നത്. എം.ജി. രാജമാണിക്യത്തിന്റെ കസേര തെറിച്ചത് ദീർഘദൂര സ്വകാര്യബസുകൾ നിർത്തലാക്കണമെന്ന ആവശ്യത്തിനു തൊട്ടുപിന്നാലെയാണൈന്ന് വ്യക്തമായി. കെഎസ്ആർടിസിക്ക് അള്ളുവെന്ന സ്വകാര്യ ബസുകാരെ തടയാൻ വേണ്ടി അദ്ദേഹം നടത്തിയ നീക്കമാണ് അദ്ദേഹത്തിന്റെ കസേര തന്നെ തെറിപ്പിച്ചത്.

ദീർഘദൂര ബസുകൾ കെ.എസ്.ആർ.ടി.സി.ക്ക് മാത്രമായി നിജപ്പെടുത്തി ഇറക്കിയ ഉത്തരവിലെ അപാകമാണ് സ്വകാര്യബസുടമകൾ മുതലെടുത്തത്. ഈ ന്യൂനത ചൂണ്ടിക്കാണിച്ച് രാജമാണിക്യം കഴിഞ്ഞ പത്തിന് കത്തു നൽകിയിരുന്നു. സ്വകാര്യബസുകളുടെ ദൂരപരിധി 140 കിലോമീറ്ററായി നിജപ്പെടുത്തുകയും അവയ്ക്ക് ഓർഡിനറി ബസുകളുടെ സമയക്രമം ബാധകമാക്കുകയും വേണമെന്നതായിരുന്നു പ്രധാന ആവശ്യം. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങാതെ വകുപ്പിന് വേണ്ടിയുള്ള നിലപാടുകളുമായി അദ്ദേഹം മുന്നോട്ടു പോയി. ഇതോടെയാണ് രാജമാണിക്യത്തെ മെരുക്കാൻ രാഷ്ട്രീയക്കാരും സ്വകാര്യ ബസ് ലോബിയും ഒരുമിച്ചത്.

രാഷ്ട്രീയസമർദത്തിന് വഴങ്ങാതെ സ്വകാര്യബസുകളുടെ നിയമവിരുദ്ധ പെർമിറ്റുകൾക്കെതിരേ ശക്തമായ നിലപാടെടുത്തതാണ് രാജമാണിക്യത്തിന്റെ മാറ്റത്തിനിടയാക്കിയതെന്ന് അറിയുന്നു. കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത 241 ദീർഘദൂര റൂട്ടുകളിൽ ദൂരപരിധിയില്ലാതെ സ്വകാര്യബസുകൾക്ക് ലിമിറ്റഡ് സ്റ്റോപ്പ്-ഓർഡിനറി പെർമിറ്റ് നൽകിയിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്തായിരുന്നു ഇത്. ഈ പിഴവ് പരിഹരിച്ച് കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കുമെന്ന് അവകാശപ്പെടുമ്പോഴും ദീർഘദൂര പാതകളിലെ സ്വകാര്യബസുകളെ ഒഴിവാക്കാൻ ഇടതുസർക്കാരിന് കഴിഞ്ഞിട്ടില്ല.

ദീർഘദൂര സ്വകാര്യബസുകൾ കെ.എസ്.ആർ.ടി.സി.ക്ക് വൻ നഷ്ടമുണ്ടാക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി.ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, എക്സ്?പ്രസ് ബസുകൾക്കൊപ്പം സ്വകാര്യബസുകളും മത്സരിച്ചോടുകയാണ്. മിക്ക സ്വകാര്യ ബസുകളിലും ഓർഡിനറി നിരക്കാണ് ഈടാക്കുന്നത്. അതേസമയം, ഓർഡിനറി ബസിന്റെ സമയക്രമം അവർക്ക് ബാധകമല്ലാത്തിനാൽ മത്സരിച്ചോടാനും കഴിയും.

കഴിഞ്ഞ സർക്കാരിന്റെ വിവാദ ഉത്തരവുകൾ പരിശോധിച്ച മന്ത്രിസഭാ ഉപസമിതി സ്വകാര്യബസുകളെ സഹായിക്കാൻവേണ്ടി വഴിവിട്ട നടപടിയാണ് യു.ഡി.എഫ്. സർക്കാരെടുത്തതെന്ന് വിലയിരുത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ദീർഘദൂര റൂട്ടുകൾ കെ.എസ്.ആർ.ടി.സി.ക്ക് മാത്രമായി നിജപ്പെടുത്തി വിജ്ഞാപനം ഇറക്കിയെങ്കിലും അതിൽ സ്വകാര്യബസുകളുടെ ദൂരപരിധി നിശ്ചയിക്കുന്നതിൽ വീഴ്ചപറ്റി. യു.ഡി.എഫ്. സർക്കാരിന്റെ മുൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തില്ല. ഈ ന്യൂനത മുതലെടുത്ത് സ്വകാര്യബസുകൾ ദീർഘദൂര റൂട്ടുകൾ കൈവശപ്പെടുത്തുകയായിരുന്നു. സുപ്രീംകോടതിവരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ദീർഘദൂര പെർമിറ്റുകൾ കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ചത്. പക്ഷേ, അതിന്റെ ആനുകൂല്യം കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.

കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്ന് അപ്രതീക്ഷിതമായി എം.ജി.രാജമാണിക്യത്തെ മാറ്റാനുള്ള സർക്കാർ തീരുമാനം കോർപറേഷനെ കടക്കെണിയിൽനിന്നു രക്ഷിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകും. ഡിജിപി: എ.ഹേമചന്ദ്രനെയാണു പകരം നിയമിച്ചിട്ടുള്ളതെങ്കിലും അദ്ദേഹം സോളാറിന്റെ ആഘാതത്തിൽ നിന്ന് മുക്തനാകാൻ മാസങ്ങളെടുക്കും. അപ്പോഴേക്കും കെ എസ് ആർ ടി സിയും കട്ടപ്പുറത്തേക്ക് വണ്ടിയോടിച്ച് പെരുവഴിയാകും.

ഹേമചന്ദ്രന് കാര്യങ്ങൾ പഠിക്കാനും പുനരുദ്ധാരണ പാക്കേജ് മുന്നോട്ടുകൊണ്ടുപോകാനും സമയമെടുക്കും. ഇക്കാര്യമൊന്നും പരിഗണിക്കാതെയാണു സർക്കാർ രാജമാണിക്യത്തെ പൊടുന്നനെ മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യപ്രകാരമാണ് രാജമാണിക്യത്തെ ഒരു വർഷം മുൻപ് കെഎസ്ആർടിസി എംഡിയാക്കിയത്. കോർപറേഷനെ കടക്കെണിയിൽനിന്നു രക്ഷിച്ചെടുക്കണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. രാഷ്ട്രീയസമ്മർദം പാടില്ലെന്ന രാജമാണിക്യത്തിന്റെ അഭ്യർത്ഥന നടപ്പാക്കുകയും ചെയ്തു. അങ്ങനെ വാളെടുത്ത് കെ എസ് ആർ ടി സിയെ രാജമാണിക്യാം വൃത്തിയാക്കാൻ ഇറങ്ങി. യൂണിയനുകൾ ഭയന്നു വിറച്ചു. ജീവനക്കാർ പണിയെടുത്തു. അതിന്റെ നേട്ടം പൊതുമേഖലാ സ്ഥാപനത്തിന് ഉണ്ടാവുകയും ചെയ്തു. അതുകൊണ്ട് തന്നെ രാജമാണിക്യം സെയ്ഫ് ആണെന്ന് ഏവരും കരുതി. എന്നാൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കണ്ണിലെ കരടിനെ സർക്കാർ മാറ്റി.

ഗതാഗതമന്ത്രിയുടെ ഓഫിസിൽനിന്നുള്ള വഴിവിട്ട നിർദ്ദേശങ്ങൾ രാജമാണിക്യം ചെവി കൊടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പായിരുന്നു ഇതിന് കാരണം. ചെലവുകുറയ്ക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള ഒട്ടേറെ നടപടികൾ രാജമാണിക്യം സ്വീകരിച്ചു. എന്നാൽ, മന്ത്രി തോമസ് ചാണ്ടിയും എംഡിയും തമ്മിലുള്ള ഭിന്നത ഇതിനിടെ രൂക്ഷമായി. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വാങ്ങുന്നതിലും ഡിപ്പോകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിലും മന്ത്രിയുടെ ഓഫിസ് നൽകിയ ശുപാർശകൾ എംഡി തള്ളി.

ടെൻഡറിലൂടെ മാത്രമേ കരാർ നൽകൂ എന്ന് രാജമാണിക്യം നിലപാട് എടുത്തു. ഇതോടെ മന്ത്രിയുടെ ഓഫീസിന്റെ കമ്മീഷൻ മോഹങ്ങൾ തകർന്നു. ഇതോടെ, രാജമാണിക്യത്തെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് മന്ത്രി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. രാജമാണിക്യത്തെ എംഡി സ്ഥാനത്തു നിലനിർത്തി ചെയർമാൻ സ്ഥാനം ഗതാഗത സെക്രട്ടറി ജ്യോതിലാലിനു നൽകാൻ തീരുമാനിച്ചത് രണ്ടാഴ്ച മുന്നെയാണ്. അതു പോരെന്നു ഗതാഗതമന്ത്രി നിലപാടെടുത്തതോടെ മുഖ്യമന്ത്രി വഴങ്ങി.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ കെ.എസ്.ആർ.ടി.സി.യിൽ നിയമിക്കാനുള്ള മന്ത്രി തോമസ് ചാണ്ടിയുടെ നീക്കം രാജമാണിക്യം എതിർത്തിരുന്നു. ഇതിനെതിരേ വകുപ്പ് സെക്രട്ടറിക്കു കത്തെഴുതിയതും വിവാദമായിരുന്നു. ഇതാണു സ്ഥാനമാറ്റത്തിനു തോമസ് ചാണ്ടി മുന്നോട്ട് വച്ച പ്രധാന പ്രശ്നം. ഇത് മുഖ്യമന്ത്രി അംഗീകരിച്ചു. ഇതോടെ കെ എസ് ആർ ടി സിയുടെ ഓട്ടം വീണ്ടും പതിയെയാകും. മാർത്താണ്ഡം കായർ കൈയേറ്റത്തിലും മാത്തൂർ ഭൂമി ഇടപാടിലും പ്രതിസ്ഥാനത്തുള്ള ചാണ്ടിയെ മുഖ്യമന്ത്രി കൈവിടില്ലെന്നതിന്റെ തെളിവ് കൂടിയാണ് രാജമാണിക്യത്തിന്റെ സ്ഥാന ചലനം.

സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ബാങ്ക് കൺസോർഷ്യത്തിൽനിന്ന് 3000 കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലേക്കു നീങ്ങുമ്പോഴാണ് അപ്രതീക്ഷിത മാറ്റം. ശമ്പളവും പെൻഷനും മുടങ്ങി മാസംതോറും 160 കോടി രൂപ കടത്തിലേക്കു നീങ്ങുന്ന സ്ഥാപനത്തിനുമേൽ അനവസരത്തിലാണ് സർക്കാർ പുതിയ പരീക്ഷണം നടത്തിയതെന്ന് അദ്ദേഹത്തിന്റെ നടപടികളെ അനുകൂലിക്കുന്ന ജീവനക്കാർ പറയുന്നു. സുശീൽഖന്ന റിപ്പോർട്ടിന്റെ സുപ്രധാന നിർദ്ദേശങ്ങൾ നടപ്പാക്കിത്തുടങ്ങിയത് രാജമാണിക്യം ചുമതലയേറ്റതിനു ശേഷമാണ്. മേധാവി എന്നതിലുപരി ജീവനക്കാർക്കിടയിൽ സ്ഥാപനത്തിനനുകൂലമായ മനോഭാവം സൃഷ്ടിക്കുന്നതിലും രാജമാണിക്യം വിജയിച്ചിരുന്നു.

മന്ത്രി ഓഫീസിൽ നിന്നെത്തുന്ന ശുപാർശകളെല്ലാം തള്ളി. ജീവനക്കാരുടെ നിയമനം പോലും രാജമാണിക്യം തീരുമാനിച്ചു. ഇതൊന്നും തോമസ് ചാണ്ടിക്കും എൻസിപിക്കും താങ്ങാനാവുന്നതായിരുന്നില്ല. സ്ഥാപനത്തിന്റെ ചരിത്രത്തിലെ വിപ്ലവകരമായ പല മാറ്റങ്ങളും നടന്നത് ഈ കാലഘട്ടത്തിലാണ്. മെക്കാനിക്കൽ, ഓപ്പറേറ്റിങ് ജീവനക്കാരുടെ കാര്യക്ഷമത ഉയർത്താനും ഡബിൾ ഡ്യൂട്ടി നിർത്തലാക്കാനും കഴിഞ്ഞു. കെ.എസ്.ആർ.ടി.സി.യെക്കുറിച്ചു പഠിച്ച വിദഗ്ദ്ധരെല്ലാം ഈ നിർദ്ദേശം നൽകിയെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. വരുമാനത്തിനനുസൃതമായി ബസുകൾ ക്രമീകരിച്ചു.

ഇതിന്റെ അവലോകനം നിർണായകഘട്ടത്തിലാണ്. ജീവനക്കാരുടെ പുനർവിന്യാസവും നടക്കുകയായിരുന്നു. അദർ ഡ്യൂട്ടികൾ ഒഴിവാക്കിയതും അവധികൾ നിയന്ത്രിച്ചതും ഭരണത്തിൽ ട്രേഡ് യൂണിയൻ ഇടപെടൽ ഒഴിവാക്കിയതും എതിർപ്പുകളുണ്ടാക്കിയിരുന്നു. സ്വകാര്യബസ് ഉടമകളായ ജീവനക്കാർക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചതും യൂണിയനുകളുടെ കണ്ണിലെ കരടാക്കി. ഇവരെല്ലാം രാജമാണിക്യത്തിന്റെ ശത്രുക്കളായി. എല്ലാവരും തോമസ് ചാണ്ടിക്കൊപ്പം നിന്ന് യുവ ഐഎഎസുകാരനെ പറപ്പിക്കാൻ നീക്കം നടത്തി. സിപിഎമ്മും യൂണിയനുകൾക്കൊപ്പമായി. ഇതോടെ രാജമാണിക്യം പുറത്തും.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
എംഎൽഎ ആയത് വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; കള്ളവോട്ട് നേടിയെന്നാരോപിച്ചുള്ള കേസ് ഇപ്പോഴും നടത്തി തോറ്റ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ; മണ്ഡലത്തിന്റെ മനസ്സറിഞ്ഞ എംഎൽഎ അകാലത്തിൽ മരിക്കുമ്പോൾ കെ സുരേന്ദ്രനെ നേരിടാൻ അടിയന്തിരമായി ലീഗിന് നേതാവിനെ കണ്ടെത്തേണ്ടി വരും; ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിൽ നേമത്ത് തുറന്ന അക്കൗണ്ട് മഞ്ചേശ്വരത്തേക്ക് വ്യാപിപ്പിക്കാൻ കരുക്കൾ നീക്കി ബിജെപി
രാഹുൽ ഈശ്വറെ ജയിലിൽ അടച്ചതും അയ്യപ്പഭക്തരെ തല്ലിചതച്ചതും ഇതര സംസ്ഥാനങ്ങളിലും ചൂടേറിയ വാർത്ത; പൊലീസ് ഭക്തർക്ക് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ അടങ്ങിയ വാർത്തകൾ തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണ്ണാടകയിലും സൃഷ്ടിച്ചത് വലിയ വികാരം; ശബരിമല പ്രക്ഷോഭം ദക്ഷിണേന്ത്യ മുഴുവനായി വളരുമെന്ന് റിപ്പോർട്ടുകൾ; സ്ത്രീകളുടെ വോട്ട് പ്രതീക്ഷിച്ചിറങ്ങി എല്ലാം കൈവിട്ടപ്പോൾ കരകയറാൻ വഴി തേടി സിപിഎം
ആരാണ് ജമാൽ ഖഷോഗി? എന്തുകൊണ്ടാണ് വിളിച്ചുവരുത്തി സൗദി അറേബ്യ കൊന്നുകളഞ്ഞത്? സൗദി ഭരണകൂടത്തിന് ഈ ക്രൂര കൊലപാതകത്തിൽ പങ്കുണ്ടോ? പ്രതികളെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ടാണ് തുർക്കിക്ക് അധികാരമില്ലാത്തത്? വാഷിങ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റിനെ കൊന്നുകളഞ്ഞാൽ അമേരിക്ക കൈയുംകെട്ടി നിൽക്കുമോ? മാധ്യമപ്രവർത്തകന്റെ കൊലപാതകം ഉയർത്തുന്ന ചോദ്യങ്ങൾ ഇവ
ശബരിമല പ്രശ്‌നത്തിനിടയിലും ചർച്ചയാകുന്നത് സെക്‌സ് റാക്കറ്റ് കേസ്; പൊലീസ് യൂണിഫോം നൽകി രഹ്നാ ഫാത്തിമയെ മലകയറ്റിയത് ശരീരം വിറ്റ് രശ്മി പശുപാലൻ അഴിക്കുള്ളിലായതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ; കെ സുരേന്ദ്രനുമായി രഹ്ന കൂടിക്കാഴ്ച നടത്തിയെന്ന് രശ്മി ആരോപിച്ചത് ഇരുവരോടുമുള്ള പഴയ പകതീർക്കാൻ; രശ്മിയുടെ പ്രസ്താവന വിശ്വസിച്ച് പ്രതികരിച്ച മന്ത്രി കടകംപള്ളിയും വെട്ടിലായി
ജനിച്ച് 28ാം നാൾ അമ്മ ചെവിയിൽ ഓതി തന്നതാണു തന്റെ സംസ്‌കാരം; അതു സംരക്ഷിക്കാൻ പിണറായിയുടെ അനുവാദം വേണ്ട; ശബരിമലയിൽ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമകളുമായി വിദേശപര്യടനം നടത്തുകയാണ് മുഖ്യമന്ത്രി; സർക്കാർ ശ്രമം നിരീശ്വരവാദം വളർത്താൻ; സർക്കാരിൽ നിന്ന് ആനുകൂല്യം കൈപ്പറ്റിയവരാണു 'വേണ്ടണം, വേണ്ടണം' എന്ന നിലപാടെടുക്കുന്നത്; ഇടത് സർക്കാരിനെതിരെ പുതിയ പോർമുഖം തുറക്കാൻ എൻഎസ്എസ്; ശബരിമല പ്രതിഷേധത്തിന്റെ സമര നായകനാവാൻ സുകുമാരൻ നായർ
രഹ്നാ ഫാത്തിമയുടെ വീട് ആക്രമിച്ചതിന് പിന്നാലെ മേരി സ്വീറ്റിയുടെ വീടിനു നേരെയും ആക്രമണം; ശബരിമലയിലെ ആചാരങ്ങൾ തെറ്റിക്കാൻ കച്ചകെട്ടി ഇറങ്ങിയ യുവതികൾക്ക് ഇപ്പോൾ വീട്ടിൽ പോകാൻ പേടി; പൊലീസ് സംരക്ഷണം ചോദിച്ചെങ്കിലും മടി കാണിച്ച് പൊലീസ്; ആവേശം കെട്ടടങ്ങിയപ്പോൾ പിന്നാലെ ആരൊക്കെയോ ഉണ്ടെന്ന് ഭയന്ന് ഇരുവരും; പബ്ലിസിറ്റിക്ക് വേണ്ടി മലചവിട്ടാൻ ശ്രമിച്ചവരുടെ സുരക്ഷ ആരൊരുക്കും?
കേന്ദ്രം അറിയിച്ചത് കോടതി വിധി നടപ്പാക്കാൻ കേരളം തീരുമാനിച്ചതിനാൽ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും മല കയറാൻ വരും എന്നും പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും മാത്രം; വ്യാഖ്യാനിച്ചത് സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകണം എന്ന് കേന്ദ്ര നിർദ്ദേശിച്ചുവെന്നും; പിണറായിയും കോടിയേരിയും പറഞ്ഞത് പച്ചക്കളം; ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്രം അയച്ച ഉത്തരവിന്റെ പൂർണ്ണ രൂപം
ജമാൽ ഖഷോഗിയെ കൊന്നുവെന്ന് തുറന്ന് സമ്മതിച്ച് സൗദി അറേബ്യ; ചോദ്യം ചെയ്യലിനിടയിൽ കൈയബദ്ധം പറ്റിയെന്ന് സമ്മതിച്ച് 18 പേര അറസ്റ്റ് ചെയ്തു; രഹസ്യാന്വേഷണ സംഘത്തിലെ ഉപമേധാവിയെ പുറത്താക്കി; കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് ഉത്തരവ് നൽകിയ കൊലപാതകം എന്നാരോപിച്ച് തുർക്കി ആക്രമണത്തിന് മൂർച്ച കൂട്ടി; അമേരിക്കയും സൗദിയും തമ്മിലുള്ള ബന്ധവും വഷളായേക്കുമെന്ന ആശങ്ക അറബ് ലോകത്ത് ശക്തം
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം
ശ്രമിച്ചത് അതീവ രഹസ്യമായി കിസ് ഓഫ് ലൗ സമരനായികയെ പതിനെട്ടാംപടി ചവിട്ടിക്കാൻ; എല്ലാം മറച്ചുവച്ച് ഏഷ്യാനെറ്റും മറ്റ് ചാനലുകളും; തെലുങ്ക് മാധ്യമ പ്രവർത്തകയെ മറയാക്കി ആക്ടിവിസ്റ്റിനെ സന്നിധാനത്ത് എത്തിക്കാനുള്ള നീക്കം പൊളിച്ചത് മറുനാടന്റെ വാർത്ത; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സർക്കാരിന് മനസ്സിലായത് ഭക്തരുടെ ചെറുത്ത് നിൽപ്പിന്റെ ശക്തി മനസ്സിലായതോടെ; നിസ്സഹായാവസ്ഥ അറിയിച്ച് ഐജി ശ്രീജിത്തും; രഹ്നാ ഫാത്തിമയേയും കവിതയേയും തിരിച്ചയക്കുന്നത് ഭക്തരുടെ ശരണം വിളി പ്രതിഷേധം
ഞങ്ങൾ മൂന്നു പേരുടെ പേരുപോലും പറയാൻ കഴിയാത്ത വിധം മോഹൻലാൽ മാറിയത് ആശ്ചര്യപ്പെടുത്തി; കണ്ണുനിറഞ്ഞുകൊണ്ട് രേവതി; തന്റെ അവസരങ്ങൾ തട്ടിത്തെറിപ്പിച്ചുവെന്ന് പറഞ്ഞ് ദിലീപിനെതിരെ പരാതിപ്പെട്ടിട്ടും അനങ്ങാതിരുന്നതിൽ പ്രതിഷേധിച്ചാണ് ഇരയായ നടി രാജി വച്ചതെന്ന് പാർവതി; മോഹൻലാലിനും എഎംഎംഎയ്ക്കുമെതിരെ ആഞ്ഞടിച്ച് ഡബ്ലുസിസി; സിനിമാ നടന്മാർക്കെതിരെ പൊട്ടിത്തെറിച്ച് കറുപ്പുവസ്ത്രം ധരിച്ച് നടിമാർ; താരസംഘടനയിൽ നിന്ന് രാജി വയ്ക്കില്ലെന്നും അംഗങ്ങൾ
രാത്രി പതിനൊന്നരയോടെ ഓടിയെത്തിയത് 17കാരി; ആരോ തന്റെ വാതിലിൽ മുട്ടി വിളിച്ചതിന്റെ ഭയത്താലായിരുന്നു ആ കുട്ടി; പേടിച്ചു വിറച്ച കുട്ടിക്കും അമ്മൂമ്മയ്ക്കും തന്റെ മുറിയിൽ സുരക്ഷിതത്വം ഒരുക്കി; അതൊരു ലൈംഗിക പീഡനമോ ശാരീരിക പീഡനമോ ആയിരുന്നില്ല; വെറുമൊരു രാത്രിഭയം; സംഭവിച്ചത് 25-26 കൊല്ലം മുമ്പും; കേസും പുലിവാലുമായപ്പോൾ വിശദീകരണവുമായി രേവതി രംഗത്ത്; കൊച്ചി പ്രസ് ക്ലബ്ബിലെ വെളിപ്പെടുത്തലിൽ പുതിയ വിശദീകരണം ഇങ്ങനെ
ഇതൊരു സുവർണ്ണാവസരമാണ്; അയ്യപ്പൻ സ്വയം കഴിവ് തെളിയിക്കട്ടേ! കിളവികളെ വേണോ അതോ നല്ല സൊയമ്പൻ പെമ്പിള്ളേരെ വേണോ; തീരുമാനം അയ്യപ്പനെന്ന് പോസ്റ്റിട്ട ജീവനക്കാരന്റെ കാര്യത്തിൽ തീരുമാനമെടുത്ത് എംഎ യൂസഫലി; ലുലു ഗ്രൂപ്പിൽ നിന്ന് ദീപക് പവിത്രനെ പുറത്താക്കി അയ്യപ്പ വിശ്വാസികളുടെ വികാരത്തിനൊപ്പം നിന്ന് പ്രവാസി വ്യവസായിയുടെ ഇടപടെൽ; ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരന് പണി പോയത് സോഷ്യൽ മീഡിയയിലെ പൊങ്കാല കാരണം
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം