Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നബിദിനാഘോഷത്തിനിടെ താരനിശ വേണ്ട! മമ്മൂട്ടിക്ക് പുരസ്‌കാരം നൽകാൻ ഹൈദരലി തങ്ങൾ ഷാർജയിലെത്തില്ല; മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ സ്റ്റേജ് ഷോയെ വിവാദത്തിലാക്കി സമസ്തയും ലീഗിലെ ഒരു വിഭാഗവും

നബിദിനാഘോഷത്തിനിടെ താരനിശ വേണ്ട! മമ്മൂട്ടിക്ക് പുരസ്‌കാരം നൽകാൻ ഹൈദരലി തങ്ങൾ ഷാർജയിലെത്തില്ല; മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ സ്റ്റേജ് ഷോയെ വിവാദത്തിലാക്കി സമസ്തയും ലീഗിലെ ഒരു വിഭാഗവും

കെ വി നിരഞ്ജൻ

കോഴിക്കോട്: ഇസ്ലാമിക ലോകത്തെയേയും മുസ്ലിം പാർട്ടികളുടെയും എക്കാലത്തെയും വലിയ തർക്ക വിഷയങ്ങളിൽ ഒന്നാണ് കലയോടും കലാകരന്മാരോടുമുള്ള സമീപനം. സംഗീതവും നൃത്തവുമൊക്കെ ഹറാമാണെന്ന നിലപാടിൽ നിന്ന് കഴിഞ്ഞ കുറച്ചുവർഷമായിട്ടേ മുസ്ലും മുഖ്യധാരാ പാർട്ടികൾ മോചിതരായിട്ടുള്ളൂ.

എന്നാൽ ആ ധാരണയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും മുസ്ലീലീഗിൽ ഉണ്ടെന്ന് വ്യക്തമാക്കുയാണ് പുതിയ സംഭവവികാസങ്ങൾ. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടക്കുന്ന താരനിശയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ഉടലെടുത്ത വിവാദത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ യാത്ര റദ്ദാക്കിയെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലടക്കം വൻ വിമർശനം ക്ഷണിച്ചുവരുത്തിയത്.

'മിഡിൽ ഈസ്റ്റ് ചന്ദ്രിക'യുടെ താരനിശയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈദരലി തങ്ങൾ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. നടൻ മമ്മൂട്ടിക്ക് പുരസ്‌കാരം നൽകുന്ന പരിപാടിയിൽ നിരവധി നടീനടന്മാരും മറ്റു കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ഹൈദരലി തങ്ങൾ ഉൾപ്പെടെ ലീഗ് നേതാക്കൾ എത്തുമെന്നായിരുന്നു സംഘാടകരുടെ പ്രചാരണം. താൻ പരിപാടിയിൽ പങ്കെടുക്കുമെന്ന് പറയുന്ന ഹൈദരലി തങ്ങളുടെതന്നെ വിഡിയോ ക്‌ളിപ് പ്രചാരണങ്ങൾക്ക് സംഘാടകർ ഉപയോഗിച്ചിരുന്നു.

എന്നാൽ, താരനിശയിൽ ഹൈദരലി തങ്ങൾ പങ്കെടുക്കുന്നതിനെതിരെ കെ.എം.സി.സിയിലും സമസ്തയിലും മുസ്ലിം ലീഗിലും പ്രതിഷേധമുയർന്നു. സോഷ്യൽ മീഡിയയിൽ പരിപാടിക്കെതിരെ കടുത്ത വിമർശനവുമായി പ്രവർത്തകർ ഏറ്റുമുട്ടൽ തുടരുകയാണ്.
സമസ്തയുടെ ഭാരവാഹിത്വം ഉപേക്ഷിച്ചല്ലാതെ തങ്ങൾ പരിപാടിയിൽ പങ്കെടുക്കരുതെന്ന ആവശ്യവും ചില പ്രവർത്തകർ ഉയർത്തി. നാടെങ്ങും നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ താരനിശ നടത്തുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം വിമർശനം ഉന്നയിക്കുന്നത്.

പക്ഷേ ഇതിൽ കഴമ്പില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്. താരനിശയിൽ അശ്‌ളീലമോ സഭ്യേതരമോ ആയ ഒരുകാര്യവും ഉൾക്കൊള്ളിച്ചിട്ടില്ല.പരിപാടി നടക്കുന്നത് നബിദിനാഘോഷത്തിന്റെ ഭാഗവുമല്ല. പിന്നെന്തിനാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നണ് ഇവർ ചോദിക്കുന്നത്. മുസ്ലിം ലീഗിന്റെയും പോഷക സംഘടനയായ കെ.എം.സി.സിയുടെയും നേതൃത്വത്തിൽ മുമ്പും ഗൾഫിൽ താരനിശ സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖരായ ലീഗ് നേതാക്കൾ അതിൽ പങ്കെടുത്തിട്ടുമുണ്ട്. അന്നൊന്നും ഇല്ലാത്ത ഒരു വികാരം ഇപ്പോൾ എങ്ങനെയുണ്ടായി എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ഇത് സംബന്ധിച്ച് ഗൾഫിൽ വാട്‌സാപ്പിലും പോര് നടക്കുകയാണ്.

കഴിഞ്ഞ ആഴ്ച പി.ടി.റഹീം, കാരാട്ട് റസാഖ് എന്നീ എംഎ‍ൽഎമാർക്ക് ഗൾഫിൽ സ്വീകരണം നൽകിയതിൽ പ്രവർത്തകർ പങ്കെടുത്തതിനെ ചൊല്ലി കെ.എം.സി.സിയിൽ വലിയ വിവാദം ഉയർന്നിരുന്നു.മുസ്ലിം ലീഗിൽനിന്ന് വിട്ടുപോയി ഇടതുപക്ഷത്ത് ചേർന്ന് എംഎ‍ൽഎമാരായ ഇരുവർക്കും നൽകിയ സ്വീകരണ ചടങ്ങിൽ ചില കെ.എം.സി.സി നേതാക്കൾ പങ്കെടുത്തതിനെ ചൊല്ലിയായിരുന്ന വാട്‌സാപ്പ് യുദ്ധം മുറുകിയത്.

എന്നാൽ ജനപ്രതിനിധികളെ അങ്ങനെതന്നെ കാണണമെന്നും അവർക്കുള്ള സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് ആരെയും വിലക്കിയിട്ടില്ലെന്നുമാണ് കെ.എം.സി.സി നേതൃത്വം അറിയിച്ചത്. ഈ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് താരനിശാ വിവാദവും ഉണ്ടായിരക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP