Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിയർ പാർലറിന്റെ മറവിൽ സംസ്ഥാനത്ത് മുഴുവൻ ബാറുകളിലും വിദേശ മദ്യക്കച്ചവടം പൊടിപൊടിക്കും; തുറന്നു കൊടുക്കുന്നതു ലൈസൻസ് ഫീസ് ഇല്ലാതെ മദ്യക്കച്ചവടം നടത്താനുള്ള അനധികൃത ബാർ ലൈസൻസ്

ബിയർ പാർലറിന്റെ മറവിൽ സംസ്ഥാനത്ത് മുഴുവൻ ബാറുകളിലും വിദേശ മദ്യക്കച്ചവടം പൊടിപൊടിക്കും; തുറന്നു കൊടുക്കുന്നതു ലൈസൻസ് ഫീസ് ഇല്ലാതെ മദ്യക്കച്ചവടം നടത്താനുള്ള അനധികൃത ബാർ ലൈസൻസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യവർജ്ജനമാണ് യുഡിഫ് നയം. മദ്യ നിരോധനത്തിൽ പത്തുകൊല്ലം കൊണ്ട് സംസ്ഥാനത്തെ എത്തിക്കാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തീരുമാനം. ത്രിസ്റ്റാർ ഹോട്ടുകൾക്ക് ബാർ ലൈസൻസ് ഒഴിവാക്കാൻ തീരുമാനിച്ചതും അതിന് തുടർന്നായിരുന്നു. പെട്ടെന്ന് അതെല്ലാം മാറി.

ബാറുകളിൽ ഇനി ബിയർ പാർലറുകൾ തുറക്കാമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. ബാറില്ലെങ്കിലും കുഴപ്പമില്ല ബിയർ മതിയെന്നാണ് ബാറുടമകളുടേയും നിലപാട്. കുടിയന്മാരും സന്തോഷത്തിൽ. അതിനപ്പുറമാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ മനസ്സിൽ. യഥാർത്ഥത്തിൽ ബിയർ പാർലറുകളെന്ന തീരുമാനം ലഡുവായി പൊട്ടിയത് എക്‌സൈസുകാരുടെ മനസ്സിലാണ്.

മദ്യ വർജ്ജന നയത്തെ ബിയർ പാർലറുകൾ ഗുണകരമായി സ്വാധീനിക്കില്ലെന്നാണ് വിമർശനം. കാരണം മദ്യപാനം തുടങ്ങുന്നത് ബിയർ കുടിച്ചാണ്. അതിന് അവസരം കൂടുമ്പോൾ യുവ തലമുറ മുഴവൻ മദ്യത്തിലേക്ക് അടുക്കം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മടികൂടാതെ ബിയർ പാർലറിലെത്തി മദ്യപിക്കാം.

ഫലത്തിൽ ബിയറിലൂടെ പുതു തലമുറയെ കുടിയന്മാരായി മാറ്റുന്നതാണ് പുതിയ മദ്യനയമെന്നാണ് പ്രധാന വിമർശനം. 418 ബിയർ പാർലറുകളെന്ന കണക്ക് വരുമ്പോൾ സംസ്ഥാനത്ത് മുക്കും മൂലയിലും ബിയർ ലഭ്യമാകുന്ന അവസ്ഥയും വരും. അതിനാൽ ബിയർ ലഭ്യത ക്രമാതീതമായി കൂടും. വിനോദ സഞ്ചാരത്തിന്റെ മറവിൽ ബിയറുകൾ സാവത്രികമാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് വിമർശനം.

ബാറുകളെല്ലാം സംസ്ഥാനത്തുണ്ട്. ഇവിടേക്ക് മദ്യം എങ്ങനെ എത്തിക്കണമെന്ന് മുതലാളിമാർക്കും അറിയാം. സെക്ന്റ്‌സ് വിൽപ്പനയുടെ രാജാക്കന്മാരുടെ ബാറുകളാണ് ഗുണനിലവാരമില്ലാത്തതിന്റെ പേരിൽ അടച്ചതിൽ പലതും. അവ ബിയർ പാർലറുകളായി പുനരവതരിപ്പിക്കുമ്പോൾ തീർച്ചയായും ബിയറല്ല, കളർ തന്നെ വിൽക്കുമെന്നാണ് ഏവരും പറയുന്നത്.

ബാർ നിരോധനത്തിന്റെ പേരിൽ ആളുകൾക്ക് കടകളിൽ കയറാനാകില്ല. ബാറുകൾ ബിയർ പാർലർ ആകുമ്പോൾ ഈ പ്രശ്‌നം മാറും. അതുകൊണ്ട് തന്നെ സെക്കൻസ് മദ്യവിൽപ്പന കേന്ദ്രങ്ങളായി ഈ ബിയർ പാർലറുകൾ മാറും. കേരളത്തിലെ മിക്ക ബാറുടമകൾക്കും ഡിസ് ലറികൾ സ്വന്തമായുള്ളവരാണ്. അതുകൊണ്ട് തന്നെ ബിയർ പാർലറുകളുടെ മറവിൽ മദ്യകേന്ദ്രങ്ങൾ തന്നെയാകും നടക്കുക. ഫലത്തിൽ ബാർ ലൈസൻസ് ഫീസ് നൽകേണ്ടതുമില്ല. അങ്ങനെ ഒരു സാമ്പത്തിക ലാഭം കൂടി ബാറുടമകൾക്ക് നൽകുകയാണ് സർക്കാർ.

ഞായറാഴ്ച മദ്യവില്പന അനുവദിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ശരാശരി മദ്യവില്പനയുടെ സമയം കുറയ്ക്കുകയാണെന്നാണ് തീരുമാനം. ഇപ്പോൾ ഒരു ദിവസം 15 മണിക്കൂർ മദ്യവില്പന അനുവദിച്ചിട്ടുണ്ട്. ഇനിയത് പന്ത്രണ്ടര മണിക്കൂറായി കുറയ്ക്കും. പുതിയ സമയക്രമം എക്‌സൈസ് വകുപ്പ് തീരുമാനിക്കും. രാവിലത്തെ സമയങ്ങളിൽ ബാറുകളിൽ തിരിക്ക് കുറവാണ്.

ഈ സമയത്ത് ചെറിയൊരു കുറവേ ഉണ്ടാകാനിടയുള്ളൂ. ഡ്രൈ ഡേ മാറ്റുന്നതിന് പകരം സമയം കുറയ്ക്കുകയെന്ന വിചിത്രമായ പ്രഖ്യാപനമാണെന്നും വാദമുണ്ട്. കാരണം ബാറുകൾ തുറന്നാൽ എപ്പോഴാണ് അടയ്ക്കുന്നതെന്ന് പരിശോധിക്കാൻ വ്യക്തമായ സംവിധാനങ്ങൾ ഇല്ല. ഇനി സംവിധാനമുണ്ടെങ്കിൽ പോലും അവയെ സ്വാധിനിക്കാനും ബാറുടമകൾക്ക് കഴിയും. അതിനാൽ മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനവും കണ്ണിൽ പൊടിയിടാനാണെന്നാണ് വിമർശനം.

പുതിയ തീരുമാനങ്ങളിൽ എക്‌സൈസിനാണ് കൂടുതൽ സന്തോഷം. ബിയർ പാർലറുകളിൽ ഇനി അടിക്കടി പരിശോധന നടത്തേണ്ടിവരും. ബാറുകളിൽ മദ്യക്കച്ചവടം ഉണ്ടോയെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തമാണ് കിട്ടിയത്. ചുരുക്കത്തിൽ പറഞ്ഞാൽ ബിയർ പാർലറിലെ മദ്യക്കച്ചവടം പുറത്തറിയാതിരിക്കാനും തടസ്സപ്പെടാതിരിക്കാനും എക്‌സൈസ് ഉദ്യോഗസ്ഥർ കനിയണം. അതിനുള്ള പടി എക്‌സൈസ് സംഘത്തിന് ബാറുടമകൾ വേറെ നൽകുകയും ചെയ്യും.

അങ്ങനെ കുടിയന്മാർക്കും ഉടമകൾക്കും എക്‌സൈസ് ഉദ്യോഗസ്ഥർക്കുമുള്ള സർക്കാരിന്റെ ബംബർ ലോട്ടറി സമ്മാനമാണ് മദ്യനയത്തിലെ മാറ്റങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP