Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഭവിച്ചത് മേലിൽ ആവർത്തിക്കില്ലെന്ന് ജമാലുദ്ദീൻ ഫാറുഖി; ഇന്ത്യാവിഷൻ പുനഃസംപ്രേഷണം ഉടനെന്ന് കാട്ടി ഓഹരി ഉടമകൾക്ക് കത്ത്; ഗൾഫ് വ്യവസായികളുടെ പിന്തുണ മുനീറിന്റെ ചാനലിന് കരുത്താകുന്നു

സംഭവിച്ചത് മേലിൽ ആവർത്തിക്കില്ലെന്ന് ജമാലുദ്ദീൻ ഫാറുഖി; ഇന്ത്യാവിഷൻ പുനഃസംപ്രേഷണം ഉടനെന്ന് കാട്ടി ഓഹരി ഉടമകൾക്ക് കത്ത്; ഗൾഫ് വ്യവസായികളുടെ പിന്തുണ മുനീറിന്റെ ചാനലിന് കരുത്താകുന്നു

കൊച്ചി: തൊഴിൽപ്രശ്‌നങ്ങളെ തുടർന്ന് അടച്ച് പൂട്ടിയ മലയാളത്തിലെ ആദ്യത്തെ വാർത്താ ചാനൽ ഇന്ത്യാവിഷൻ വീണ്ടും തുറന്ന് പ്രവർത്തിക്കാനൊരുങ്ങുന്നു. ചില ഗൾഫ് വ്യവസായികളുടെ പിന്തുണയോടെ നിലവിലെ മാനേജ്‌മെന്റിന്റെ കീഴിൽ തന്നെയായിരിക്കും ചാനൽ മലയാളിയുടെ സ്വീകരണമുറിയിലേക്ക് വീണ്ടും എത്തുക. മുൻ ഡൽഹി ബ്യൂറോ ചീഫും ഇപ്പോൾ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ വി ദിലീപ് കുമാറായിരിക്കും വാർത്തകൾ കൈകാര്യം ചെയ്യുകയെന്നും സൂചനയുണ്ട്.

ചാനൽ രണ്ടാമതും ഉടൻ ആരംഭിക്കുമെന്ന് കാണിച്ച് ഇന്ത്യാവിഷൻ റസിഡന്റ് ഡയറക്ടർ ജമാലുദ്ദീൻ ഫാറൂക്കി ഓഹരി ഉടമകൾക്ക് കത്തയച്ച് തുടങ്ങിയിട്ടുണ്ട്. തികച്ചും വേദനജനകമായ സാഹചര്യത്തിലൂടെയാണ് കുറേ മാസങ്ങളായി കടന്ന് പോകുന്നതെന്നും ചാനലിന്റെ പ്രവർത്തനം തന്നെ നിർത്തി വയ്ക്കേണ്ടി വന്ന ദുരവസ്ഥ ഉണ്ടായെന്നും,ഇതെല്ലാം പരിഹരിച്ച് ഉടൻ തന്നെ നാം വീണ്ടും എത്തുമെന്നും ഫാറൂക്കി കത്തിൽ ഓഹരി ഉടമകളോട് പറയുന്നുണ്ട്. ഇത്രയും നാൾ നൽകിയ പിന്തുണയും പ്രോത്സാഹനവും ഇനിയും ഉണ്ടാകണമെന്നും ഇപ്പോൾ സംഭവിച്ചത് പോലുള്ള കാര്യങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ തങ്ങൾ എടുത്തിട്ടുണ്ടെന്നും ജമാലുദ്ദീൻ ഫാറൂക്കി പറയുന്നുണ്ട്.

ഇന്ത്യാവിഷന്റെ ഭൂരിഭാഗം ഓഹരി ഉടമകളും വിദേശത്താണുള്ളത്. വൻസാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉൾപ്പെടെ മറ്റിനങ്ങളിലേക്ക് ചാനൽ വകമാറ്റിയിരുന്നു.മാസങ്ങളോളമാണ് മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശപളം മുടങ്ങിയത്.ചരിത്രത്തിലാധ്യമായി കേരളത്തിൽ ശമ്പളം മുടങ്ങിയതിന്റെ പേരിൽ ജീവനക്കാർ ചാനൽ ഓഫ് ചെയ്‌തെന്ന് അപഖ്യാതിയും ഇന്ത്യാവിഷനെ തേടിയെത്തി.

സംഗതി ഇത്രയൊക്കെയായിട്ടും ചാനൽ ചെയർമാനായ മന്ത്രി എംകെ മുനീർ പ്രശ്‌നത്തിൽ ഇടപെടാൻ പോലും തയ്യാറായില്ലെന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ആക്ഷേപം. ആദായ നികുതി വകുപ്പ് ഏറ്റവും ഒടുവിൽ സ്ഥാപനത്തിന്റെ കോർപ്പറേറ്റ് ഓഫീസ് റേയ്ഡ് ചെയ്തതോടെ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വാർത്താ ചാനൽ പ്രവർത്തനം നിലക്കുകയായിരുന്നു. ചാനലിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് മിക്കവറ്ക്കും അയോനിയും ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനുണ്ട്. മാദ്ധ്യമ പ്രവർത്തകർ ഭൂരിഭാഗവും ഇപ്പോൾ ടിവി ന്യൂവിലാണ് ജോലി ചെയ്യുന്നത്.

എന്തൊക്കെയായാലും മലയാളത്തിലെ ന്യൂനപക്ഷ ദളിത് നിലപാടുകൾ ഉയർത്തി വാർത്തക്ക് കൃത്യമായ പക്ഷമുണ്ടെന്ന് കേരളത്തിലെ പൊതുസമൂഹത്തിന് കാണിച്ച് കൊടുത്തത് ഇന്ത്യാവിഷൻ തന്നെയാണ്. സാമ്പത്തിക പ്രശ്‌നങ്ങൾ എല്ലാം പ്രവാസിയായ ഒരു പ്രമുഖ മലയാളിയുടെ സഹായത്തോടേ തീർത്ത് മുഖം മിനുക്കിയെത്താനാണ് ഇത്യാ വിഷന്റെ ഇപ്പോഴത്തെ തീരുമാനമെന്നറിയുന്നു. മാതൃഭൂമി ചാനലിൽ ഇപ്പോൾ ജോലി ചെയ്യുന്ന ഒരു പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ചാനലിന്റെ തലപ്പത്തെത്തിയേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളൂണ്ട്.

ഈ ഡിസംബർ മാസത്തോടെ ഇന്ത്യാവിഷൻ വീണ്ടും കേബിൽ,ഡിഷ് നെറ്റ്‌വർക്കുകളിൽ ലഭ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എസിവി ഉൾപ്പെടെയുള്ള കേബിൾ ലിങ്കുകളിൽ ഇന്ത്യാവിഷൻ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്.കുടിശികയടച്ച് വീണ്ടും ചാനൽ ആ സ്ഥാനത്ത് പുനഃസ്ഥാപിക്കുക എന്ന ദൗത്യമായിരിക്കും ഇനി മാനേജ്‌മെന്റിന്റെ മുൻപിലുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP