Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ ആം നോട്ട് ജസ്റ്റ് എ നമ്പർ; ഞാൻ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടാൽ ദയവായി എന്റെ പേരും ഫോട്ടയും പ്രസിദ്ധീകരിക്കണം; പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്ന സ്ത്രീകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന കോടതി വിധിക്കെതിരെ ഹാഷ് ടാഗ് കാമ്പൈനുമായി മലയാളി യുവതികൾ; രശ്മി ആർ നായരും ഷാഹിനയും അടക്കമുള്ളവർ തുടങ്ങിയ വച്ച കാമ്പൈൻ വൈറലാക്കി സോഷ്യൽ മീഡിയ

ഐ ആം നോട്ട് ജസ്റ്റ് എ നമ്പർ; ഞാൻ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടാൽ ദയവായി എന്റെ പേരും ഫോട്ടയും പ്രസിദ്ധീകരിക്കണം; പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്ന സ്ത്രീകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന കോടതി വിധിക്കെതിരെ ഹാഷ് ടാഗ് കാമ്പൈനുമായി മലയാളി യുവതികൾ; രശ്മി ആർ നായരും ഷാഹിനയും അടക്കമുള്ളവർ തുടങ്ങിയ വച്ച കാമ്പൈൻ വൈറലാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഞാൻ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കിൽ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാൻ വെറുമൊരു നമ്പറല്ല-സോഷ്യൽ മീഡിയയിൽ പുതിയ കാമ്പൈനാണ് ഇത്. രശ്മി ആർ നായരും മാധ്യമ പ്രവർത്തകയായ ഷാഹിനയും അടക്കമുള്ളവർ അണി ചേരുന്ന കാമ്പൈൻ. കത്വയിൽ പെൺകുട്ടിയെ ക്രൂര ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മാധ്യമങ്ങൾ പേരും ചിത്രവും നൽകി. ഇതിനെതിരെ കോടതിയുടെ നിരീക്ഷണങ്ങളെത്തി. പെൺകുട്ടിയുടെ ചിത്രവും പേരും നൽകുന്നതിനെതിരെയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഹാഷ് ടാഗ് കാമ്പൈൻ. #IamNOTjustAnumber എന്ന ഹാഷ് ടാഗിന് പിന്നിൽ നിരവധി സ്ത്രീകൾ അണിചേരുന്നുണ്ട്.

കൊല്ലപ്പെട്ടാൽ പോലും റേപ്പിന് ഇരയായവളുടെ നാമം പുറത്തറിയിക്കുന്നതിൻ മേൽ വിലക്കുമായി ബഹുമാനപ്പെട്ട നിയമസംവിധാനം മുന്നോട്ട് പോകുകയാണെന്ന വാർത്ത വായിച്ചു. മരണപ്പെട്ട സ്ത്രീക്കും അഭിമാനമുണ്ട് എന്നതാണ് ഇതിനായി കണ്ടെത്തിയിരിക്കുന്ന ന്യായീകരണം. പുരുഷമേധാവിത്വ ചിന്താഗതിയുടെ ചങ്ങലകളാൽ എന്റെ പ്രിയരാജ്യത്തിന്റെ നിയമവ്യവസ്ഥ ഒരിക്കലും ബന്ധിക്കപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ മേൽ ഒരു കൊടുംകുറ്റവാളിയാൽ ചെയ്യപ്പെട്ട ഹീനമായ കുറ്റകൃത്യവുമായി എന്റെ അഭിമാനത്തിന് യാതൊരു ബന്ധവുമില്ല. ബലാത്സംഗമെന്ന നികൃഷ്ട പ്രവർത്തിയോടുള്ള ഏറ്റവും കടുത്ത യുദ്ധം എന്റെ മരണശേഷവും തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ മുഖം പൊതുജനങ്ങളുടെ ഓർമ്മയിൽ നിന്നും മായ്ക്കാൻ ഞാൻ ഈ സമൂഹത്തെ അനുവദിക്കില്ല.

ലോകത്ത് ബാക്കിയുള്ള അത്തരം പുരുഷന്മാരിൽ എന്റെ മുഖം കാണുന്ന ചെറിയ അസ്വസ്ഥതയെങ്കിലും ബാക്കി നിർത്താതെ സോഷ്യൽ മീഡിയയിലും അതുവഴി സമൂഹത്തിലും അവരെ സ്വൈര്യമായി കഴിയാൻ ഞാൻ അനുവദിക്കില്ല. എന്റെ മരണശേഷം എന്നെ എങ്ങനെയാണ് നിങ്ങൾ അഭിസംബോധന ചെയ്യാൻ പോകുന്നത്? എനിക്കായുള്ള നീതിയുടെ ഭാഗം എവിടെയാണ്? എന്റെ മരണാനന്തരം എങ്ങനെയാണ് എന്നെ നിങ്ങൾ അടയാളപ്പെടുത്താൻ പോകുന്നത്? ഞാൻ വെറുമൊരു സംഖ്യയാണെന്നോ? ദിനേന ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുന്ന നൂറു കണക്കിന്, ആയിരക്കണക്കിന് പേരിൽ ഏതോ ഒരാൾ?
എനിക്ക് സമ്മതമല്ല ! നിങ്ങളുടെ കുറ്റകൃത്യ ഡയറക്ടറിയിലെ മറ്റൊരു നമ്പറല്ല ഞാൻ. ഞാനിവിടെ രക്തവും മാംസവുമുള്ള ഒരു ശരീരമായി ജീവിച്ചിരുന്നു. എനിക്ക് കുടുംബമുണ്ടായിരുന്നു, സ്വപ്നങ്ങൾ ഉണ്ടായിരുന്നു. നിങ്ങളുടെ തന്നെ കൂട്ടത്തിലുള്ള പുരുഷന്മാരാണ് എന്റെ ജീവൻ പറിച്ചെറിഞ്ഞത്. ഈ കുറ്റകൃത്യത്തിൽ നിങ്ങളും തുല്യപങ്കാളിയാണ്. ഇപ്പോൾ, എന്നെ ലോകം മറക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നുവോ? ഞാൻ അതിനെതിരെ ശക്തമായി പൊരുതുക തന്നെ ചെയ്യും.

എന്റെ പേരുവിവരങ്ങൾ പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മറ്റൊരാളെ ഞാൻ അനുവദിക്കില്ല. എന്റെ അഭിമാനത്തെ അളക്കാനുള്ള അർഹതയും മറ്റൊരാൾക്ക് ഞാൻ കൈമാറിയിട്ടില്ല. നിങ്ങളുടെ അഭിമാനത്തിന്റെ നിർവചനങ്ങൾ തുലയട്ടെ. ഇതെന്റെ സഹോദരിമാർക്ക് വേണ്ടിയുള്ള ഉറച്ച ആഹ്വാനമാണ്. തെരുവുകളിൽ എന്റെ പേര് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊള്ളുക, എന്റെ ചിത്രം ധൈര്യമായി ഏന്തിക്കൊള്ളുക, പ്രക്ഷോഭങ്ങളുയർത്തുക. നമുക്ക് ഏവർക്കും നീതി ലഭിക്കും വരെ... അതിനൊരു നിമിത്തമാകാൻ എന്റെ മുഖമുണ്ടാകും, എന്റെ ആത്മാവുണ്ടാകും...#IamNOTjustAnumber എന്ന ക്യാമ്പെയിനിൽ ഞാനും പങ്കു ചേരുന്നു.-ഈ വികാരമാണ് സോഷ്യൽ മീഡിയയിൽ സ്ത്രീ കൂട്ടായമകൾ ഉയർത്തുന്നത്. ഹാഷ് ടാഗിന്റെ പോസ്റ്റർ പിടിച്ചു കൊണ്ടുള്ള ഫോട്ടോയും ഷെയർ ചെയ്യുന്നുണ്ട്.

കത്വ സംഭവത്തോടെ സ്ത്രീ സുരക്ഷയിൽ ചർച്ച സജീവമാണ്. രാജ്യത്താകമാനം സ്ത്രീകൾ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കാമ്പൈന് പ്രസക്തി ഏറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP