1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
20
Friday

ജഡ്ജിക്കുന്നിൽ 50 സെന്റ് ഭൂമിയിൽ മൂന്ന് നിലയിൽ 10,000 സക്വയർ ഫീറ്റ് വീട്; ഇറക്കുമതി ചെയ്ത ഫ്രഞ്ച് ഗ്ലാസും ഇറ്റാലിയൻ മാർബിളും; അടിപൊളി സ്വിമ്മിങ് പൂളും അത്യാധുനിക അടുക്കളയും; ഐജി മനോജ് എബ്രഹാമിന്റെ ആഡംബര വീട് ചർച്ചയാകുമ്പോൾ

March 25, 2017 | 11:00 AM | Permalink



അർജുൻ സി വനജ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രാഹാമിന്റെ ആഡംബര ഭവനം ചർച്ചയാകുന്നു. തിരുവനന്തപുരത്ത് 50 സെന്റ് ഭൂമിയിൽ 10,000 സ്‌ക്വെയർ ഫീറ്റിലായാണ് മൂന്നു നില ആഡംബര ഭവനമാണ് ഇപ്പോൾ വിവാദങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. തിരുവനന്തപുരം ടൗണിൽ നിന്ന് ഏതാണ്ട് 5 കിലോമീറ്റർ ദൂരെമാറി പേരൂർക്കട മണികണ്‌ഠേശ്വരം ജഡ്ജിക്കുന്നിലാണ് ഐജിയുടെ ആഡംബര ഭവനം.

വിദേശ നിർമ്മിത ഉൽപ്പന്നങ്ങളാണ് വീടിനു മോടി കൂട്ടാൻ ഉപയോഗിച്ചിരിക്കുന്നത്. ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസ് ഉൽപ്പന്നങ്ങളും ഇറ്റാലിയൻ നിർമ്മിത മാർബിളുമൊക്കെ വീടിന്റെ പ്രൗഡി വർധിപ്പിക്കുന്നു. വരവിൽ കവിഞ്ഞ് സ്വത്തുസമ്പാദിച്ചെന്ന ആരോപണം ഉയർന്നപ്പോൾ, താൻ കണക്കിൽ കവിഞ്ഞൊന്നും സമ്പാദിച്ചിട്ടില്ലെന്നായിരുന്നു മനോജ് എബ്രഹാമിന്റെ വാദം. ഈ വാദം പാടെ പൊളിച്ചു കൊണ്ടാണ് തിരുവനന്തപുരം പേരൂർക്കടയിൽ ഐജി പുതുതായി പണിത വീടിന്റെ കണക്കുകൾ വെളിച്ചത്തു വന്നിരിക്കുന്നത്.

അത്യാധുനിക രീതിയിലുള്ള അടുക്കളയും മറ്റ് സംവിധാനങ്ങളും പണമൊഴുകിയ വഴി തന്നെയാണ് വ്യക്തമാക്കുന്നത്. പതിനായിരം സ്‌ക്വയർ ഫീറ്റിൽ തീർത്ത വീട് സ്ഥിതി ചെയ്യുന്നത് മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. അതി മനോഹരമായ സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്. എട്ടു കോടിയോളം രൂപ ചെലവഴിച്ചാണ് ഐജി ആഡംബര ഭവനം നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാൽ കണക്കിൽ കാണിച്ചിരിക്കുന്നത് ഒരു കോടി രൂപയും. എന്നാൽ വിജിലൻസ് ഉദ്യോഗസ്ഥർ യാതൊരു അന്വേഷണവും കൂടാതെ ഒരു കോടിയുടെ കണക്ക് അപ്പാടെ അംഗീകരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. വിജിലൻസ് അന്വേഷണം നടന്നു കൊണ്ടിരിക്കെത്തന്നെ 2015 ഏപ്രിലിലാണ് വീടിന്റെ പാല് കാച്ചൽ നടന്നത്. അന്ന് ആ ചടങ്ങിൽ പങ്കെടുത്ത ഏക ഐപിഎസ് ഓഫീസർ അന്നത്തെ വിജിലൻസ് ഡയറക്ടർ ആയിരുന്ന വിൻസെന്റ് എം പോൾ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

പൊലീസ് ഐ.ജി മനോജ് എബ്രഹാം വരവിൽ കവിഞ്ഞ് സ്വത്തുസമ്പാദിച്ചെന്നും ഹെഡ്ക്വാർട്ടേഴ്സിൽ മേലധികാരിയായിരിക്കേ പർച്ചേസിൽ തിരിമറി നടത്തിയെന്നും സർക്കാർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും ആരോപിച്ച് പത്തനംതിട്ട സ്വദേശി പി.പി. ചന്ദ്രശേഖരൻ 2014 ഡിസംബർ 8 നാണു പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാൽ മനോജ് എബ്രഹാം വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന ആരോപണത്തിൽ തെളിവുകൾ കണ്ടെത്താനായില്ലെന്നായിരുന്നു എറണാകുളം വിജിലൻസ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. വീണ്ടും വിവാദങ്ങളുയർന്നപ്പോൾ എബ്രഹാമിനുള്ള കണക്കിൽ പെടാത്ത 61.89 ലക്ഷം രൂപയുടെ സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് അന്വേഷിക്കണമെന്നാണ് കോടതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതെ സമയം ഒരു കോടി രൂപ മാത്രം കണക്കിൽ കാണിച്ച് 8 കോടി മുടക്കി നിർമ്മിച്ച ആഡംബര ഭവനത്തെക്കുറിച്ച് യാതൊരു അന്വേഷണവുമുണ്ടായിട്ടില്ല.

മനോജ് ഏബ്രഹാമിന് തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ ഭൂമിയും ആഡംബര ബംഗ്ളാവുമുണ്ടെന്നും ഇന്ത്യ റിസർവ് ബറ്റാലിയനുവേണ്ടി ഉപകരണങ്ങൾ വാങ്ങിയതിലും അഴിമതി നടന്നതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഭാര്യയുമായി ബന്ധപ്പെട്ട സെന്റ മേരീസ് ഗ്രൂപ്പിൽ അനധികൃത സമ്പാദ്യങ്ങൾ നിക്ഷേപിച്ചതായും കോടതിക്കു മുമ്പാകെ വന്നു. ഔദ്യോഗിക പദവി ദുരുപയോഗിക്കുകയും ക്രിമിനിനൽ ഗൂഢാലോചന നടത്തുകയും ചെയ്തെന്നും കോടതിയിൽ ഹർജിക്കാരൻ വാദിച്ചു. കൊച്ചിയിൽ പൊലീസ് കമ്മിഷണറായിരിക്കേ, എറണാകുളം, പത്തനംതിട്ട, വയനാട്, കർണാടക എന്നിവിടങ്ങളിൽ ഭൂമി വാങ്ങിച്ചെന്നും പരാതിയിൽ പറയുന്നു.

എന്നാൽ ജോലിയിൽ അഴിമതി കാണിച്ചിട്ടില്ലെന്നും കണക്കിൽ പെടാത്തതെന്ന് പരാതിക്കാരൻ ഉന്നയിച്ച അനധികൃത പണം ഭാര്യവീട്ടുകാരുടെ സഹായമാണെന്നുമാണ് ഐജി ആദ്യം പറഞ്ഞിരുന്നത്. ഭാര്യവീട്ടുകാർ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരാണെന്ന വസ്തുത പ്രസ്തുത വാദത്തിനു ബലം നൽകുകയും ചെയ്തു. എന്നാൽ 1998 ൽ കല്യാണം നടന്ന സമയത്ത് 15 ലക്ഷം രൂപയും ഒരു മാരുതി കാറും സ്ത്രീധന വകുപ്പിൽ വകയിരുത്തിയതോടെ ഭാര്യവീട്ടുകാർ ധനസഹായം അവസാനിപ്പിച്ചിരുന്നു എന്ന യാഥാർഥ്യം ഐജി മനപ്പൂർവം മറച്ചു വെച്ചു. മനോജ് എബ്രഹാമിന്റെ കുടുംബം സാമ്പത്തികമായി അത്ര ഉയർന്ന ചുറ്റുപാടിലല്ലാത്തതും സംശയം വർധിപ്പിക്കുന്നു. ഭാര്യവീട്ടുകാരുടെ ധനസഹായമെന്നു സൂചിപ്പിക്കുമ്പോഴും ഇതും വ്യാജമാണെന്ന് വ്യക്തമാകുകയാണ്. സാമ്പത്തിക ഇടപാടുകളിൽ സൂചിപ്പിക്കുന്ന സെന്റ് മേരിസ് ഗ്രൂപ്പ് ഭാര്യാപിതാവിന്റെയും സഹോദരങ്ങളുടേതുമാണ്. ഭാര്യാപിതാവ് നേരത്തെ മരിച്ചു എന്നതിനാൽത്തന്നെ പിന്നെ ആ വഴിക്കുള്ള സഹായങ്ങൾക്ക് യാതൊരു സാധ്യതയുമില്ല എന്നതാണ് വാസ്തവം. 

വരുമാനത്തിൽ കാണിച്ചിട്ടുള്ള 90 ലക്ഷം രൂപ എറണാകുളത്തെ ഭൂമി വിറ്റ് ലഭിച്ചതാണെന്നും ഈ തുക വീടുനിർമ്മാണത്തിന് ഉപയോഗിച്ചതായി വിജിലൻസും കണ്ടെത്തിയിട്ടുണ്ടെന്നും ഭൂമിവിറ്റു കിട്ടിയ പണം ഒഴിവാക്കി നിർത്തിയാണ് തനിക്ക് 65 ലക്ഷം രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന നിഗമനത്തിലേക്ക് കോടതി എത്തിയതെന്നുമായിരുന്നു ഐജി മനോജ് എബ്രഹാമിന്റെ അടുത്ത വാദം. അപ്പോഴും മൂന്ന് നിലകളിലായുള്ള ആഡംബര ഭവനത്തിന്റെ കാര്യം വ്യക്തമാക്കിയിട്ടില്ല.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബുൾഷിറ്റ്..രാഹുൽ നിങ്ങളുടെയീ പൊട്ടൻ നിലപാടുകൾ അവസാനിപ്പിക്കുക; ഇതൊക്കെ നാണക്കേടാണപ്പാ; അർത്തുങ്കൽ പള്ളി പൊളിച്ച് അമ്പലം പണിയണമെന്ന് പറയുന്ന നിങ്ങളെ പോലുള്ള കള്ളവർഗീയവാദികളാണ് ഹിന്ദുക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ടിജി; റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിൽ പരസ്പരം ചെളിയെറിഞ്ഞ് ടിജി മോഹൻദാസും രാഹുൽഈശ്വറും
ആശുപത്രിയിൽ അഡ്‌മിറ്റായ നടൻ ദർബാർ ഹാളിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തി! അടുത്ത ദിവസം സിനിമയിലും അഭിനയിച്ചു; താരരാജാവിന്റെ ചികിൽസാക്കഥ പൊളിച്ചത് ആക്ഷൻ ഹീറോ ബൈജു പൗലോസ്; നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്; കമ്മാരസംഭവം അതിവേഗം പൂർത്തിയാക്കാനൊരുങ്ങുന്ന ദിലീപിന് റിമി ടോമിയുടെ മൊഴിക്കൊപ്പം വ്യാജരേഖാ കേസും വിനയാകും
രമ്യാ നമ്പീശന്റെ വീട്ടിലേക്ക് എത്തിയ രാത്രി ഫോൺ വിളി നിർണ്ണായകമായി; ആശുപത്രി വാസത്തിന്റെ സത്യം തിരക്കി പോയ പൊലീസ് കണ്ടെത്തിയത് വ്യാജ രേഖ ചമയ്ക്കൽ കേസ്; അസുഖമില്ലാതിരുന്ന നടനാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഡോക്ടറുടേയും മൊഴി; താരരാജാവിനെതിരെ മറ്റൊരു ക്രിമിനൽ കേസ് കൂടി; സിനിമയിൽ സജീവമാകാനൊരുങ്ങുന്ന ദിലീപ് വീണ്ടും അറസ്റ്റ് ഭീഷണിയിൽ; ഡിജിപിയുടെ നിലപാട് നിർണ്ണായകം
കുട്ടിയുടെ അച്ഛൻ പതിനാറുകാരിയെ കണ്ടത് ഭാര്യ വീട്ടിലെ വരവിനിടെ; ഫോണിലൂടെ കറക്കിയെടുത്ത് ഊരുചുറ്റൽ തുടങ്ങി; കന്യാകുമാരിയിലെ ലോഡ്ജിലെ അവിഹിതത്തിനിടെ ബ്ലീഡിങ് കണ്ട് ഭയന്ന് ഓടിയെത്തിയത് ദമ്പതികളെന്ന പേരിൽ നിംസിൽ; സ്റ്റിച്ചിടാനുള്ള കാശില്ലാത്തത് കള്ളി പൊളിച്ചു; പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ട് സുമേഷിനെ അഴിക്കുള്ളിലാക്കി പൊലീസ്; നെയ്യാറ്റിൻകരയിൽ സംഭവിച്ചത്
ഇരുമുടി കെട്ടേന്തി കറുപ്പ് വേഷത്തിൽ മലകയറ്റം; കാനനപാതയിലെ ഒരു മണിക്കൂർ നടത്തത്തിനിടെ ജനപ്രിയ നായകനെ ആരും തിരിച്ചറിഞ്ഞില്ല; 4.45ന് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലെത്തി ഫ്രെഷാകൽ; നീല ഷർട്ടും വെള്ളമുണ്ടും വേഷമാക്കിയതോടെ സെൽഫിയെടുക്കാൻ ഭക്തരുടെ തള്ളും; നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ടില്ലെന്ന് നടിച്ച് പൊലീസും; ആഡംബരമെല്ലാം ഒഴിവാക്കി ദിലീപ് ശബരിമലയിൽ
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
കാശുകാരായ കൊച്ചമ്മമാരാണ് സുഖത്തിനു വേണ്ടി വിളിക്കുന്നത്; ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എത്ര വേണമെങ്കിലും കാശു തരും; മെയിൽ എസ്‌കോർട്ട് എന്ന പേരിൽ സംസ്ഥാനത്തു വളർന്നു വരുന്നത് ആൺ വാണിഭസംഘം; വെബ്‌സൈറ്റുകളും വാട്‌സാപ് നമ്പരുകളുമായി ഓൺലൈനിലും സംഘം സജീവം; ടൂറിസത്തിന്റെ പേരിൽ വളരുന്ന സുഖവ്യാപാരത്തിൽ പൊലീസും നിഷ്‌ക്രിയം
അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു