Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

15 ലക്ഷം മുടക്കിയാൽ ഐഇഎൽടിഎസ് നേടാം; സംഘടനാ നേതാവിന്റെ ഉറപ്പിൽ പണം കൊടുത്തു വിദേശത്ത് ജോലി നേടിയവരെ ഭാഷ അറിയില്ലെന്നു കാട്ടി നാട്ടിലേക്കു മടക്കി; പണം നഷ്ടപ്പെട്ടിട്ടും നേതാവിനെ ഭയന്ന് പരാതി നൽകാതെ തട്ടിപ്പിന് ഇരയായവർ; ഐഇഎൽടിഎസിന്റെ പേരിൽ നഴ്‌സുമാർ ചൂഷണത്തിന് ഇരയാകുന്നത് ഇങ്ങനെ

15 ലക്ഷം മുടക്കിയാൽ ഐഇഎൽടിഎസ് നേടാം; സംഘടനാ നേതാവിന്റെ ഉറപ്പിൽ പണം കൊടുത്തു വിദേശത്ത് ജോലി നേടിയവരെ ഭാഷ അറിയില്ലെന്നു കാട്ടി നാട്ടിലേക്കു മടക്കി; പണം നഷ്ടപ്പെട്ടിട്ടും നേതാവിനെ ഭയന്ന് പരാതി നൽകാതെ തട്ടിപ്പിന് ഇരയായവർ; ഐഇഎൽടിഎസിന്റെ പേരിൽ നഴ്‌സുമാർ ചൂഷണത്തിന് ഇരയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയില്ലാതെ മുതലാളിമാർക്കെതിരെ സമരം ചെയ്ത് നഴ്സുമാർ നേടിയത് ചരിത്ര വിജയമാണ്. ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം അവർ തുടരുകയും ചെയ്തു. അവർ നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും വലുത് ഒന്നിനും തികയാത്ത ശമ്പളം തന്നെയാണ്.

ജീവിക്കാൻ വേറെ മാർഗമില്ലാതാകുമ്പോഴാണ് പലരും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. എന്നാൽ ഇതിനുള്ള പ്രധാന കടമ്പയാണ് ഐഎൽടിഎസ് ജയിക്കുകയെന്നത്. അതും വെറുതെ ജയിച്ചാൽ പോര. ഒൻപതിൽ ഏഴു മാർക്കും നേടിയാലെ വിദേശത്ത് പോകാനാകൂ. ഇതു മുതലെടുത്ത് ഐഇഎൽടിഎസിന്റെ പേരിൽ കോടികൾ തട്ടുന്ന ബിസിനസ് കേരളത്തിൽ വ്യാപകമാകുന്നെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ലക്ഷങ്ങൾ ഫീസായി വാങ്ങിയ ശേഷം പരീക്ഷ ജയിപ്പിച്ചു വിടുകയും വിദേശത്ത് ജോലിക്ക് എത്തിയ ശേഷം കൃത്യമായി ആശയവിനിമയം നടത്താനാവാതെ നാട്ടിലേക്ക് തിരിച്ച് വരേണ്ടിവരുന്നവരുടെ എണ്ണം ദിവസേന വർധിച്ചുവരുന്നതായി ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 15 ലക്ഷം രൂപ ഫീസായി നൽകിയാൽ ഐഇഎൽടിഎസ് പാസകും. പിന്നെ വിസ എത്തിയാൽ മാത്രം മുഴുവൻ പണവും നൽകിയാൽ മതിയെന്നു കൂടി പറയുമ്പോൾ വിശ്വാസ്യത വർധിക്കുകയും ചെയ്യും. എന്നാൽ വിദേശത്ത് ജോലിക്കത്തി ഇംഗ്ലീഷ് സംസാരിക്കാനോ കാര്യങ്ങൾ മനസ്സിലാക്കാനോ കഴിയതെ വരുമ്പോൾ ജോലിയിൽ നിന്നും പിരിച്ച് വിടുന്നു എന്നതാണ് അവസ്ഥ. ഇതിനിടെ കോച്ചിങ്ങ് സെന്ററുകൾ മുഴുവൻ പണവും വാങ്ങിയിരിക്കുകയും ചെയ്യും.

ഇത്തരം തട്ടിപ്പുകളിൽ ചെന്ന് വീഴാതിരിക്കുകയെന്നത് മാത്രമാണ് പ്രശ്നത്തിന് പരിഹാരം. കോട്ടയം, ഇടുക്കി, എറണാകുളം കണ്ണൂർ എന്നിവിടങ്ങളിലായി ഇതിനോടകം നൂറിൽപ്പരം നഴ്സുമാരാണ് വിദേശത്ത് നിന്നും ഇക്കാരണത്താൽ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. ഇതിന് പുറമേ ഐഎൽടിഎസ് പരീക്ഷ പാസാക്കി തരാം എന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം പരീക്ഷയുടെ ഫലം വരുമ്പോൾ ലക്ഷങ്ങൾ നൽകിയിട്ടും ജയിക്കാനാകായിട്ടില്ലെന്നും നഴ്സുമാർ മറുനാടനോട് പറഞ്ഞു. ഒരു നഴ്സിങ്ങ് സംഘടനയിലെ പ്രാദേശിക നേതാവ് ഇടനിലക്കാരനായതുകൊണ്ട് മാത്രമാണ് പലരും വിശ്വസിച്ച് പണം നൽകിയത്.

എന്നാൽ പണം നഷ്ടപ്പെടുകയും ഐഎൽടിഎസ് കിട്ടാതെയും വന്നെങ്കിലും നേതാവിനെതിരെ പരാതിപ്പെട്ടാൽ നാട്ടിലെ ആശുപത്രികളിൽ പോലും ജോലി കിട്ടിയില്ലെങ്കിലോ എന്ന ഭയമാണ് പലരെയും നിശബ്ദരാകാൻ പ്രേരിപ്പിക്കുന്നത്.

പണം നൽകിയാൽ ഐഎൽടിഎസ് പാസാകുമെന്ന് ഇനിയെങ്കിലും ആരും വിശ്വസിക്കരുത്. അങ്ങനെ വിദ്ശത്ത് ജോലി ലഭിച്ചാലും പെട്ടന്ന് മടങ്ങി വരേണ്ടി വരും. തങ്ങൾക്ക് പറ്റിയ അബദ്ധം മറ്റാർക്കും പറ്റരുതെന്ന് ആഗ്രഹമുള്ളതിനാലാണ് ഇത് വെളിപ്പെടുത്തുന്നതെന്നും നഴ്സുമാർ പറയുന്നു.

വായ്പ എടുത്തും കടം വാങ്ങിയുമൊക്കെയാണ് പലരും നഴ്സിങ്ങ് പഠനത്തിന് പണം കണ്ടെത്തിയത്. ജോലി ലഭിച്ച ശേഷം ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന് പുറമേ കടം വാങ്ങിയാലെ വീട്ടിൽ അടുപ്പ് പുകയാനും വിദ്യാഭ്യാസ അടയ്ക്കാനും സാധിക്കൂ. ഈ അവസ്ഥ മറികടക്കാനാണ് ഉള്ളതെല്ലാം വിറ്റുപെറുക്കി എങ്ങനെയും ഐഇഎൽടിഎസ് പാസാകാൻ പലരും വളഞ്ഞവഴി സ്വീകരിക്കുന്നത്.

കേരളത്തിലെ സാധ്യത മനസിലാക്കിയാണ് പലരും നഴിസുമാരെ ചൂഷണം ചെയ്യാൻ രംഗത്തിറങ്ങിയിരിക്കുന്നത്. നഴ്സിങ്ങ് സംഘടനയിലെ നേതാവ് പറഞ്ഞത് കേട്ടാണ് പലരും ഈ സംഘത്തെ വിശ്വസിച്ചത്. പണം നൽകിയ ശേഷം പരീക്ഷ പാസാകാത്തവരും വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയവരും ഇടനിലക്കാരനായ നേതാവിനെ കണ്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീട് തട്ടിപ്പു സംഘത്തെ സമീപിച്ചെങ്കിലും അവരും കൈമലർത്തി.

ഇതോടെ പണം നഷ്ടപ്പെട്ടവർ ഇടനിലക്കാരനെതിരെയും തട്ടിപ്പു സംഘത്തിനെതിരെയും പരാതി നൽകുമെന്ന് അറിയിച്ചതോടെ ഇടനിലക്കാരനായ സംഘടനാ നേതാവ് മുൻകൈയെടുത്ത് പൊലീസിനെ സമീപിച്ചു.

എന്നാൽ ഇതും ഫലം കണ്ടില്ല. പരാതി സംബന്ധിച്ച വിവരങ്ങൾക്കായി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും കേസ് കോടതിയിലെത്തിയപ്പോൾ വാദിയും പ്രതിയും ഒത്തുതീർപ്പിലെത്തിയെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ പണം നഷ്ടപ്പെട്ടവർ ആരും പരാതിയുമായി പിന്നീട് എത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP