Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോയവർഷത്തെ ഐഎഎസ് ഒന്നാം റാങ്കുകാരിയെ രണ്ടാം റാങ്കുകാരൻ മിന്നുകെട്ടും; പരിശീലനം പൂർത്തിയാകുംമുമ്പ് ബന്ധം പരസ്യമാക്കി ഇരുവരും; ലൗ ജിഹാദിന്റെ സ്‌കോപ്പ് തേടി സംഘപരിവാർ

പോയവർഷത്തെ ഐഎഎസ് ഒന്നാം റാങ്കുകാരിയെ രണ്ടാം റാങ്കുകാരൻ മിന്നുകെട്ടും; പരിശീലനം പൂർത്തിയാകുംമുമ്പ് ബന്ധം പരസ്യമാക്കി ഇരുവരും; ലൗ ജിഹാദിന്റെ സ്‌കോപ്പ് തേടി സംഘപരിവാർ

പോയവർഷത്തെ സിവിൽ സർവീസ് പരീക്ഷയുടെ ഫലം വന്നപ്പോൾ ഇന്ത്യ മുഴുവൻ ശ്രദ്ധിച്ച രണ്ടുപേരുകളാണ് ടിന ദാബിയും അത്തർ ആമിയുൾ ഷാഫി ഖാനും. ടിന സിവിൽ സർവീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി. അത്തർ രണ്ടാം റാങ്കുകാരനും. എന്നാൽ ഈ പെരുമയല്ല ഇപ്പോൾ അവരെ വാർത്തകളിലെത്തിക്കുന്നത്. പരിശീലനം പൂർത്തിയാകുംമുന്നെ, ഒന്നും രണ്ടും റാങ്കുകാർ ജീവിതത്തിൽ കൈകോർക്കാൻ തീരുമാനിച്ചിരിക്കുന്നു. ഫേസ്‌ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഇരുവരും ബന്ധം പരസ്യപ്പെടുത്തുകയും ചെയ്തു.

മസൂറിയിലെ ലാൽബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഫോർ അഡ്‌മിനിസ്‌ട്രേഷനിൽ പരിശീലനം തേടുകയാണ് ഇരുവരുമിപ്പോൾ. ഹൃദയങ്ങൾ പങ്കുവച്ചെങ്കിലും വിവാഹത്തീയതി ഇരുവരും തീരുമാനിച്ചിട്ടില്ല. പെട്ടെന്നുതന്നെ വിവാഹനിശ്ചയമുണ്ടാകുമെന്ന് ടിന സൂചിപ്പിക്കുന്നു. പരിശീലനത്തിന്റെ ആദ്യദിനം തന്നെ ഇരുവരും പ്രണബദ്ധരാവുകയായിരുന്നു. ആദ്യകാഴ്ചയിൽത്തന്നെ അത്തറിന് ടിനയെ ബോധിച്ചു. ഓഗസ്റ്റിൽ പ്രണയം ഇരുവരും തുറന്നുപറഞ്ഞു.

ബന്ധം രഹസ്യമാക്കിവെക്കാനൊന്നു ഇരുവരും മെനക്കെട്ടില്ല. ഒരുമിച്ച് നടത്തിയ യാത്രകളുടെയും മറ്റും ചിത്രങ്ങൾ അവർ ഫേസ്‌ബുക്കിലും മര്‌റും പോസ്റ്റ് ചെയ്തു. ഇതോടെ ചില കോണുകളിൽനിന്ന് വിമർശനമുയർന്നു. ലൗ ജിഹാദാണെന്നുവരെ ആരോപണമുയർന്നു. ഇത്തരം വിമർശനങ്ങൾ ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് ടിന പറയുന്നു. എന്നാൽ പിന്നീടത് കാര്യമാകാതെയായി. എന്നാൽ, സംഘപരിവാർ കോണുകളിൽനിന്ന് ഇപ്പോഴും ലൗ ജിഹാദ് ആരോപണം ഉയരുന്നുണ്ട്.

സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള സ്ത്രീയെന്ന നിലയ്ക്ക് തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാൻ തനിക്ക് ശേഷിയുണ്ടെന്ന് ടിന പറയുന്നു. ഇരുവരുടെയും കുടുംബങ്ങൾക്കും ഈ ബന്ധത്തോട് നൂറുശതമാനം യോജിപ്പാണ്. ബന്ധുക്കളുടെയും പിന്തുണയുണ്ട്. ഫേസ്‌ബുക്കിലും മറ്റും വരുന്ന വ്യാജ കമന്റുകൾ ഇപ്പോൾ ശ്രദ്ധിക്കാറില്ലെന്നും ടിന പറയുന്നു. സ്വന്തം മതത്തിൽനിന്നുതന്നെ പങ്കാളിയെ തിരഞ്ഞെടുത്തുകൊള്ളാമെന്ന് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ഈ ഒന്നാം റാങ്കുകാരി തുറന്നുപറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP