Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു ദിവസം കൊണ്ട് ഒഴുക്കി കളഞ്ഞത് 2832 കോടി ലിറ്റർ ശുദ്ധജലം; എന്നിട്ടും ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നത് വെറും അഞ്ചടി; ഇടുക്കിയുടെ സംഭരണ ശേഷിയുടെ 13 ശതമാനം ഒഴുക്കിയത് വഴി കെഎസ് ഇ ബിക്ക് നഷ്ടം 200 കോടി രൂപ; ചെറുതോണി പാലത്തിനും അനേകും കൂറ്റൻ കെട്ടിടങ്ങൾക്കും ബലക്ഷയം സംഭവിച്ചതായി സൂചന; ഷട്ടർ താഴ്‌ത്തി ചാനൽ ക്യമാറകൾ മടങ്ങിയപ്പോഴും പൂർവ്വ സ്ഥിതിയിലാകാൻ മടിച്ച് ഇടുക്കിയും പരിസരപ്രദേശങ്ങളും

അഞ്ചു ദിവസം കൊണ്ട് ഒഴുക്കി കളഞ്ഞത് 2832 കോടി ലിറ്റർ ശുദ്ധജലം; എന്നിട്ടും ഇടുക്കിയിലെ ജലനിരപ്പ് താഴ്ന്നത് വെറും അഞ്ചടി; ഇടുക്കിയുടെ സംഭരണ ശേഷിയുടെ 13 ശതമാനം ഒഴുക്കിയത് വഴി കെഎസ് ഇ ബിക്ക് നഷ്ടം 200 കോടി രൂപ; ചെറുതോണി പാലത്തിനും അനേകും കൂറ്റൻ കെട്ടിടങ്ങൾക്കും ബലക്ഷയം സംഭവിച്ചതായി സൂചന; ഷട്ടർ താഴ്‌ത്തി ചാനൽ ക്യമാറകൾ മടങ്ങിയപ്പോഴും പൂർവ്വ സ്ഥിതിയിലാകാൻ മടിച്ച് ഇടുക്കിയും പരിസരപ്രദേശങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ നിന്ന് കഴിഞ്ഞ 5 ദിവസം കൊണ്ട് പുറത്തേക്ക് ഒഴുക്കിയത് 2831 കോടി ലിറ്റർ ജലം. ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി 70 ടി.എം.സി യാണ്. അതായത് 5 ദിവസം കൊണ്ട് ഒഴുക്കിക്കളഞ്ഞത് അണക്കെട്ടിൽ ആകെ സംഭരിക്കാവുന്നതിന്റെ 13 ശതമാനത്തോളം വെള്ളം. ഈ കണക്കുകൾ വേദനിപ്പിക്കുന്നത് കെ എസ് ഇ ബിയെ മാത്രമാണ്. 200 കോടിയുടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന വെള്ളമാണ് ഒഴുകി പോയത്. ചെറുതോണി അണക്കെട്ടിൽ സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ എന്നതോതിൽ 74 മണിക്കൂർ തുടർച്ചയായി ജലമൊഴുക്കിയതിനെത്തുടർന്ന് വൈദ്യുതിയുണ്ടാക്കാൻ കെ എസ് ഇ ബി മനസ്സിൽ കണ്ട വള്ളമാണ് നഷ്ടമായത്. ഇത്രയധികം വെള്ളം ഒഴുക്കി കളഞ്ഞിട്ടും അണക്കെട്ടിൽ അഞ്ചടിമാത്രമേ വെള്ളം താണുള്ളൂവെന്നതാണ് മറ്റൊരു വസ്തുത.

കാലവർഷം ശക്തമായപ്പോൾ മലയാളികൾ തീരാ ദുരിതത്തിലാണ്. എങ്ങും കഷ്ടപാടുകൾ. ഇതിനിടെയിലും സന്തോഷിക്കുകയായിരുന്നു കേരളത്തിലെ വൈദ്യുതി ബോർഡ്. അണക്കെട്ടുകൾ നിറഞ്ഞതോടെ വൈദ്യുതിബോർഡിന് കോളടിച്ചു. ജലവൈദ്യുതിയുടെ ഉത്പാദനം കൂട്ടി വൈദ്യുതി വിൽക്കുകയാണ് കേരളം. ഉത്പാദനം കൂടിയതോടെ പുറത്തുനിന്ന് കരാറായ വൈദ്യുതി മുഴുവനായും കേരളത്തിന് എടുക്കേണ്ടിവരുന്നില്ല. ഇതിൽ വിലകുറഞ്ഞ വൈദ്യുതി സ്വീകരിച്ച് അത് പവർ എക്‌സ്‌ചേഞ്ചിൽ അല്പംകൂടി ഉയർന്നവിലയ്ക്ക് വിൽക്കുന്നതുവഴിയും ബോർഡ് ലാഭമുണ്ടാക്കി. അതുകൊണ്ട് തന്നെ വെള്ളം ഒഴുക്കി കളയുന്നതിൽ കെ എസ് ഇ ബിക്ക് താൽപ്പര്യക്കുറവുണ്ട്. എന്നാൽ ഇടുക്കി നിറഞ്ഞ് കവിഞ്ഞതോടെ സർക്കാർ തീരുമാനങ്ങളെടുത്തു. ഇടുക്കിയിൽ കുറഞ്ഞത് 2402 അടി വെള്ളമെങ്കിലും എപ്പോഴും ശേഖരിക്കാനാണ് വൈദ്യുത ബോർഡിന് താൽപ്പര്യം. എന്നാൽ ഈ മഴക്കാലത്ത് വെള്ളം ഒഴുകിക്കള്ളഞ്ഞ് ജലനിരപ്പ് 2397 അടിയിൽ താഴെയാക്കി.

മുൻവർഷത്തെക്കാൾ 4000 ദശലക്ഷം യൂണിറ്റ് വൈദ്യുതി കൂടുതൽ ഉത്പാദിപ്പിക്കാനുള്ള വെള്ളം കിട്ടിയിരുന്നു. അതിലൂടെയുള്ള സാമ്പത്തികനേട്ടം 2500 കോടി കവിഞ്ഞു. ഈ വർഷത്തെ നേട്ടം 10000 കോടി രൂപയിലെത്തിക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. അധിക ജലവൈദ്യുതിയായി കെ എസ് ഇ ബി ഉത്പാദിപ്പിച്ചത് 400 ഓളം കോടി യൂണിറ്റാണ്. ഇതിലൂടെ 2000ത്തോളം കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്. രണ്ട് മാസം കൊണ്ട് 5 കോടിയോളം മറിച്ചു വിറ്റു. നേട്ടം 60 കോടിയോളം. അങ്ങനെ ആകം നേട്ടം 2500 കോടിക്ക് അടുത്തെത്തിച്ചു. സാധാരണ ഒക്ടോബർ-നവംബർ മാസങ്ങളിലെ തുലാവർഷത്തിലാണ് പദ്ധതിപ്രദേശങ്ങളിൽ നല്ല മഴ ലഭിച്ചിരുന്നത്. ഇത്തവണ കാലവർഷത്തിലും മെച്ചം കിട്ടി. അതും പ്രതീക്ഷിക്കാത്ത നേട്ടം. ഈ നേട്ടം പരാമവധിയിലെത്തിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായിരുന്നു ഡാം തുറന്ന് വിട്ടത്.

വൈദ്യുത ബോർഡ് ഉദ്യോഗസ്ഥർ അധ്വാനവും കൂട്ടി ഡാം തുറന്നു വിടുന്നത് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. പരമാവധി വൈദ്യുതി ഉൽപാദിപ്പിച്ചു. തുലാവർഷം എത്തുമുമ്പ് പരമാവധി വൈദ്യുതി ഉൽപാദിക്കുക. അതിന് ശേഷം തുലാവർഷത്തെ ഉൾക്കൊള്ളാൻ ഡാമുകളെ സജ്ജമാക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ഒക്ടോബർ മാസം വരെ പരമാവധിയിൽ തന്നെ വൈദ്യുതി ഉൽപാദനം നടക്കും. വെള്ളം കൂടിയതോടെ ജലവൈദ്യുതി ഉത്പാദനം രണ്ടിരട്ടിയാണ് കൂട്ടിയത്. ഇത് തുടരാനാണ് തീരുമാനം. ഇതിൽ കോളടിക്കുന്നത് വൈദ്യുതി മന്ത്രി എംഎം മണിക്കാണ്. പവർകട്ടിന്റേയും ലോഡ് ഷെഡിങ്ങിന്റേയും കാലമാണ് ഈ മഴ വെള്ള ഇല്ലാതാക്കുന്നത്. കെ എസ് ആർ ടി സിയെ പോലെ നഷ്ടത്തിലാണ് കെ എസ് ഇ ബിയുടേയും ഓട്ടം. ഇത് എങ്ങനെ നേരെയാക്കണമെന്ന് ആർക്കും ഒരു പിടിയുമില്ലായിരുന്നു. ഇതിനിടെയാണ് കോളടിക്കുന്ന തരത്തിൽ മഴ തിമിർത്ത് പെയ്തത്. ഇതിനിടെയിലും ഡാം തുറന്നത് വൈദ്യുത ബോർഡിന് നേരിയ നിരാശ നൽകുന്നു.

ഡാം തുറന്നതു മൂലം ചെറുതോണി ബസ് സ്റ്റാന്റ് ഭാഗികമായി ഒലിച്ചുപോയി. സമീപത്തെ കടകൾക്കും മറ്റും ഭീഷണിയായി. 45 ഡിഗ്രിയിലധികം ചെരിവുള്ള ഭൂപ്രദേശമാണ് ചെറുതോണി ടൗൺ. ഈ ടൗണിന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. പെരിയാറിന്റെ തീരം ഇടിഞ്ഞുതുടങ്ങിയത് ഭാവിയിൽ സമീപത്തെ വലിയ കെട്ടിടങ്ങൾക്കും ഭീഷണിയാകുമെന്ന ഭയം ഉടലെടുത്തതോടെ പലർക്കും അടിതെറ്റി. അതോടൊപ്പം ചെറുതോണി പാലത്തിന്റെ സുരക്ഷയും ആശങ്കയിലാണ്. ശക്തമായ നീരൊഴുക്കിൽ പാലത്തിന്റെ തൂണുകൾക്കും ഇരകരകളിലെയും അപ്രോച്ച് റോഡിനും കാര്യമായ ബലക്ഷയം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. കർശനമായ സുരക്ഷ പരിശോധനയ്ക്കുശേഷം മാത്രമേ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളുവെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് 26 വർഷത്തിനുശേഷം ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ അഞ്ച് ഷട്ടറുകളിൽ ഒന്ന് പരീക്ഷണാർത്ഥം തുറന്നത്. ഇതോടെയാണ് ആശങ്കകൾ തുടങ്ങിയത്

ഏതായാലും ഈ മഴക്കാലം കെ എസ് ഇ ബിക്ക് സന്തോഷിക്കാനുള്ള വക നൽകുന്നുണ്ട്. വൈദ്യുതി നിരക്ക് ഉയർത്താതെ തൽകാലം മുന്നോട്ട് പോകാനും കഴിയും. വേണമെങ്കിൽ നിരക്ക് കുറയ്ക്കാനും കഴിയും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് ചെയ്യാനായാൽ ഇടത് സർക്കാരിനും അത് നേട്ടമാകും. അങ്ങനെ ഊർജ്ജ പ്രതിസന്ധിയിൽ കേരളത്തിന് വല്ലാത്ത മുൻതൂക്കം നൽകുകയാണ് ഈ മഴക്കാലം. തുലാവർഷവും തിമിർത്ത് പെയ്താൽ ഈ വർഷം മുഴുവൻ കെ എസ് ഇ ബിക്ക് നല്ലകാലമായി മാറും. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇനിയും മഴ തുടരും. നല്ല തുലാവർഷവും കിട്ടും. ഇത്തവണ വരൾച്ചയാണ് കെ എസ് ഇ ബി പ്രതീക്ഷിച്ചത്. അത് മുന്നിൽ കണ്ട് ചില ഇടപെടലും നടത്തി. അതൊന്നും ആവശ്യമില്ലാത്ത തരത്തിലേക്ക് മഴ കാര്യങ്ങളെ എത്തിച്ചു.

കടം വാങ്ങിയതും അഡ്ജസ്റ്റ് ചെയ്തതുമായ വൈദ്യുതിയെല്ലാം കെ.എസ്.ഇ.ബി തിരിച്ചുകൊടുത്തു. അധികവൈദ്യുതി ഇന്ത്യൻ എനർജി എക്സ്ചേഞ്ചിലൂടെയും ഇന്ത്യൻ പവർ എക്സ്ചേഞ്ചിലൂടെയും യൂണിറ്റിന് മൂന്ന് മുതൽ 7 രൂപ വരെ നിരക്കിൽ മറിച്ചുവിൽക്കുകയാണ്. പ്രതിദിനം 63 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ജലവൈദ്യുതിയിലൂടെ 15 ദശലക്ഷവും കേന്ദ്രപൂളിൽ നിന്ന് 33 ദശലക്ഷവും ദീർഘകാല കരാറുകളിലൂടെ 15 ദശലക്ഷവും ആയാണിത് കണ്ടെത്തിയിരുന്നത്. ഉപഭോഗത്തിന്റെ 48 ദശലക്ഷം പുറമേ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത്തവണ ജലവൈദ്യുതിയിൽ നിന്നുള്ള ഉത്പാദനം 15ൽ നിന്ന് 41 ദശലക്ഷമായി കൂടി. പുറമേ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നത് 48 ദശലക്ഷത്തിൽ നിന്ന് 23 ദശലക്ഷമായി കുറച്ചു.

കേന്ദ്രപൂളിൽ നിന്ന് വൈദ്യുതി എടുത്തില്ലെങ്കിൽ ഫിക്സഡ്ചാർജ് കൊടുക്കേണ്ടിവരുന്നത് നഷ്ടമായതിനാൽ, കുറഞ്ഞനിരക്കിൽ കിട്ടുന്ന ഈ വൈദ്യുതിയും പവർ എക്സ്ചേഞ്ചിൽ കൂടിയനിരക്കിൽ മറിച്ചുവിൽക്കും. ഇതും വൈദ്യുതി ബോർഡിന് നേട്ടമാവുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP