Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫൈവ് സ്റ്റാർ ചോക്ലേറ്റിൽ മനുഷ്യപ്പല്ല്..! യുവാവു പരാതിയുമായി ഉപഭോക്തൃ കോടതിയിൽ; പരാതി ഇംഗ്ലീഷിൽ അറിയിക്കാൻ ആവശ്യപ്പെട്ടു കമ്പനി; മടങ്ങിയ ഉപഭോക്താവിനെ തേടി പിന്നീടു കമ്പനിക്കാർ വീട്ടിലെത്തി; സംഗതി വഷളാകുമെന്നു കണ്ടു ചോക്ലേറ്റ് ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല

ഫൈവ് സ്റ്റാർ ചോക്ലേറ്റിൽ മനുഷ്യപ്പല്ല്..! യുവാവു പരാതിയുമായി ഉപഭോക്തൃ കോടതിയിൽ; പരാതി ഇംഗ്ലീഷിൽ അറിയിക്കാൻ ആവശ്യപ്പെട്ടു കമ്പനി; മടങ്ങിയ ഉപഭോക്താവിനെ തേടി പിന്നീടു കമ്പനിക്കാർ വീട്ടിലെത്തി; സംഗതി വഷളാകുമെന്നു കണ്ടു ചോക്ലേറ്റ് ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല

കൊച്ചി : മനുഷ്യനിർമ്മിതമെങ്കിലും കൈകൊണ്ടുതൊടാതെ ഉപഭോക്താവിലേക്ക് എത്തുന്ന ഉൽപ്പന്നമെന്നാണ് ഫൈവ്സ്റ്റാർ ചോക്ലേറ്റ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ, ഇങ്ങനെയുള്ള കമ്പനിക്ക് ഒരു എട്ടിന്റെ പണി കിട്ടി. എറണാകുളം ജില്ലയിലെ പറവൂരിൽ ഒരു ബേക്കറിയിൽനിന്നും വാങ്ങിയ ഫൈവ് സ്റ്റാർ ചോക്‌ളേറ്റിൽനിന്നും മനുഷ്യന്റെ ദ്രവിച്ച നിലയിലുള്ള പല്ല് കിട്ടിയത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. പഫ്‌സിലെ പുഴുവും ബ്രാൻഡഡ് ചിക്കനിലെ പല്ലിയും കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് ഫൈവ്സ്റ്റാർ മിഠായിയിൽ പല്ല് കണ്ടെത്തിയത്.

പറവൂർ ഇളന്തിക്കര തൈക്കൂട്ടത്തിൽ വീട്ടിൽ ആൻസൺ തന്റെ ബന്ധുക്കളുടെ കുട്ടികൾക്കായി വാങ്ങിയ പത്ത് മിഠായികളിലൊന്നിലാണ് പല്ല് കണ്ടെത്തിയത്. പല്ല് കണ്ടെത്തിയ വിവരം കമ്പനിയെ അറിയിക്കാൻ തുനിഞ്ഞ ഉപഭോക്താവിനെ ഭാഷയുടെ പേരിലും അപമാനിച്ചു. മലയാളത്തിൽ പറഞ്ഞാൽ പോരെന്നും ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. ഫോണിലൂടെ വിളിച്ചു പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും മനസിലാക്കിയ കമ്പനി ആൻസണെ അപമാനിക്കുകയായിരുന്നു. പറഞ്ഞതെല്ലാം മനസിലായിട്ടും ഒന്നുമറിയില്ലെന്ന നിലപാടാണ് കമ്പനിയെടുത്തത്.

പന്തിയല്ലെന്നു മനസിലാക്കിയ കമ്പനിയാണ് പിന്നീട് കാര്യങ്ങൾ ഉപഭോക്താവിന്റെ ഫോൺ നമ്പർ തപ്പിയെടുത്ത് സ്ഥലവും വീടും കണ്ടെത്തി വീട്ടിലെത്തിയത്. കമ്പനിയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ ആൻസന്റെ വീട്ടിലെത്തി ചോക്ലേറ്റ് തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ആൻസൺ ചോക്ലേറ്റ് തിരിച്ചു നൽകാൻ തയാറായില്ല. പല്ലടങ്ങിയ ചോക്ലേറ്റ് വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണ്.

പുത്തൻവേലിക്കരയിലെ ഇ കെ ഓവൺ ഫ്രഷ് ബേക്കറിയിൽ നിന്നാണ് ചോക്‌ലേറ്റ് ആൻസൺ വാങ്ങിയത്. വീട്ടിൽ അതിഥികളായി എത്തിയ ബന്ധുക്കളുടെ കുട്ടികൾക്കായി പത്ത് ഫൈവ് സ്റ്റാർ ചോക്ലേറ്റുകളാണ് വാങ്ങിയത്. ഇതിൽ ഒന്നിലാണ് മനുഷ്യന്റെ പല്ലു കണ്ടെത്തിയത്.പല്ലിന്റെ ഒരുഭാഗം ദ്രവിച്ച നിലയിലാണ്. ആൻസൺ പുത്തൻവേലിക്കര പൊലീസിലും ഗ്രാമപഞ്ചായത്തിലും ഉപഭോക്തൃ കോടതിയിലും ഇതുസംബന്ധിച്ചു കേസ് നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP