Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറഞ്ഞ ചെലവിൽ കൂടുതൽ കാര്യക്ഷമതയോടെ രാജ്യത്തെ ആദ്യത്തെ മൈക്രോ ജലവൈദ്യുതി പദ്ധതിക്ക് കേരളത്തിൽ തുടക്കം; 40 ലക്ഷം രൂപ മുടക്കി കിള്ളിയാറിന് കുറുകെ നിർമ്മിക്കുന്ന പദ്ധതി നിർമ്മാണം പൂർത്തിയാക്കി നഗരസഭയ്ക്ക് സൗജന്യമായി കൈമാറും: നഗരസഭയ്ക്ക് അഞ്ച് ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്ന അഭിമാന പദ്ധതിക്ക് മെയ്മാസത്തോടെ തുടക്കമാകും

കുറഞ്ഞ ചെലവിൽ കൂടുതൽ കാര്യക്ഷമതയോടെ രാജ്യത്തെ ആദ്യത്തെ മൈക്രോ ജലവൈദ്യുതി പദ്ധതിക്ക് കേരളത്തിൽ തുടക്കം; 40 ലക്ഷം രൂപ മുടക്കി കിള്ളിയാറിന് കുറുകെ നിർമ്മിക്കുന്ന പദ്ധതി നിർമ്മാണം പൂർത്തിയാക്കി നഗരസഭയ്ക്ക് സൗജന്യമായി കൈമാറും: നഗരസഭയ്ക്ക് അഞ്ച് ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്ന അഭിമാന പദ്ധതിക്ക് മെയ്മാസത്തോടെ തുടക്കമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ മൈക്രോ ജലവൈദ്യുത പദ്ധതി കേരളത്തിൽ. തിരുവനന്തപുരത്ത് കിള്ളിയാറിന് കുറുകെ വരുന്ന പദ്ധതിയുടെ പണി ഉടൻ പൂർത്തിയാകും. കാഞ്ഞിരം പാറയിൽ കിള്ളിയാറിന് കുറുകെയുള്ള കാടുവെട്ടി പാലത്തിനരികിലായിട്ടാണ് പുതിയ മൈക്രോ ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നത്. നാൽപ്പത് ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തികളുടെ 60 ശതമാനത്തോളം പൂർത്തിയായതായി കേരളാ എനർജിമാനേജ്‌മെന്റ് സെന്റർ ജോയിന്റ് ഡയറക്ടർ ജി അനിൽ കുമാർ പറഞ്ഞു. പത്തു കിലോ വാട്ടിന്റെ രണ്ട് ടർബനുകൾ ഉപയോഗപ്പെടുത്തി 20 കിലോ വാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. വെള്ളം കുറവുള്ള സമയത്ത് ഒരു ടർബൻ മാത്രമായിരിക്കും പ്രവർത്തിപ്പിക്കുക.

മെയ്മാസത്തോടെ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കി നഗരസഭയ്ക്ക് സൗജന്യമായി കൈമാറുകയാണ് കേരളാ എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ലക്ഷ്യം. സ്മാർട്ട് സിറ്റിയാകാൻ ഒരുങ്ങുന്ന തലസ്ഥാന നഗരത്തിന് നൽകുന്ന സമ്മാനമാണ് കാടുവെട്ടി മൈക്രോ ജലവൈദ്യുത പദ്ധതി എന്ന് ജി അനിൽ പറഞ്ഞു. പദ്ധതിയുടെ തുടർ പരിപാലന ചുമതല നഗരസഭയ്ക്കായിരിക്കും.

പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പവ്വർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം നഗര സഭ കെഎസ്ഇബിക്ക് നൽകും. 80000 മുതൽ ഒരു ലക്ഷം യൂണിറ്റ് വരെ ഒരു വർഷം ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ നാലു മുതൽ അഞ്ച് ലക്ഷം യൂണിറ്റ് വരെ ഒരു വർഷം ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ നാലു മുതൽ അഞ്ച് ലക്ഷം വരെ വരുമാനമുണ്ടാക്കാൻ നഗരസഭയ്ക്ക് സാധിക്കും.

ഇനി മുന്നോട്ടുള്ള കാലത്ത് പരിസ്ത്ഥിതി പ്രശ്‌നങ്ങൾ കാരണം ഡാമുകളോ മറ്റോ നിർമ്മിക്കാൻ സാധിക്കാതെ വരുമ്പോൾ ഇത്തരം രീതികളിലൂടെ വൈദ്യുതി നിർമ്മിക്കാൻ സാധിക്കുമെന്ന് ജി അനിൽ പറഞ്ഞു. പദ്ധതിയോട് ചേർന്ന് റിന്യൂവബിൾ എനർജി പാർക്ക് നിർമ്മിക്കാനും വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും പദ്ധതി നേരിൽ കാണാനും പഠിക്കാനുമുള്ള അവസരവും ഒരുക്കുന്നുണ്ട്. കാടുവെട്ടിയിലെ നദീതടത്തിലാണ് മൈക്രോ ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നത്. ഒന്നര മീറ്റർ ഉയരത്തിൽ നിന്ന് പോലും വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും എന്നതാണ് ഇവിടെ ഉപയോഗിക്കുന്ന ടർബനുകളുടെ പ്രത്യേകത.

നദിയിൽ നിലവിലുള്ള തടയണ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നദിയിലെ വെള്ളം ഒരു ചെറിയ ബൈപ്പാസിലൂടെ ടർബനിലേക്ക് കടത്തി വിടും. നദിക്കുള്ളിൽ 2.5 മീറ്റർ താഴ്‌ച്ചയുള്ള കിണർ നിർമ്മിച്ച് വെള്ളം അതിലേക്ക് ഒഴുക്കു. കിണറിനടിയിലെ ചെറിയ പൈപ്പുകളിലൂടെ വെള്ളം വീണ്ടും നദിയിലേക്ക് തന്നെ പോകും. ഈ പ്രക്രിയ ഒരു ചക്രം പോലെ ആവർത്തിച്ചു കൊണ്ടിരിക്കും. കൃത്രിമ ചുഴിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെള്ളം കിണറിലേക്ക് കടത്തി വിടുന്നത്. ഈ കൃത്രിമ ചുഴിയുടെ ശക്തിയിൽ ടർബന്റെ ബ്ലേഡുകൾ കറങ്ങും.

രണ്ട് ടർബേനുകളിൽ ഒന്ന് നേർ ദിശയിലും മറ്റേത് എതിർദിശയിലുമാണ് കറങ്ങുക. ചുഴി ഉപയോഗിച്ച് കൃത്രിമമായി ചെയ്യുന്നതിനാൽ ടർബന്റെ വേഗത കുറവായിരിക്കും. ഇത് കൂട്ടുന്നതിനായി ചെറിയ ഒരു ഗിയർ ബോക്‌സും ജനറേറ്ററും ഘടിപ്പിക്കും. വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള മേഖലയായതിനാൽ ഉയരത്തിലാകും ഇവ വെക്കുക. ഇത്തര്തതിൽ നിർമ്മിക്കുന്ന വൈദ്യുതി പാനലുകളുടെ സഹായത്തോടെ ലോ ടെൻഷൻ ലൈനിലേക്ക് സിങ്കണൈസ് ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP